നയവും നിലപാടും വ്യക്തമാണ്

രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയം മുതലാളിത്ത രാഷ്ട്രീയമാണ്. വലതുപക്ഷം അശാസ്ത്രീയമായ എന്തൊക്കെ നിഗമനങ്ങള്‍ കേരള സമൂഹത്തോട് പരസ്യമായി പ്രഖ്യാപിച്ചു! ചൂടുകൂടിയാല്‍ കൊറോണ വൈറസ് നശിക്കുമെന്ന് പറഞ്ഞു, ലോക്ഡൗണ്‍ നടത്തി ഉല്‍പ്പാദനം കുറക്കേണ്ടതില്ല എന്ന അമേരിക്കന്‍ സമീപനം നിയമസഭയില്‍ വരെ വ്യക്തമാക്കി. നോക്കൂ, ലോകത്താകെയുള്ള മുതലാളിത്ത രാജ്യങ്ങള്‍ വലിയ കെടുതിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കയാണ്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അതി സമര്‍ത്ഥമായി കോവിഡ് 19നെ നേരിട്ടുകൊണ്ടിരിക്കുന്നു. അതിനാല്‍ ഗവണ്‍മെന്റിന്റെ യശസ് വര്‍ധിച്ചു. അത് കണ്ട് വിറളിപിടിച്ചാണ് ഇവിടുത്തെ വലതുപക്ഷം തികച്ചും സങ്കുചിതമായ രാഷ്ട്രീയം മുന്നോട്ടുവെക്കുന്നത്. അവരുടെ രാഷ്ട്രീയഭാവിയ്ക്ക് ഈ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മികവ് ദോഷകരമായി ബാധിക്കുമെനാനാണ് അവര്‍ കാണുന്നത്. അതിനാലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ അവര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ കോവിഡ് പടര്‍ന്നുപിടിച്ചാല്‍, ഇവിടെ മരണ നിരക്ക് വര്‍ധിച്ചാല്‍, ഇടതുപക്ഷ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് വരുത്തിതീര്‍ക്കാനാവും എന്നാണ് വലതുപക്ഷത്തിന്റെ മനസിലിരുപ്പ്. ഇത്ര ഹീനമായ, നികൃഷ്ടമായ, സാമൂഹ്യവിരുദ്ധമായ നിലപാടുകള്‍ വളരെ അപൂര്‍വ്വമായി മാത്രമേ രാഷ്ട്രീയ നേതൃത്വങ്ങള്‍ പ്രകടിപ്പിക്കാറുള്ളു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ അത്തരം സമീപനമാണ് വലതുപക്ഷം കൈക്കൊള്ളുന്നത്.

രാജ്യം കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കുന്ന സമയമാണിത്. രാജ്യമാകെ അതിജീവന പോരാട്ടത്തിലാണുള്ളത്. ഇന്ത്യയെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പുരോഗമന പക്ഷം. ഈ സമയത്തും രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ ആശങ്കയിലാക്കുന്ന വിധത്തില്‍ ആര്‍ എസ് എസ് നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെയും മതനിരപേക്ഷതയേയും വെല്ലുവിളിക്കുകയാണ്. നമ്മുടെ ഭരണഘടന ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. വര്‍ഗീയ കലാപങ്ങള്‍ക്ക് വേണ്ടി ഭരണകൂട ഉപകരണങ്ങളെ ഉപയോഗിക്കുന്നു. നവ ഉദാരവല്‍ക്കരണ സ്വാകാര്യവല്‍ക്കരണ നയങ്ങള്‍ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി രാജ്യത്ത് നടപ്പിലാക്കുന്നു. പൗരത്വം വരെ മതത്തെ അടിസ്ഥാനപ്പെടുത്തി നിര്‍ണയിക്കാന്‍ ശ്രമിക്കുന്നു. ആദിവാസി- ദളിത്- പിന്നോക്ക വിഭാഗക്കാര്‍ക്ക് ജീവിതം നിഷേധിക്കുന്നു. ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിലേക്ക് പോവേണ്ട രാഷ്ട്രീയ കാലാവസ്ഥയില്‍ രാജ്യം ഏറെക്കാലം ഭരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിര്‍ജ്ജീവമാണ്. ഇടതുപക്ഷത്തിന്റെ ശബ്ദവും പ്രതിരോധ ശ്രമങ്ങളുമാണ് നാട്ടിലാകെ ചര്‍ച്ചയാവുന്നത്.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടങ്ങളുടെ കുന്തമുനയായ സിപിഐ എം സാമ്രാജ്യത്വ ശക്തികള്‍ക്കും മറ്റ് കോര്‍പ്പറേറ്റുകള്‍ക്കും വലതുപക്ഷത്തിനും ഭീഷണിയാണ്. അതിനാല്‍ ഇക്കൂട്ടരെല്ലാം പാര്‍ടിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളില്‍ സഖ്യകക്ഷികളാവുന്നു. വലതുപക്ഷ പാര്‍ട്ടികളായ ബി ജെ പിയും കോണ്‍ഗ്രസും പ്രാദേശിക ബൂര്‍ഷ്വാ പാര്‍ടികളും ന്യൂനപക്ഷ വര്‍ഗീയ പാര്‍ടികളുമൊക്കെ സിപിഐ എം വിരുദ്ധതയിലാണ് അഭിരമിക്കുന്നത്. അത് പാര്‍ടിയുടെ നിശ്ചയധാര്‍ഡ്യമുള്ളതും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടുകളെയും നയങ്ങളെയും അഭിപ്രായ പ്രകടനങ്ങളെയും മുന്നേറ്റങ്ങളെയും ഭയന്നുള്ളതാണ്. നിലപാടുകള്‍ ബൂര്‍ഷ്വാസിക്ക് മുന്നില്‍ പണയം വെക്കാത്ത തൊഴിലാളി വര്‍ഗത്തിന്റെ പ്രത്യയശാസ്ത്രത്തെയും അതുയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തെയും ഇല്ലാതാക്കാന്‍ സാമ്രാജ്യത്വ വലതുപക്ഷ കൂട്ടുകെട്ട് ശ്രമിക്കുമ്പോള്‍ അവരുടെ കൈയ്യിലെ ഉപകരണങ്ങളായ മാധ്യമങ്ങളും വിടുപണി ചെയ്യുയാണ്. ഇത്തരമൊരു വര്‍ത്തമാനത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുന്നേറ്റത്തിനുള്ള വഴി സുഗമമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സിപിഐ എം മുന്നോട്ടുപോവുകയാണ്.

