പാവങ്ങളുടെ പടത്തലവന്‍
പ്രീജിത്ത് രാജ്
ജീവവായു കണക്കെ പ്രക്ഷോഭങ്ങളെ ഹൃദയത്തിലേറ്റുവാങ്ങിയ വിപ്ലവകാരിക്ക് നിരാലംബരായ ജനങ്ങള്‍ നല്‍കിയ വിശേഷണമാണ് പാവങ്ങളുടെ പടത്തലവന്‍. അക്ഷരാര്‍ത്ഥത്തില്‍ എ കെ ജി നിരാലംബരായ ജനവിഭാഗങ്ങളുടെ പടത്തലവന്‍ തന്നെയായിരുന്നു. സംഭവബഹുലവും സമര പോരാട്ടങ്ങളാല്‍ സമ്പുഷ്ടവുമായ എ കെ ജിയുടെ ജീവിതത്തിന് നേര്‍ക്കാണ് കോണ്‍ഗ്രസിന്റെ യുവ എം എല്‍ എ, വി ടി ബല്‍റാം കാറിത്തുപ്പിയത്. തീര്‍ത്തും അപലപനീയമായ പരാമര്‍ശം. തന്റെ ഭാര്യയായ സുശീലയുടെ വീട്ടില്‍ ഒളിവില്‍ കഴിയുന്ന വേളയിലുള്ള എ കെ ജിയുടെയും സുശീലയുടെയും ബന്ധത്തെ ശിശുപീഡനമെന്നുള്ള നിലയിലാണ് വി ടി ബല്‍റാമും കൂട്ടരും വളച്ചൊടിച്ച് പ്രചരിപ്പിച്ചത്. മാത്രമല്ല, എ കെ ജിയുടെ ആദ്യ വിവാഹബന്ധം നിലവിലുള്ളപ്പോഴാണ് അത് മറച്ചുവെച്ച് സുശീലയെ വിവാഹം കഴിച്ചതെന്നും വലതുപക്ഷത്തിന്റെ ലജ്ജാശൂന്യനായ ആ നേതാവ് പറഞ്ഞു. ചരിത്രത്തെ വളച്ചൊടിക്കുന്ന, നിരന്തരം നുണകള്‍ പ്രചരിപ്പിച്ച് സത്യമെന്ന് വരുത്തുന്ന സംഘപരിവാര്‍ ശൈലിയില്‍ എ കെ ജിയെ അപമാനിച്ച എം എല്‍ എയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം നാടാകമാനം ഉയര്‍ന്നുപൊങ്ങുകയാണ്. |
ജീവവായു കണക്കെ പ്രക്ഷോഭങ്ങളെ ഹൃദയത്തിലേറ്റുവാങ്ങിയ വിപ്ലവകാരിക്ക് നിരാലംബരായ ജനങ്ങള്‍ നല്‍കിയ വിശേഷണമാണ് പാവങ്ങളുടെ പടത്തലവന്‍. അക്ഷരാര്‍ത്ഥത്തില്‍ എ കെ ജി നിരാലംബരായ ജനവിഭാഗങ്ങളുടെ പടത്തലവന്‍ തന്നെയായിരുന്നു. സംഭവബഹുലവും സമര പോരാട്ടങ്ങളാല്‍ സമ്പുഷ്ടവുമായ എ കെ ജിയുടെ ജീവിതത്തിന് നേര്‍ക്കാണ് കോണ്‍ഗ്രസിന്റെ യുവ എം എല്‍ എ, വി ടി ബല്‍റാം കാറിത്തുപ്പിയത്. തീര്‍ത്തും അപലപനീയമായ പരാമര്‍ശം. തന്റെ ഭാര്യയായ സുശീലയുടെ വീട്ടില്‍ ഒളിവില്‍ കഴിയുന്ന വേളയിലുള്ള എ കെ ജിയുടെയും സുശീലയുടെയും ബന്ധത്തെ ശിശുപീഡനമെന്നുള്ള നിലയിലാണ് വി ടി ബല്‍റാമും കൂട്ടരും വളച്ചൊടിച്ച് പ്രചരിപ്പിച്ചത്. മാത്രമല്ല, എ കെ ജിയുടെ ആദ്യ വിവാഹബന്ധം നിലവിലുള്ളപ്പോഴാണ് അത് മറച്ചുവെച്ച് സുശീലയെ വിവാഹം കഴിച്ചതെന്നും വലതുപക്ഷത്തിന്റെ ലജ്ജാശൂന്യനായ ആ നേതാവ് പറഞ്ഞു. ചരിത്രത്തെ വളച്ചൊടിക്കുന്ന, നിരന്തരം നുണകള്‍ പ്രചരിപ്പിച്ച് സത്യമെന്ന് വരുത്തുന്ന സംഘപരിവാര്‍ ശൈലിയില്‍ എ കെ ജിയെ അപമാനിച്ച എം എല്‍ എയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം നാടാകമാനം ഉയര്‍ന്നുപൊങ്ങുകയാണ്.
ഫേസ്ബുക്കിലൂടെ ശിശുപീഡനത്തെ അനുകൂലിക്കുന്ന ഒരു ഗ്രൂപ്പിനോട് അനുഭാവം പ്രകടിപ്പിക്കുന്ന വ്യക്തിയാണ് വി ടി ബല്‍റാം എം എല്‍ എ. ശിശുപീഡനത്തെ അനുകൂലിക്കുന്നവരും അത് തെറ്റാണെന്ന് പറയുന്നവരും തമ്മിലുള്ള സംവാദത്തില്‍ അനുകൂല വിഭാഗത്തിന്റെ കൂടെ നിലപാടെടുത്ത ബല്‍റാം, എ കെ ജി പോലും ശിശുപീഡകനായിരുന്നു എന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമിച്ചത്. ഇതിലൂടെ ശിശുപീഡനം സാര്‍വ്വത്രികമായിരുന്നു എന്ന് സ്ഥാപിക്കുകയാണ് അദ്ദേഹം. എ കെ ജിയെ ശിശുപീഡകനെന്ന് സ്ഥാപിക്കുന്നതിലൂടെ അദ്ദേഹം ക്രിമിനല്‍കുറ്റം ചെയ്തുവെന്ന കള്ളമാണ് ബല്‍റാം പ്രചരിപ്പിക്കുന്നത്. നിക്ഷിപ്ത ലക്ഷ്യത്തോടെയുള്ള ബല്‍റാമിന്റെ നുണ പ്രചരണവും ഒരു ക്രിമിനല്‍ കുറ്റമാണ്. ഇന്ത്യയുടെ ആദ്യത്തെ പ്രതിപക്ഷ നേതാവിനെയാണ് കേരള നിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ട ഒരംഗം വ്യക്തിഹത്യ നടത്തുന്നത്. കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്ക് എന്ത് തോന്ന്യാസവും വിളിച്ചുപറയാനുള്ള ലൈസന്‍സ് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം നല്‍കുകയാണ്. അത് ശരിയായ രീതിയല്ല. എ കെ ജി ആരായിരുന്നു എന്ന് പാഠമാണ് കോണ്‍ഗ്രസ് ബല്‍റാമിന് നല്‍കേണ്ടത്.
എ കെ ഗോപാലന്‍ നമ്പ്യാര്‍ എ കെ ജി ആയത്
കണ്ണൂര്‍ പെരളശ്ശേരിയിലെ ചമ്പകശ്ശേരി വീട്ടിലാണ് ആയില്യത്ത് കുറ്റ്യേരി ഗോപാലന്‍ നമ്പ്യാര്‍ എന്ന എ കെ ഗോപാലന്‍ ജനിക്കുന്നത്. അച്ഛന്‍ വെള്ളുവക്കണ്ണോത്ത് രൈരു നമ്പ്യാര്‍. അമ്മ മാധവിയമ്മ. ആയില്യത്ത് കുറ്റ്യേരി കുടുംബം രാജ്യഭാരമുണ്ടായിരുന്ന അഭിജാതരായിരുന്നു. ബ്രിട്ടീഷുകാര്‍ അര്‍ധമാന്യ പദവി നല്‍കി നികുതിഭാരം പകുതിയായി കുറച്ച തറവാടായിരുന്നു അത്. മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്ന കുടുംബം. മെട്രിക്കുലേഷന്‍ പാസായ എ കെ ജി തലശേരി ഇല്ലിക്കുന്നിലെ ട്രെയിനിംഗ് സ്‌കൂളില്‍ നിന്ന് അധ്യാപക പരിശീലനം നേടി. പെരളശേരി ബോര്‍ഡ് ഹയര്‍ എലിമെന്ററി സ്‌കൂളില്‍ അധ്യാപകനായി. അധ്യാപക വൃത്തിയിലേക്ക് തിരിഞ്ഞ എ കെ ജി മൂന്ന് സ്‌കൂളുകളില്‍ അധ്യാപകവൃത്തി ചെയ്തു. ആ സമയത്തുതന്നെയാണ് അദ്ദേഹം സാമൂഹ്യപ്രവര്‍ത്തനത്തിലും സജീവമാവുന്നത്. ആദ്യകാലത്ത് പരമ്പരാഗത കുടുംബ രീതികള്‍ക്കകത്ത് നിന്ന് സാമൂഹ്യ പ്രവര്‍ത്തനം ചെയ്ത എ കെ ജി അമ്പൂട്ടിയെന്ന സുഹൃത്തിന്റെ കൂടെ ദേശസേവാ സംഘം എന്ന പുതിയൊരു സംഘടന രൂപീകരിച്ചു. എല്ലാ ജാതിയിലും മതത്തിലും പെട്ടവര്‍ അതില്‍ അംഗങ്ങളായിരുന്നു. സാമുദായിക ഐക്യത്തിന് വേണ്ടിയാണ് സംഘടന പ്രവര്‍ത്തിച്ചത്. ആ കാലത്ത് തന്റെ തറവാട്ടിലെ മറ്റ് അംഗങ്ങളില്‍ നിന്നും വ്യത്യസ്തമായി താഴ്ന്ന ജാതിയിലുള്ളവരുമായി എ കെ ജി ബന്ധം സ്ഥാപിച്ചു. അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി, അത് പരിഹരിക്കാനായി ഇടപെട്ടു.
