സഭാ നേതൃത്വവും സംഘികളും
സ്വാതി റസ്സല്‍
ചില മെത്രാന്‍മാര്‍ മദ്യത്തിനെതിരായ കുരിശുയുദ്ധത്തില്‍ വി്ട്ടുവീഴ്ചയില്ലെന്ന് പറഞ്ഞുകൊണ്ടാണ് കേരളത്തിലെ സംസ്ഥാന സര്‍ക്കാരിനെതിരെ നീങ്ങുന്നത്. ഇവിടെ ആരും മദ്യത്തിന്റെ പ്രചാരകരല്ല. പൂട്ടിയ ബാറുകള്‍ തുറക്കുന്നത് കോടതി ഉത്തരവിനെ തുടര്‍ന്നാണ്. മറ്റൊരു കോടതി ഉത്തരവ് പൂട്ടാനായി വന്നാല്‍ സര്‍ക്കാര്‍ തുറന്ന ബാറുകള്‍ പൂട്ടാനുള്ള നടപടി കൈക്കൊള്ളും. ബാറ് തുറക്കാന്‍ വിധിച്ച കോടതിയ്‌ക്കെതിരെ ആക്രോശിക്കാന്‍ എന്തുകൊണ്ട് മെത്രാന്‍മാര്‍ തയ്യാറാവുന്നില്ല?സ്വന്തം സഭയിലെ വിശ്വാസികളോട് മദ്യം ഉപയോഗിച്ചാല്‍ കല്യാണവും അന്ത്യകൂദാശയും നടത്തില്ലെന്ന് പറയാന്‍ എന്തേ സഭയ്ക്ക് സാധിക്കുന്നില്ല? ജനസംഖ്യയില്‍ അമ്പത് ശതമാനത്തിലധികം വിശ്വാസികളുള്ള ഗോവ, മദ്യത്തിന്റെ പറുദീസയാണ്. അവിടെ എന്തുകൊണ്ട് സഭയുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നടക്കുന്നില്ല. മാഹി കേരളത്തിന്റെ ഭാഗമല്ലല്ലോ. അവിടെ പ്രസിദ്ധമായ സെന്റ് തെരേസ പള്ളിയ്ക്ക് ചുറ്റും മദ്യശാലകളാണ്. സഭയ്ക്ക് അവ അസ്വസ്ഥത ഉണ്ടാക്കാത്തത് എന്താണ്?മദ്യപിക്കുന്നവര്‍ക്കുള്ള ആലയമല്ല പള്ളിയെന്ന് പറഞ്ഞാല്‍, പള്ളിയില്‍ കയറാന്‍ പറ്റുന്ന ഏതെങ്കിലും പുരോഹിതന്‍ കേരളത്തിലുണ്ടോ? വീഞ്ഞില്‍ എത്ര ശതമാനം ആല്‍ക്കഹോളുണ്ട്? മദ്യം ഉല്‍പ്പാദിപ്പിക്കാനും സൂക്ഷിക്കാനുമുള്ള ലൈസന്‍സ് ഇല്ലാത്ത ഏതെങ്കിലും സഭ ഇവിടെയുണ്ടോ ? ക്രിസ്തീയ പുരോഹിതര്‍ ആചാരാനുഷ്ടാനങ്ങളുടെ ഭാഗമായി ആള്‍ക്കഹോളടങ്ങിയ വീഞ്ഞ് നുകരുകയും മറ്റുള്ള വിശ്വാസികള്‍ കുടിക്കരുതെന്ന് പറയുന്നതും ഇരട്ടതാപ്പല്ലേ ? പള്ളിമേടകളില്‍ വീഞ്ഞിന് പകരം പച്ചവെള്ളം ഉപയോഗിച്ച് ആചാരാനുഷ്ടാനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ വിശ്വാസങ്ങളില്‍ ഇടിവ് പറ്റുമോ? ഒലീവിലയ്ക്ക് പകരം കുരുത്തോല ഉപയോഗിക്കാമെങ്കില്‍ വീഞ്ഞിന് പകരം പച്ചവെള്ളം മതിയാവുമല്ലൊ. |
ബി ജെ പി ദേശീയ അധ്യക്ഷന് മുന്നില്‍ കുമ്പിട്ടുനില്‍ക്കുമ്പോള്‍ ആലഞ്ചേരി പിതാവും കൂട്ടരും സംഘപരിവാരം ബലാല്‍സംഘം ചെയ്തും ചുട്ടും കൊന്ന നൂറുകണക്കിന് സന്യാസിനികളെയും പുരോഹിതന്മാരെയും മറന്നുപോയി കാണും. ആ രക്തസാക്ഷികളുടെ രക്തത്തില്‍ കാലുകഴുകിയാണ് ക്രിസ്തീയ സഭാ പ്രതിനിധികള്‍ കടുത്ത വര്‍ഗീയവാദിയായ അമിത്ഷായെ വരവേറ്റത്.
