ഋഷിരാജ്സിംഗ് അഥവാ വാഴ്ത്തപ്പെട്ട പൂച്ച

കേരളത്തിന്റെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കോണ്‍ഗ്രസുകാരനായിരിക്കാം. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു സര്‍ക്കാരിന്റെ ഭാഗമായിരിക്കാം. പക്ഷെ, ഇപ്പോഴും അദ്ദേഹം കേരളത്തിലെ ജനതയുടെ ആഭ്യന്തര വകുപ്പ് മന്ത്രി തന്നെയാണ്. ജനങ്ങളാണ് അദ്ദേഹത്തെ ആ പദവിയിലേക്ക് എത്തിച്ചത്. ജനാധിപത്യമാണ് അതിന് വഴിയൊരുക്കിയത്. അവിടെ ഒരു ഐ പി എസുകാരന്‍, അല്ലെങ്കില്‍ ഒരുദ്യോഗസ്ഥന്‍ ജനപ്രതിനിധിയെ അപമാനിക്കുമ്പോള്‍ അതിന് ബിഗ്‌സല്യൂട്ട് കൊടുക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ആ ചടങ്ങില്‍ പ്രോട്ടോക്കോള്‍ പ്രകാരം എ ഡി ജി പി റാങ്കിലുള്ള ഒരുദ്യോഗസ്ഥന്‍ വി ഐ പി വരുമ്പോള്‍ എഴുനേല്‍ക്കേണ്ട കാര്യമില്ല. ദേശീയഗാനാലാപന സമയത്ത് എഴുനേറ്റു നിന്നാല്‍ മതി. ചാടി എണീറ്റ് നടുകുനിച്ച് വണങ്ങി ബഹുമാനിക്കുന്ന രീതിയും ചാടി സല്യൂട്ട് അടിക്കുന്ന രീതിയുമൊക്കെ അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു. തന്നെ ഒരു കീഴുദ്യോഗസ്ഥനും സല്യൂട്ട് ചെയ്ത് ബഹുമാനിക്കേണ്ട എന്നൊരു വിപ്ലവകരമായ തീരുമാനം ഋഷിരാജ് സിംഗിന്റെ ഭാഗത്തുനിന്നുണ്ടാവുമോ? ഓഡര്‍ലികളെ കൊണ്ട് ഭാര്യയുടെ അടിപ്പാവാട വരെ അലപ്പിക്കുന്ന പോലീസ് രീതിയും അവസാനിപ്പിക്കാന്‍ അദ്ദേഹം മുന്‍കൈയെടുക്കട്ടെ.

ഋഷിരാജ് സിംഗിന് ജയ് വിളിക്കുകയാണ് നവമാധ്യമത്തിനകത്തും പുറത്തുമുള്ള ഒരു കൂട്ടം മലയാളികള്‍. ആരാണീ ഋഷിരാജ് സിംഗ്? ഒരു ഐ പി എസ് ഉദ്യോഗസ്ഥന്‍. ചില വേഷംകെട്ടലുകളും താന്‍പോരിമകളും ഗിമ്മിക്കുകളും വഴി, അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന ബ്യൂറോക്രസിയെ ശരിയാക്കിയെടുക്കാമെന്ന പ്രതീതി ജനിപ്പിച്ച വ്യക്തി. യഥാര്‍ത്ഥത്തില്‍ പ്രതീതിക്കപ്പുറത്ത് വല്ലതും സംഭവിച്ചിട്ടുണ്ടോ? ഇല്ല.

ഋഷിരാജ് സിംഗ് അടക്കമുള്ള ഐ എ എസുകാര്‍ അഴിമതിയും മറ്റ് താല്‍പ്പര്യങ്ങളും മാറ്റ് വെച്ച് ഭരണത്തിലുള്ള യഥാര്‍ത്ഥ ഉത്തരവാദിത്തം നിറവേറ്റുകയാണെങ്കില്‍ കേരളം സ്വര്‍ഗമായേനെ. കേരളം ഭരിക്കുന്ന സര്‍ക്കാരിന്റെ താല്‍പ്പര്യത്തിനനുസരിച്ച് വളയുന്ന നട്ടെല്ല് മാത്രമേ ഋഷിരാജ് സിംഗിനുള്ളു. വേഷംകെട്ടി, ലോറി ഡ്രൈവര്‍മാരെ പിടിക്കാനിറങ്ങിയ ഋഷിരാജ്‌സിംഗ് മേധാവികളായിരുന്ന വകുപ്പുകളിലൊന്നും കൈക്കൂലിക്കോ, അഴിമതികള്‍ക്കോ ഒരു പഞ്ഞവുമുണ്ടായിരുന്നില്ല. മോട്ടോര്‍വാഹന വകുപ്പിന്റെ മേധാവിയായി ഋഷിരാജ് സിംഗിരുന്നപ്പോഴും അവിടെ ഏജന്റുമാരാണ് കാര്യങ്ങള്‍ നടത്തിയിരുന്നത്. കിമ്പളം സുലഭമായിരുന്നു. തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരോട് അഴിമതി നടത്തരുതെന്ന് പറഞ്ഞുകൊണ്ട് തന്റെ കീഴിലുള്ള വകുപ്പില്‍ നിന്ന് കൈക്കൂലിയും അഴിമതിയും തുടച്ചുനീക്കാനുള്ള ആത്മാര്‍ത്ഥ പരിശ്രമങ്ങള്‍ ഋഷിരാജിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