പഠന കാലത്ത് തന്നെ രാഷ്ട്രീയബോധം എ കെ ജിയില്‍ ഉടലെടുത്തിരുന്നു. ഖിലാഫത്ത്-നിസഹരണ പ്രസ്ഥാനത്തിന്റെ ആരംഭകാലത്ത് യാക്കൂബ് ഹുസൈന്‍ മലബാര്‍ സന്ദര്‍ശിച്ചു. കോഴിക്കോട് വെച്ച് അദ്ദേഹം പങ്കെടുക്കുന്ന ഒരു യോഗം സംഘടിപ്പിച്ചപ്പോള്‍ അവിടെ അറസ്റ്റ് നടന്നു. ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ നേതാക്കള്‍ക്ക് തലശേരി കടപ്പുറത്ത് സ്വീകരണം നല്‍കുമ്പോള്‍ എ കെ ജി തലശേരി മിഷന്‍ സ്‌കൂളില്‍ പഠിക്കുകയാണ്. അന്ന് എ കെ ജിയും കൂട്ടുകാരും ക്ലാസ് ബഹിഷ്‌കരിച്ച് നേതാക്കളെ ആനയിച്ച വാഹനം വലിച്ചുകൊണ്ടുപോകാന്‍ മുന്നില്‍ നിന്നു. അതിന് അധ്യാപകരില്‍ നിന്നും ശിക്ഷയും ലഭിച്ചു. പൊതുപ്രവര്‍ത്തനത്തിന് എ കെ ജിക്ക് ലഭിച്ച ആദ്യത്തെ ശിക്ഷയായിരുന്നു അത്. എ കെ ജിയുടെ ആദ്യത്തെ സമരം സ്വന്തം തറവാട്ടില്‍ തന്നെയായിരുന്നു. തറവാട്ടുകാരണവരായിരുന്ന കോരന്‍ കാരണവര്‍ക്കെതിരെ. കുടിയാന്‍മാരില്‍ നിന്നും വാരവും പാട്ടവും വാങ്ങി സ്വന്തം കാര്യങ്ങള്‍ മനോഹരമായി നിറവേറ്റിയ കാരണവര്‍ മറ്റ് കുടുംബാംഗങ്ങള്‍ക്ക് ചെലവിനുള്ള വിഹിതം നല്‍കുമായിരുന്നില്ല. എ കെ ജിയുടെ വീട്ടിലും പട്ടിണിയായപ്പോള്‍ അദ്ദേഹം തറവാട്ട് മുറ്റത്ത് സത്യാഗ്രഹം ആരംഭിച്ചു. ആ സമരത്തിന് മുന്നില്‍ അവസാനം കാരണവര്‍ മുട്ടുമടക്കി.
വൈകാതെ എ കെ ജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി. കോണ്‍ഗ്രസിന്റെ 44-ാം വാര്‍ഷിക സമ്മേളനം ലാഹോറില്‍ ചേര്‍ന്ന് തീരുമാനിച്ചത് പ്രകാരം 1930 ജനുവരി 26ന് കേരളത്തിലും ഇന്ത്യയുടെ സ്വാതന്ത്ര്യപതാകയായി ത്രിവര്‍ണ പതാക ഉയര്‍ന്നു. ഗാന്ധിജി ആഗംഭിച്ച ഉപ്പുസത്യാഗ്രഹം രാജ്യമാകെ വ്യാപിച്ചു. കേരളത്തില്‍ പയ്യന്നൂരില്‍ വെച്ച് ഉപ്പ് സത്യാഗ്രഹം നടത്താന്‍ കെ പി സി സി യോഗം തീരുമാനിച്ചു.
വൈകാതെ എ കെ ജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി. കോണ്‍ഗ്രസിന്റെ 44-ാം വാര്‍ഷിക സമ്മേളനം ലാഹോറില്‍ ചേര്‍ന്ന് തീരുമാനിച്ചത് പ്രകാരം 1930 ജനുവരി 26ന് കേരളത്തിലും ഇന്ത്യയുടെ സ്വാതന്ത്ര്യപതാകയായി ത്രിവര്‍ണ പതാക ഉയര്‍ന്നു. ഗാന്ധിജി ആഗംഭിച്ച ഉപ്പുസത്യാഗ്രഹം രാജ്യമാകെ വ്യാപിച്ചു. കേരളത്തില്‍ പയ്യന്നൂരില്‍ വെച്ച് ഉപ്പ് സത്യാഗ്രഹം നടത്താന്‍ കെ പി സി സി യോഗം തീരുമാനിച്ചു. അതിനായി കെ കേളപ്പന്റെ നേതൃത്വത്തില്‍ ഉപ്പു സത്യാഗ്രഹ ജാഥ കോഴിക്കോട് നിന്നും പയ്യന്നൂരേക്ക് തിരിച്ചു. കണ്ണൂര്‍ ജില്ലയിലെ ചൊവ്വയില്‍ ഈ ജാഥയ്ക്ക് സ്വീകരണം നല്‍കിയത് എ കെ ജിയുടെ നേതൃത്വത്തിലായിരുന്നു. സത്യാഗ്രഹികളോടൊപ്പം ആ ജാഥയില്‍ ചേരാന്‍ എ കെ ജി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ആ സംഘത്തില്‍ അപ്പോള്‍ ആരെയും ചേര്‍ക്കില്ലെന്ന് കേളപ്പന്‍ പറഞ്ഞു. നിയമലംഘനത്തില്‍ പങ്കെടുക്കാന്‍ തയ്യാറുള്ളവര്‍ പയ്യന്നൂരില്‍ വെച്ച് സത്യാഗ്രഹികളോടൊപ്പം പങ്കെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ അധ്യാപക ജോലി രാജിവെച്ച് എ കെ ജി നിയമലംഘന സമരത്തിലേക്ക് ഇറങ്ങി. |
അതിനായി കെ കേളപ്പന്റെ നേതൃത്വത്തില്‍ ഉപ്പു സത്യാഗ്രഹ ജാഥ കോഴിക്കോട് നിന്നും പയ്യന്നൂരേക്ക് തിരിച്ചു. കണ്ണൂര്‍ ജില്ലയിലെ ചൊവ്വയില്‍ ഈ ജാഥയ്ക്ക് സ്വീകരണം നല്‍കിയത് എ കെ ജിയുടെ നേതൃത്വത്തിലായിരുന്നു. സത്യാഗ്രഹികളോടൊപ്പം ആ ജാഥയില്‍ ചേരാന്‍ എ കെ ജി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ആ സംഘത്തില്‍ അപ്പോള്‍ ആരെയും ചേര്‍ക്കില്ലെന്ന് കേളപ്പന്‍ പറഞ്ഞു. നിയമലംഘനത്തില്‍ പങ്കെടുക്കാന്‍ തയ്യാറുള്ളവര്‍ പയ്യന്നൂരില്‍ വെച്ച് സത്യാഗ്രഹികളോടൊപ്പം പങ്കെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ അധ്യാപക ജോലി രാജിവെച്ച് എ കെ ജി നിയമലംഘന സമരത്തിലേക്ക് ഇറങ്ങി. പെരളശേരിയില്‍ നിന്നും കോഴിക്കോട് കടപ്പുറത്തേക്ക് ജാഥ നയിച്ചു. അവിടെ വെച്ച് എ കെ ജിയെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി ആറ് മാസത്തേക്ക് ശിക്ഷിക്കുകയും ചെയ്തു. ആദ്യം കണ്ണൂര്‍ ജയിലിലും പിന്നീട് വെല്ലൂര്‍ ജയിലിലും തടവ് ശിക്ഷ. ഗാന്ധി-ഇര്‍വിന്‍ സന്ധിയെ തുടര്‍ന്ന് എ കെ ജിയും ജയില്‍ മോചിതനായി. തുടര്‍ന്നാണ് ചിറക്കല്‍ താലൂക്കില്‍ നിന്നും എ കെ ജിയുടെ പ്രവര്‍ത്തന മേഖല മലബാര്‍ പ്രദേശമൊട്ടാകെയായി വ്യാപിക്കുന്നത്. കള്ള് ഷാപ്പ് പിക്കറ്റിംഗ് മുതല്‍ വയനാടിലും മറ്റും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്നത് പോലുള്ള വൈവിധ്യമാര്‍ന്ന സമരങ്ങള്‍ക്കും ഇടപെടലുകള്‍ക്കും എ കെ ജി നേതൃത്വം നല്‍കി.
നവോത്ഥാന പ്രസ്ഥാനത്തിന്റെ പിന്തുടര്‍ച്ച കോണ്‍ഗ്രസ് ഏറ്റെടുക്കാതിരിക്കുകയും കമ്യൂണിസ്റ്റുകാര്‍ ഏറ്റെടുക്കുകയും ചെയ്തതിന്റെ ഉദാഹരണം കൂടിയായി മാറി ഗുരുവായൂര്‍ സത്യാഗ്രഹം. ഗാന്ധിജിയില്‍ നിന്നും അനുമതി വാങ്ങി ആരംഭിച്ച ഗുരുവായൂര്‍ സത്യാഗ്രഹം അയിത്തജാതിക്കാര്‍ക്ക് കൂടി ക്ഷേത്രപ്രവേശനത്തിന് വേണ്ടിയുള്ളതായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍ നടന്ന സത്യാഗ്രഹത്തിന്റെ നേതാവ് കെ കേളപ്പനും വളണ്ടിയര്‍ ക്യാപ്റ്റന്‍ എ കെ ജിയുമായിരുന്നു. ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഗുരുവായൂരില്‍ ആരംഭിച്ച ആ മഹാപ്രക്ഷോഭം അവസാനിപ്പിക്കേണ്ടി വന്നെങ്കിലും അയിത്തത്തിനും മറ്റ് അനാചാരങ്ങള്‍ക്കുമെതിരായുള്ള പ്രക്ഷോഭമടക്കം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ എ കെ ജിയിലൂടെ, അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിലൂടെ തുടര്‍ന്നു.
