യു ഡി എഫ്; കേരളത്തിന്‌ അപമാനം

ടൂറിസം മന്ത്രി എ പി അനില്‍കുമാറും മുന്‍കേന്ദ്രമന്ത്രിയും നിലവില്‍ എം പിയുമായ കെ സി വേണുഗോപാലും ലൈംഗിക വേഴ്ചക്ക് നില്‍ബന്ധിച്ച് ബന്ധപ്പെട്ടു എന്ന് സരിത വ്യക്തമാക്കുന്നു. ടൂറിസം വകുപ്പ് മന്ത്രിയെ പരാമര്‍ശിക്കുന്ന ഭാഗത്ത് “റേപ്പ് അറ്റ് റോസ്ഹൗസ്” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 'റോസ് ഹൗസാ'യിരുന്നു എ പി അനില്‍കുമാറിന്റെ ആദ്യത്തെ ഔദ്യോഗിക വസതി. ഇപ്പോള്‍ അദ്ദേഹം താമസിക്കുന്നത് കന്റോണ്‍മെന്റ് ഹൗസ് കോമ്പൗണ്ടിലെ 'ഗംഗ' എന്ന ഔദ്യോഗിക വസതിയിലാണ്. 2012ല്‍ റോസ്ഹൗസില്‍ വെച്ച് ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാറും അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി നസറുള്ളയും തന്നെ ബലാല്‍സംഗം ചെയ്തു എന്നാണ് സരിതയുടെ കൈയക്ഷരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തിന് തന്നെ അപമാനമാകുന്ന സംഭവവികാസങ്ങളാണ് കേരളത്തില്‍ സംഭവിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നയിക്കുന്ന യു ഡി എഫ് മുന്നണിയില്‍, ലൈംഗീക അരാജകത്വത്തിന്റെ അപ്പോസ്തലന്‍മാരാണ് വാഴുന്നത് എന്ന് മനസിലാക്കാന്‍ സാധിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രബുദ്ധകേരളം എന്ന പദവിക്ക് മുകളില്‍ കറുപ്പ് കോരിയൊഴിച്ചുകൊണ്ട് സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ വലതുപക്ഷം കാഴ്ചവെക്കുന്ന ഈ സംസ്‌കാരത്തെ ചോദ്യം ചെയ്യാന്‍ കോണ്‍ഗ്രസിനോ ഘടക കക്ഷികള്‍ക്കോ സാധിക്കുന്നില്ല.

ചീറ്റപ്പുലിയെ പോലെ ചീറിക്കൊണ്ട് സരിത എസ് നായര്‍ വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ അവര്‍ക്കുമുന്നില്‍ കുമ്പിട്ട് നില്‍ക്കാനല്ലാതെ, അവരുടെ കൈയിലുള്ള 23 പേപ്പറുകളില്‍ 46 പേജുകളിലായി വിവരിച്ചിരിക്കുന്ന ആരോപണങ്ങള്‍ പിടിച്ചെടുക്കാനോ അതിലെ ആരോപണങ്ങള്‍ ശരിയോ, തെറ്റോ എന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പ് മന്ത്രിയും തയ്യാറാവുന്നില്ല. യു ഡി എഫിന്റെ ഈ പേടിയില്‍ നിന്നും പൊതുസമൂഹത്തിന് മനസിലാക്കാന്‍ സാധിക്കുന്നത് സരിതയുടെ കൈയിലുള്ള രേഖയില്‍ പറയുന്ന കാര്യങ്ങള്‍ യു ഡി എഫിന്റെ കുറ്റിനാശത്തിന് കാരണമാവും എന്ന് അവര്‍ ഭയപ്പെടുന്നു എന്നാണ്.

ഇന്നലെ വാര്‍ത്താ ചാനലുകളിലൂടെ സരിത എസ് നായര്‍, പത്തനംതിട്ട ജയിലില്‍ വെച്ച് എഴുതിയ 23 കടലാസ് രഹസ്യമൊഴിയിലെ ഒരു കടലാസിലെ രണ്ട് ഭാഗങ്ങള്‍ പുറത്തുവന്നു. കെ എം മാണിയുടെ പുത്രനും യു ഡി എഫിന്റെ ലോകസഭാ എം പിയുമായ ജോസ് കെ മാണിയുടെ മുഖംമൂടിയാണ് ആ വെളിപ്പെടുത്തലിലൂടെ അഴിഞ്ഞുവീണത്.

