കുഴിയാന ചിന്നം വിളിക്കുമ്പോള്‍ ഭയക്കേണ്ട കാര്യമില്ല

1957ലും 1960ലും. ശ്രീകണ്ഠന്‍ നായരും ബേബിജോണും കെ. ബാലകൃഷ്ണനുമൊക്കെ ജ്വലിച്ചുനിന്ന കാലത്ത് നടന്ന രണ്ടു തിരഞ്ഞെടുപ്പുകള്‍. ആ കഥ മാതൃഭൂമി മുക്കിയത് എന്തിനാണ്? ആര്‍എസ്പിയുടെ ശക്തി ആ തിരഞ്ഞെടുപ്പുകളിലും വെളിപ്പെട്ടിരുന്നല്ലൊ. 1957ലും സീറ്റ് തര്‍ക്കത്തിന്റെ പേരിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ആര്‍എസ്പി തെറ്റിപ്പിരിഞ്ഞത്. അന്ന് ആര്‍ എസ് പി ചോദിച്ചത് 31 സീറ്റാണ്. 15 സീറ്റുകള്‍ നല്‍കാമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ടി സമ്മതിച്ചു. ആര്‍ എസ് പിക്ക് പതിവുപോലെ ദേഷ്യം വന്നു. ഓഫര്‍ നിരസിച്ചു. ഒറ്റയ്ക്ക് മത്സരിച്ചു. 28 സീറ്റുകളില്‍. ഒരാളും ജയിച്ചില്ല. 24 പേര്‍ക്കും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോള്‍, സ്വന്തം നിലയില്‍ ജയിപ്പിക്കുന്നത് പോകട്ടെ, കെട്ടിവെച്ച കാശെങ്കിലും തിരിച്ചു പിടിക്കാനുളള ആള്‍ബലം വേണ്ടേ? അതുപോലും ഇല്ലാതിരുന്നിട്ടാണ് 1957ല്‍ ആര്‍ എസ് പി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് 31 സീറ്റുകള്‍ ആവശ്യപ്പെട്ടത്. അടുത്ത രംഗം 1960ലെ തിരഞ്ഞെടുപ്പാണ്. അന്ന് വിലപേശല്‍ നടന്നത് കോണ്‍ഗ്രസുമായിട്ടാണ്. മൂന്നുകൊല്ലം മുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് 31 സീറ്റുകള്‍ ആവശ്യപ്പെട്ട ആര്‍എസ്പിയുടെ യഥാര്‍ത്ഥശേഷിയും ശക്തിയും തിരഞ്ഞെടുപ്പോടെ എല്ലാവര്‍ക്കും ബോധ്യമായല്ലോ. അതുകൊണ്ട് മുപ്പതും ഇരുപതും സീറ്റൊന്നും ശ്രീകണ്ഠന്‍ നായര്‍ക്ക് വേണ്ടായിരുന്നു. കോണ്‍ഗ്രസിനോട് ചോദിച്ചത് വെറും 10 സീറ്റ്. ആറു സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചു. കോണ്‍ഗ്രസിനോടും പിണങ്ങിയ ആര്‍എസ്പി, ഒറ്റയ്ക്ക് മത്സരിച്ചു. 18 സീറ്റില്‍. അതും സ്വതന്ത്രവേഷത്തിലായിരുന്നു. മൂന്ന് വര്‍ഷം കൊണ്ട് ആര്‍എസ്പിയുടെ വളര്‍ച്ച അതായിരുന്നു. 1957ല്‍ 28 സീറ്റില്‍ ഒറ്റയ്ക്കു മത്സരിക്കാമെന്ന് ചിന്തിക്കാനെങ്കിലുമുളള ആരോഗ്യം ആര്‍ എസ് പിയ്ക്കുണ്ടായിരുന്നു. മൂന്നേ മൂന്നു കൊല്ലം കൊണ്ട് ആ മോഹം 18 സീറ്റായി കുറഞ്ഞു. എന്താ കഥ!

കേരളത്തിലെ മാധ്യമങ്ങളെല്ലാം ആര്‍ എസ് പിക്ക് പിന്നിലാണ്. ആര്‍ എസ് പി എന്ന മഹാപ്രസ്ഥാനത്തിന് സീറ്റ് നിഷേധിച്ച സിപിഐ എം (സംശയം വേണ്ട, അത് പിണറായിവിജയന്‍ തന്നെ) മനോഭാവത്തെ കുത്തക മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നു, വ്യാഖ്യാനിക്കുന്നു, വിധി കല്‍പ്പിക്കുന്നു. കുത്തക മാധ്യമങ്ങളുടെ വ്യാഖ്യാനപാടവത്തിനുമപ്പുറം കുറെ വസ്തുതകള്‍ യാഥാര്‍ത്ഥ്യത്തോടെ നില്‍ക്കുന്നുണ്ട്. അവ തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ട വസ്തുതയാണ്.