ജയില്‍ ജീവിത ഘട്ടത്തിലാണ് എ കെ ജി ഗാന്ധിയന്‍മാര്‍ഗം കൊണ്ട് വിജയം നേടാന്‍ സാധിക്കില്ല എന്ന് മനസിലാക്കുന്നത്. സ്വാതന്ത്ര്യത്തിനായി പുതിയൊരു മാര്‍ഗം വേണം. പി കൃഷ്ണപിള്ള, എ കെ ജി, കെ പി ആര്‍ ഗോപാലന്‍, കെ പി ഗോപാലന്‍, എം കെ കേളു തുടങ്ങിയവര്‍ രാഷ്ട്രീയകാര്യങ്ങള്‍ പഠിക്കുന്നതിനും സോഷ്യലിസത്തെ കുറിച്ച് മനസിലാക്കുന്നതിനും ജയില്‍ ജീവിതത്തെ വിനിയോഗിച്ചു. കണ്ണൂര്‍ ജയിലില്‍ വെച്ചാണ് സോഷ്യലിസ്റ്റ് ഗ്രൂപ്പ് പിറവി കൊള്ളുന്നത്. ലാഹോര്‍ ഗൂഡാലോചന കേസില്‍ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവനുഭവിക്കുന്ന കമല്‍നാഥ് തിവാരി, പൃഥ്വീചാന്ദ് ഗാംഗുലി, ജയ്‌ദേവ് കപൂര്‍ ബംഗാള്‍ അനുശീലന്‍ ഗ്രൂപ്പിന്റെ നേതാക്കളായ ആര്‍ എം സെന്‍ ഗുപ്ത, രമേശ് ചന്ദ്ര ആചാര്യ, ത്രൈലോക്യനാഥ് ചക്രവര്‍ത്തി എന്നിവരൊക്കെ കണ്ണൂര്‍ ജയിലില്‍ ഉണ്ടായിരുന്നു. ഇവരോടുള്ള സംസാരത്തിലൂടെ, ചര്‍ച്ചയിലൂടെ സോഷ്യലിസ്റ്റ് ചിന്താഗതിയെ പറ്റിയും രാഷ്ട്രീയ സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ചും ആഴത്തില്‍ മനസിലാക്കാന്‍ അവിടെ വെച്ച് സാധിച്ചു. വിപ്ലവപ്രസ്ഥാനത്തിലേക്കുള്ള വഴിത്തിരിവായിരുന്നു ആ കാലം.
എ കെ ജിയുടെ തറവാട് യാഥാസ്ഥിതിക കാഴ്ചപ്പാട് വെച്ചുപുലര്‍ത്തിയ ഒരു ഇടം തന്നെയായിരുന്നു എന്ന് പറയാം. അയിത്തോച്ചാടന പ്രവര്‍ത്തനങ്ങളടക്കമുള്ള കാര്യങ്ങളോട് വീട്ടില്‍ പ്രതിഷേധം പുകഞ്ഞിരുന്നു. എ കെ ജി യുടെപ്രവൃത്തികള്‍ അംഗീകരിക്കാന്‍ സാധിക്കാതെ, വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് സഹോദരീ ഭര്‍ത്താവ് സഹോദരിയെയും വിളിച്ചിറക്കി വീട്ടില്‍ നിന്ന് പോകുന്ന സംഭവം വരെ ഉണ്ടായി. എ കെ ജി ഏറെ വിഷമിച്ച ഘട്ടമായിരുന്നു അത്. ജനങ്ങളില്‍ ഭൂരിപക്ഷവും തന്റെ കൂടെയാണല്ലൊ ഉള്ളതെന്ന് അദ്ദേഹം സമാധാനിച്ചു. ആയില്യത്ത് കുറ്റ്യേരി ഗോപാലന്‍ നമ്പ്യാര്‍ എ കെ ജിയായി മാറിയത് ഗസറ്റില്‍ വിജ്ഞാപനം ചെയ്‌തോ, ജസ്റ്റിസ് ശിവരാജന്‍ പോലുള്ള ഏതെങ്കിലും കമ്മീഷന്റെ പരാമര്‍ശങ്ങളിലൂടെയോ ആയിരുന്നില്ല. പാവപ്പെട്ടവരുടെ കൂടെ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ക്ക് വഴികാട്ടിയായും അവരുടെ പടനായകനായും ഒരു തീപ്പന്തം പോലെ കത്തിജ്വലിച്ചുകൊണ്ടാണ്.
കുട്ടികളും എ കെ ജിയും
സുശീലയുടെ വീട്ടില്‍ ഒളിവില്‍ താമസിക്കുന്നതിനും മുമ്പ് കുട്ടികളുമായി എ കെ ജി ഇടപഴകുന്നുണ്ട്. അധ്യാപകനെന്ന നിലയില്‍ മൂന്ന് സ്‌കൂളുകളില്‍ സേവനം അനുഷ്ടിച്ചു. ആദ്യ കാലത്ത് കുട്ടികളെ വല്ലാതെ അടിക്കുന്ന അധ്യാപകനായിരുന്നു അദ്ദേഹം. പഠിച്ചില്ലെങ്കില്‍ അടിച്ച് പഠിപ്പിക്കുക എന്ന പരമ്പരാഗത അധ്യാപന രീതി അദ്ദേഹം പില്‍ക്കാലത്ത് മാറ്റിവെച്ചു. കോഴിക്കോട് അധ്യാപകവൃത്തിയിലേര്‍പ്പെട്ടിരുന്ന കാലത്ത് കുട്ടികളോടൊപ്പം കളിച്ചും കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ സഹായിച്ചും അവരുടെ വീടുകളില്‍ പോയുമൊക്കെ പ്രിയങ്കരനായ അധ്യാപകനായി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ക്ഷേത്രപ്രവേശന പ്രചാരണ ജാഥയുടെ വേളയില്‍ ആ ജാഥയില്‍ അംഗമായിരുന്ന മാധവി എന്ന കുട്ടിയെ കുറിച്ച് എ കെ ജി പറയുന്നുണ്ട്. പത്ത് വയസ് മാത്രമുള്ള അവളുടെ ആവേശവും ഉത്സാഹവും അദ്ദേഹത്തെയും മറ്റ് ജാഥാംഗങ്ങളെയും ആകര്‍ഷിച്ചു. ഉണ്ണികൃഷ്ണനെന്ന ബാലനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ആ സംഭവങ്ങള്‍ കോണ്‍ഗ്രസ് എം എല്‍ എയുടെ ശ്രദ്ധയില്‍പ്പെടിരുന്നുവെങ്കില്‍ ഇതും വളച്ചൊടിച്ച് ആരോപണവുമായി വന്നേനെ.
എ കെ ജിയുടെ ആദ്യവിവാഹം
ഒരു വിപ്ലവകാരിയെന്നുള്ള നിലയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ച എ കെ ജിയുടെ ജീവിതത്തിന് അടുക്കും ചിട്ടയുമുണ്ടാക്കാനാണ് അച്ഛന്‍ രൈരു നമ്പ്യാര്‍ മകന് വിവാഹം തീരുമാനിച്ചത്. എ കെ ജിയുടെ വിവാഹം തീരുമാനിച്ചിരിക്കുന്നുവെന്നും തന്റെ മരുമകളാണ് വധുവെന്നും അച്ഛന്‍ മകന് കത്തെഴുതി. കുടുംബവുമായുള്ള ബന്ധം വേര്‍പ്പെടുത്തണമെന്നും കല്യാണം കഴിക്കരുതെന്നുമൊക്കെ തീരുമാനിച്ച് നടക്കുകയായിരുന്നു അന്ന് എ കെ ജി. അച്ഛനോട് കല്യാണം വേണ്ടെന്ന് പറയാതെ “ ഇത്ര ചെറുപ്പത്തിലെ ഒരു ഭാരം എന്റെ കഴുത്തില്‍ തൂക്കിയിടണോ?” എന്ന് എ കെ ജി അച്ഛന് തിരിച്ചെഴുതി. രൈരു നമ്പ്യാര്‍ മകന്റെ ആ മറുപടി പ്രതീക്ഷിച്ചിരുന്നില്ല. തന്റെ മരുമകള്‍ തടിച്ചിയായതുകൊണ്ടാവും ഭാരമെന്ന് വിശേഷിപ്പിച്ചതെന്ന് കരുതി ആ വിവാഹം നടത്തേണ്ട എന്ന് എ കെ ജിയുടെ അച്ഛന്‍ തീരുമാനിച്ചു. കല്യാണത്തിന് ക്ഷണിച്ച വീടുകളില്‍ പോയി കല്യാണം നടത്തുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ഇതൊന്നും എ കെ ജി അറിയുന്നുണ്ടായിരുന്നില്ല. വീട്ടിലെത്തിയ എ കെ ജിയോട് ഇളയച്ഛനും
എ കെ ജിയുടെ വിവാഹം തീരുമാനിച്ചിരിക്കുന്നുവെന്നും തന്റെ മരുമകളാണ് വധുവെന്നും അച്ഛന്‍ മകന് കത്തെഴുതി. കുടുംബവുമായുള്ള ബന്ധം വേര്‍പ്പെടുത്തണമെന്നും കല്യാണം കഴിക്കരുതെന്നുമൊക്കെ തീരുമാനിച്ച് നടക്കുകയായിരുന്നു അന്ന് എ കെ ജി. അച്ഛനോട് കല്യാണം വേണ്ടെന്ന് പറയാതെ “ ഇത്ര ചെറുപ്പത്തിലെ ഒരു ഭാരം എന്റെ കഴുത്തില്‍ തൂക്കിയിടണോ?” എന്ന് എ കെ ജി അച്ഛന് തിരിച്ചെഴുതി. രൈരു നമ്പ്യാര്‍ മകന്റെ ആ മറുപടി പ്രതീക്ഷിച്ചിരുന്നില്ല. തന്റെ മരുമകള്‍ തടിച്ചിയായതുകൊണ്ടാവും ഭാരമെന്ന് വിശേഷിപ്പിച്ചതെന്ന് കരുതി ആ വിവാഹം നടത്തേണ്ട എന്ന് എ കെ ജിയുടെ അച്ഛന്‍ തീരുമാനിച്ചു. കല്യാണത്തിന് ക്ഷണിച്ച വീടുകളില്‍ പോയി കല്യാണം നടത്തുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ഇതൊന്നും എ കെ ജി അറിയുന്നുണ്ടായിരുന്നില്ല. വീട്ടിലെത്തിയ എ കെ ജിയോട് ഇളയച്ഛനും മറ്റും സംസാരിച്ചു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം വിവാഹത്തിന് സമ്മതമാണെന്ന് എ കെ ജി അച്ഛനോട് പറഞ്ഞു. |
മറ്റും സംസാരിച്ചു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം വിവാഹത്തിന് സമ്മതമാണെന്ന് എ കെ ജി അച്ഛനോട് പറഞ്ഞു. പക്ഷെ, രൈരു നമ്പ്യാരാവട്ടെ ഇനി ഈ വിവാഹം വേണ്ട എന്ന വാശിയിലായിരുന്നു. കുടുംബാംഗങ്ങളെല്ലാം നിര്‍ബന്ധിച്ചപ്പോഴാണ് വിവാഹം നടത്താമെന്ന തീരുമാനത്തിലേക്ക് അദ്ദേഹം എത്തിയത്. കല്യാണി എന്നായിരുന്നു എ കെ ജിയുടെ ഭാര്യയുടെ പേര്.