സിപിഐ എംന്റെ വഴികളെ സംബന്ധിച്ചും ലക്ഷ്യങ്ങളെ കുറിച്ചും മുന്നിലുള്ള തടസങ്ങളും പരിമിതികളും എന്തൊക്കെയാണെന്നും പാര്‍ടിയുടെ പോളിറ്റ് ബ്യൂറോ മെമ്പര്‍ എസ് രാമചന്ദ്രന്‍ പിള്ള സംസാരിക്കുന്നു. 

പ്രീജിത്ത് രാജ് : ഇന്ത്യയിലെ ബൂര്‍ഷ്വാ- ഭൂപ്രഭു വര്‍ഗത്തിന്റെ ഉപകരണമായി നില്‍ക്കുന്ന ഭരണകൂടത്തെ ഫാസിസ്റ്റ് സ്വഭാവത്തോടെയാണ് ബി ജെ പി സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. ആര്‍ എസ് എസ് പ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ത്യകണ്ട ഏറ്റവും ലജ്ജാശൂന്യനായ സാമ്രാജ്യത്വ ദാസനാണ്. കേന്ദ്രസര്‍ക്കാര്‍ നവ ഉദാരവല്‍ക്കരണ നയങ്ങളിലൂടെ ജനജീവിതം ദുഷ്‌കരമാക്കുന്നു. ജനാധിപത്യത്തെയും മതനിരപേക്ഷതയേയും അവര്‍ ഇല്ലാതാക്കുന്നു. ജനവിരുദ്ധതയ്‌ക്കെതിരായി ഉയര്‍ന്നുവരേണ്ട ജനരോഷത്തെ മറികടക്കാന്‍ അവര്‍ വര്‍ഗീയത ഉപയോഗിക്കുന്നു. അവര്‍ ശക്തരാവുക തന്നെയാണ്. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെന്നും സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യമുള്ളവരാണെന്നും അവകാശപ്പെടുന്ന കോണ്‍ഗ്രസാണെങ്കില്‍ മികച്ചൊരു ബി ജെ പി ആകണമെന്ന ഉദ്ദേശത്തോടെയാണ് മുന്നോട്ടുപോകുന്നത്. ഇവിടെ കൃത്യമായ ദിശാബോധത്തോടെ, ജനങ്ങള്‍ക്ക് വേണ്ടി, നിലപാടുകളിലൂന്നി നിന്നുകൊണ്ട് പ്രതിരോധം ചമക്കുന്നത് ഇടതുപക്ഷം മാത്രമാണ്. സിപി ഐ എമ്മിനെ പല നിര്‍ണായക ഘട്ടത്തിലും ജനങ്ങള്‍ ഉറ്റുനോക്കുന്നത് കാണാനാവും. എന്നാല്‍, രാജ്യത്തിന്റെ പ്രധാന രാഷ്ട്രീയ ശക്തിയായി മാറാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ല. എന്താണ് പാര്‍ട്ടിയുടെ മുന്നിലുള്ള പരിമിതികള്‍? എങ്ങിനെയാണ് അതിനെ മുറിച്ചുകടക്കുക ?