കൊല്ലം ജില്ലയില്‍ മൊത്തം ആര്‍ എസ് പിയാണ്, അവിടെ ആര്‍എസ്പി അതിഭയങ്കര ശക്തിയാണ് എന്നാണ് ചിലര്‍ വാദിക്കുന്നത്. 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോള്‍ ആ ശക്തി മനസിലാക്കാന്‍ സാധിക്കും. കൊല്ലെ ജില്ലയില്‍ ആകെയുളളത് 70 പഞ്ചായത്തുകളാണ്. അതില്‍ 44 എണ്ണത്തിലും ആര്‍എസ്പിയ്ക്ക് ഒരംഗം പോലുമില്ല. പഞ്ചായത്തുകളിലെ 1274 വാര്‍ഡുകളില്‍ 415 എണ്ണം സിപിഐ എമ്മിന്റേതും 190 എണ്ണം സിപിഐയുടേതും ആണ്. ആര്‍എസ്പിയക്ക് ആകെയുള്ളത് 27 വാര്‍ഡുകളാണ്. ഭൂരിപക്ഷം തികയ്ക്കാന്‍ ആര്‍എസ്പിയുടെ സഹായം കൂടിയേ തീരൂ എന്ന അവസ്ഥയുളളത് നാല് പഞ്ചായത്തുകളിലും ആര്‍ എസ് പി പൂത്തുലഞ്ഞുവിലസന്നു എന്നവകാശപ്പെടുന്ന ചവറ പഞ്ചായത്തില്‍പ്പോലും ആര്‍ എസ് പിയെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ സിപിഎമ്മിനാണുള്ളത്. ഇത്തരം വസ്തുതകള്‍ മനസിലാക്കാതെയാണ് ചിലര്‍ ആര്‍ എസ് പിയെ നോക്കി കണ്ണീര്‍വീഴ്ത്തുന്നത്. സിപിഐ എംനെ കൊട്ടാന്‍ ആര്‍ എസ് പി വിലാപം കദനകഥ ഉരുക്കഴിച്ചതുകൊണ്ട് ഒരു കാര്യവുമില്ല.

പഴയ മുപ്പതിലേറെ വര്‍ഷത്തിന്റെ കൂട്ടും അന്ന മത്സരിച്ച കൊല്ലം സീറ്റിന്‍രെ തഴമ്പും പറയുന്നവര്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍ പലതുണ്ട്. ആ കാലത്തൊക്കെ ആര്‍ എസ് പി ഒറ്റക്കെട്ടായിരുന്നു. എത്രയെത്ര പിളര്‍ച്ചകളുണ്ടായി. പിളര്‍ന്നുപിരിഞ്ഞ ബാബുദിവാകരന് മുന്നില്‍ തോറ്റതും ചരിത്രം തന്നെയല്ലേ? ആര്‍ എസി പിയെക്കാള്‍ അല്ലെങ്കില്‍ അതുപോലെ ശക്തമായ കക്ഷികള്‍ എല്‍ ഡി എഫില്‍ ഇല്ലേ? ആര്‍ എസി പിക്ക് സീറ്റ് കൊടുക്കുമ്പോള്‍ ്അവര്‍ക്കും കൊടുക്കേണ്ടേ സീറ്റുകള്‍? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും വിമര്‍ശകര്‍ക്ക് ഉത്തരമില്ല.

ഘടകകക്ഷികളുടെ സീറ്റുകള്‍ സിപിഎം കൈയടക്കുന്നു എന്നൊക്കെ തട്ടിവിടുന്നവര്‍ മറന്നുപോകുന്നതോ മറച്ചുവെയ്ക്കുന്നതോ ആയ കുറേക്കാര്യങ്ങളുണ്ട്. അതിലൊന്നാണ് കഴിഞ്ഞതവണത്തെ രാജ്യസഭാ സീറ്റു തര്‍ക്കം. ടി ജെ ചന്ദ്രചൂഡന്‍ ആര്‍എസ്പിയുടെ ജനറല്‍ സെക്രട്ടറിയായ കാലം. രാജ്യസഭയിലേയ്ക്ക് ഒഴിവു വന്ന സീറ്റ് ആര്‍എസ്പിക്ക് മൂന്ന് വര്‍ഷം സിപിഐക്ക് മൂന്ന് വര്‍ഷം അന്ന നിലയില്‍ പങ്കുവെയ്ക്കാമെന്ന നിര്‍ദേശം ഇടതുമുന്നണിയില്‍ വന്നു. ഇടതുമുന്നണി സീറ്റുകൊടുക്കാമെന്ന് പറഞ്ഞപ്പോള്‍, തങ്ങള്‍ക്ക് സീറ്റേ വേണ്ടെന്ന് പറഞ്ഞത് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി വി പി രാമകൃഷ്ണപിളളയാണ്. ഒടുവില്‍ സീറ്റ് സിപിഐയ്ക്ക് ഒറ്റയ്ക്ക് ലഭിച്ചു. അങ്ങനെയാണ് ജനയുഗത്തിന്റെ ചീഫ് എഡിറ്റര്‍ അച്യുതന്‍ രാജ്യസഭാ അംഗമായത്. ചുരുക്കിപ്പറഞ്ഞാല്‍ അഖിലേന്ത്യാ സെക്രട്ടറിയുടെ സീറ്റ്, സംസ്ഥാന സെക്രട്ടറി വെട്ടിഎന്ന് പറയാം. അതെന്തിന് വേണ്ടിയായിരുന്നു? ഇപ്പോള്‍ സീറ്റിന് വേണ്ടി പിടിവലി നടത്തുന്ന ആര്‍ എസ് പി, ആ സീറ്റ് നിരാസം എന്തിനുവേണ്ടിയായിരുന്നു എന്നത് വ്യക്തമാക്കേണ്ടതല്ലെ?