വിവാഹത്തിന് ശേഷവും എ കെ ജി ജയിലിലോ പ്രക്ഷോഭമുഖത്തോ ആയിരുന്നു. ഭാര്യയുമായുള്ള സമ്പര്‍ക്കം വളരെ പരിമിതമായി. എ കെ ജിയുടെ സമരവും ഉപവാസവും മുഴുവന്‍ സമയ പ്രവര്‍ത്തനവും വീട്ടില്‍ എതിര്‍പ്പുണ്ടാക്കി. ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത എ കെ ജിയുടെ നടപടി വീട്ടില്‍ വലിയ എതിര്‍പ്പുണ്ടാക്കി. പലരും എ കെ ജിയോടുള്ള ദേഷ്യം തീര്‍ത്തത് ഭാര്യയോടായിരുന്നു. അവസാനം എ കെ ജിയോടൊപ്പം പേകാന്‍ അവര്‍ തീരുമാനിച്ചു. തന്റെ കൂടെ വന്നാലുള്ള ഭവിഷ്യത്തുകള്‍ എ കെ ജി അവരെ പറഞ്ഞ് മനസിലാക്കി. അവര്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു. അത് എ കെ ജിക്ക് ഏറെ സന്തോഷമുണ്ടാക്കിയ കാര്യമായിരുന്നു. അവരെ കൂടുതല്‍ പഠിപ്പിക്കാന്‍ എ കെ ജി തീരുമാനിച്ചു. കെ കേളപ്പന്റെ ഹരിജന്‍ ആശ്രമമായ പാക്കനാര്‍പുരത്ത് അവരെ താമസിപ്പിച്ചു. എ കെ ജി കോഴിക്കോട്ടേക്ക് പോയി. കല്യാണിയുടെ കുടുംബക്കാര്‍ ഈ വിവരം അറിഞ്ഞ് പ്രക്ഷുബ്ധരായി. കുട്ടിയുടെ ജാതി നഷ്ടപ്പെടുമെന്ന് പറഞ്ഞ് കല്യാണിയുടെ അമ്മാവന്‍ കുട്ടപ്പ നമ്പ്യാര്‍ പാക്കനാപുരത്തേക്ക് കാറില്‍ പറന്നു. അവളുടെ അച്ഛന്‍ മരിച്ചതായി കള്ളം പറഞ്ഞ് അവളെ അവിടെ നിന്നും അമ്മാവന്റെ വീട്ടിലേക്ക് കൊണ്ടുപോയി പൂട്ടിയിട്ടു. നീ ജാതിഭേതമില്ലാതെ നടന്നാല്‍ ഞങ്ങളുടെ പെണ്‍കുട്ടികള്‍ കഷ്ടത്തിലാവുമെന്ന് ബന്ധുക്കളെല്ലാം കല്യാണിയെ കുറ്റപ്പെടുത്തി.
എ കെ ജി ഈ വിവരങ്ങളെല്ലാം അറിഞ്ഞു. തന്റെ തെറ്റിന് മാപ്പ് ചോദിക്കാനും രാഷ്ട്രീയ ബന്ധമില്ലാത്ത തന്റെ ഭാര്യയെ കാര്യം പറഞ്ഞ് മനസിലാക്കിപ്പിക്കാനും വേണ്ടി കല്യാണിയുടെ അമ്മാവന്റെ വീട്ടിലേക്ക് തിരിച്ചു. പക്ഷെ, കല്യാണിയെ കാണാനോ, സംസാരിക്കാനോ അവരുടെ ബന്ധുക്കള്‍ സമ്മതിച്ചില്ല. “ എനിക്കവളെ കാണാന്‍ പോലും കഴിഞ്ഞില്ല. അവളെന്നെ സ്‌നേഹിച്ചിരുന്നുവെന്നറിയാം. പക്ഷെ, ആചാരങ്ങളെ എതിര്‍ത്ത്, എന്റെ കൂടെ വരാനുള്ള ധൈര്യം അവള്‍ക്കില്ലായിരുന്നു. അത് അവളുടെയല്ല, എന്റെ കുറ്റമാണ്. അതെന്റെ അപകടകരമായ വിപ്ലവബോധത്തിന്റെ ഫലമായിരുന്നു...” കല്യാണിയുടെ അച്ഛന്‍ മരണപ്പെട്ടപ്പോള്‍ എ കെ ജി അവരുടെ വീട്ടില്‍ ചെന്നിരുന്നു. പക്ഷെ, അവരെ തമ്മില്‍ കാണാന്‍ അമ്മാവനും മറ്റ് ബന്ധുക്കളും സമ്മതിച്ചില്ല. വൈകാതെ കല്യാണിയുടെ കുടുംബം അവരെക്കൊണ്ട് മറ്റൊരു കല്യാണം കഴിപ്പിച്ചു. അവര്‍ക്ക് മൂന്ന് പെണ്‍കുട്ടികളുമുണ്ടായി. ഈ വസ്തുതകളൊക്കെ മറച്ചുവെച്ചാണ് വി ടി ബല്‍റാം എ കെ ജി ആദ്യത്തെ കല്യാണം സുശീലയില്‍ നിന്നും അവരുടെ കുടുംബത്തില്‍ നിന്നും മറച്ചുവെച്ചു എന്ന പച്ചക്കള്ളം തട്ടിവിട്ടത്.
സുശീലയുമായുള്ള വിവാഹം
ആലപ്പുഴ ജില്ലയിലെ മുഹമ്മയില്‍ പ്രശസ്തമായ ചിരപ്പന്‍ചിറ കുടുംബത്തിലാണ് സുശീല ജനിച്ചത്. കരംതീരുവയും നാട്ടില്‍ സ്ഥാനമാനങ്ങളുമുള്ള തറവാടായിരുന്നു സുശീലയുടേത്. തൃശൂര്‍ പളുവില്‍ കണ്മോട്ടില്‍ വീട്ടില്‍ വേലുക്കുട്ടി തണ്ടാരുടെയും ചീരപ്പന്‍ചിറയില്‍ മാധവിയമ്മയുടെയും മൂന്നുമക്കളില്‍ ഇളയവളാണ് സുശീല. സുശീല ജനിച്ച് ആറുമാസമായപ്പോഴേക്കും അച്ഛനും അമ്മയും തമ്മില്‍ വഴിപിരിഞ്ഞു. അമ്മ മക്കളെയും കൂട്ടി മുഹമ്മയിലെ ചീരപ്പന്‍ചിറ തറവാട്ടിലേക്ക് തിരികെ പോന്നു. അമ്മാവനായ സി കെ കരുണാകര പണിക്കരുടെ സംരക്ഷണയിലാണ് സുശീല വളര്‍ന്നുവന്നത്. കരുണാകരപ്പണിക്കര്‍ തൊഴിലാളി വര്‍ഗത്തിന്റെ നേതാവായിരുന്നു. പി കൃഷ്ണപിള്ള, എ കെ ജി, ഇ എം എസ്, ടി വി തോമസ്, കെ സി ജോര്‍ജ്ജ്, സി ജി സദാശിവന്‍, സി കെ ദാസ് തുടങ്ങിയവരോടൊക്കെ ബന്ധപ്പെട്ടുകൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തനം നടത്തിയത്. ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിലും പുന്നപ്ര-വയലാര്‍ സമരത്തിലുമൊക്കെ അദ്ദേഹം പങ്കാളിയായി. അതിനെ തുടര്‍ന്ന് ഒളിവിലുമായിരുന്നു. അദ്ദേഹത്തിന്റെ സ്വത്ത് അന്നത്തെ സര്‍ക്കാര്‍ കണ്ടുകെട്ടി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു ഷെല്‍ട്ടറായിരുന്നു ചീരപ്പന്‍ചിറ തറവാട്. പാര്‍ട്ടിയുടെ നിരവധി നേതാക്കള്‍ അവിടെ ഒളിവില്‍ കഴിഞ്ഞു.
വെല്ലൂര്‍ ജയില്‍ചാടി ഒളിവില്‍ കഴിഞ്ഞിരുന്ന എ കെ ജി, എന്‍ പി അണ്ണന്‍ എന്ന ചുരുക്കപ്പേരില്‍ ചീരപ്പന്‍ചിറയിലേക്ക് എത്തുന്നത് മുഹമ്മ അയ്യപ്പന്റെ കൂടെയാണ്. സി കെ കരുണാകരപ്പണിക്കര്‍ എ കെ ജിയെ പരിചപ്പെടുത്തിയത് തൃശൂരിലുള്ള അളിയന്റെ ചാര്‍ച്ചക്കാരനാണെന്നാണ്. തറവാടിന് സമീപത്തുള്ള ഓലമേഞ്ഞ ഒരു കൊച്ചുപുരയിലാണ് എ കെ ജി താമസിച്ചത്.