ആര്‍ എസ് എസിന്റെ മൂലഗ്രന്ഥമായ വിചാരധാരയില്‍ ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും ഉന്‍മൂലന നാശം വരുത്തേണ്ട വിഭാഗങ്ങളായി മുസ്ലീംങ്ങളോടൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട്. അതെങ്ങനെ നടപ്പിലാക്കുമെന്ന് വിശ്രമമില്ലാതെ ചിന്തിച്ചിരിക്കുന്ന സംഘപരിവാര്‍ മതഭ്രാന്തന്റെയടുക്കല്‍ എന്ത് സുവിശേഷം കേള്‍ക്കാനാണ് ഈ പുരോഹിതര്‍ പോയതെന്നറിയാന്‍ ക്രിസ്തീയ വിശ്വാസികള്‍ക്ക് താല്‍പ്പര്യമുണ്ട്. വീഞ്ഞുകുടിച്ച് മദോന്‍മത്തരാവാത്ത വേളകളില്‍ സംഘപരിവാരവുമായി കൂട്ടുകൂടാന്‍ ശ്രമിക്കുന്ന പുരോഹിതര്‍ പഴയൊരു സര്‍പ്പത്തിന്റെ കഥ വായിക്കണം.
ഒരു നാട്ടില്‍ ഒരു സര്‍പ്പമുണ്ടായിരുന്നു. ആര്‍ എസ് എസുകാരുടെ വര്‍ഗീയവിഷം പോലെ കൊടുംവിഷമുള്ള ഒരിനം. നമുക്കാ സര്‍പ്പത്തെ സംഘി സര്‍പ്പമെന്ന് വിളിക്കാം. ഒരിക്കല്‍ സര്‍പ്പം ഒരു പുഴയുടെ കരയിലെത്തി. അതിന് പുഴകടക്കണം. പക്ഷെ, പുഴയില്‍ കുത്തൊഴുക്കാണ്. സര്‍പ്പത്തിന് നീന്തി അക്കരെ കടക്കാന്‍ പറ്റില്ല. അപ്പോഴാണ് ഒരു ആമ അവിടെയെത്തിയത്. ഈ ആമ നമ്മുടെ ചില ക്രിസ്തീയ പുരോഹിതരെ പോലെയാണ്. നല്ല കഴിവൊക്കെയുണ്ട്. വര്‍ത്തമാനത്തില്‍ റോബിന്‍ പുരോഹിതനൊക്കെ തോറ്റുപോകും. പുരോഹിതന്‍ ആമയ്ക്ക് ഒഴുക്കൊന്നും ഒരു വിഷയമല്ലല്ലോ. അത് അക്കരെ പോകാനായി നീന്താനൊരുങ്ങി. സംഘിസര്‍പ്പം പത്തിയൊക്കെ താഴ്ത്തി, ഒരു നീര്‍ക്കോലി ഭാവത്തില്‍ ആമയോട് ചോദിച്ചു:
'എനിക്കീ ഒഴുക്കില്‍ അക്കരെ പോകാന്‍ പറ്റില്ല. എന്നെയൊന്ന് സഹായിക്കാമോ?'. പുരോഹിതന്‍ ആമയ്ക്ക് ഈ സംഘി സര്‍പ്പത്തെ നന്നായി അറിയാം. കൊടുംവിഷമുള്ള പാമ്പാണ്. നിരവധി ആമകളെ കൊന്നതിന്റെ ചരിത്രമൊക്കെ ആമ വായിച്ചിട്ടുണ്ട്. ആ കൊടും ഭീകരന്‍ തന്നോട് അപേക്ഷാഭാവത്തില്‍ സംസാരിച്ചത് ആമയ്ക്ക് ക്ഷ പിടിച്ചു. എങ്കിലും പുരോഹിതന്‍ ആമയുടെ ഉള്ളില്‍ വിവേകം കത്തി. അത് സമ്മതം മൂളിയില്ല.