ആര്‍ എസ് പിയും ഇടതുമുന്നണിയുമായുള്ള ചരിത്രരചനയും അതിലെ ചില ഭാഗങ്ങളോര്‍ത്ത് പൊട്ടിക്കരയലും കാണണമെങ്കില്‍ കുത്തകമാധ്യമങ്ങളുടെ അകത്തളങ്ങള്‍ നോക്കിയാല്‍ മതി. മാതൃഭൂമിയൊക്കെ പുതിയ ചരിത്രങ്ങളാണ് ഉളുപ്പില്ലാതെ ചമക്കുന്നത്. ചരിത്രം പറയുമ്പോള്‍ എല്ലാം പറയേണ്ടേ. ആര്‍എസ്പിയുടെ മൂലരൂപമുണ്ടായത് 1940ലാണ്. 1949ല്‍ ആര്‍ എസ് പിക്ക് ഒമ്പത് എംഎല്‍എമാര്‍ ഉണ്ടായിരുന്നു. മാത്രമല്ല, രണ്ട് എംപിമാരും ഉണ്ടായിരുന്നു എന്ന് കുറിക്കുന്ന ചരിത്രകുതുകി, അതിന് ശേഷമുള്ള കുറെ വര്‍ഷങ്ങള്‍ വിഴുങ്ങിക്കളയുന്നു. അവിടെ മുങ്ങാംകുഴിയിട്ടയാള്‍ പൊങ്ങുന്നത് 1967ലാണ്. അതിനിടയിലെ കാര്യങ്ങളെ നിങ്ങളെന്ത് ചെയ്തു മാതൃഭൂമി?

അതിനിടയില്‍ രണ്ടു തിരഞ്ഞെടുപ്പുകള്‍ നടന്നു. 1957ലും 1960ലും. ശ്രീകണ്ഠന്‍ നായരും ബേബിജോണും കെ. ബാലകൃഷ്ണനുമൊക്കെ ജ്വലിച്ചുനിന്ന കാലത്ത് നടന്ന രണ്ടു തിരഞ്ഞെടുപ്പുകള്‍. ആ കഥ മാതൃഭൂമി മുക്കിയത് എന്തിനാണ്? ആര്‍എസ്പിയുടെ ശക്തി ആ തിരഞ്ഞെടുപ്പുകളിലും വെളിപ്പെട്ടിരുന്നല്ലൊ. 1957ലും സീറ്റ് തര്‍ക്കത്തിന്റെ പേരിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ആര്‍എസ്പി തെറ്റിപ്പിരിഞ്ഞത്. അന്ന് ആര്‍ എസ് പി ചോദിച്ചത് 31 സീറ്റാണ്. 15 സീറ്റുകള്‍ നല്‍കാമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ടി സമ്മതിച്ചു. ആര്‍ എസ് പിക്ക് പതിവുപോലെ ദേഷ്യം വന്നു. ഓഫര്‍ നിരസിച്ചു. ഒറ്റയ്ക്ക് മത്സരിച്ചു. 28 സീറ്റുകളില്‍. ഒരാളും ജയിച്ചില്ല. 24 പേര്‍ക്കും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോള്‍, സ്വന്തം നിലയില്‍ ജയിപ്പിക്കുന്നത് പോകട്ടെ, കെട്ടിവെച്ച കാശെങ്കിലും തിരിച്ചു പിടിക്കാനുളള ആള്‍ബലം വേണ്ടേ? അതുപോലും ഇല്ലാതിരുന്നിട്ടാണ് 1957ല്‍ ആര്‍ എസ് പി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് 31 സീറ്റുകള്‍ ആവശ്യപ്പെട്ടത്.