എ കെ ജി ആദ്യമായി മുഹമ്മയിലെത്തുമ്പോള്‍ സുശീലയുടെ പ്രായം 12 ആണ്. കൊച്ചുകുഞ്ഞ് എന്ന് എല്ലാവരും ഓമനിച്ചുവിളിച്ചിരുന്ന സുശീല, ഒളിവില്‍ കഴിയുന്ന കമ്യൂണിസ്റ്റുകാരുടെയൊക്കെ കുഞ്ഞുസുഹൃത്തായിരുന്നു. കിലുക്കാംപെട്ടിപോലെ ചോദ്യങ്ങള്‍ക്ക് ഉരുളക്കുപ്പേരി പോലെ മറുപടി പറഞ്ഞ് സുശീല അവരുടെയൊക്കെ വാല്‍സല്യഭാജനമായി. പി കൃഷ്ണപിള്ള, എ കെ ജി, കെ സി ജോര്‍ജ്ജ്, ആര്‍ സുഗതന്‍, പി ടി പുന്നൂസ് തുടങ്ങിയ നേതാക്കള്‍ ഒളിവില്‍ കഴിയുമ്പോള്‍ ചീരപ്പന്‍ ചിറയിലെ വീട്ടില്‍ രഹസ്യയോഗങ്ങള്‍ ചേര്‍ന്നു. ആ യോഗങ്ങളിലേക്ക് മേല്‍ക്കമ്മറ്റിയുടെ സര്‍ക്കുലര്‍ എത്തിക്കാനും തീരുമാനങ്ങള്‍ ഒളിവില്‍ കഴിയുന്ന സഖാക്കള്‍ക്കെത്തിക്കാനും സുശീല നിയോഗിക്കപ്പെട്ടു.
എന്‍ പി അണ്ണന്‍ എന്നറിയപ്പെട്ട എ കെ ജി സുശീലക്ക് മാത്രമല്ല, ചുറ്റുവട്ടത്തുള്ള കുട്ടികള്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു. അവര്‍ക്ക് ഇംഗ്ലീഷ് ക്ലാസുകള്‍ എടുത്തുകൊടുത്തും നേതാക്കളെ കുറിച്ചുള്ള കഥകള്‍ പറഞ്ഞുകൊടുത്തും ചെറിയ, ചെറിയ രാഷ്ട്രീയ കാര്യങ്ങള്‍ പറഞ്ഞുകൊടുത്തും അവരോടൊപ്പം കളിച്ചുമൊക്കെ അദ്ദേഹം കുട്ടികളിലേക്ക് പുരോഗമനാശയം പകര്‍ന്നു. സുശീല സംശയങ്ങളും അഭിപ്രായങ്ങളുമായി എം പി അണ്ണനോട് സംസാരിക്കും വാദിക്കും രാഷ്ട്രീയത്തിന്റെ ആദ്യപാഠങ്ങള്‍ ആ കുട്ടിക്ക് പകര്‍ന്നുനല്‍കിയത് എം പി അണ്ണനാണ്. സുശീല ഹിറ്റ്‌ലറുടെ ആരാധികയായിരുന്നു. എം പി അണ്ണനുമായുള്ള സംസാരവും ചര്‍ച്ചയും ആ ഇഷ്ടം ഇല്ലാതാക്കി. ആരുടെ മുന്നിലും തോറ്റുകൊടുക്കാന്‍ ഇഷ്ടപ്പെടാത്ത സുശീലയുടെ പ്രകൃതം മനസിലാക്കി അവള്‍ക്ക് ബുദ്ധിമുട്ട് വരാത്ത രീതിയിലാണ് തിരുത്തലുകളും രാഷ്ട്രീയ വിദ്യാഭ്യാസവും നല്‍കിയിരുന്നത്. സ്വാഭാവികമായും സുശീലയ്ക്ക് എം പി അണ്ണനോട് ആരാധന തോന്നി എന്നത് യാഥാര്‍ത്ഥ്യമാണ്. പിന്നീട് എ കെ ജി അറസ്റ്റ്
സുശീലയുടെ വീട്ടില്‍ നിന്നും പോയതിന് ശേഷം എ കെ ജി ആ കുട്ടിയെ മറക്കാന്‍ ശ്രമിച്ചു. സുശീലക്ക് കത്തുകളെഴുതുന്നത് നിര്‍ത്തുകയും ചെയ്തു. എ കെ ജിയുടെ കത്തുകള്‍ ലഭിക്കാതിരുന്നതും വീട്ടില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളുമൊക്കെ സുശീലയെ ആകെ തളര്‍ത്തിയ നാളുകളായിരുന്നു അത്. സുശീലയുടെ കൂട്ടുകാരി സി കെ ഓമനയ്ക്ക് സുശീലയുടെ അവസ്ഥ കണ്ടിട്ട് സഹിച്ചില്ല. സി കെ സദാശിവന്റെ ഭാര്യയും ബിനോയ് വിശ്വത്തിന്റെ അമ്മയുമാണ് സി കെ ഓമന. അവര്‍ ഇതുവരെ കാണുകയോ മിണ്ടുകയോ ചെയ്തിട്ടില്ലാത്ത എ കെ ജിക്ക് വിശദമായി ഒരു കത്തെഴുതി. സുശീല അത് അറിഞ്ഞിരുന്നില്ല. “ സുശീല ഫോട്ടോയും വെച്ച് കാത്തിരിക്കുന്നു. അങ്ങ് എഴുത്തെഴുതാത്തതില്‍ അവള്‍ ദുഖിതയാണ്...” ദീര്‍ഘമായ ആ കത്ത് വായിച്ചപ്പോള്‍ എ കെ ജി സുശീലയെ കാണാന്‍ തീരുമാനിച്ചു. ഒരു പാര്‍ട്ടിപരിപാടിക്കായി എ കെ ജി ആലപ്പുഴയിലേക്കെത്തിയപ്പോള്‍ ഓമനയെ കണ്ടു. “കൂട്ടുകാരിക്ക് വേണ്ടി ഇദ്ദേഹം നന്നായി വാദിച്ചിരിക്കുന്നു. ഞാന്‍ പോകുന്നതിന് മുമ്പ് അവരെ കാണുമെന്ന് പറഞ്ഞേക്കൂ...” എന്ന് എ കെ ജി ഓമനയോട് പറഞ്ഞു. സുശീലയെ കാണാന്‍ എ കെ ജിയോടൊപ്പം പി കൃഷ്ണപിള്ളയും പോകാന്‍ തീരുമാനിച്ചു. പക്ഷെ, എ കെ ജിക്ക് സുശീലയെ കാണാന്‍ കഴിഞ്ഞില്ല. അതിന് മുമ്പെ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. |
ചെയ്യപ്പെട്ടപ്പോഴാണ് എം പി അണ്ണന്‍ എ കെ ജി ആണെന്ന കാര്യം സുശീലക്ക് മനസിലായത്. പത്രത്തില്‍ എ കെ ഗോപാലന്‍ അറസ്റ്റില്‍ എന്ന വാര്‍ത്തയോടൊപ്പം വന്ന ഫോട്ടോ എം പി അണ്ണന്റേതായിരുന്നു. സുശീലയെ പ്രസംഗത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചത് അവിടെ ഒളിവില്‍ താമസിച്ചിരുന്ന പി ടി പുന്നൂസ് ആയിരുന്നു. കയര്‍ തൊഴിലാളികളുടെ യോഗത്തില്‍ സുശീല പ്രസംഗിച്ചുതുടങ്ങിയത് അങ്ങനെയാണ്. രാഷ്ട്രീയത്തിലിറങ്ങി മകളുടെ പഠനം മുടങ്ങുമോ എന്ന് ഭയന്ന അമ്മ തൃശൂരിലെ സെന്റ്‌മേരീസ് കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ത്തു. വൈ ഡബ്‌ള്യു സി എ യിലാണ് അപ്പോള്‍ താമസിച്ചിരുന്നത്. കമ്യൂണിസ്റ്റ് ആശയത്തില്‍ നിന്നും സുശീലയെ പിന്തിരിപ്പിക്കാന്‍ കോളേജ് അധികൃതര്‍ ആവുന്നതൊക്കെ ശ്രമിച്ചിട്ടും അത് നടന്നില്ല. വര്‍ഷാവസാനം നിര്‍ബന്ധിത ടി സി നല്‍കി സുശീലയെ പുറത്താക്കി.
സുശീലയുടെ വീട്ടില്‍ നിന്നും പോയതിന് ശേഷം എ കെ ജി ആ കുട്ടിയെ മറക്കാന്‍ ശ്രമിച്ചു. സുശീലക്ക് കത്തുകളെഴുതുന്നത് നിര്‍ത്തുകയും ചെയ്തു. എ കെ ജിയുടെ കത്തുകള്‍ ലഭിക്കാതിരുന്നതും വീട്ടില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളുമൊക്കെ സുശീലയെ ആകെ തളര്‍ത്തിയ നാളുകളായിരുന്നു അത്. സുശീലയുടെ കൂട്ടുകാരി സി കെ ഓമനയ്ക്ക് സുശീലയുടെ അവസ്ഥ കണ്ടിട്ട് സഹിച്ചില്ല. സി കെ സദാശിവന്റെ ഭാര്യയും ബിനോയ് വിശ്വത്തിന്റെ അമ്മയുമാണ് സി കെ ഓമന. അവര്‍ ഇതുവരെ കാണുകയോ മിണ്ടുകയോ ചെയ്തിട്ടില്ലാത്ത എ കെ ജിക്ക് വിശദമായി ഒരു കത്തെഴുതി. സുശീല അത് അറിഞ്ഞിരുന്നില്ല. “ സുശീല ഫോട്ടോയും വെച്ച് കാത്തിരിക്കുന്നു. അങ്ങ് എഴുത്തെഴുതാത്തതില്‍ അവള്‍ ദുഖിതയാണ്...” ദീര്‍ഘമായ ആ കത്ത് വായിച്ചപ്പോള്‍ എ കെ ജി സുശീലയെ കാണാന്‍ തീരുമാനിച്ചു. ഒരു പാര്‍ട്ടിപരിപാടിക്കായി എ കെ ജി ആലപ്പുഴയിലേക്കെത്തിയപ്പോള്‍ ഓമനയെ കണ്ടു. “കൂട്ടുകാരിക്ക് വേണ്ടി ഇദ്ദേഹം നന്നായി വാദിച്ചിരിക്കുന്നു. ഞാന്‍ പോകുന്നതിന് മുമ്പ് അവരെ കാണുമെന്ന് പറഞ്ഞേക്കൂ...” എന്ന് എ കെ ജി ഓമനയോട് പറഞ്ഞു. സുശീലയെ കാണാന്‍ എ കെ ജിയോടൊപ്പം പി കൃഷ്ണപിള്ളയും പോകാന്‍ തീരുമാനിച്ചു. പക്ഷെ, എ കെ ജിക്ക് സുശീലയെ കാണാന്‍ കഴിഞ്ഞില്ല. അതിന് മുമ്പെ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. വിവിധ ജയിലുകളില്‍ കിടക്കുമ്പോഴും അദ്ദേഹം സുശീലയ്ക്ക് കത്തുകളെഴുതി. ആ സമയം സുശീല കോളേജില്‍ പഠിക്കുകയാണ്. അവള്‍ക്ക് എ കെ ജിയെ ജയിലില്‍ പോയി കാണാനുള്ള ഒരു കമ്പിസന്ദേശം ലഭിച്ചു. എ കെ ജിയെ കണ്ടിട്ട് അപ്പോള്‍ നാലരവര്‍ഷം കഴിഞ്ഞിരുന്നു. എ കെ ജിയുടെ അനന്തരവള്‍ എന്ന് പറഞ്ഞാണ് അദ്ദേഹത്തെ ജയിലില്‍ കാണുന്നത്. അവിടെ വെച്ചാണ് വിവാഹം കഴിക്കാമെന്ന തീരുമാനം അവര്‍ കൈക്കൊള്ളുന്നത്.