'നിന്നെ ഞാന്‍ അക്കരെ കടത്തുന്നതിനിടയില്‍ നീയെന്നെ കടിച്ച് കൊല്ലും. ഞാന്‍ നിന്നെ കൊണ്ടുപോവില്ല.'
അപ്പോഴാണ് സംഘിസര്‍പ്പം അമിത്ഷായെപ്പോലെ ആമയോട് സംസാരിച്ചത്.
'എന്റെ ആമ പാതിരീ, നീയെന്തൊരു വിഡ്ഡിയാണ്? നിന്നെ ഞാന്‍ ഒഴുക്കിനിടയില്‍ കൊത്തിക്കൊന്നാല്‍ ഒഴുക്കില്‍പ്പെട്ട് ഞാനും ചാവില്ലേ? എന്നെ സുരക്ഷിതമായി അക്കരെയെത്തിച്ചാല്‍ പിന്നെ നീയെന്റെ ആത്മാര്‍ത്ഥ മിത്രമായി മാറും. യുക്തിയോടെ ചിന്തിക്കൂ..'
അമിത് ഷായുടെ മുന്നിലിരുന്ന ആലഞ്ചേരി പിതാവിനെ പോലെ ആമയൊന്ന് വിഭൃംജിതനായി. സംഘി സര്‍പ്പം പറയുന്നതില്‍ യുക്തിയുണ്ട്. വൈകാതെ ആമ, സര്‍പ്പത്തിനെയും പേറി മറുകരതാണ്ടാന്‍ തുടങ്ങി. നല്ല ഒഴുക്ക്. ചില മരത്തടികള്‍ മുകളില്‍ നിന്നും ഒഴുകി വരുന്നുണ്ട്. പെട്ടെന്ന് സര്‍പ്പം പത്തിവിടര്‍ത്തി ആമയെ നാലഞ്ച് കൊത്ത്. ഗുജറാത്തില്‍ ആര്‍ എസ് എസുകാര്‍ ന്യൂനപക്ഷങ്ങളെ കൊല്ലാനായി കുത്തിയതുപോലുള്ള പ്രതീക്ഷിക്കാത്ത കുത്തില്‍ ആമ സ്തബ്ധനായി. ആമത്തോടിനപ്പുറത്തുള്ള മാംസത്തിലേക്ക് സംഘിസര്‍പ്പത്തിന്റെ വിഷപ്പല്ല് ആണ്ടിറങ്ങി. ആമ വെപ്രാളത്തോടെ ചോദിച്ചു,
'അല്ല സംഘി സര്‍പ്പമേ, എന്താണ് ഈ പ്രവൃത്തിയുടെ യുക്തി?..'
ഒഴുകിവന്ന ഒരു വാഴത്തടയിലേക്ക് തൊട്ടുകൊണ്ട് സംഘി സര്‍പ്പം മുരണ്ടു,
'ഇതില്‍ യുക്തിയൊന്നുമില്ല. ഇതെന്റെ സ്വഭാവമാണ്.'
വാഴത്തടയില്‍ സുരക്ഷിതനായ സര്‍പ്പത്തെ നോക്കി ആമ പുരോഹിതന്‍ ചത്തുമലച്ചു.
ഈ കഥ ആലഞ്ചേരി പിതാവിനും കമ്യൂണിസ്റ്റുകാര്‍ക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചുനില്‍ക്കുന്ന പുരോഹിത വര്‍ഗത്തിനും വേണ്ടി ആദരവോടെ സമര്‍പ്പിക്കുന്നു. സര്‍പ്പത്തെയും സംഘികളെയും തിരിച്ചറിയാനുള്ള വകതിരിവില്ലാത്ത പുരോഹിതന്‍മാരില്‍ വിശ്വാസികള്‍ എങ്ങിനെയാണ് വിശ്വാസമര്‍പ്പിക്കുക ?