കത്തിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയായിരുന്നു. :“ടീം സോളാര്‍ കാരണം നഷ്ടമായത് എന്നെ തന്നെയാണ്.... ജോസ് കെ മാണി മാന്യനാണ്. പക്ഷെ, ദില്ലിയില്‍വച്ച് കണ്ട മീറ്റിംഗിന് ശേഷം ഒരു പൊതുസ്ഥലത്ത് ടോയ്‌ലറ്റിന്റെ മറവില്‍........ കാണിച്ചുതന്ന് വരുന്നോ എന്ന് ചോദിച്ച വിദ്വാനാണ്. ഫോണ്‍കോളുകള്‍ വഴി ഇഷ്ടമാണെന്ന് പറഞ്ഞു. കോട്ടയത്തെ എം പി ഓഫീസിലേക്ക് വിളിച്ചുവരുത്തി. ഡല്‍ഹിയില്‍ പ്രോജക്ടിന്റെ വിഷയവുമായി പോയപ്പോള്‍ എം എന്‍ ആര്‍ ഇയില്‍ (സി ജി ഒ കോംപ്ലക്‌സ്) കണ്ടിട്ട് എന്നെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി. കെട്ടിപ്പിടിക്കുകയും മറ്റും ചെയ്തു. ...... ചെയ്യിച്ചു. മന്ത്രിമാര്‍, എം പിമാര്‍ അവരുടെ ഭരണ സ്വാധീനം പാവപ്പെട്ടവര്‍ക്ക്, ബിസിനസുകാര്‍ക്ക് എല്ലാവര്‍ക്കും പേടിയാണ്. ആ പേടി എല്ലാവരും മുതലെടുക്കും. നടക്കട്ടെ. നാട്ടില്‍ മാന്യനായ എം പി. എന്തിനിങ്ങനെ എല്ലാവരും എന്നോട് ഇത് ചെയ്തു. വാഗ്ദാനം ചെയ്ത പ്രോജക്ടിനുവേണ്ടി വീണ്ടും വീണ്ടും കയറിയിറങ്ങുമ്പോള്‍ പിന്നെയും ശരീരം കൊടുക്കണം. ഒരു പേപ്പര്‍ പോലും നീങ്ങിയില്ല. കമ്പനിയുടെ കസ്റ്റമേഴ്‌സിന്റെ ചീത്തവിളി വേറെ. മാന്യനായ എം പി പിന്നെ ടെലിഫോണ്‍ സെക്‌സില്‍ ഡോക്ടറേറ്റ് എടുത്തയാളാണ്....” ( കുത്തിട്ട ഭാഗങ്ങളിലെ ഭാഗം പരസ്യമായി എഴുതാന്‍ സാധിക്കില്ല) സരിതയുടെ കത്തിലെ പരാമര്‍ശങ്ങളില്‍ നിന്ന് മനസിലാവുന്നത് ഒരു പുരുഷനും സ്ത്രീയും തമ്മില്‍ പരസ്പര സമ്മതത്തോടെ, ഉഭയസമ്മത പ്രകാരം നടക്കുന്ന ലൈംഗീക ബന്ധമല്ല അവര്‍ തമ്മില്‍ ഉണ്ടായിട്ടുള്ളത് എന്നാണ്. സരിതയെ ഒരു സ്ത്രീശരീരമായി മാംസകഷണമായി കണ്ട് കടിച്ചുകുടയുകയായിരുന്നു യു ഡി എഫ് പ്രതിനിധികള്‍. ഇന്നലെ ചില വാര്‍ത്താ ചാനലുകള്‍ സരിതയെ വാര്‍ത്തയ്ക്കിടയില്‍ ബന്ധപ്പെടുകയുണ്ടായി. ആ സമയത്തൊന്നും സരിത ആ കത്ത് താന്‍ എഴുതിയതല്ല എന്ന് തറപ്പിച്ച് പറഞ്ഞില്ല. പകരം അബ്ദുള്ളക്കുട്ടിക്കെതിരെ ബലാല്‍സംഗം ചെയ്തു എന്ന് പറഞ്ഞുകൊണ്ട് കൊടുത്ത പരാതി വെള്ളത്തില്‍ വരച്ച വരപോലെയായില്ലേ എന്നാണ് ചോദിച്ചത്.