എസ് രാമചന്ദ്രന്‍ പിള്ള : രാജ്യം ഏതെങ്കിലുമൊരു പ്രതിസന്ധി ഘട്ടത്തിലെത്തുമ്പോള്‍ ജനങ്ങളും മാധ്യമങ്ങളുമൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിനെയാണ് ഉറ്റുനോക്കുന്നത്. അത് നമ്മള്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന് പ്രസക്തിയുള്ളതുകൊണ്ടാണ്. ഇന്നത്തെ രാഷ്ട്രിയ സാഹചര്യങ്ങളെ ശരിയായി വിലയിരുത്തിയിട്ടാണ് പാര്‍ട്ടി, അതിന്റെ നയ സമീപനങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. സിപിഐ എം ശക്തിപ്പെടുക തന്നെയാണ് ചെയ്യുന്നത്. ഭരണത്തില്‍ ഭാഗമാകുമ്പോള്‍ മാത്രമേ പാര്‍ട്ടി വിപുലപ്പെടുന്നുള്ളു എന്ന് കരുതരുത്. പാര്‍ട്ടിയുടെ ജനകീയാടിത്തറ വിസ്തൃതമാവുക തന്നെയാണ്. 

രാജ്യത്ത് ഇന്ന് അധികാരത്തിലിരിക്കുന്ന ബി ജെ പി ഭരണം നവഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ ആക്രമണോത്സുകതയോടെ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. അത്തരം നീക്കങ്ങള്‍ക്കെതിരായി ജനങ്ങളുടെ പ്രതിഷേധം രാജ്യത്താകെ വളര്‍ന്നുവരുന്നു. പ്രതിഷേധങ്ങളില്‍ ജനങ്ങള്‍ ഒരുമിച്ചണിനിരക്കുന്നത് തടയുന്നതിനാണ് ജനങ്ങളുടെ ശദ്ധ തിരിച്ചുവിടുന്നതിനായി ഹിന്ദുവര്‍ഗീയത ആളിക്കത്തിക്കുവാൻ ബി ജെ പി ശ്രമിക്കുന്നത്. നമ്മള്‍ ഡല്‍ഹിയില്‍ കാണുന്നത് അതാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജനകീയ പ്രതിഷേധം വളരുന്നത് തടയാന്‍ അവിടെ വര്‍ഗീയ കലാപം അഴിച്ചുവിട്ടു. ഭരണകൂട ഉപകരണമായ പോലീസിനെയും മറ്റ് സംവിധാനങ്ങളെയും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനായി ഉപയോഗിക്കുന്നു. അതോടൊപ്പം ദേശീയ വികാരം ആളിക്കത്തിക്കാനും അവര്‍ പരിശ്രമിക്കുന്നുണ്ട്. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുവാനുമുള്ള ശ്രമം ഒരു ഭാഗത്ത് നടക്കുമ്പോള്‍. മറ്റൊരു ഭാഗത്ത് നടക്കുന്നത് ജനങ്ങള്‍ക്കെതിരെ ശക്തമായ കടന്നാക്രമണമാണ്. എല്ലാ ജനകീയ പ്രസ്ഥാനങ്ങള്‍ക്കുമെതിരായി ഇതാണ് നടക്കുന്നത്. അതിനായി ഭരണഘടനാ സ്ഥാപനങ്ങളെ വരെ ദുരുപയോഗിക്കുന്നു. വലതുപക്ഷ പാര്‍ട്ടിയായ ബി ജെ പി മറ്റ് വലതുപക്ഷ പാര്‍ട്ടികളില്‍ നിന്നും ജന പ്രതിനിധികളെയും നേതാക്കളെയും കോടികള്‍ നല്‍കി വിലക്കെടുക്കുന്നു. അത്തരത്തിലുള്ള അവരുടെ വളര്‍ച്ച ജനാധിപത്യ സമ്പ്രദായത്തിന് തന്നെ അപകടകരമാണ്. 