സിംഗിന്റെ ചെയ്ത്തുകള്‍ മലയാളമനോരമയുടെ സണ്‍ഡേസപ്ലിമെന്റില്‍ ജനപ്രിയ ഫീച്ചറെഴുതാനുള്ള വിക്രിയകള്‍ മാത്രമായിരുന്നു. കേരള കേഡറിലുള്ള ഐ പി എസുകാര്‍ക്ക് ഒരു അസോസിയേഷനുണ്ട്. അതില്‍ സിംഗ് അംഗമാണോ എന്നറിയില്ല. ആ സംഘടനയുടെ ഏതെങ്കിലും യോഗത്തില്‍, സംസ്ഥാനത്തെ ബ്യൂറോക്രസി അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പര്യായപദമായി മാറിയിരിക്കുന്നു അത് മാറ്റിയെടുക്കണം എന്ന് അദ്ദേഹം പറഞ്ഞതായി അറിവില്ല. ഐ എ എസ് അസോസിയേഷനും അത്തരത്തിലുള്ളൊരു ചര്‍ച്ച ഉയര്‍ത്തി കൊണ്ടുവന്നിട്ടില്ല. കേരളത്തിലെ ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരില്‍ അഴിമതിയുടെ നിഴല്‍ വീഴാത്ത എത്രപേരുണ്ട്? സ്വജനപക്ഷപാദമില്ലാത്ത എത്രപേരുണ്ട്? കെടുകാര്യസ്ഥത കാണിക്കാത്ത എത്രപേരുണ്ട്? അത്തരം ഒരു ലാവണത്തില്‍ നിന്ന്, നാറിപ്പുഴുത്ത ഒരു വ്യവസ്ഥയില്‍ നിന്ന് ഋഷിരാജ് സിംഗ് കാണിക്കുന്ന ഗിമ്മിക്കുകള്‍ നോക്കി, കൈയ്യടിക്കുകയും ആര്‍പ്പ് വിളിക്കുകയും ചെയ്യുന്നത് യഥാര്‍ത്ഥ പ്രശ്‌നം മനസിലാക്കാന്‍ സാധിക്കാത്തതുകൊണ്ടാണ്.

സൗരോര്‍ജ്ജ കുഭകോണവും, ബാര്‍ കോഴയും, സ്‌കൂള്‍കുട്ടികള്‍ക്ക് പാഠപുസ്തകം ലഭിക്കാത്ത പ്രതിസന്ധിയും, പ്ലസ് ടു കുഭകോണവും, സിവില്‍ സപ്ലൈസ് കുംഭകോണവും, കണ്‍സ്യൂമര്‍ഫെഡ് അഴിമതിയും, മന്ത്രിമാരുടെ ലൈഗിക കേളികളും, പിന്‍വാതില്‍ നിയമനങ്ങളും, നിയമന നിരോധനവും, സാമൂഹ്യ ക്ഷേമ പെന്‍ഷനുകളിലുള്ള കുടിശികകളും, ലോക്കപ്പ് മരണങ്ങളും അരങ്ങുവാഴുന്ന നാടാണ് നമ്മുടേത്. ഇതൊക്കെ രാഷ്ട്രീയക്കാര്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന ഒന്നാണോ? ഋഷിരാജ് സിംഗടക്കമുള്ള ബ്യൂറോക്രസിക്ക് ഇതില്‍ ഒരു പങ്കുമില്ലേ? ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ ഒത്താശകളോടും അറിവോടും കൂടി മാത്രമേ ഇതൊക്കം നടത്താന്‍ സാധിക്കുകയുള്ളു. അത്തരമൊരു വ്യവസ്ഥയില്‍ എന്ത് മാറ്റമാണ് ഋഷിരാജ് സിംഗ് വരുത്തിയത്? മന്ത്രിമാരുടെ ഏതൊക്കെ ഫയലുകളില്‍ ആണ് ഋഷിരാജ് സിംഗ് വിയോജിപ്പുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്? അങ്ങനെയൊന്നും ഉള്ളതായി ഒരറിവുമില്ല.