തൃശൂരിലെ കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട സുശീല, കൊല്ലം എസ് എന്‍ കോളേജില്‍ ഇന്റര്‍മീഡിയറ്റിന് അപേക്ഷിച്ചു. അവര്‍ക്കവിടെ പ്രവേശനം നിഷേധിച്ചു. സര്‍ സിപിക്കെതിരെ സമരം നടത്തി എന്നതാണ് ആര്‍ ശങ്കര്‍ ഉള്‍പ്പെടെയുള്ള ഇന്റര്‍വ്യു ബോര്‍ഡ് പറഞ്ഞ കാരണം. തുടര്‍ന്നാണ് സുശീലയ്ക്ക് തിരുവനന്തപുരം വിമന്‍സ് കോളേജില്‍ അഡ്മിഷന്‍ ലഭിക്കുന്നത്. സുഗതകുമാരി സുശീലയുടെ സഹപാഠിയായിരുന്നു. തുടര്‍ന്ന് ആലപ്പുഴ എസ് ഡി കോളേജില്‍ ബി എയ്ക്ക് ചേര്‍ന്നു. അപ്പോഴാണ് എ കെ ജി ജയില്‍മോചിതനായത്. പൊതുതെരഞ്ഞെടുപ്പിന്റെ തിരക്കും സുശീലയുടെ വീട്ടുകാരുടെ എതിര്‍പ്പും നിമിത്തം വിവാഹം പെട്ടെന്ന് നടന്നില്ല.
ഇ എം എസ് ആണ് എ കെ ജിയുടെയും സുശീലയുടെ കല്യാണത്തിന് സുശീലയുടെ വീട്ടുകാരുടെ സമ്മതം ലഭ്യമാക്കാന്‍ ഐ സി പി നമ്പൂതിരിയെ നിയോഗിക്കുന്നത്. പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്ത സഖാക്കളെ സുരക്ഷിതമായി ഒളിവില്‍ താമസിപ്പിച്ച ഐ സി പി, മുഹമ്മയിലെത്തിയപ്പോള്‍ സുശീലയുടെ വീട്ടുകാര്‍ അദ്ദേഹത്തെ ബഹുമാനത്തോടെ സ്വീകരിച്ചു. അദ്ദേഹം വിവാഹം കാര്യം പറഞ്ഞപ്പോള്‍ സുശീലയുടെ അമ്മ പൊട്ടിത്തെറിച്ചു. മകളുടെ ഇഷ്ടം മാനിക്കണമെന്ന് ഐ സി പി പറഞ്ഞു. അവസാനം ടി വി തോമസ് പറയും പോലെ ചെയ്യാമെന്ന് ആ അമ്മ പറഞ്ഞു. ടി വി തോമസ് കല്യാണക്കാര്യത്തില്‍ ഇടപെട്ടു. വിവാഹം തീരുമാനിച്ചു. അങ്ങനെ ആലപ്പുഴ കയര്‍ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്‍ ഓഫീസില്‍ വെച്ച് അനേകായിരം തൊഴിലാളികളുടെയും പാര്‍ടി പ്രവര്‍ത്തകരുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യത്തില്‍ ആ കല്യാണം നടന്നു. കെ സി ജോര്‍ജ്ജ് പുഷ്പമാല്യങ്ങള്‍ എടുത്തുനല്‍കി.
എ കെ ജിയുടെ വിവാഹത്തിന്റെ ചരിത്രം ഇതാണ്. ഇതില്‍ എവിടെ നിന്നാണ് വി ടി ബല്‍റാം ശിശുപീഡനം പൊക്കിക്കൊണ്ടുവന്നത്? കേരളത്തിന്റെ സമൂഹമനസാക്ഷി ഈ ചോദ്യം ആവര്‍ത്തിക്കുകയാണ്. ഉത്തരം പറയാനുള്ള ബാധ്യത ബല്‍റാമിനും കോണ്‍ഗ്രസ് പാര്‍ടി നേതൃത്വത്തിനുമുണ്ട്.
എ കെ ജിയെന്ന കെപിസിസി പ്രസിഡന്റ്
1935 മാര്‍ച്ച് 18ന് മാതൃഭൂമി ഓഫീസില്‍ വെച്ച് ചേര്‍ന്ന കെ പി സി സി യോഗം എ കെ ഗോപാലനെ കെ പി സി സി പ്രസിഡന്റായി തെരഞ്ഞെടുത്തു. 1934 ഡിസംബര്‍ 29ന് കണ്ണൂര്‍ ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്ന കെ പി സി സി യോഗത്തില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എം പി നാരായണ മേനോനെ മാറ്റിയാണ് എ കെ ജി, കെ പി സി സി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്.
ആ കാലത്തും വി ടി ബല്‍റാമിനെ പോലുള്ള അഞ്ചാംപത്തികള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നു. 1934 ഡിസംബര്‍ 18ന് കോഴിക്കോട് സാമൂതിരി കോളേജിനടുത്ത് ആരംഭിച്ച ചന്തയും അഖിലേന്ത്യാ സ്വദേശി പ്രദര്‍ശനവും വിവാദത്തിലായത് അത്തരത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലമാണ്. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവായിരുന്ന എസ് സത്യമൂര്‍ത്തി ഉദ്ഘാടനം ചെയ്ത പ്രദര്‍ശനം സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്കുവെണ്ടിയാണെന്ന് പരസ്യപ്പെടുത്തിയെങ്കിലും വലിയ മുതലാളിമാരുടെ മില്ലുകളിലെ തുണികളും വലിയ കമ്പനികളുടെ സോപ്പുകളും സുഗന്ധദ്രവ്യങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. നിരവധി സത്യാഗ്രഹികളെ തല്ലിച്ചതച്ച വ്യവസായ പ്രമാണിയുടെ ചരക്കുകള്‍ പോലും അവിടെ പ്രദര്‍ശിപ്പിച്ചു. മാതൃഭൂമി, വെസ്റ്റ്‌കോസ്റ്റ്, റിഫോര്‍മര്‍, മലയാളമനോരമ തുടങ്ങിയ പത്രങ്ങള്‍ തങ്ങളുടെ മുഖപസംഗത്തിലൂടെ ഈ പ്രദര്‍ശനത്തെ വിമര്‍ശിച്ചു. ഇത് സംബന്ധിച്ചുള്ള അഭിപ്രായ വ്യത്യാസം കെ പി സി സിയില്‍ ഉടലെടുത്തു. മുതലാളിമാരുടെ സഹായം വേണമെന്നും വേണ്ടെന്നും രണ്ട് പക്ഷമുണ്ടായി. അതിനെ തുടര്‍ന്നാണ് മാതൃഭൂമി ഓഫീസില്‍ വെച്ച് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തക കമ്മറ്റിയുടെ യോഗം ചേര്‍ന്നത്.
എ കെ ജി കോണ്‍ഗ്രസിന്റെ പ്രസിഡന്റായപ്പോള്‍ പ്രധാനമായും ശ്രദ്ധിച്ചത് പുതിയ അംഗങ്ങളെ ചേര്‍ത്ത് പ്രാഥമിക കമ്മറ്റികള്‍ ശക്തിപ്പെടുത്തി സംഘടനയെ വളര്‍ത്താനാണ്. മുഴുത്ത പട്ടിണിയില്‍ ഉറക്കമില്ലാത്ത രാത്രികളില്‍ മൈലുകള്‍ കാല്‍നടയായി നടന്നാണ് എ കെ ജി കോണ്‍ഗ്രസിനെ വളര്‍ത്തിയത്. ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ എ കെ ജിയുടെ കെ പി സി സി കാലമില്ല. അതെവിടെപ്പോയി? ആരാണത് വെട്ടിമാറ്റിയത്?
എ കെ ജിയുടെ വിയര്‍പ്പിന്റെ കൂടി ബലത്തില്‍ വിരിഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസ് പാര്‍ടിയുടെ ശരീരത്തില്‍ നിന്നാണ് വി ടി ബല്‍റാം എ കെ ജിക്കെതിരെ വസ്തുതകളില്ലാത്ത കാര്യങ്ങള്‍ വിളിച്ചുപറയുന്നത്. എ കെ ജി അന്തസോടെ ഇരുന്ന കെ പി സി സി പ്രസിഡന്റിന്റെ കസേരയില്‍ ഇന്നിരിക്കുന്ന മഹാന്‍ പഴയ കെ പി സി സി പ്രസിഡന്റിനെതിരായ പരാമര്‍ശത്തെ എങ്ങിനെയാണ് കൈകാര്യം ചെയ്യുക? കെ പി സി സി എങ്ങിനെയാണ് ഈ വിഷയത്തെ കാണുന്നത്?