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി കഴിഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാരിന് സാധിച്ചു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ വിളിച്ചുപറഞ്ഞു. സംഘപരിവാരവുമായി സന്ധി ചെയ്യാന്‍ പോയ മെത്രാന്‍മാരില്‍ ആരെങ്കിലും പിണറായി സര്‍ക്കാരിനെ പറ്റി ഒരക്ഷരം നല്ലത് പറഞ്ഞിട്ടുണ്ടോ? ഇല്ല. സംഘപരിവാരത്തിനെ തോല്‍പ്പിക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധതയാണ് അവരുടെ മുഖമുദ്ര. എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങാനുള്ള വെപ്രാളത്തില്‍ നില്‍ക്കുകയാണ് ഈ മെത്രാന്‍മാര്‍. പഴയ വിമോചന സമരത്തിന്റെ ഹാംഗ്ഓവറില്‍ പുരോഹിതന്‍മാര്‍ സമരത്തിനിറങ്ങുമ്പോള്‍ സംഘികളുടെ ഐക്യദാര്‍ഡ്യം അവര്‍ക്ക് വേണമെന്നാണ് ആലഞ്ചേരി പിതാവ്, അമിത് ഷായോട് അഭ്യര്‍ത്ഥിച്ചത്.
കര്‍ഷകരെ കുറിച്ച് അമിത് ഷായോട് സംസാരിച്ചു എന്നുപറഞ്ഞ ഒരു പുരോഹിതനോട്, ക്ഷീരകര്‍ഷകരെ കുറിച്ച് സംസാരിച്ചോ എന്ന് ചോദിക്കാന്‍ കേരളത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകനും ഉണ്ടായിരുന്നില്ല. കശാപ്പിനായി കന്നുകാലികളെ കച്ചവടം ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ക്രിസ്തീയ സഭകള്‍ അംഗീകരിക്കുന്നുണ്ടോ? ആലഞ്ചേരി പിതാവിന് അതില്‍ ഒരു ശരികേടും കാണാനാവുന്നില്ലേ?
ചില മെത്രാന്‍മാര്‍ മദ്യത്തിനെതിരായ കുരിശുയുദ്ധത്തില്‍ വി്ട്ടുവീഴ്ചയില്ലെന്ന് പറഞ്ഞുകൊണ്ടാണ് കേരളത്തിലെ സംസ്ഥാന സര്‍ക്കാരിനെതിരെ നീങ്ങുന്നത്. ഇവിടെ ആരും മദ്യത്തിന്റെ പ്രചാരകരല്ല. പൂട്ടിയ ബാറുകള്‍ തുറക്കുന്നത് കോടതി ഉത്തരവിനെ തുടര്‍ന്നാണ്. മറ്റൊരു കോടതി ഉത്തരവ് പൂട്ടാനായി വന്നാല്‍ സര്‍ക്കാര്‍ തുറന്ന ബാറുകള്‍ പൂട്ടാനുള്ള നടപടി കൈക്കൊള്ളും. ബാറ് തുറക്കാന്‍ വിധിച്ച കോടതിയ്‌ക്കെതിരെ ആക്രോശിക്കാന്‍ എന്തുകൊണ്ട് മെത്രാന്‍മാര്‍ തയ്യാറാവുന്നില്ല?
സ്വന്തം സഭയിലെ വിശ്വാസികളോട് മദ്യം ഉപയോഗിച്ചാല്‍ കല്യാണവും അന്ത്യകൂദാശയും നടത്തില്ലെന്ന് പറയാന്‍ എന്തേ സഭയ്ക്ക് സാധിക്കുന്നില്ല? ജനസംഖ്യയില്‍ അമ്പത് ശതമാനത്തിലധികം വിശ്വാസികളുള്ള ഗോവ, മദ്യത്തിന്റെ പറുദീസയാണ്. അവിടെ എന്തുകൊണ്ട് സഭയുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നടക്കുന്നില്ല. മാഹി കേരളത്തിന്റെ ഭാഗമല്ലല്ലോ. അവിടെ പ്രസിദ്ധമായ സെന്റ് തെരേസ പള്ളിയ്ക്ക് ചുറ്റും മദ്യശാലകളാണ്. സഭയ്ക്ക് അവ അസ്വസ്ഥത ഉണ്ടാക്കാത്തത് എന്താണ്?
