യാക്കുബ് മേമന്റെ വിധി, വധശിക്ഷ പാടില്ല എന്ന സിപിഐ എം നിലപാടിന് അടിവരയിടുന്നു. വധശിക്ഷ സ്വേച്ഛാധിപത്യപരമാണ്. 'അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായേ' വധശിക്ഷ നല്‍കാവൂ എന്ന തത്വത്തെ ജഡ്ജിമാരുടെ വ്യക്തിഗതമായ മനോഭവത്തില്‍ വ്യാഖ്യാനിക്കപ്പെടുകയാണ്. ഡല്‍ഹി നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ പഠനപ്രകാരം വധശിക്ഷക്ക് വിധിക്കപ്പെട്ടവരില്‍ മഹാഭൂരിപക്ഷവും ദരിദ്രരും സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ടവരുമാണ്. വധശിക്ഷക്ക് വിധിക്കപ്പെട്ട് മരണം കാത്തുകഴിയുന്നവരില്‍ 75 ശതമാനവും ദരിദ്രരും പിന്നോക്കക്കാരും ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരുമാണ്. പ്രമുഖരായ പല മുന്‍ ന്യായാധിപന്മാരും നിയമവിദഗ്ധരും വധശിക്ഷക്കെതിരെ നിലപാടെടുത്ത് രംഗത്ത് വന്നിട്ടുണ്ട്. നിയമപുസ്തകത്തില്‍ നിന്ന് വധശിക്ഷ നീക്കം ചെയ്യാന്‍ പൊതുജനങ്ങളുടെയും രാഷ്ട്രീയപാര്‍ട്ടുകളുടെയും അഭിപ്രായ സമന്വയം ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. സിപിഐ എം അതിന് വേണ്ടി സജീവമായി പ്രവര്‍ത്തിക്കും.
യാക്കൂബ് മേമനെ തൂക്കിലേറ്റിയത് നീതിയുടെ നിഷേധമാണ്. ശിക്ഷ ഇളവ് ചെയ്യുന്നതിന് മതിയായ സാഹചര്യങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ ഒരു മനുഷ്യനെ തൂക്കിക്കൊന്നതിനെ വിശേഷിപ്പിക്കുന്നതിന് വേറെ വാക്കുകളില്ല. മുംബൈയില്‍ 257 മനുഷ്യരുടെ ജീവനപഹരിച്ച ഹീനമായ ബോംബ് സ്‌ഫോടനങ്ങളുടെ ഗൂഢാലോചനയില്‍ പങ്കാളിയായ യാക്കൂബ് മേമന്‍ തീര്‍ച്ചയായും കുറ്റക്കാരനാണ്. പക്ഷെ, ഇതില്‍ മേമന്റെ പങ്കും കുറ്റത്തിന്റെ സ്വഭാവവും വധശിക്ഷക്ക് അര്‍ഹമായിരുന്നില്ല. മറ്റ് പത്ത് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യപ്പെട്ടിരിക്കെ, മേമന് ജീവപര്യന്തം തടവായിരുന്നു വിധിച്ചിരുന്നതെങ്കില്‍ അത് നീതിയാവുമായിരുന്നു.
സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ ടൈഗര്‍ മേമന്‍, ദാവൂദ് ഇബ്രാഹിമിനോടൊപ്പം നിയമത്തിന്റെ മുന്നില്‍ നിന്നും രക്ഷപ്പെടുമ്പോള്‍ യാക്കൂബ് മേമന് മാത്രം ആനുപാതികമല്ലാത്ത ശിക്ഷ ലഭിച്ചു. അദ്ദേഹം പാക്കിസ്ഥാനില്‍ നിന്ന് തിരികെ വരികയും അന്വേഷണ ഏജന്‍സികളുമായി സഹകരിക്കുകയുമാണ് ചെയ്തത്. പാക്ക് ചാര സംഘടനയായ ഐ.എസ്.ഐ ഏതൊക്കെ വിധത്തിലാണ് മുംബൈ സ്‌ഫോടനത്തിനായുള്ള ഗൂഢാലോചനയെ സഹായിച്ചതെന്ന വിലപ്പെട്ട വിവരങ്ങളും തെളിവുകളും യാക്കൂബ് മേമന്‍ അന്വേഷണ ഏജന്‍സിക്ക് നല്‍കിയെന്ന കാര്യം മുതിര്‍ന്ന ഇന്റലിജന്‍സ് ഓഫീസര്‍ ബി രാമന്‍ തന്നെ സാക്ഷ്യപ്പെടുത്തിയതാണ്. രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉന്നയിച്ച നടപടികളിലെ വീഴ്ചകള്‍, മൂന്നംഗ ബെഞ്ച് ഹര്‍ജി പരിഗണിക്കവേ തള്ളുകയായിരുന്നു. രാഷ്ട്രപതിക്ക് ആര്‍ട്ടിക്കിള്‍ 72 പ്രകാരം കോടതി വിധി അസാധുവാക്കി ശിക്ഷയില്‍ ഇളവ് കൊടുക്കാമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം അത് ചെയ്തില്ല.