സരിത എസ് നായര്‍ കത്തിന്റെ സത്യം പുറത്തുകൊണ്ടുവരാന്‍ പത്രസമ്മേളനം നടത്തി. അവര്‍ 23 കടലാസുകളിലുള്ള കുറിപ്പ് വേഗത്തില്‍ കാണിച്ചപ്പോള്‍ ഞങ്ങളുടെ പ്രതിനിധി സൂത്രത്തില്‍ ചില ഫോട്ടോകള്‍ എടുത്തു. അതില്‍ ഇംഗ്ലീഷില്‍ ജോസ് കെ മാണിയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നു. സരിത കരുതിക്കൂട്ടി കാണിച്ചതാണോ, അബദ്ധത്തില്‍ പറ്റിയതാണോ എന്നറിയില്ല പക്ഷെ, സത്യം എന്നായാലും എങ്ങിനെയായാലും പുറത്തുവരുമെന്നത് അവിടെ തെളിയുകയായിരുന്നു. 

പക്ഷെ, ഇന്ന് രാവിലെ രംഗം മാറി. സരിതയെ രാവിലെ തന്നെ കണ്ട മാധ്യമങ്ങളോട് അവര്‍ തട്ടിക്കയറി. താന്‍ എഴുതിയ കത്തല്ല ചാനലുകള്‍ കാണിച്ചതെന്നും യഥാര്‍ത്ഥ കത്ത് വൈകുന്നേരം വാര്‍ത്താ സമ്മേളനം വിളിച്ച് കാണിക്കുമെന്നും അവര്‍ വ്യക്തമാക്കി. യു ഡി എഫിന്റെ നേതൃത്വം ആ സ്ത്രീയെ ഒന്നുകില്‍ ഭീഷണിപ്പെടുത്തി, അല്ലെങ്കില്‍ വിലക്കെടുത്തു എന്ന് ചുരുക്കം. ആ സമയത്ത് സോഷ്യല്‍ മീഡിയയില്‍ സരിത എസ് നായര്‍ അബ്ദുള്ളക്കുട്ടിക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ കൊടുത്ത പരാതിയും അവര്‍ തന്റെ എഴുത്തല്ല എന്ന് പറഞ്ഞ കത്തിലെ ഭാഗവും താരതമ്യം ചെയ്തുകൊണ്ട് രണ്ട് എഴുത്തിലുമുള്ളത് ഒരേ കൈയക്ഷരങ്ങളാണ് എന്ന് സ്ഥാപിച്ചു.

വൈകുന്നേരം സരിത എസ് നായര്‍ കത്തിന്റെ സത്യം പുറത്തുകൊണ്ടുവരാന്‍ പത്രസമ്മേളനം നടത്തി. അവര്‍ 23 കടലാസുകളിലുള്ള കുറിപ്പ് വേഗത്തില്‍ കാണിച്ചപ്പോള്‍ ഞങ്ങളുടെ പ്രതിനിധി സൂത്രത്തില്‍ ചില ഫോട്ടോകള്‍ എടുത്തു. അതില്‍ ഇംഗ്ലീഷില്‍ ജോസ് കെ മാണിയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നു. സരിത കരുതിക്കൂട്ടി കാണിച്ചതാണോ, അബദ്ധത്തില്‍ പറ്റിയതാണോ എന്നറിയില്ല പക്ഷെ, സത്യം എന്നായാലും എങ്ങിനെയായാലും പുറത്തുവരുമെന്നത് അവിടെ തെളിയുകയായിരുന്നു. ജോസ് കെ മാണിയെ മാത്രമല്ല സരിതയുടെ കൈയിലെ രേഖകള്‍ വെളിപ്പെടുത്തുന്നത്.

