നുണകളില്‍ മുളപ്പിക്കുന്ന വര്‍ഗീയഭ്രാന്ത്
ശാരിക ജി എസ്
ഇന്ത്യയിലെ പാക്കിസ്ഥാന്‍ അനുകൂലികളെ പിന്താങ്ങിയുള്ള കാശ്മീര്‍ ഭീകരവാദികളുടെ ട്വീട്ടുകള്‍ പുറത്ത് വരുന്നത് ഒരു ദിവസം കൊണ്ട് ഡീ അക്ടിവേ്റ്റ് ആകുന്ന അക്കൗണ്ടുകളില്‍ നിന്നാണ്. ഇതിനെ പറ്റി ഒന്നിരുത്തി അന്വേഷിക്കാന്‍ രാജ്‌നാഥ് സിംഗ് തയ്യാറാവുമോ! അന്വേഷിക്കാന്‍ സാധിക്കില്ല. ജെ എന്‍ യു വിലെ പാക്കിസ്ഥാന്‍ മുദ്രവാക്യം പോലെ ഈ അക്കൗണ്ടുകള്‍ക്ക് പിന്നില്‍ പോയാല്‍ ആര്‍ എസ് എസിന്റെ ഐ ടി മിലനിലേക്കാവും എത്തിച്ചേരുക. ഒരൊറ്റ ദിവസം കൊണ്ട് ജെ എന്‍ യു'വില്‍ തീവ്രവാദികളെ കണ്ടെത്തിയ രാജ്‌നാഥ് സിംഗ്, മസ്രത് അലാമിനെ വിട്ടയക്കുമ്പോള്‍ മിണ്ടിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. സല്‍വീന്ദര്‍ സിംഗ്, രഞ്ജിത്, സാധ്വി പ്രഗ്യ, സ്വാമി അസീമാനന്ദ്, ദാരാ സിംഗ് തുടങ്ങിയ പേരുകളൊന്നും സംഘികളുടെ ഓര്‍മ്മയില്‍ നില്‍ക്കില്ല. അവര്‍ക്ക് ഓര്‍മിക്കാനെളുപ്പം എപ്പോഴും നാവില്‍ ചുരത്തുന്ന അഫ്‌സല്‍ ഗുരു, കസബ്, യാക്കുബ് മേമന്‍ തുടങ്ങിയ പേരുകളാണ്. |
മൂന്നുദിവസങ്ങളായി കേള്‍ക്കുകയാണ്, കേള്‍ക്കാനേ സാധിക്കുന്നുള്ളൂ കാരണം അവര്‍ ആരൊക്കെയാണെന്ന് ഒരു ദൃശ്യത്തിലും കാണാനാവുന്നില്ല. ജെ എന്‍ യുവിലെ രാജ്യദ്രോഹികളെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
പാക്കിസ്ഥാന് വേണ്ടി ജയ് വിളിക്കുന്ന ആ മുഖങ്ങള്‍ തെളിച്ചു കാണിക്കാന്‍ ഒരു വാര്‍ത്താചാനലുകാര്‍ക്കും സാധിച്ചിട്ടില്ല. രാജ്യസ്‌നേഹികളായ ചില മാധ്യമങ്ങള്‍ കനയ്യനുള്‍പ്പെടെ കുറേപ്പേരെ ഇവരാണ് രാജ്യദ്രോഹികളെന്ന് മുദ്രകുത്തി നമുക്ക് മുന്നിലിട്ടുതന്നു. പക്ഷെ, സത്യത്തിന്റെ മുഖം ഏറെ നേരം മറച്ചുവെക്കാനാകില്ലല്ലോ. ഇപ്പോള്‍ ചില ദൃശ്യങ്ങള്‍ വളരെ വ്യക്തതയോടെ പുറത്തുവന്നിരിക്കുന്നു. അതില്‍ പാക്കിസ്ഥാന് വേണ്ടി സിന്ദാബാദ് വിളിക്കുന്നത് ചില എ ബി വി പി മുഖങ്ങളാണ്!
തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്തവരെ, തങ്ങളുടെ തനിനിറം വെളിച്ചത്തുകൊണ്ടുവരുന്നവരെ അടിച്ചമര്‍ത്താമെന്നും കൊന്നുതള്ളാമെന്നുമാണ് സംഘികള്‍ കരുതുന്നതെങ്കില്‍ അത് കാവിപ്പടയുടെ മനസിലെ വെറുമൊരു സ്വപ്നം മാത്രമാണ്. ആരെയാണീ സംഘികള്‍ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്? ദേശിയഗാനം പാടുമ്പോള്‍ എഴുന്നേറ്റ് നിന്നില്ലയെങ്കില്‍ രാജ്യദ്രോഹി, ചാനലുകളില്‍ ചര്‍ച്ചക്ക് വന്നിരിക്കുന്നവരെ ഭാരത് മാതാ കീ ജയ്, വന്ദേമാതരം വിളിപ്പിക്കുന്ന ദീപക് ചൗരസ്യയെയും അര്‍നാബ് ഗോസ്വാമിയേയും പോലുള്ള അശ്ലീലങ്ങള്‍ വായിട്ടലച്ച് വിളിച്ചുകൂവിയാല്‍ ബി ജെ പി വിരുദ്ധരൊക്കെയും രാജ്യദ്രോഹികള്‍ ആവുമോ?
എന്ത് യോഗ്യതയുടെ പുറത്താണ് രാജ്യസ്‌നേഹികളെ ഉണ്ടാക്കാന്‍ സംഘികള്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്? രാജ്യത്തിന് വേണ്ടിയല്ല, സംഘിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് ഹെഡ്‌ഗേവാര്‍ ആഹ്വാനം ചെയ്തത്. രാജ്യത്തിന്റെയല്ല, മതത്തിന്റെയും അത് മുന്നോട്ടുവെക്കുന്ന സംസ്‌ക്കാരത്തിന്റെയും പരിപാലകരാവുകയാണ് വേണ്ടതെന്നാണ് ഗോള്‍വള്‍ക്കര്‍ ആഹ്വാനം ചെയ്തത്. ആര്‍ എസ് എസിന്റെ നിരോധനം പിന്‍വലിക്കാന്‍ വേണ്ടി ഗാന്ധി ഘാതകനായ നാഥൂറാം വിനായക് ഗോഡ്‌സേയുമായും ഗാന്ധി വധവുമായും തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞു നടന്ന സംഘികളാണ് ഇന്ന് ഗോഡ്‌സേക്ക് വേണ്ടി അമ്പലം പണിയുന്നത്. അവര്‍ ഗോഡ്‌സേയുടെ മരണദിവസം ബലിദാന്‍ ദിനമായി ആചരിക്കുന്നു, ആഘോഷിക്കുന്നു. ത്രിവര്‍ണ പതാകയെ മാനിക്കാത്തവരാണ് ഭാരത് മാതാ കീ ജയ് വിളിച്ച് നടക്കുന്നത്. റിപ്പബ്ലിക് ദിനം കരിദിനമായി കൊണ്ടാടുന്നതും ഇതേ സംഘികളാണ്. ഇതിലൊന്നും രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന് രാജ്യദ്രോഹം കാണാന്‍ സാധിക്കുന്നില്ല.
ഇന്ത്യയിലെ പാക്കിസ്ഥാന്‍ അനുകൂലികളെ പിന്താങ്ങിയുള്ള കാശ്മീര്‍ ഭീകരവാദികളുടെ ട്വീട്ടുകള്‍ പുറത്ത് വരുന്നത് ഒരു ദിവസം കൊണ്ട് ഡീ അക്ടിവേ്റ്റ് ആകുന്ന അക്കൗണ്ടുകളില്‍ നിന്നാണ്. ഇതിനെ പറ്റി ഒന്നിരുത്തി അന്വേഷിക്കാന്‍ രാജ്‌നാഥ് സിംഗ് തയ്യാറാവുമോ! അന്വേഷിക്കാന്‍ സാധിക്കില്ല. ജെ എന്‍ യു വിലെ പാക്കിസ്ഥാന്‍ മുദ്രവാക്യം പോലെ ഈ അക്കൗണ്ടുകള്‍ക്ക് പിന്നില്‍ പോയാല്‍ ആര്‍ എസ് എസിന്റെ ഐ ടി മിലനിലേക്കാവും എത്തിച്ചേരുക. ഒരൊറ്റ ദിവസം കൊണ്ട് ജെ എന്‍ യു'വില്‍ തീവ്രവാദികളെ കണ്ടെത്തിയ രാജ്‌നാഥ് സിംഗ്, മസ്രത് അലാമിനെ വിട്ടയക്കുമ്പോള്‍ മിണ്ടിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
