ഇവരുടെ ശബ്ദം കേള്‍ക്കുന്നില്ലേ?

കേരളത്തില്‍ അടുത്തിടെ സംഘടിക്കപ്പെട്ട ചില സമരങ്ങള്‍ ശ്രദ്ധിക്കപ്പെട്ടത് ഫേസ്ബുക്ക് ഐക്യദാര്‍ഡ്യത്തിലൂടെ ആയിരുന്നു. ചിലര്‍ ആ സമരങ്ങളുടെ ആവശ്യകതയെ കുറിച്ച് മിനിട്ടുകള്‍ തോറും പോസ്റ്റുകള്‍ ഇട്ടു. ഇടതുപക്ഷത്തെ അടിക്കാനുള്ള വടിയായി ആ സമരങ്ങളെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ഇപ്പോള്‍ ആലപ്പുഴയിലെ സീമാസ് എന്ന വസ്ത്ര പ്യാപാര സ്ഥാപനത്തില്‍ നടക്കുന്ന സമരത്തിന് ഈ ഐക്യദാര്‍ഡ്യ കമ്മറ്റി സര്‍വാത്മനാ പിന്തുണ കൊടുക്കുന്നില്ല. സീമാസിലെ പാവപ്പെട്ട തൊഴിലാളികളുടെ കണ്ണുനീരിന്റെ രുചി ഉപ്പ് തന്നെയല്ലേ? അവരുടെ ഹൃദയവേദന മറ്റുള്ള അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗത്തിന്റേതുപോലെ തന്നെയല്ലേ? ഈ സ്ത്രീകളുടെ പ്രശ്‌നങ്ങളുടെ നേര്‍ക്ക്, സ്ത്രീ സ്വത്വത്തിന് വേണ്ടി നിലകൊള്ളുന്നവര്‍ എന്ന് അവകാശപ്പെടുന്ന ചില ഫെമിനിസ്റ്റുകള്‍ പോലും തലതിരിച്ച് നില്‍ക്കുന്നു. സിപിഐ എമ്മോ, സി ഐ ടി യുവോ പിന്തുണ കൊടുത്താല്‍ തങ്ങളുടെ പിന്തുണ നല്‍കില്ല എന്ന ചിലരുടെ ബോധം മാറിവരേണ്ടതുണ്ട്. ഇടതുപക്ഷത്തിന്റെ കീഴില്‍ തന്നെയാണ് എപ്പോഴും ഈ കൂട്ടരെല്ലാം അണിനിരക്കേണ്ടത് എന്ന് മനസിലാക്കി സീമാസിലെ സ്ത്രീ തൊഴിലാളികള്‍ക്ക് വേണ്ടി മുദ്രാവാക്യം ഉയര്‍ത്താനുള്ള ബാധ്യത ഏവര്‍ക്കുമുണ്ട്.

കുറച്ച് നാളുകള്‍ മുന്‍പ് കല്യാണ്‍ സാരീസില്‍ നടന്ന സമരം ശ്രദ്ധപിടിച്ചുപറ്റിയ ഒന്നായിരുന്നു. കോഴിക്കോടും ടെക്സ്റ്റയില്‍ഷോപ്പുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ വേണ്ടി തൊഴിലാളികള്‍ സമരഭൂവിലേക്കിറങ്ങി. ഇപ്പോഴിതാ കിഴക്കിന്റെ വെനീസില്‍ നിന്ന് ഉജ്ജ്വലമായ സമരമുഹൂര്‍ത്തങ്ങളുമായി സീമാസിലെ തൊഴിലാളികള്‍ മുന്നോട്ടുവരുന്നു.ഇവര്‍ സ്വമേധയാ സമരത്തിലേക്ക് വലിച്ചിഴക്കപ്പെടുകയായിരുന്നു. അത്രയതികം തൊഴില്‍ ചൂഷണമായിരുന്നു സീമാസില്‍ നടന്നുകൊണ്ടിരുന്നത്.

