ആരോഗ്യം സ്ത്രീകളില്‍
ഡോ. പ്രിയ കെ. നായര്‍
ഭാരതീയ സംസ്‌ക്കാരമനുസരിച്ച് ഒരു വീട്ടില്‍ ഏറ്റവും അവസാനം ഭക്ഷണം കഴിക്കുന്നത് സ്ത്രീകളാണ്. ഇതുകൊണ്ടുതന്നെ പോഷകാഹാരത്തിന്റെ കുറവ് ഏറ്റവും കൂടുതല്‍ അലട്ടുന്നതും സ്ത്രീകളെതന്നെ. ഒരു വ്യക്തിയുടെ സമഗ്രമായ ആരോഗ്യത്തിന് പോഷകാഹാരം അത്യാവശ്യമാണ്. മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പോഷകാഹാരക്കുറവ് വ്യക്തമായി ബാധിക്കുന്നു. വിവാഹിതരായ സ്ത്രീകളിലാണ് പോഷകാഹാരക്കുറവ് ഏറ്റവും കൂടുതല്‍ കാണപ്പെട്ടിട്ടുള്ളത്. ഗര്‍ഭിണികള്‍ ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതിനാല്‍ ആരോഗ്യമില്ലാത്ത ശിശുക്കള്‍ക്ക് ജന്മം നല്‍കുന്നു. ''അനീമിയ'' കാരണം ശിശുമരണങ്ങള്‍ നിത്യ സംഭവമാകുന്നു. പട്ടണങ്ങളില്‍ 40-50 ശതമാനം വരെയും ഗ്രാമങ്ങളില്‍ 50-70 ശതമാനം വരെയും സ്ത്രീകളില്‍ ''അനീമിയ'' കാണുന്നു. |
ദാരിദ്ര്യവും പട്ടിണിമരണങ്ങളും മൂന്നാം ലോകത്തിന്റെ കടുത്ത യാഥാര്‍ത്ഥ്യങ്ങളാണ്. യു എന്‍'ന്റെ അനുമാനത്തില്‍ ഈ അവസ്ഥയ്ക്ക് ഒരു കാരണം ഈ രാജ്യങ്ങളില്‍ കണ്ടുവരുന്ന സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനമാണ്. പട്ടിണിയെന്ന ലെന്‍സിലൂടെ നോക്കുമ്പോള്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ മനസ്സിലാക്കാന്‍ എളുപ്പമാണ്.
ഭാരതീയ സംസ്‌ക്കാരമനുസരിച്ച് ഒരു വീട്ടില്‍ ഏറ്റവും അവസാനം ഭക്ഷണം കഴിക്കുന്നത് സ്ത്രീകളാണ്. ഇതുകൊണ്ടുതന്നെ പോഷകാഹാരത്തിന്റെ കുറവ് ഏറ്റവും കൂടുതല്‍ അലട്ടുന്നതും സ്ത്രീകളെതന്നെ. ഒരു വ്യക്തിയുടെ സമഗ്രമായ ആരോഗ്യത്തിന് പോഷകാഹാരം അത്യാവശ്യമാണ്. മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പോഷകാഹാരക്കുറവ് വ്യക്തമായി ബാധിക്കുന്നു. വിവാഹിതരായ സ്ത്രീകളിലാണ് പോഷകാഹാരക്കുറവ് ഏറ്റവും കൂടുതല്‍ കാണപ്പെട്ടിട്ടുള്ളത്. ഗര്‍ഭിണികള്‍ ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതിനാല്‍ ആരോഗ്യമില്ലാത്ത ശിശുക്കള്‍ക്ക് ജന്മം നല്‍കുന്നു. ''അനീമിയ'' കാരണം ശിശുമരണങ്ങള്‍ നിത്യ സംഭവമാകുന്നു. പട്ടണങ്ങളില്‍ 40-50 ശതമാനം വരെയും ഗ്രാമങ്ങളില്‍ 50-70 ശതമാനം വരെയും സ്ത്രീകളില്‍ ''അനീമിയ'' കാണുന്നു.
ആണ്‍കുഞ്ഞുങ്ങള്‍ വേണമെന്നുള്ള തീവ്രമായ ആഗ്രഹം ഇന്ത്യന്‍ സമൂഹത്തെ പെണ്‍ഭ്രൂണഹത്യവരെ എത്തിച്ചു. ജനിക്കാന്‍ അനുവദിച്ചാല്‍ തന്നെ ഒരു പെണ്‍കുഞ്ഞിന്റെ ജീവിതം ദുഷ്‌ക്കരമാണ്. മുലയൂട്ടുന്നതില്‍ പോലും ഈ വിവേചനം ദര്‍ശിക്കാം. ആണ്‍കുഞ്ഞുങ്ങളെ അപേക്ഷിച്ച് പെണ്‍കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ അമ്മമാര്‍ നല്‍കുന്ന സമയം കുറവാണ്. ഒരു ദരിദ്ര കുടുംബത്തില്‍ ഭക്ഷണം വിളമ്പുമ്പോള്‍ ആണ്‍മക്കള്‍ക്കാണ് കൂടുതല്‍ പരിഗണന നല്‍കുന്നത്. കുട്ടികള്‍ക്ക് അസുഖം വന്നാലും ഈ വേര്‍തിരിവ് വ്യക്തമാണ്. പഞ്ചാബില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയരാവുന്ന ആണ്‍കുട്ടികളുടെ എണ്ണം 2.3 ശതമാനം കൂടുതലാണ്. ബീഹാര്‍, രാജസ്ഥാന്‍, ഒറീസ്സ, യു.പി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മാതൃശിശുപരിചരണ സേവനം ഗ്രാമങ്ങളില്‍ 5-22 ശതമാനത്തില്‍ ഒതുങ്ങുന്നു.