അടുത്ത രംഗം 1960ലെ തിരഞ്ഞെടുപ്പാണ്. അന്ന് വിലപേശല്‍ നടന്നത് കോണ്‍ഗ്രസുമായിട്ടാണ്. മൂന്നുകൊല്ലം മുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് 31 സീറ്റുകള്‍ ആവശ്യപ്പെട്ട ആര്‍എസ്പിയുടെ യഥാര്‍ത്ഥശേഷിയും ശക്തിയും തിരഞ്ഞെടുപ്പോടെ എല്ലാവര്‍ക്കും ബോധ്യമായല്ലോ. അതുകൊണ്ട് മുപ്പതും ഇരുപതും സീറ്റൊന്നും ശ്രീകണ്ഠന്‍ നായര്‍ക്ക് വേണ്ടായിരുന്നു. കോണ്‍ഗ്രസിനോട് ചോദിച്ചത് വെറും 10 സീറ്റ്. ആറു സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചു. കോണ്‍ഗ്രസിനോടും പിണങ്ങിയ ആര്‍എസ്പി, ഒറ്റയ്ക്ക് മത്സരിച്ചു. 18 സീറ്റില്‍. അതും സ്വതന്ത്രവേഷത്തിലായിരുന്നു. മൂന്ന് വര്‍ഷം കൊണ്ട് ആര്‍എസ്പിയുടെ വളര്‍ച്ച അതായിരുന്നു. 1957ല്‍ 28 സീറ്റില്‍ ഒറ്റയ്ക്കു മത്സരിക്കാമെന്ന് ചിന്തിക്കാനെങ്കിലുമുളള ആരോഗ്യം ആര്‍ എസ് പിയ്ക്കുണ്ടായിരുന്നു. മൂന്നേ മൂന്നു കൊല്ലം കൊണ്ട് ആ മോഹം 18 സീറ്റായി കുറഞ്ഞു. എന്താ കഥ!

1965ലും നടന്നു ഒരു തിരഞ്ഞെടുപ്പ്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒറ്റയ്ക്ക് മത്സരിച്ച തിരഞ്ഞെടുപ്പ്. 40 സീറ്റുകളോടെ സിപിഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തിരഞ്ഞെടുപ്പ്. ആ 40ല്‍ 29 പേരും ജയിലില്‍ കിടന്ന് മത്സരിച്ചാണ് ജയിച്ചത്. ആ തിരഞ്ഞെടുപ്പില്‍ ആര്‍എസ്പി എന്ന ലേബലില്‍ ആരെങ്കിലും കേരളത്തില്‍ മത്സരിച്ചോ എന്ന് മാതൃഭൂമിയും ചരിത്രബോധമില്ലാതെ ന്യായങ്ങള്‍ നിരത്തുന്നവരും ഒന്നന്വേഷിക്കണം. ടി കെ ദിവാകരനും കെ സി വാമദേവനുമൊക്കെ മത്സരിച്ച വേഷങ്ങളേതാണെന്നത് പരിശോധിക്കപ്പെടുകയും വേണം. 1957നു ശേഷം ആര്‍എസ്പി എന്ന പേര് തെരഞ്ഞെടുപ്പുചരിത്രത്തില്‍ കാണുന്നത് 1970ലാണ്. അതുവരെ അതികായന്മാരായ നേതാക്കന്മാരെല്ലാം സ്വതന്ത്രവേഷത്തിലാണ് മത്സരിച്ചത്. ഇതാണോ അവരുടെ അസ്തിത്വം? പക്ഷെ, ഇതെല്ലാം മനസിലാക്കിയിട്ടും ഇടതുമുന്നണിയില്‍ നില്‍ക്കുന്ന ആര്‍ എസ് പിക്ക് ആര്‍ഹമായ പരിഗണന തന്നെ കൊടുത്തു. ബേബിജോണിന്റെ മോന് യു ഡി എഫ് പന്തിയിലിടുന്ന ഇലയാണോ ആര്‍ എസ് പിക്ക് ഇടതുമുന്നണി നല്‍കിയത്? ഒരിക്കലുമല്ല.

2008ല്‍ ആര്‍എസ്പി ഇടതുമുന്നണി വിടാന്‍ തീരുമാനിച്ച സാഹചര്യത്തില്‍, മാരീചന്‍ എഴുതിയ 'കുഴിയാനയുടെ ചിന്നം വിളി' എന്ന ലേഖനത്തലെ ചില ഭാഗങ്ങള്‍ പ്രസക്തമാണ് എന്ന് തോന്നുന്നു. ചില ഭാഗങ്ങള്‍ ഉദ്ധരിക്കട്ടെ. ചരിത്രമാണ്. താല്‍പ്പര്യമുള്ളവര്‍ക്ക് വായിക്കാം. ചര്‍ച്ചകള്‍ നടത്താം. മനസിലാക്കാം.