മദ്യപിക്കുന്നവര്‍ക്കുള്ള ആലയമല്ല പള്ളിയെന്ന് പറഞ്ഞാല്‍, പള്ളിയില്‍ കയറാന്‍ പറ്റുന്ന ഏതെങ്കിലും പുരോഹിതന്‍ കേരളത്തിലുണ്ടോ? വീഞ്ഞില്‍ എത്ര ശതമാനം ആല്‍ക്കഹോളുണ്ട്? മദ്യം ഉല്‍പ്പാദിപ്പിക്കാനും സൂക്ഷിക്കാനുമുള്ള ലൈസന്‍സ് ഇല്ലാത്ത ഏതെങ്കിലും സഭ ഇവിടെയുണ്ടോ ? ക്രിസ്തീയ പുരോഹിതര്‍ ആചാരാനുഷ്ടാനങ്ങളുടെ ഭാഗമായി ആള്‍ക്കഹോളടങ്ങിയ വീഞ്ഞ് നുകരുകയും മറ്റുള്ള വിശ്വാസികള്‍ കുടിക്കരുതെന്ന് പറയുന്നതും ഇരട്ടതാപ്പല്ലേ ? പള്ളിമേടകളില്‍ വീഞ്ഞിന് പകരം പച്ചവെള്ളം ഉപയോഗിച്ച് ആചാരാനുഷ്ടാനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ വിശ്വാസങ്ങളില്‍ ഇടിവ് പറ്റുമോ? ഒലീവിലയ്ക്ക് പകരം കുരുത്തോല ഉപയോഗിക്കാമെങ്കില്‍ വീഞ്ഞിന് പകരം പച്ചവെള്ളം മതിയാവുമല്ലൊ.
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒരു മാനിഫെസ്റ്റോ ഉണ്ട്. അതിന്റെ 67-ാം പേജില്‍ മദ്യനയത്തെ കുറിച്ച് പറയുന്നുണ്ട്. 'മദ്യം കേരളത്തില്‍ ഗുരുതരമായ ഒരു സമൂഹ്യ വിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സ്വീകരിക്കുക...'ഇതില്‍ നിന്നും സര്‍ക്കാര്‍ വ്യതിചലിക്കുന്നു എന്ന് സ്ഥാപിക്കാന്‍ കേരളത്തിലെ സഭാ നേതൃത്വത്തിന് സാധിക്കുമോ? കേരളത്തില്‍ പുതിയതായി ഒരു ബാര്‍പോലും പിണറായി സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ചില ബാറുകള്‍ പൂട്ടിയിരുന്നു. ഇപ്പോള്‍ മറ്റൊരു കോടതി ഉത്തരവിനെ തുറന്ന് പൂട്ടിയതില്‍ ചിലത് തുറക്കുന്നു. ഈ വസ്തുത മുന്നിലിരിക്കെയാണ് ക്രിസ്തീയ സഭാ നേതൃത്വം പിണറായി സര്‍ക്കാരിനെ ലക്ഷ്യം വെക്കുകയാണ്. ഇക്കാര്യത്തിന് സംഘികളോടൊപ്പം കൈകോര്‍ക്കാനും അവര്‍ മടിക്കുന്നില്ല. സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കും മുന്‍പ് ഇത്തരത്തിലുള്ള നടപടികളുമായി സഭാനേതൃത്വങ്ങള്‍ മുന്നോട്ടുപോകുന്നതില്‍ അസ്വഭാവികതയുണ്ട്.
04-Jun-2017
ഷറഫുദ്ദീന് വി ഹൈദര്‍
ബി പി മുരളി
ഷിഫാസ്
ജ്യോതി കെ ജി
പ്രബീര്‍ പുരകായസ്ത