പോഷകാഹാരക്കുറവും പ്രസവ പരിചരണം ലഭിക്കാത്തതിനാലും ആരോഗ്യം കുറഞ്ഞ സ്ത്രീകളുടെ ജോലിഭാരം പുരുഷന്മാരെ അപേക്ഷിച്ച് കൂടുതലാണ്. വീടിന്റെ പുറത്ത് ജോലിയില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ തിരിച്ചു വന്ന് വീട്ടുജോലികളും ചെയ്തു തീര്‍ക്കേണ്ടിയിരിക്കുന്നു. സ്വന്തം വീട്ടിലെ ജോലികള്‍ മുഴുവനും ചെയ്തു തീര്‍ക്കുന്ന സ്ത്രീകളാവട്ടെ ജോലി ഇല്ലാത്തവരായി കണക്കാക്കപ്പെടുന്നു.
ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പറയുന്നത് ഇന്ത്യ ശരാശരി വരുമാനമുള്ള രാഷ്ട്രമാണെന്നാണ്. എന്നാല്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ കണ്ടെത്തല്‍ സമ്പത്തിന്റെ കാര്യമായാലും മറ്റേത് തലത്തിലായാലും സ്ത്രീകള്‍ക്കു നേരെയുള്ള വിവേചനം ഏറ്റവും കൂടുതല്‍ നടക്കുന്നത് ഇന്ത്യയിലാണെന്നാണ്. Gender Inequality Index (GII) ലിംഗ വിവേചന ശതമാനം കണക്കാക്കുന്നത് വ്യത്യസ്ത രീതികളിലാണ്. പ്രസവസമയത്ത് മരിക്കുന്ന സ്ത്രീകളുടെ എണ്ണം സ്ത്രീകള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസം, തൊഴില്‍ എന്നീ ഘടകങ്ങളാണ് സമൂഹത്തില്‍ സ്ത്രീ കള്‍ക്കുള്ള സ്ഥാനം നിശ്ചയിക്കുന്നത്.
ഈ നൂറ്റാണ്ടില്‍ ഇന്ത്യയിലെ ആരോഗ്യ മേഖല കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് നഗരങ്ങള്‍ക്കാണ്. ഇതു കൊണ്ട് തന്നെ ഗ്രാമവാസികള്‍ യഥാര്‍ത്ഥ യോഗ്യത നേടാത്ത തട്ടിപ്പു വീരന്മാരില്‍ നിന്നും വൈദ്യസഹായം തേടാന്‍ നിര്‍ബന്ധിതരാവുന്നു. Lancent 2013 എന്ന വൈദ്യശാസ്ത്ര മാസികയില്‍ രേഖപ്പെടുത്തിയിട്ടുള്ള കണക്കുകള്‍ പ്രകാരം ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ 2/3 പുരുഷന്മാരാണ്. ഗ്രാമപ്രദേശങ്ങളില്‍ 6 ശതമാനം സ്ത്രീകള്‍ മാത്രമെ ഡോക്ടര്‍മാരായുള്ളു. അതായത് 1000 വ്യക്തികള്‍ക്ക് 0.5 സ്ത്രീ ഡോക്ടര്‍മാര്‍ എന്ന അവസ്ഥ.
മാനസികവും വൈകാരികവുമായ ഒട്ടനവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരാണ് സ്ത്രീകള്‍. ശരാശരിയില്‍ താഴെ വരുമാനമുള്ള കുടുംബങ്ങളില്‍ സ്ത്രീകളിലാണ് മാനസിക പ്രശ്‌നങ്ങള്‍ കൂടുതല്‍ കണ്ടുവരുന്നത്. വിവാഹ ബന്ധത്തിലെ പൊരുത്തക്കേടുകള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍, ഭര്‍ത്താവിന്റെ അമിത മദ്യപാനം ഇതൊക്കെയാണ് കാരണങ്ങള്‍. ഗാര്‍ഹിക പീഡനം ഒരു മുഖ്യകാരണമാണ്. ഈ അവസ്ഥയിലും ചികിത്സ തേടുന്ന സ്ത്രീകളിടെ എണ്ണം വളരെ കുറവാണ്. ഇന്ത്യന്‍ സമൂഹം സ്ത്രീകളോടു കാണിക്കുന്ന അവഗണന തുടരുകയാണെങ്കില്‍ ആരോഗ്യമില്ലാത്ത ഒരു തലമുറയുടെ രാജ്യമായിത്തീരും ഈ രാഷ്ട്രം.
06-Dec-2013
ആഷ
നിഷ മഞ്ചേഷ്
ദീപ സൈറ
ശാരിക ജി എസ്
ആര് ഷഹിന