ടൂറിസം മന്ത്രി എ പി അനില്‍കുമാറും മുന്‍കേന്ദ്രമന്ത്രിയും നിലവില്‍ എം പിയുമായ കെ സി വേണുഗോപാലും ലൈംഗിക വേഴ്ചക്ക് നില്‍ബന്ധിച്ച് ബന്ധപ്പെട്ടു എന്ന് സരിത വ്യക്തമാക്കുന്നു. ടൂറിസം വകുപ്പ് മന്ത്രിയെ പരാമര്‍ശിക്കുന്ന ഭാഗത്ത് “റേപ്പ് അറ്റ് റോസ്ഹൗസ്” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 'റോസ് ഹൗസാ'യിരുന്നു എ പി അനില്‍കുമാറിന്റെ ആദ്യത്തെ ഔദ്യോഗിക വസതി. ഇപ്പോള്‍ അദ്ദേഹം താമസിക്കുന്നത് കന്റോണ്‍മെന്റ് ഹൗസ് കോമ്പൗണ്ടിലെ 'ഗംഗ' എന്ന ഔദ്യോഗിക വസതിയിലാണ്. 2012ല്‍ റോസ്ഹൗസില്‍ വെച്ച് ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാറും അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി നസറുള്ളയും തന്നെ ബലാല്‍സംഗം ചെയ്തു എന്നാണ് സരിതയുടെ കൈയക്ഷരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

മന്ത്രി എ പി അനില്‍കുമാറിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി നസറുള്ള തിരുവനന്തപുരം ആല്‍ത്തറ ജംഗ്ഷനില്‍ നിന്നും താഴേക്ക് പോകുന്ന റോഡില്‍ ഹൊറൈസണ്‍ എന്ന ഫ്‌ളാറ്റില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു. അവിടെ നസറുള്ളയുടെ കൂടെ ഏതൊക്കെ സ്ത്രീകളാണ് പോയിരുന്നത്? എത്ര ദിവസം മന്ത്രി അനില്‍കുമാര്‍ അവിടെ തലയില്‍മുണ്ടിട്ട് ഒളിച്ച് പോയിട്ടുണ്ട്? അവിടെ സരിത വന്നിട്ടുണ്ടോ? സരിതയുടെ കൂടെ വേറെ സ്ത്രീകള്‍ ഉണ്ടായിരുന്നോ? ആ ഫ്‌ളാറ്റിലെ സിസി ടി വി ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് പരിശോധിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തയ്യാറാവുമോ? ക്രോണി ക്യാപിറ്റലിസത്തിന്റെ ഏറ്റവും നൂതനമായ പ്രയോഗവത്കരണമാണ് അവിടെ നടന്നിരുന്നത്.

മുന്‍ കേന്ദ്രമന്ത്രിയും ആലപ്പുഴ എം പിയുമായ കെ സി വേണുഗോപാലിനെ കുറിച്ചും സരിതയുടെ കൈയ്യിലുള്ള കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കെ ബി ഗണേഷ്‌കുമാറിന്റെ പേര് പറഞ്ഞ് കെ സി വേണുഗോപാല്‍ ഭീഷണിപ്പെടുത്തി ഫോണില്‍ സംസാരിച്ചു എന്നും ഡല്‍ഹിയില്‍ വെച്ച് കാണണമെന്ന് പറഞ്ഞു എന്നും സരിത എഴുതിയിരിക്കുന്നു. സരിത ഡല്‍ഹിയില്‍ പോയെന്നും അവിടെ കെ സി വേണുഗോപാലിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് നിര്‍ബന്ധപൂര്‍വ്വം ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചു എന്നും സരിത വ്യക്തമാക്കുന്നു. രാത്രിയില്‍ ഫോണ്‍ ചെയ്യാറുള്ളതും ടെലിഫോണ്‍ രതിയില്‍ ഏര്‍പ്പെടുന്നതിനെ കുറിച്ചും സരിത അഞ്ചാം നമ്പര്‍ പോയിന്റായി ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