സല്‍വീന്ദര്‍ സിംഗ്, രഞ്ജിത്, സാധ്വി പ്രഗ്യ, സ്വാമി അസീമാനന്ദ്, ദാരാ സിംഗ് തുടങ്ങിയ പേരുകളൊന്നും സംഘികളുടെ ഓര്‍മ്മയില്‍ നില്‍ക്കില്ല. അവര്‍ക്ക് ഓര്‍മിക്കാനെളുപ്പം എപ്പോഴും നാവില്‍ ചുരത്തുന്ന അഫ്‌സല്‍ ഗുരു, കസബ്, യാക്കുബ് മേമന്‍ തുടങ്ങിയ പേരുകളാണ്. ലഷ്‌കര്‍ എ തൈബ പോലും അത്രകണ്ട് വിശ്വസിക്കാന്‍ തയ്യാറല്ലായിരുന്ന ഹെഡ്‌ലിയെ നമ്മള്‍ ഇന്ത്യക്കാര്‍ വിശ്വസിക്കണമെന്നാണ് ഇപ്പോള്‍ സംഘിഭരണകൂടം പറയുന്നത്. അവര്‍ നമുക്ക് മുന്നില്‍ പാക്കിസ്ഥാനെതിരെ തെളിവുകള്‍ നിരത്തുമ്പോള്‍ നമ്മളില്‍ രാജ്യസ്‌നേഹം ഉണ്ടാവണം! അതിന്റെ മറവില്‍ ഇസ്രത് ജഹനെപ്പോലെയുള്ളവരെ ഭീകരവാദികള്‍ ആക്കണം!! ഹെഡ്‌ലിയുള്‍പ്പെടെയുള്ളവര്‍ ഒരുമിച്ചു നടത്തിയെന്ന് പറയുന്ന ഭീകരാക്രമണത്തില്‍ ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടതെങ്ങനെയാണ്? രാജ്യസ്‌നേഹികള്‍ അതും അന്വേഷിക്കണം. കണ്ടെത്തണം.
നുണകളില്‍ നിന്ന് നുണകളിലേക്ക് നടക്കുകയും അതിലൂടെ വര്‍ഗീയമായ മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന ഇന്ത്യയിലെ ഹിന്ദുവര്‍ഗീയ ഫാസിസം ഏകാധിപത്യം, വിഘടനവാദം, മതമൗലികവാദം, സാംസ്‌കാരിക ഏകാധിപത്യം, ക്രൂരമായ പ്രബലത, വിവരണാതീതവും ഭ്രാന്തവുമായ സാമ്പത്തികനയങ്ങള്‍ എന്നിവയുടെ മിശ്രിതമാണ്. നമ്മുടെ രാജ്യത്തെ വിലകുറഞ്ഞ അധ്വാന ശക്തിയെയും വിഭവങ്ങളെയും ചൂഷണം ചെയ്യാന്‍ സാമ്രാജ്യത്വ ശക്തികളെ അനുവദിക്കുകയും സമ്പന്നര്‍ക്ക് അതിസമ്പന്നരാവാനുള്ള അവസരമൊരുക്കി കൊടുക്കുകയും ചെയ്യുക എന്ന ദ്വിമാന ലക്ഷ്യവും ഇന്ത്യന്‍ ഫാസിസത്തിനുണ്ട്. അധികാര മോഹത്തിലും വംശീയ-മത-ദേശീയതയിലും അക്രമണോത്സുക സൈനികതയിലും ആഴ്ത്തിയ വേരുകളോടെ ഇന്ത്യന്‍ ഫാസിസ്റ്റ് ശക്തികള്‍ അഥവാ ആര്‍ എസ് എസ് സംഘപരിവാരം ചുരമാന്തുകയാണ്. ഡല്‍ഹിയില്‍ എ കെ ജി ഭവനിലേക്ക് നീട്ടിയൊഴിച്ച അവരുടെ കരി ഓയില്‍ നമുക്ക് തേച്ചുമായ്ച്ച് വൃത്തിയാക്കാനാവും. പക്ഷെ, അവര്‍ കറുപ്പ് പുരട്ടുന്ന ഇന്ത്യയുടെ മനസിനെ വൃത്തിയാക്കിയെടുക്കല്‍ ദുഷ്‌കരം തന്നെയാണ്.
14-Feb-2016
ഷറഫുദ്ദീന് വി ഹൈദര്‍
ബി പി മുരളി
സ്വാതി റസ്സല്‍
ഷിഫാസ്
ജ്യോതി കെ ജി