എ കെ ജിയുടെ സമരങ്ങള്‍
തറവാടിന്റെ വീട്ടുമുറ്റത്ത് കാരണവരുടെ നീതികേടിനെതിരെ തുടങ്ങിയ സത്യാഗ്രഹം മുതലുള്ള എ കെ ജിയുടെ സമരങ്ങള്‍ വൈവിധ്യങ്ങളാല്‍ സമ്പുഷ്ടമാണ്. ഒരു മനുഷ്യന്‍ സമരമായി മാറുന്ന അവസ്ഥ. അതായിരുന്നു എ കെ ജി. നിയമലംഘന സമരം, ക്ഷേത്രപ്രവേശന പ്രസ്ഥാനത്തിലെ ഗുരുവായൂര്‍ സത്യാഗ്രഹമടക്കമുള്ള പ്രക്ഷോഭങ്ങള്‍,
മെഡിക്കല്‍ കോളേജിന് പുറത്ത് കോണ്‍ഗ്രസുകാരുടെ ആഹ്ലാദപ്രകടനം എ കെ ജി കിടക്കുന്ന ഭാഗത്തേക്ക് നോക്കി നൂറുകണക്കിന് വി ടി ബല്‍റാമുമാര്‍ അലറുന്നു. “കാലന്‍ വന്നുവിളിച്ചിട്ടും പോകാത്തതെന്തേ ഗോപാലാ...” പുറത്തെ ബഹളങ്ങള്‍ കേട്ട് വ്യക്തമായി മനസിലാക്കാനാകാതെ എ കെ ജി അരികിലുള്ള സുശീലയോട് എന്താണ് പുറത്ത് ബഹളമെന്ന് ചോദിച്ചു. എ കെ ജിയുടെ മരണത്തിന് വേണ്ടി മുഴക്കുന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസുകാര്‍ പുറത്ത് ബഹളം കൂട്ടുകയാണെന്ന് സുശീല പറഞ്ഞില്ല. അവര്‍ മറ്റെന്തോ ഒരു കള്ളം പറഞ്ഞു. “ഇന്ദിരാ ഗാന്ധി തോറ്റില്ലേ? അടിയന്തരാവസ്ഥ പോവൂല്ലേ..?” അര്‍ദ്ധബോധാവസ്ഥയില്‍ എ കെ ജി, സുശീലയോട് ചോദിച്ചു. ഡോക്ടര്‍മാര്‍ അതൊന്നും എ കെ ജിയോട് പറയേണ്ടെന്ന് ചട്ടം കെട്ടിയിരുന്നു. അറിയുമ്പോള്‍ വികാരവിക്ഷോഭമുണ്ടായാല്‍ കുഴപ്പങ്ങളുണ്ടാകുമെന്നുള്ളതുകൊണ്ടാണ് ഡോക്ടര്‍മാര്‍ അങ്ങനെ പറഞ്ഞത്. ഏറെ നേരം കഴിഞ്ഞില്ല. ആ വാര്‍ത്ത അറിയാതെ തന്നെ എ കെ ജിക്ക് ബോധം മറഞ്ഞു. നില കൂടുതല്‍ വഷളായി. 1977 മാര്‍ച്ച് 22 ചൊവ്വാഴ്ച പുലര്‍ച്ചെ 12.20ന് എ കെ ജി അന്തരിച്ചു. “നിദ്രയിലെന്ന പോലെ തോന്നുന്ന, തുടുപ്പ് തീരെ മാഞ്ഞ് വിളര്‍ച്ച പടര്‍ന്നുതുടങ്ങിയ മാംസളമായ മുഖത്തേക്ക് ഞാനൊന്നുനോക്കി. സ്‌നേഹവും കാരുണ്യവും ഒപ്പം വിപ്ലവ വീര്യവും പ്രസരിക്കാറുള്ള ആ മിഴികള്‍ ഇനി തുറക്കുകയില്ല. ഹൃദയശുദ്ധി തുളുമ്പുന്ന ആ പുഞ്ചിരി ഇനി കാണുകയില്ല. നര്‍മമധുരമായ സംഭാഷണം ആ മുഖത്തുനിന്ന് ഇനി കേള്‍ക്കുകയില്ല. അര നൂറ്റാണ്ടുകാലത്തെ സേവനങ്ങളുടെയും വീരസമരങ്ങളുടെയും ഐതിഹാസിക ജീവിതം അസ്തമിച്ചു..." മഹാ സാഹിത്യകാരന്‍ എസ് കെ പൊറ്റെക്കാടിന്റെ വരികള്‍ക്ക് മീതെ കോണ്‍ഗ്രസിലെ അമൂല്‍ ബേബിമാര്‍ക്ക് ചരിത്രം അപനിര്‍മിക്കാന്‍ കഴിയില്ലല്ലോ. |
പട്ടിണി ജാഥ, ആലപ്പുഴ പണിമുടക്ക് സമരം, ബീഡി തൊഴിലാളി സമരങ്ങള്‍, നെയ്ത്ത് തൊഴിലാളി സമരങ്ങള്‍, കര്‍ഷക സംഘം പ്രക്ഷോഭങ്ങള്‍, കര്‍ഷക തൊഴിലാളി മുന്നേറ്റങ്ങള്‍, പാലിയം സമരം, ഭാഷാ സംസ്ഥാനങ്ങള്‍ക്കായുള്ള പ്രക്ഷോഭം, മഹാ ഗുജറാത്ത് പ്രക്ഷോഭം, ഐക്യകേരളത്തിനായുള്ള പ്രക്ഷോഭങ്ങള്‍, കല്ലായിയിലെ ഫര്‍ണിച്ചര്‍ കമ്പനി സമരം, ഫോര്‍ട്ട്‌കൊച്ചി മുനിസിപ്പല്‍ പണിമുടക്കം, മലബാറിലെ പിരിച്ചുവിടലിനെതിരെയുള്ള സമരം, ജബല്‍പൂരിലെ രാജ്യരക്ഷാ തൊഴിലാളികള്‍ക്കായി സമരം, കല്‍ക്കത്തയില്‍ ട്രാംവേ സമരം, പുതിയറ കോമണ്‍വെല്‍ത്ത് തൊഴിലാളി സമരം, കൂട നിര്‍മാണ തൊഴിലാളികളുടെ സമരം, തുറമുഖ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള സമരങ്ങള്‍, തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള പോരാട്ടം, മില്‍ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍, ബാങ്ക്, ഇന്‍ഷുറന്‍ സ് ജീവനക്കാര്‍ക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍, റെയില്‍വെ പോട്ടര്‍മാര്‍ക്ക് വേണ്ടിയുള്ള പോരാട്ടം, അമരാവതി സത്യാഗ്രഹം, കൊട്ടിയൂര്‍ സമരം, ചുരുളി-കീരിത്തോട് സമരം, വളഞ്ഞങ്ങാനം സത്യാഗ്രഹം, ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി സമരം, കശുവണ്ടി തൊഴിലാളി സമരം, ഭക്ഷ്യപ്രക്ഷോഭങ്ങള്‍, അച്യുതമേനോന്‍ മന്ത്രിസഭയുടെ മര്‍ദ്ദകഭരണത്തിനെതിരെ, നക്‌സലുകളുടെ തലവെട്ട് വിപ്ലവത്തിനെതിരെ, പശ്ചിമബംഗാളിലെ അര്‍ധ ഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരെ, കുടികിടപ്പവകാശത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍, മിച്ചഭൂമി സമരം, കുടില്‍കെട്ട് സമരം, അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടം ഇങ്ങനെ എ കെ ജിയുടെ പോരാട്ടപര്‍വ്വം നീളുകയാണ്. അതിന്റെ കണക്കെടുപ്പിന് ബല്‍റാമിനെ പോലുള്ള യുവാക്കള്‍ തയ്യാറാവണം. അപ്പോഴാണ് എങ്ങിനെയാണ് ഒരു ജീവിതം തൊഴിലാളി വര്‍ഘത്തിന് വേണ്ടി ഉഴിഞ്ഞുവെക്കുന്നതെന്ന് മനസിലാക്കാനാവും. അതൊരു വലിയ പാഠപുസ്‌കതകമാവുമെന്നതില്‍ സംശയം വേണ്ട.
ഗോപാലസേന
എ കെ ജിയെ പറ്റി അപവാദം പ്രചരിപ്പിച്ച സംഭവം വിവാദമായപ്പോള്‍ “ഗോപാലസേന” യെപറ്റി പലരും ഇകഴ്ത്തി സംസാരിച്ചു. എന്താണ് ഗോപാലസേന? സിപിഐ എംന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനായി രൂപീകരിച്ച് വളണ്ടിയര്‍ വിഭാഗത്തെയാണ് ഗോപാലസേനയെന്ന് വിശേഷിപ്പിച്ച് അപഹസിച്ചത്. 1967ല്‍ എ കെ ജി സിപിഐ എം സെക്രട്ടറിയായിരിക്കുമ്പോഴാണ് വളണ്ടിയര്‍ വിഭാഗം ഉണ്ടാക്കിയത്. അന്ന് പനമ്പിള്ളി ഗോവിന്ദമേനോന്‍ കേന്ദ്രമന്ത്രിയായിരുന്നു. അദ്ദേഹം ഈ വളണ്ടിയര്‍ സംഘം നിയമം കൈയ്യിലെടുക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ച് പ്രസ്താവന നടത്തി. കോണ്‍ഗ്രസിന്റെ സേവാദളിനെ പോലെയുള്ള ഒരു കര്‍മ്മസേനയാണിതെന്ന് എ കെ ജി അവരോടൊക്കെ നിരന്തരം ഓര്‍മ്മപ്പെടുത്തി. ഇപ്പോഴും സിപിഐ എം വളണ്ടിയര്‍മാരെ ഗോപാലസേന എന്ന് വിളിച്ച് ആക്ഷേപിക്കാന്‍ കോണ്‍ഗ്രസുകാര്‍ മടിക്കുന്നില്ല എന്നിടത്താണ് വി ടി ബല്‍റാമിനെ പോലുള്ള കോണ്‍ഗ്രസുകാര്‍ പ്രസക്തരാവുന്നത്.