സരിത എസ് നായരെ ഈ കൂട്ടം ലൈംഗീകമായി ഉപയോഗിക്കുന്നത് ഒരു വേശ്യയുടെ ശരീരം കാമവെറി തീര്‍ക്കാന്‍ ഉപയോഗിക്കുന്ന രീതിയിലല്ല. അങ്ങനെയെങ്കില്‍ ലൈംഗീക ദാരിദ്ര്യമുള്ള യു ഡി എഫ് നേതാക്കളെ കുറ്റം പറയാന്‍ സാധിക്കില്ല. സംസ്ഥാനത്ത് സോളാര്‍ എനര്‍ജി വ്യാപകമായി ഉത്പാദിപ്പിക്കാമെന്നും അതിന് സരിതയുടെ കമ്പനിയെ നിയോഗിക്കാമെന്നും പ്രലോഭിപ്പിച്ചാണ് അതിനുള്ള കൂലിയെന്ന നിലയില്‍ സരിതയെ ലൈംഗീകമായി ഉപയോഗിക്കുന്നത്. അവരുടെ ബിസിനസ് വളര്‍ത്താമെന്ന് പറഞ്ഞ് അവരെ നിര്‍ബന്ധിക്കുക ആണ്. വശംവദയാക്കുകയാണ്. 

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായുള്ള അടുപ്പവും സരിതയുടെ രേഖയില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും. സരിത എഴുതുന്നു :“...മരണം ഒരു വല്ലാത്ത അവസ്ഥയാണ് എന്നെ സംബന്ധിച്ച്. നാളെ രവീന്ദ്രന്‍ സാറിനെ വിളിക്കണം. തിരുവഞ്ചൂര്‍ സാറിനെ കാണണം. എന്റെ ഭയം അവിടെയങ്കിലും അറിയിക്കാം...” സരിതയുടെ ഭയം പങ്കുവെക്കാന്‍ മാത്രമുള്ള അടുപ്പമുള്ള വ്യക്തിയാണ്, എപ്പോള്‍ വേണമെങ്കിലും കാണാന്‍ സാധിക്കുന്ന വ്യക്തിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്ന് സരിതയുടെ ഈ അക്ഷരങ്ങളില്‍ നിന്നും വായിച്ചെടുക്കാന്‍ സാധിക്കും.
സരിതയുടെ കൈയില്‍ ഉണ്ടായിരുന്ന കുറിപ്പിന്റെ മറ്റൊരു ഭാഗത്ത് റോമന്‍ ലെറ്ററില്‍ നാലെന്നെഴുതി ഇംഗ്ലീഷില്‍ ഹൈബി ഈഡന്‍ എം എല്‍ എ എന്നെഴുതിയിരിക്കുന്നു. കൊച്ചി നഗരത്തില്‍ സോളാര്‍ പദ്ധതി നടപ്പിലാക്കാന്‍ സൗകര്യം ഒരുക്കികൊടുക്കാമെന്നും തന്റെ ബിസിനസ് നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കാമെന്നും പറഞ്ഞുകൊണ്ട് നിരവധി തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ പാര്‍ട്ടി ഫണ്ടിലേക്ക് കൊടുത്തു എന്നും അതിന് താഴെ സരിത സ്വന്തം കൈപ്പടയില്‍ എഴുതിയിട്ടുണ്ട്.

46 താളുകളിലെ കേവലം അഞ്ച് താളുകളിലെ ചില ഭാഗങ്ങള്‍ മാത്രമാണ് മുകളില്‍ പറഞ്ഞിരിക്കുന്നവ. ബാക്കി താളുകള്‍ വെളിച്ചത്ത് വരുമ്പോള്‍ യു ഡി എഫിനകത്ത് അമ്പുകൊള്ളാത്തവരാരുണ്ടാവും എന്നതാണ്പ്രബലമായ സംശയം. ഒരു മുന്നണി സംവിധാനം ആകെ മലീമസമായിരിക്കുന്നു.