ആര്‍ എസ് പിയും മറ്റ് ഇടതു പാര്‍ട്ടികളും തമ്മിലുളള വ്യത്യാസം ശരിക്കറിയണമെങ്കില്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന തൃദീപ് ചൗധരി എഴുതിയ 'വൈ ആര്‍എസ്!പി' (Why RSP) എന്ന നയരേഖ വായിക്കണം. തങ്ങളാണ് യഥാര്‍ത്ഥ വിപ്ലവത്തിന്റെ അവകാശികളെന്നും സിപിഐ എം, സിപിഐ പോലുളള പാര്‍ട്ടികളുടെ സോഷ്യലിസ്റ്റ് പ്രേമം വെറും ചപ്പടാച്ചിയാണെന്നും സഖാവ് അക്കമിട്ട് സ്ഥാപിച്ചിട്ടുണ്ട് ഈ രേഖയില്‍. 'ദേശീയ ബൂര്‍ഷ്വാസിയുമായി ജനാധിപത്യ സഖ്യത്തിനുളള സിപിഐ എം പരിപാടി' (CPM Programme for the Democratic Alliance with the National Bourgeoisie) എന്ന തലക്കെട്ടില്‍ സിപിഐ എമ്മിനെ ആര്‍ എസ് പി നേതാവ് കണക്കിന് പരിഹസിക്കുന്നുണ്ട്. പാര്‍ലമെന്ററി ജനാധിപത്യത്തിലൂടെ ഇന്ത്യയില്‍ സോഷ്യലിസം നടപ്പിലാക്കാമെന്ന് സിപിഎം അടക്കമുളള ഇടതുപാര്‍ട്ടികള്‍ വൃഥാ കിനാവു കാണുകയത്രേ! ലവന്മാരുടേത് വെറും കിനാവും ഞങ്ങളുടേത് സൊയമ്പന്‍ ശാസ്ത്രീയ സോഷ്യലിസവും.

തൊഴിലാളിവര്‍ഗം നേതൃത്വനിരയിലേയ്ക്ക് ഉയര്‍ന്നുവരുന്നതിനെയോ ജനകീയ ജനാധിപത്യ വിപ്ലവത്തില്‍ മുതലാളിത്തവുമായി അധികാരം പങ്കുവെയ്ക്കുന്നതിനെയോ സിപിഐ എം അനുകൂലിക്കുന്നില്ല. എന്നാല്‍ ആര്‍ എസ് പിയോ? തൊഴിലാളിവര്‍ഗത്തിനു വേണ്ടി ഉഴിഞ്ഞുവെച്ചതാണ് ആ പാര്‍ട്ടി നേതാക്കളുടെ കരളും കാമ്പും. ചാനല്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ ചന്ദ്രചൂഡന്‍ സഖാവിന്റെ ഹൃദയമിടിപ്പും നാഡീസ്പന്ദനവും ഒന്നു സൂക്ഷ്മമായി ശ്രവിച്ചു നോക്കൂ. ഒരു പാറ ക്വാറിയുടെ പ്രകമ്പനമില്ലേ സഖാവിന്റെ വാക്കുകള്‍ക്ക്. പ്രോലിറ്റേറിയന്മാരുടെ നേതാവെന്നാല്‍ അങ്ങനെയിരിക്കണം.

സോഷ്യലിസം എന്ന ആദര്‍ശം ഇന്നത്തെ ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടക്കൂടില്‍ നിന്ന് നടപ്പാവില്ലെന്ന് സഖാവ് തൃദീപ് ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ സ്വത്തവകാശം മൗലികാവകാശമായി കരുതുന്ന ഭരണഘടനയെവിടെ, എല്ലാ സ്വത്തും ലോക്കല്‍ കമ്മിറ്റിക്ക് കീഴില്‍ കൊണ്ടുവരുന്ന തൊഴിലാളി വര്‍ഗ സാര്‍വദേശീയതയെവിടെ?

സഖാവിന്റെ തന്നെ വാക്കുകള്‍ കേള്‍ക്കുക. There can be no Socialism and no radical transformation of the existing social and economic order unless we are prepared to go beyond the limits of the present Constitution, abolish the rights of private propetry and make social ownership of all the means of production the basis of the coutnry's economic order.

ഭരണഘടന തിരുത്തിയെഴുതാതെ ഇവിടെയെങ്ങനെ വിപ്ലവം വരും? നമുക്കാണെങ്കില്‍ ആകെയുളളത് മൂന്ന് എംപിമാരും 0.15 ശതമാനം വോട്ടും. പോരെങ്കില്‍ കാറല്‍ മാര്‍ക്‌സ് ഇങ്ങനെ പറയുകയും ചെയ്തു, from each according to his capactiy and to each according to his needs'!

കോണ്‍ഗ്രസിനെയും നെഹ്രുവിയന്‍ സോഷ്യലിസത്തെയും ആര്‍എസ്!പി നേതാവ് നിശിതമായി ആക്രമിക്കുന്നുണ്ട്. എന്തുചെയ്താലും അത് ഭരണഘടനയ്ക്കുളളില്‍ നിന്ന് ചെയ്യേണ്ടി വരുന്ന സ്വന്തം ഗതികേടിനെ ശപിക്കുന്നുമുണ്ട് ഈ രേഖ. രേഖയില്‍ Congress Socialism = Capitalism + State Capitalism = State Monopoly Capitalism എന്നിങ്ങനെയൊരു സമവാക്യം സഖാവ് തൃദീപ് ഡിറൈവ് ചെയ്തിട്ടുണ്ട്. ഐന്‍സ്റ്റീന്റെ 'ഇ സമം എം സി സ്‌ക്വയേര്‍ഡ്' നിഷ്പ്രഭമല്ലേ ഈ വാക്യത്തിനു മുന്നില്‍!