തുച്ഛമായ വേതനം നല്‍കിയാണ് സീമാസ് ടെക്‌സ്‌റ്റൈല്‍സില്‍ ജീവനക്കാരെക്കൊണ്ട് ജോലി ചെയ്യിക്കുന്നത്. 12 മണിക്കൂറാണ് ജോലി. ജോലിക്കിടെ പരസ്പരം സംസാരിച്ചാല്‍ ഓരോരുത്തര്‍ക്കും 100 രൂപവീതം പിഴയീടാക്കും. ജീവനക്കാര്‍ ലിഫ്റ്റില്‍ കയറിയാല്‍ 500 രൂപ പിഴ. മൂത്രമൊഴിക്കാന്‍ പോയി ഒരു മിനിറ്റിലേറെ താമസിച്ചാല്‍ 100 രൂപ പിഴ. സീമാസിന്റെ ടാഗ് ഇടാന്‍ മറന്നാല്‍ 50 രൂപ പിഴ.. ഇങ്ങനെ പിഴയുടെ ലിസ്റ്റ് നീണ്ടുപോകുകയാണ്. ചില മാസങ്ങളില്‍ പിഴ കൊടുക്കാന്‍ ശമ്പളം തികയില്ല. മാസത്തില്‍ ആകെ ശമ്പളം ലഭിക്കുന്നത് 6300 മുതല്‍ 7500 രൂപ വരെയാണ്. രണ്ടു വര്‍ഷമായി ശമ്പളവര്‍ധനവില്ല.

ടെക്സ്റ്റയില്‍സിന്റെ അഞ്ചാം നില സ്ത്രീകള്‍ക്കുള്ള ഹോസ്റ്റലാക്കിയിരിക്കുകയാണ്. നടന്ന് പോവുന്ന സമയം ലാഭിക്കാമല്ലൊ! ആ ഇടുങ്ങിയ സ്ഥലത്ത് അമ്പതോളം സ്ത്രീകള്‍ ചുരുണ്ടുകൂടുന്നു. ഇവര്‍ക്ക് ഭക്ഷണവും താമസ 'സൗകര്യ'വുമെല്ലാം അവിടെത്തന്നെ. പുറത്തു പോകാന്‍ ആഴ്ചയില്‍ ഒന്നര മണിക്കൂര്‍ ഔട്ട് പാസ് ലഭിക്കും. വൃത്തികെട്ട ഭക്ഷണം. ഫുഡ് പോയിസണ്‍ മൂലം അഞ്ചുപേരാണ് അടുത്ത് ആശുപത്രിയിലായത്. ഇ എസ് ഐ ആനുകൂല്യമോ പ്രോവിഡന്റ് ഫണ്ടോ ഒന്നും തന്നെയില്ല. പക്ഷെ, ശമ്പളത്തില്‍ നിന്ന് ഈ പേരൊക്കെ പറഞ്ഞ് പിടുത്തമുണ്ട്. ജീവനക്കാരില്‍ ഭൂരിപക്ഷത്തെയും തൊഴില്‍നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് നാല് വനിതാ ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ടത്. അച്ഛനെക്കാണാന്‍ പോയതിന് ഒരു തൊഴിലാളിയക്ക് വിധിച്ച ശിക്ഷ, അഞ്ചു നിലകെട്ടിടത്തില്‍ താഴേയ്ക്കും മുകളിലേയ്ക്കും രണ്ടു തവണ കയറിയിറങ്ങലായിരുന്നു. വിചിത്രമായ തൊഴില്‍ അന്തരീക്ഷം.