ഇതിന് മുമ്പ് അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയത് 2014 മാര്‍ച്ചില്‍ ആയിരുന്നു. അഫ്‌സല്‍ഗുരുവിനെ തൂക്കിക്കൊന്ന രഹസ്യ രിതിയും അതുമായി ബന്ധപ്പെട്ട മനുഷ്യാവകാശ ലംഘനവും ശിക്ഷ നടപ്പായത് രാഷ്ട്രിയ തീരുമാനത്തിലൂടെയാണെന്ന് വ്യക്തമാക്കുന്നു. വധശിക്ഷ സംബന്ധിച്ച അപ്പീലിന്‍മേലുള്ള സുപ്രീം കോടതി വിധി തീരുമാനങ്ങള്‍ സ്ഥായിയായ സ്വഭാവമുള്ളതല്ല. തീരുമാനം ആ ബെഞ്ചില്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ജഡ്ജിയെ ആശ്രയിച്ചുമിരിക്കും. 2014ല്‍ പ്രമാദമായ ഭീകരാക്രമണങ്ങളിലെ പ്രതികള്‍ക്കുള്ള ശിക്ഷയില്‍ സുപ്രീം കോടതി ഇളവ് നല്‍കിയിരുന്നു. രാജീവ് ഗാന്ധി വധക്കേസിലെ മൂന്ന് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചിരുന്നു. അതിനോടൊപ്പം വധശിക്ഷക്ക് വിധിക്കപ്പെട്ട ഭീകരാക്രമണക്കേസ് പ്രതി ദേവീന്ദര്‍പാല്‍ സിംഗിന്റെ ശിക്ഷയും ജിവപര്യന്തമായി കുറച്ചിരുന്നു. ഈ കേസിലൊക്കെ തമിഴ്‌നാട്, പഞ്ചാബ് സര്‍ക്കാരുകളുടെ ശ്ക്തമായ രാഷ്ട്രീയ പിന്തുണയാണ് ശിക്ഷാ ഇളവിന് സഹായിച്ചത്.
2004 മുതല്‍ കഴിഞ്ഞ 11 വര്‍ഷത്തിനിടെ വെറും മൂന്ന് പേരാണ് തൂക്കിലേറ്റപ്പെട്ടത്. പാക്ക് പൗരനായ അജ്മല്‍ കസബിനെ ഒഴിച്ച് നിര്‍ത്തിയാല്‍, മറ്റ് രണ്ടുപേര്‍ മുസ്ലീങ്ങളാണ്. അഫ്‌സല്‍ ഗുരുവും യാക്കൂബ് മേമനും. ഇത്തരത്തിലുള്ള നടപടികള്‍, നീതിന്യായ വ്യവസ്ഥ മുസ്ലീങ്ങളെ ലക്ഷ്യമിടുന്നുവെന്നും വ്യത്യസ്ത മാനദണ്ഡങ്ങളുപയോഗിച്ച് അവര്‍ക്ക് ശിക്ഷ വിധിക്കുന്നുവെന്നുമുള്ള ധാരണയെ ഉറപ്പിക്കുന്നു. ഓവൈസിയെപ്പോലുള്ളവര്‍ വര്‍ഗീയ വികാരം ആളിക്കത്തിക്കുന്നതിനായി ഈ ധാരണയെ ഉപയോഗിക്കുകയും ചെയ്യുന്നു. ബിജെപി, ശിവസേന തുടങ്ങിയവ ഭീകരവാദത്തിന്റെ കാര്യത്തിലെടുക്കുന്ന നിലപാട് അവസരവാദപരമാണ്. തെരഞ്ഞെടുത്ത് ചില ഭീകര പ്രവര്‍ത്തനങ്ങളെ മാത്രമേ അവര്‍ എതിര്‍ക്കുന്നുള്ളു. ഹിന്ദുത്വ ഭീകരര്‍ ഉള്‍പ്പെട്ട അജ്മീര്‍ ഷെരീദ്, മലേഗാവ് സ്‌ഫോടനം, സംജോധാ എക്പ്രസ് സ്‌ഫോടനം തുടങ്ങിയവ അധികാരികളുടെ ഒത്താശയോടെ അട്ടിമറിക്കപ്പെടുന്നത് നാം കാണുകയാണ്. വധശിക്ഷ പോയിട്ട് ഹിന്ദുത്വ ഭീകരര്‍ ശിക്ഷിക്കപ്പെടുമോ എന്നത് പോലും സംശയമാണ്.