സോഷ്യലിസത്തിന്റെ കടയ്ക്ക് കത്തിവെയ്ക്കുന്നതാണ് കോണ്‍ഗ്രസ് നയങ്ങളെന്ന് ഈ സമവാക്യത്തോടെ എല്ലാ ഇടതുപക്ഷ അവന്മാര്‍ക്കും ബോധ്യമാവേണ്ടതാണ്. എന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഇടതു പാര്‍ട്ടികളെ ചമ്മട്ടിയ്ക്ക് തല്ലണ്ടേ.

സഖാവ് തൃദീപ് ചൗധരിയെങ്ങനെയാണ് ആര്‍ എസ് പിയുടെ ദേശീയ സെക്രട്ടറിയായത് എന്നറിഞ്ഞാലേ ഈ കോണ്‍ഗ്രസ് വിരുദ്ധ ഡപ്പാംകുത്തിന്റെ തമാശ പിടികിട്ടൂ. കിത്താബ് മടക്കി, സിദ്ധാന്തം പിഴുത് ഓടയിലെറിഞ്ഞ്, 1953ല്‍ പാര്‍ട്ടി സെക്രട്ടറിയും ഇന്ത്യയിലെ ആര്‍ എസ് പിയുടെ തലതൊട്ടപ്പനുമായിരുന്ന ജോഗേഷ് ചന്ദ്ര ചാറ്റര്‍ജി ഒരു പ്രഭാതത്തില്‍ കോണ്‍ഗ്രസായി. അത്രയും കാലം പറഞ്ഞ സിദ്ധാന്തമൊക്കെ വിഴുങ്ങി സ്വന്തം സെക്രട്ടറി തന്നെ കോണ്‍ഗ്രസായി ജ്ഞാനസ്‌നാനം ചെയ്ത ഒഴിവിലാണ് ഒരു ഞെട്ടലും അല്‍പം ജാള്യവുമായി സഖാവ് തൃദീപ് ആര്‍ എസ് പിയുടെ അഖിലേന്ത്യാ സെക്രട്ടറിയായതെന്നും അറിയുക.

കഥ അവിടെയും തീരുന്നില്ല. 1957ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെയുളള വിമോചന സമരത്തില്‍ ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു ആര്‍ എസ് പിയ്ക്ക്. അന്നത്തെ ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന ഇന്നത്തെ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെ കരുനാഗപ്പളളിയില്‍ കയ്യേറ്റം പോലും ചെയ്തിട്ടുണ്ട്, എന്‍ ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തിലുളള കേരളത്തിലെ ഉശിരന്മാരായ ആര്‍ എസ് പി സഖാക്കള്‍.

1957ലെ തിരഞ്ഞെടുപ്പില്‍ 31 സീറ്റു ചോദിച്ച ആര്‍ എസ് പിയ്ക്ക് 15 സീറ്റു നല്‍കാമെന്ന് സമ്മതിച്ചു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. 'each according to his capactiy and to each according to his needs' എന്നാണല്ലോ പ്രമാണ ശാസ്ത്രവും. ശ്രീകണ്ഠന്‍നായര്‍ സഖാവും സംഘവും ക്ഷോഭിച്ച് ഒറ്റയ്ക്ക് മത്സരിച്ചു. മാര്‍ക്‌സിന്റെ വചനം അച്ചട്ടായി. പാര്‍ട്ടിയുടെ കപ്പാസിറ്റിയ്ക്ക് ചേര്‍ന്നതായി തിരഞ്ഞെടുപ്പ് ഫലം. 27 സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് വോട്ടെണ്ണിയപ്പോള്‍ കിട്ടിയത് പൂജ്യം സീറ്റ്.

വാശിയില്‍ ആരുടെയും പിന്നിലല്ല അതിവിപ്ലവ സഖാക്കള്‍. സര്‍ക്കാരിന്റെ വിദ്യാഭ്യാസ ബില്ലിനെയും ഭൂപരിഷ്‌കരണ നിയമത്തെയും എതിര്‍ക്കാന്‍ സഖാവ് തൃദീപ് ചൗധരി തന്നെ കേരളത്തില്‍ നേരിട്ട് അവതരിച്ചു. ഭരണഘടനയ്ക്ക് കീഴില്‍ ശ്വാസം മുട്ടലനുഭവപ്പെടുന്ന ഈ പാര്‍ട്ടി, ഭരണഘടനയുടെ വകുപ്പ് 356 ഉപയോഗിച്ച് ഒരു സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് മുക്തകണ്ഠം ആവശ്യപ്പെടുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചു വിട്ടതിന്റെ ആവേശം ഒട്ടും തണുക്കാതിരിക്കാന്‍ 1960ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യത്തിനൊരുങ്ങി, അതിവിപ്ലവ സഖാക്കള്‍. 1957ല്‍ നിന്നും 1960ലെത്തിയപ്പോള്‍ എന്തു വീണ്ടുവിചാരമാണ് സഖാക്കള്‍ക്ക് ഉണ്ടായതെന്നറിയില്ല, കോണ്‍ഗ്രസിനോട് ചോദിച്ചത് 10 സീറ്റ്. മൂന്നു കൊല്ലം മുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ചോദിച്ചത് 31 സീറ്റ്, കൊടുക്കാമെന്ന് സമ്മതിച്ചത് 15. 1960ല്‍ പാര്‍ട്ടി ചോദിച്ചത് 10 സീറ്റ്, കോണ്‍ഗ്രസ് കൊടുക്കാമെന്ന് സമ്മതിച്ചത് ആറ് സീറ്റ്. 'each according to his capactiy and to each according to his needs!' ആര്‍എസ്!പി ചോദിച്ചാല്‍ ചോദിച്ചതാണ്. പത്തു ചോദിച്ചാല്‍ പത്തും കിട്ടണം. കോണ്‍ഗ്രസുമായുളള സഖ്യമോഹം കുഴിച്ചിട്ട് പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിച്ചു.