സരിത എസ് നായരെ ഈ കൂട്ടം ലൈംഗീകമായി ഉപയോഗിക്കുന്നത് ഒരു വേശ്യയുടെ ശരീരം കാമവെറി തീര്‍ക്കാന്‍ ഉപയോഗിക്കുന്ന രീതിയിലല്ല. അങ്ങനെയെങ്കില്‍ ലൈംഗീക ദാരിദ്ര്യമുള്ള യു ഡി എഫ് നേതാക്കളെ കുറ്റം പറയാന്‍ സാധിക്കില്ല. സംസ്ഥാനത്ത് സോളാര്‍ എനര്‍ജി വ്യാപകമായി ഉത്പാദിപ്പിക്കാമെന്നും അതിന് സരിതയുടെ കമ്പനിയെ നിയോഗിക്കാമെന്നും പ്രലോഭിപ്പിച്ചാണ് അതിനുള്ള കൂലിയെന്ന നിലയില്‍ സരിതയെ ലൈംഗീകമായി ഉപയോഗിക്കുന്നത്. അവരുടെ ബിസിനസ് വളര്‍ത്താമെന്ന് പറഞ്ഞ് അവരെ നിര്‍ബന്ധിക്കുക ആണ്. വശംവദയാക്കുകയാണ്.  

കാമാഭ്രാന്ത്‌ പിടിച്ച ടൂറിസം മന്ത്രി എ പി അനില്‍കുമാറിനെ പോലുള്ളവര്‍ സരിതയെ ബലാല്‍സംഘം ചെയ്യുകയാണ്. സരിത എഴുതിയിരിക്കുന്ന രീതി വെച്ച് അനില്‍കുമാറും നസറുള്ളയും ഒരുമിച്ച് ബലാല്‍സംഗം ചെയ്തു എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. എന്തുകൊണ്ട് എ പി അബ്ദുള്ളക്കുട്ടിയുടെ ബലാല്‍സംഗത്തെ കുറിച്ച് പരാതി നല്‍കിയ സരിത, എ പി അനില്‍കുമാറിന്റെ ബലാല്‍സംഗത്തെ കുറിച്ച് പരാതി നല്‍കിയില്ല എന്ന ചോദ്യം അതീവ ഗൗരവമുള്ളതാണ്. തന്‍റെ കേസില്‍ നിന്ന് ഊരിപ്പോരാന്‍ സരിതയ്ക്ക് സഹായകമായത്‌ ഇങ്ങനെ പലതും മറച്ചു വെച്ചത് കൊണ്ട് ലഭ്യമായ കോടികള്‍ ആണ്. 

കെ പി സി സി പ്രസിഡന്റായിരുന്ന് കേരളത്തിലെ കോണ്‍ഗ്രസിനെ നയിച്ച വ്യക്തിയാണ് ഇപ്പോള്‍ ആഭ്യന്തര വകുപ്പ് കൈയാളുന്നത്. സരിത എസ് നായരുടെ കൈയിലെ 23 കടലാസുകളും പിടിച്ചെടുക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാവണം. അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരുകള്‍ ഭയത്താല്‍ രേഖപ്പെടുത്താതിരുന്ന ജഡ്ജിയുള്ള നാടാണ് ഇത്. തീര്‍ച്ചയായും സരിതയുടെ കത്തിലുള്ള പേരുകള്‍ കേരളത്തിന്റെ രാഷ്ട്രീയഭൂമികയില്‍ നിന്ന് തുടച്ചുനീക്കേണ്ടവ തന്നെയാണ്. പ്രബുദ്ധകേരളത്തിന്റെ മുഖത്തേക്ക് വീണ കറുപ്പാണ് ആ പേരുകള്‍. അവ തുടച്ചുകളയാന്‍ കേരളത്തിന്റെ പൊതു സമൂഹം തയ്യാറായില്ല എങ്കില്‍ ലോകത്തിന് മുന്നില്‍ ഏറെ നാണംകെട്ട് ഇരിക്കേണ്ട അവസ്ഥ നമുക്കുണ്ടാവും.

 

07-Apr-2015