ഭൂപരിഷ്‌കരണ നിയമവും എ കെ ജിയും
നിലവിലുള്ള ജന്‍മി സമ്പ്രദായത്തെ പൂര്‍ണമായി അവസാനിപ്പിച്ച് പാട്ടക്കാരെയും വാരക്കാരെയും കുടികിടപ്പുകാരെയും കൃഷിഭൂമിയുടെയും കുടികിടപ്പിന്റെയും പൂര്‍ണ അവകാശികളാക്കി മാറ്റുന്നതായിരുന്നു കേരള ഭൂപരിഷ്‌കരണ നിയമം. 1969ല്‍ കേരളഭൂപരിഷ്‌കരണ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. അഖിലേന്ത്യാ കിസാന്‍ സഭയുടെ പ്രസിഡന്റ് എന്നുള്ള നിലയിലും സിപിഐ എം സംസ്ഥാനസെക്രട്ടറി എന്നുള്ള നിലയിലും എ കെ ജി, ഈ ബില്‍ തയ്യാറാക്കി പാസാക്കി എടുക്കുന്നതിന് വഹിച്ച പങ്ക് വളരെ വലുതാണ്. ഒ ജെ ജോസഫ് എഴുതുന്നു : “1967-69 ഗവണ്‍മെന്റിന്റെ കാലത്ത് ഭൂപരിഷ്‌കരണ നിയമം പാസാക്കുന്നതിനുള്ള കാലതാമസം എ കെ ജിയെ അസ്വസ്ഥനാക്കിയിരുന്നു. തന്റെ മനസിലുള്ള വികാരം പലപ്പോഴും അദ്ദേഹം വെട്ടിത്തുറന്ന് പറയുകയും ചെയ്തിരുന്നു. ഇ എം എസ് മന്ത്രിസഭ രാജിവെക്കും മുമ്പ് അത് പാസായതിനുള്ള ഏറ്റവും വലിയ കാരണക്കാരന്‍ എ കെ ജി ആണെന്നതില്‍ സംശയമില്ല.” അതാണ് എ കെ ജി.
പാവങ്ങളുടെ പടത്തലവന്‍
ഒരുസമരമുഖത്തേക്കെന്ന പോലെ മരണത്തിലേക്കും അദ്ദേഹം നടന്നു. 1977 മാര്‍ച്ച് 21 വൈകുന്നേരം. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു രാജ്യത്താകമാനം ഇന്ദിരാ കോണ്‍ഗ്രസ് തോറ്റു. കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുന്നണിക്കാണ് വിജയം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടക്കുകയാണ് എ കെ ജി. അബോധചേതനയില്‍ മുദ്രാവാക്യങ്ങളോടെ ഏതോ ജാഥ നയിക്കുന്നുണ്ടാവാം. മുഷ്ടി ഇടയ്ക്കിടെ ചുരുട്ടുന്നുണ്ട്. കൈ ഉയര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. തായാട്ട് ശങ്കരന്‍ വിങ്ങിപ്പൊട്ടിക്കൊണ്ടെഴുതിയ കുറിപ്പ് വായിച്ചാലറിയാം അന്ത്യനിമിഷങ്ങളിലെ എ കെ ജിയുടെ വിപ്ലവവികാരങ്ങളെ കുറിച്ച്.
മെഡിക്കല്‍ കോളേജിന് പുറത്ത് കോണ്‍ഗ്രസുകാരുടെ ആഹ്ലാദപ്രകടനം എ കെ ജി കിടക്കുന്ന ഭാഗത്തേക്ക് നോക്കി നൂറുകണക്കിന് വി ടി ബല്‍റാമുമാര്‍ അലറുന്നു. “കാലന്‍ വന്നുവിളിച്ചിട്ടും പോകാത്തതെന്തേ ഗോപാലാ...” പുറത്തെ ബഹളങ്ങള്‍ കേട്ട് വ്യക്തമായി മനസിലാക്കാനാകാതെ എ കെ ജി അരികിലുള്ള സുശീലയോട് എന്താണ് പുറത്ത് ബഹളമെന്ന് ചോദിച്ചു. എ കെ ജിയുടെ മരണത്തിന് വേണ്ടി മുഴക്കുന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസുകാര്‍ പുറത്ത് ബഹളം കൂട്ടുകയാണെന്ന് സുശീല പറഞ്ഞില്ല. അവര്‍ മറ്റെന്തോ ഒരു കള്ളം പറഞ്ഞു. “ഇന്ദിരാ ഗാന്ധി തോറ്റില്ലേ? അടിയന്തരാവസ്ഥ പോവൂല്ലേ..?” അര്‍ദ്ധബോധാവസ്ഥയില്‍ എ കെ ജി, സുശീലയോട് ചോദിച്ചു. ഡോക്ടര്‍മാര്‍ അതൊന്നും എ കെ ജിയോട് പറയേണ്ടെന്ന് ചട്ടം കെട്ടിയിരുന്നു. അറിയുമ്പോള്‍ വികാരവിക്ഷോഭമുണ്ടായാല്‍ കുഴപ്പങ്ങളുണ്ടാകുമെന്നുള്ളതുകൊണ്ടാണ് ഡോക്ടര്‍മാര്‍ അങ്ങനെ പറഞ്ഞത്. ഏറെ നേരം കഴിഞ്ഞില്ല. ആ വാര്‍ത്ത അറിയാതെ തന്നെ എ കെ ജിക്ക് ബോധം മറഞ്ഞു. നില കൂടുതല്‍ വഷളായി. അന്നത്തെ പാര്‍ടി സെക്രട്ടറി ഇ കെ നായനാരും മറ്റ് സഖാക്കളും ആശുപത്രിയിലേക്ക് ഓടിയെത്തി. “ എന്റെ കണ്ണിലും വെള്ളം നിറഞ്ഞു. എങ്കിലും നിയന്ത്രിക്കാന്‍ വളരെ ശ്രമിച്ചു. സുശീലയെയും അമ്മയെയും മറ്റുള്ളവരെയും സാന്ത്വനപ്പെടുത്തേണ്ട ഞാന്‍തന്നെ നിയന്ത്രണം വിട്ടാലോ എന്ന് പലതവണ സ്വയം ആലോചിച്ചു.” നായനാര്‍ എഴുതി.
1977 മാര്‍ച്ച് 22 ചൊവ്വാഴ്ച പുലര്‍ച്ചെ 12.20ന് എ കെ ജി അന്തരിച്ചു. എ കെ ജി സെന്ററിന്റെ മതിലുകള്‍ പൊളിച്ച് ജനങ്ങള്‍ എ കെ ജിയെ അവസാനമായി ഒരുനോക്കുകാണാന്‍ തിക്കിതിരക്കി. പലരും മാറത്തടിച്ച് നിലവിളിച്ചു. അവരുടെ പടനായകന്‍ ഇനി പടക്കളത്തില്‍ മുന്നിലുണ്ടാവില്ല. അനന്തപുരിയില്‍ നിന്നും പെരളശ്ശേരിയിലേക്കുള്ള വിലാപയാത്ര പുറപ്പെട്ടു. കരിങ്കൊടി പാറുന്ന വഴിത്താരകളില്‍ ജനക്കൂട്ടം എ കെ ജിയെ കാണാന്‍ തിങ്ങിവിങ്ങി. നഗരങ്ങളും ഗ്രാമങ്ങളും മനുഷ്യമതില്‍ തീര്‍ത്ത് തെളിയിച്ചു, എ കെ ജി ഒരു ഇതിഹാസമാണ്. വികാരമാണ്. പെരളശ്ശേരിയിലെ വീട്ടുവളപ്പില്‍ അമ്മയുടെ കുഴിമാടത്തിനരികെ. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുവന്ന നിരവധി പേരുടെ മുദ്രാവാക്യങ്ങളാല്‍ മുഖരിതമായ ആ അന്തരീക്ഷത്തില്‍ എ കെ ജിയുടെ ശരീരത്തെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി.
“നിദ്രയിലെന്ന പോലെ തോന്നുന്ന, തുടുപ്പ് തീരെ മാഞ്ഞ് വിളര്‍ച്ച പടര്‍ന്നുതുടങ്ങിയ മാംസളമായ മുഖത്തേക്ക് ഞാനൊന്നുനോക്കി. സ്‌നേഹവും കാരുണ്യവും ഒപ്പം വിപ്ലവ വീര്യവും പ്രസരിക്കാറുള്ള ആ മിഴികള്‍ ഇനി തുറക്കുകയില്ല. ഹൃദയശുദ്ധി തുളുമ്പുന്ന ആ പുഞ്ചിരി ഇനി കാണുകയില്ല. നര്‍മമധുരമായ സംഭാഷണം ആ മുഖത്തുനിന്ന് ഇനി കേള്‍ക്കുകയില്ല. അര നൂറ്റാണ്ടുകാലത്തെ സേവനങ്ങളുടെയും വീരസമരങ്ങളുടെയും ഐതിഹാസിക ജീവിതം അസ്തമിച്ചു. ഒരു പന്തീരാണ്ട് മുമ്പ്, 1964 മേയ് 28ന് ഡല്‍ഹിയില്‍ യമുനാതീരത്ത്, ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ജഡം ദഹിക്കുന്ന ചിതയ്ക്ക് മുന്നില്‍ ഞാന്‍ നിന്നത് ഓര്‍ത്തുപോയി. ആ ചിന്താഗ്നി ജ്വാലകള്‍ ഒരു യുഗത്തിന്റെ അന്ത്യം കുറിച്ചിരുന്നു. നെഹ്‌റുയുഗത്തിന്റെ. ഇന്ന്, 1977 മാര്‍ച്ച് 23ന് പെരളശ്ശേരിയിലെ ചരല്‍പ്പറമ്പില്‍ പടര്‍ന്നുകത്തുന്ന ഈ പട്ടടയും ഒരു യുഗത്തിന്റെ അന്ത്യം കുറിക്കുന്നു. എ കെ ജിയുടെ യുഗം!”
മഹാസാഹിത്യകാരന്‍ എസ് കെ പൊറ്റെക്കാടിന്റെ ഈ വരികള്‍ക്ക് മുകളില്‍ വരില്ല വി ടി ബല്‍റാമിന്റെയും കൂട്ടാളികളുടെയും ജല്‍പ്പനങ്ങള്‍. പാവങ്ങളുടെ പടത്തലവനെ ചവിട്ടിമെതിക്കാന്‍ നിങ്ങള്‍ക്ക് മണ്ണിന്റെമക്കള്‍ വിട്ടുതരികയുമില്ല.
07-Feb-2018
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
എസ് ആര്‍ പി / പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്