ഇത്രയും മോശമായ ചുറ്റുപാടില്‍ ഇനി ഞങ്ങള്‍ക്ക് തുടരാന്‍ സാധിക്കില്ല എന്ന് പറഞ്ഞുകൊണ്ടാണ് സീമാസിലെ തൊഴിലാളികള്‍ സമരത്തിനിറങ്ങുന്നത്. ഈ സമരത്തിന് ആലപ്പുഴയിലെ ഇടതുപക്ഷ തൊഴിലാളി പ്രസ്ഥാനം പിന്തുണയും പ്രഖ്യാപിച്ചു. തികച്ചും സമാധാനപരമായി സമരം ചെയ്ത തൊഴിലാളികളെ തങ്ങളുടെ ഭരണസ്വാധീനം ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സീമാസ് മാനേജ്‌മെന്റ് ശ്രമിച്ചത്. പോലീസിനെ ഉപയോഗിച്ച് തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഒരു പോലീസ് ബസില്‍ അവരെ കുത്തിനിറച്ച് കൊണ്ടുപോകാനുള്ള ശ്രമം വിജയിച്ചില്ല. ആ പോലീസ് വാഹനം തോമസ് ഐസക്ക്, ജി സുധാകരന്‍, സിപിഐ എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തടഞ്ഞുനിര്‍ത്തി. തൊഴില്‍ പ്രശ്‌നത്തില്‍ പൊലീസ് എന്തിന് ഇടപെട്ടുവെന്ന നേതാക്കളുടെ ചോദ്യത്തിന് മുന്നില്‍ സ്ത്രീകളെ ബലമായി അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ച പോലീസിന് ഉത്തരംമുട്ടി. സി ഐ പറഞ്ഞിട്ടാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു വനിതാ പൊലീസിന്റെ മറുപടി. സിപിഐ എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ സിഐയോട് വിഷയത്തെ കുറിച്ച് ആരാഞ്ഞു. മുകളില്‍നിന്നുള്ള സമ്മര്‍ദ്ദം മൂലം അറസ്റ്റു ചെയ്തതാണെന്നായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍. നിയമപരമായല്ല അറസ്റ്റ് രേഖപ്പെടുത്തിയത് എന്ന് പോലീസ് സമ്മതിച്ചതോടെ അറസ്റ്റ് ചെയ്തവരെ ഇറക്കിവിടാന്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇവരെ ബസില്‍ നിന്നും ഇറക്കി സീമാസിലേക്ക് പ്രകടനമായെത്തി പ്രതിഷേധയോഗം നടത്തി. ഈ പോലീസ് നടപടിയുടെ അനന്തരഫലമായി സമരം സിപിഐ എം ഏറ്റെടുത്തു. പക്ഷെ, സ്ഥിരമായി ഇത്തരം സമരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം നല്‍കുന്നവര്‍ സീമാസിലെ സ്ത്രീ തൊഴിലാളികള്‍ക്ക് നേരെ കണ്ണടക്കുക തന്നെയാണ്. ജനങ്ങള്‍ സിപിഐ എംല്‍ നിന്നും ആഗ്രഹിക്കുന്ന നിലയിലുള്ള ഒരു സമീപനമാണ് സീമാസിലെ തൊഴിലാളികളുടെ കാര്യത്തിലെടുത്തതെന്ന് സമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ ഒറ്റ ശബ്ദത്തില്‍ പറയുന്നു.

സീമാസിലെ തൊഴിലാളികള്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങള്‍ ഇവയൊക്കെയാണ്.

* തൊഴിലാളി യൂണിയനില്‍ ചേര്‍ന്നു എന്നതിന്റെ പേരില്‍ പുറത്താക്കിയ 13 ജീവനക്കാരെ തിരിച്ചെടുക്കുക,
* ജോലിക്കിടയില്‍ ഇരിക്കാന്‍ അനുവദിക്കുക,
* ജോലിസമയം എട്ടുമണിക്കൂറാക്കുക,
* ഹോസ്റ്റല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക,
* 7200 രൂപയില്‍ നിന്നും ശമ്പളം വര്‍ധിപ്പിക്കുക,
* ജീവനക്കാരെ അന്യായമായി സ്ഥലംമാറ്റുന്നത് നിര്‍ത്തലാക്കുക,
* ജീവനക്കാരോടുളള മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക
ഈ ആവശ്യങ്ങള്‍ നേടിയെടുക്കാതെ സമരം അവസാനിക്കില്ല. ഇതിനിടയില്‍ സീമാസിന്റെ മാനേജ്‌മെന്റ് ആലപ്പുഴയിലെ ടെക്‌സറ്റയില്‍ അടച്ചുപൂട്ടിക്കൊണ്ട് സമരത്തെ നേരിടാനാണ് ആലോചിക്കുന്നത്. തൊഴിലാളികളുടെ ന്യായമായ ആവശ്യത്തിന് നേര്‍ക്കുള്ള മുതലാളിത്തത്തിന്റെ കുരച്ചുചാടല്‍. പക്ഷെ, സിപിഐ എം പറയുന്നത്. ആലപ്പുഴയിലെ ടെക്സ്റ്റയില്‍ അടച്ചുപൂട്ടിയാല്‍, സീമാസിന്റെ കേരളത്തിലുള്ള മറ്റ് ടെക്സ്റ്റയില്‍സിന്റെ മുന്നിലേക്ക് സമരം വ്യാപിപ്പിക്കുമെന്നാണ്. ഉമ്മാക്കി കാട്ടി പേടിപ്പിക്കാതെ തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊടുക്കുന്നതാണ് മാനേജ്‌മെന്റിന് നല്ലത്.

13-Aug-2015

ഭാരതീയം മുന്‍ലക്കങ്ങളില്‍

More