1957ല്‍ 27 സീറ്റില്‍ ഒറ്റയ്ക്ക് മത്സരിച്ച ആര്‍എസ്!പി '60ല്‍ മത്സരിച്ചത് 18 സീറ്റില്‍. ദോഷം പറയരുതല്ലോ, വോട്ടെണ്ണിയപ്പോള്‍ രണ്ടുപേര്‍ക്ക് കെട്ടിവെച്ച കാശ് തിരിച്ചു കിട്ടി. ബാക്കിയുളളവരുടെ പണം രാഷ്ട്രപുനര്‍നിര്‍മ്മാണ പ്രക്രിയയ്ക്ക് മുതല്‍ക്കൂട്ടായി. കഥ അവിടം കൊണ്ടും അവസാനിച്ചില്ല. ഇന്ന് കോണ്‍ഗ്രസെന്നു കേട്ടാല്‍ ഓര്‍ക്കാനവും ഛര്‍ദ്ദിലും വരുന്ന ആര്‍ എസ് പിക്കാര്‍ അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസിനൊപ്പമായിരുന്നു പൊറുതി. അമിതാധികാരത്തിന്റെ എല്ലാ ഭീകരതയും അഴിഞ്ഞാടിയ അക്കാലത്ത് 'ജന്മി ബൂര്‍ഷ്വാ ഭൂപ്രഭു' വര്‍ഗത്തെ പ്രതിനിധീകരിച്ച കോണ്‍ഗ്രസുമായി അധികാരപ്പങ്കുവെയ്ക്കലും ഒരുമിച്ചുറക്കവും നടത്താന്‍ ഉളുപ്പേതുമുണ്ടായില്ല അതിവിപ്ലവ സഖാക്കള്‍ക്ക്.

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന രാജനെ കക്കയം ക്യാമ്പില്‍ പൊലീസ് ഉരുട്ടിക്കൊല്ലുമ്പോള്‍ ആര്‍ എസ് പി നേതാവ് ബേബി ജോണായിരുന്നു കേരളത്തിലെ റവന്യൂ മന്ത്രി. പൊതുമരാമത്തും ടൂറിസവും കൈകാര്യം ചെയ്തിരുന്നത് സഖാവ് ടി കെ ദിവാകരനും. ഭരണഘടന വിഭാവനം ചെയ്ത എല്ലാ അവകാശങ്ങളും ഹനിച്ചത് കൊണ്ടാണ് അന്ന് കോണ്‍ഗ്രസിന് പിന്തുണ നല്‍കിയതെന്ന് വേണമെങ്കില്‍ വ്യാഖ്യാനിക്കാം. ഭരണഘടന വലിച്ചു കീറിപ്പറത്തിയാല്‍ കോണ്‍ഗ്രസുമായും സഹകരിക്കാം. 'അച്ചാരം കിട്ടിയാല്‍ അമ്മായിയേം കെട്ടാം' എന്ന തരത്തില്‍ ലൈന്‍ തിരുത്തിയെഴുതപ്പെടും. ഭരണഘടനയിലും തെരഞ്ഞെടുപ്പിലുമൊന്നും വിശ്വാസമില്ലാത്ത കൂട്ടരാണ് തങ്ങള്‍ക്ക് സീറ്റു കുറഞ്ഞുപോയെന്ന് നിലവിളിക്കുന്നതും! അതിവിപ്ലവത്തിന്റെ ഓരോരോ തമാശകളേ!!