ഋഷിരാജ് സിംഗിന് ജയ് വിളിക്കുന്ന മാന്യന്‍മാരില്‍ ഭൂരിപക്ഷവും അദ്ദേഹത്തിന്റെ ആരാധകന്‍മാരില്‍ ഏറിയപങ്കും സമൂഹത്തിലെ ദുഷിപ്പിനെതിരെ പ്രതികരിക്കാന്‍ ശേഷിയില്ലാത്ത ഷണ്ഡബോധമുള്ളവരാണ്. ഭരണകൂടത്തിന്റെ അഴിമതിയിലും കെടുകാര്യസ്ഥതയിലും സ്വജനപക്ഷപാദത്തിലും നട്ടംതിരിയുമ്പോഴും ഒന്ന് തെരുവിലിറങ്ങി പ്രതിഷേധിക്കാനുള്ള ആര്‍ജ്ജവമില്ലാത്തവരാണ്. മറ്റാരെങ്കിലും ഈ വ്യവസ്ഥിതി നന്നാക്കി തന്നാല്‍ തങ്ങള്‍ ഗുണഭോക്താക്കളാവാം എന്ന് കരുതുന്ന അരാജകത്വ ജനാവലി മാത്രമാണ് അത്.

കേരളത്തിന്റെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കോണ്‍ഗ്രസുകാരനായിരിക്കാം. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു സര്‍ക്കാരിന്റെ ഭാഗമായിരിക്കാം. പക്ഷെ, ഇപ്പോഴും അദ്ദേഹം കേരളത്തിലെ ജനതയുടെ ആഭ്യന്തര വകുപ്പ് മന്ത്രി തന്നെയാണ്. ജനങ്ങളാണ് അദ്ദേഹത്തെ ആ പദവിയിലേക്ക് എത്തിച്ചത്. ജനാധിപത്യമാണ് അതിന് വഴിയൊരുക്കിയത്. അവിടെ ഒരു ഐ പി എസുകാരന്‍, അല്ലെങ്കില്‍ ഒരുദ്യോഗസ്ഥന്‍ ജനപ്രതിനിധിയെ അപമാനിക്കുമ്പോള്‍ അതിന് ബിഗ്‌സല്യൂട്ട് കൊടുക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ആ ചടങ്ങില്‍ പ്രോട്ടോക്കോള്‍ പ്രകാരം എ ഡി ജി പി റാങ്കിലുള്ള ഒരുദ്യോഗസ്ഥന്‍ വി ഐ പി വരുമ്പോള്‍ എഴുനേല്‍ക്കേണ്ട കാര്യമില്ല. ദേശീയഗാനാലാപന സമയത്ത് എഴുനേറ്റു നിന്നാല്‍ മതി. ചാടി എണീറ്റ് നടുകുനിച്ച് വണങ്ങി ബഹുമാനിക്കുന്ന രീതിയും ചാടി സല്യൂട്ട് അടിക്കുന്ന രീതിയുമൊക്കെ അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു. തന്നെ ഒരു കീഴുദ്യോഗസ്ഥനും സല്യൂട്ട് ചെയ്ത് ബഹുമാനിക്കേണ്ട എന്നൊരു വിപ്ലവകരമായ തീരുമാനം ഋഷിരാജ് സിംഗിന്റെ ഭാഗത്തുനിന്നുണ്ടാവുമോ? ഓഡര്‍ലികളെ കൊണ്ട് ഭാര്യയുടെ അടിപ്പാവാട വരെ അലപ്പിക്കുന്ന പോലീസ് രീതിയും അവസാനിപ്പിക്കാന്‍ അദ്ദേഹം മുന്‍കൈയെടുക്കട്ടെ.

ഋഷിരാജ് സിംഗിനെ ആന്റി തെഫ്റ്റ് സ്‌ക്വാഡിന്റെ ചുമതലയില്‍ നിന്ന് മാറ്റിയത് അദ്ദേഹത്തിന്റെ ആവശ്യപ്രകാരമായിരുന്നു എന്നാണ് ആഭ്യന്തരവകുപ്പ് മന്ത്രിയും സിംഗു ഒറ്റ സ്വരത്തില്‍ പറയുന്നത്. മുത്തൂറ്റിന്റെ വൈദ്യുതി മോഷണം കണ്ടുപിടിച്ചത് 10 മാസം മുമ്പാണ്. അതില്‍ ഋഷിരാജ് എന്ത് നടപടിയെടുത്തു എന്നറിയാന്‍ ആഗ്രഹമുണ്ട്. ഋഷിരാജ് സിംഗിന്റെ വകുപ്പ് മാറ്റവും അദ്ദേഹത്തിന്റെ പ്രതിഷേധമായിരുന്നു ആഭ്യന്തര വകുപ്പ് മന്ത്രിക്ക് മുന്നിലുള്ള ഇരിപ്പെന്നുമൊക്കെ മാധ്യമ വാര്‍ത്തകളായി വന്നതുമൊക്കെ എങ്ങിനെയായിരിക്കും? മൂന്നാറിലെ ഓപ്പറേഷന്‍ സമയത്ത് പൂച്ചകള്‍ കണ്ണടച്ച് പാലുകുടിച്ചത് പോലെയായിരിക്കാനാണ് സാധ്യത.

12-Jul-2015