സിപിഐ എമ്മിലുളളതിനെക്കാള്‍ കൂടുതല്‍ ക്രൈസ്തവരും മുസ്ലിങ്ങളും ആര്‍ എസ് പിയിലുണ്ടെന്നാണ് പാര്‍ട്ടി പറയുന്നത്. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടുക്കി, മൂവാറ്റുപുഴ, മഞ്ചേരി, പൊന്നാനി സീറ്റുകള്‍ സിപിഎം ആര്‍ എസ് പിയ്ക്ക് കൈമാറുമെന്ന് ഉറപ്പിക്കാം. ചുരുക്കിപ്പറഞ്ഞാല്‍, ലോകത്തെങ്ങുമുളള തൊഴിലാളി വര്‍ഗത്തിന്റെ ഏക പ്രതീക്ഷയാണ് ആര്‍ എസ് പി. ആര്‍ എസ് പിയില്ലാതെ വിപ്ലവം നടത്താമെന്ന് കരുതുന്നവരേ, നിങ്ങള്‍ മൂഢന്മാര്‍. ആര്‍ എസ് പിയില്ലാത്ത സോഷ്യലിസം ചന്ദ്രചൂഡന്‍ സഖാവില്ലാത്ത ചാനല്‍ ചര്‍ച്ച പോലെ വിരസമാണ്.

ആകയാല്‍,
സര്‍വരാജ്യ തൊഴിലാളി സഖ്യം വിജയിക്കട്ടെ,
ആര്‍ എസ് പി നീണാല്‍ വാഴട്ടെ.
സഖാവ് ടി ജെ ചന്ദ്രചൂഡന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകട്ടെ!
സോഷ്യലിസം പുലരട്ടെ!
.

ഇതൊക്കെ പറയുമ്പോഴും ചില യാഥാര്‍ത്ഥ്യങ്ങള്‍ ഇടതുപക്ഷത്തിന് മുന്നിലുണ്ട്. ആര്‍ എസ് പി മുന്നണിവിട്ടു പോവുമ്പോള്‍ ആ പാര്‍ട്ടിയിലെ വിടുതല്‍ തീരുമാനത്തോട് യോജിക്കുന്നവരുടെ വോട്ടും പോകും. അത് നഷ്ടം തന്നെയാണ്. എന്‍ കെ പ്രേമചന്ദ്രനെ നമ്മള്‍ കുറച്ചുകാണുന്നില്ല. അദ്ദേഹം ഇടതുമുന്നണിയുടെ എതിരാളിയാവുമ്പോള്‍ അദ്ദേഹത്തിന്റെ കഴിവ് യു ഡി എഫ് ഉപയോഗിക്കും. പ്രതിലോമകരമായി ആണെങ്കില്‍ പോലും ്ത് ഇടതുമുന്നണിക്ക് ദോഷം ചെയ്യും. ഇടതുമുന്നണിയുടെ ശക്തി കുറക്കുക എന്നതിനുമപ്പുറം ഇതിനെ സി പി ഐ എമ്മിനെ അടിക്കാന്‍ ഉള്ള വടിയാക്കി ഉപയോഗിക്കുക എന്ന തന്ത്രമാണ് കുത്തക മാധ്യമങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുക. സിപിഐ എമ്മില്‍ നിന്ന് വി എസിനെ അടര്‍ത്തിയെടുത്ത് സിപിഐ എം ആക്രമണം നടത്തുന്ന മാധ്യമ രീതിക്കും ഇത് അനുഗുണമായേക്കാം. ഇത്തരമൊരു തിരിച്ചറിവില്‍ ആവും ഇടതുപക്ഷ നേതൃത്വം സിപിഐ എം സംസ്ഥാന സെക്രട്ടറിയടക്കമുള്ളവര്‍ ആര്‍ എസ് പിയോട് തിരികെ വരണം എന്ന് അഭ്യര്‍ത്ഥിക്കുന്നത്. പക്ഷെ, ആര്‍ എസ് പി ചില കടുത്ത തീരുമാനങ്ങള്‍ നേരത്തെ കൈക്കൊണ്ടതുപോലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത്. ഇനി കൊല്ലം തന്നാലും തിരിഞ്ഞുനോക്കില്ല എന്നതുപോലെയുള്ള പ്രസ്താവനകള്‍ അതിന്റെ ഭാഗമാണ്. ചര്‍ച്ചയ്ക്കില്ല എന്ന കടുംപിടുത്തവും അതിന്റെ ഭാഗമാണ്. യു ഡി എഫുമായി കമ്പി വഴിയും കമ്പിയില്ലാതെയുമുള്ള നിരവധി ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നു. ആര്‍ എസ് പിയുടെ അഖിലേന്ത്യാ നേതൃത്വത്തോട് പോയി പണി നോക്കാന്‍ പറയുന്നു. ഇത് നല്ല ലക്ഷണമല്ല.

ആര്‍ എസ് പി ഇടതുമുന്നണിയില്‍ വന്നാലും ഇല്ലെങ്കിലും ചരിത്രം ചരിത്രം തന്നെയാണ്. വസ്തുതകള്‍ വസത്ുതയും.

(ഈ ലേഖനം എഴുതിയത് ഒളിയമ്പുകള്‍ മാരീചന്റെ ഫേസ്ബുക്ക് കുറിപ്പുകളും ലേഖനങ്ങളും അവലംബിച്ചുകൊണ്ടാണ്. കടപ്പാട് മാരീചന്.)

09-Mar-2014