പ്രീജിത്ത് സൂചിപ്പിച്ചത് പോലെ, അമേരിക്കന്‍ സാമ്രാജ്യവുമായി സന്ധി ചെയ്ത് അവരുടെ ഒരു കോളനിയെന്ന പോലെ രാജ്യത്തെ മാറ്റി തീര്‍ക്കാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ക്കൊക്കെ എതിരായി അധ്വാനിക്കുന്ന ജനവിഭാഗത്തെ അണിനിരത്താനാണ് സിപിഐ എം ശ്രമിക്കുന്നത്. അതോടൊപ്പം എല്ലാ ഇടതുജനാധിപത്യ ശക്തികളെയും ഇവര്‍ക്കെതിരായി ഏകോപിപ്പിച്ച് മുന്നോട്ടുപോകാനുള്ള ശ്രമവും പാര്‍ടി നടത്തിക്കൊണ്ടിരിക്കുന്നു. ഈ വ്യവസ്ഥയ്‌ക്കെതിരായി ഒരു ദീര്‍ഘകാല പോരാട്ടം ആവശ്യമായി വരും. അത് വിപുലപ്പെട്ടുവരുന്നുണ്ട്. ഇന്നിപ്പോള്‍ ലോകമാകെ പരിശോധിച്ചാല്‍ വലതുപക്ഷത്തിന്റെ താല്‍ക്കാലിക മുന്നേറ്റമാണ് കാണാനാവുക. എഴുപതുകളിലും എണ്‍പതുകളിലും ഉള്ള ലോക സാഹചര്യമല്ല ഇന്നുള്ളത്. ആ കാലത്ത് മാര്‍ക്‌സിസം - ലെനിനിസത്തിലൂന്നിയുള്ള കുതിപ്പ് ലോകത്ത് പലയിടങ്ങളിലും ഉണ്ടായി. സോവിയറ്റ് യൂണിയനൊക്കെ ഉദാഹരണമാണ്. അടിവെച്ചടിവെച്ച് പുരോഗമന ജനാധിപത്യശക്തികള്‍ ലോകാടിസ്ഥാനത്തില്‍ മുന്നേറിയ കാലഘട്ടമായിരുന്നു അത്. വിയറ്റ്‌നാമിന്റെ വിജയവും വിപ്ലവ ക്യൂബ അമേരിക്കയെ പ്രതിരോധിച്ചതുമൊക്കെ നമുക്ക് മുന്നിലുണ്ട്. സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളെല്ലാം ദുര്‍ബലമായില്ലെങ്കിലും എണ്‍പതുകളുടെ അവസാനത്തോടെ ഒരു തിരിച്ചടിയുണ്ടായിട്ടുണ്ട്. അത് പല രാജ്യങ്ങളിലും നടന്ന വലതുപക്ഷ രാഷ്ട്രീയത്തിലേക്കുള്ള നീക്കത്തിന്റെ ബഹിര്‍സ്ഫുരണമായിരുന്നു. ആ നീക്കത്തിന്റെ ആഘാതം ഇന്ത്യയിലുമുണ്ടായിട്ടുണ്ട്. നോക്കൂ, മിക്കവാറും രാജ്യങ്ങളില്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ സജീവമാണ്. അവയെല്ലാം ഇടതുപക്ഷ ധാരയുടെ ഭാഗവുമാണ്. സാമ്രാജ്യത്വത്തിന്റെ പിണിയാളുകളായ വലതുപക്ഷത്തിന്റെ വിനാശകരമായ നിലപാടുകള്‍ക്കും നയങ്ങള്‍ക്കുമെതിരെ ഉയരുന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായി കമ്യൂണിസ്റ്റ് - തൊഴിലാളി പാര്‍ട്ടികള്‍ക്കിടയില്‍ സാര്‍വ്വദേശീയ ഐക്യദാര്‍ഡ്യം കെട്ടിപ്പടുത്ത്, ഈ ചെറുത്തുനില്‍പ്പിനെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യയില്‍ ഇന്നത്തെ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെ വിലയിരുത്തിക്കൊണ്ട് ജനവിരുദ്ധ നയസമീപനങ്ങള്‍ക്കെതിരായുള്ള പോരാട്ടത്തില്‍ ഏതെല്ലാം ജനവിഭാഗങ്ങളെ അണിനിരത്തണമെന്ന് വിലയിരുത്തി മുന്നോട്ടുപോകാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. 

നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ രാജ്യത്ത് നടപ്പാക്കാന്‍ തുടങ്ങിയത് കോണ്‍ഗ്രസാണ്. അക്കാലത്ത് സിപിഐ എം ഒഴിച്ചുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും ഇടതുപക്ഷ കക്ഷികളടക്കം ചാഞ്ചാടിയിരുന്നു. ആ നീക്കത്തെ സ്വാഗതം ചെയ്യാനാണ് അവരൊക്കെ അന്ന് ശ്രമിച്ചത്. സിപിഐ എമ്മിനൊപ്പം സി പി ഐയും അന്ന് എതിര്‍പ്പുമായി മുന്നോട്ടുവന്നു. മറ്റുള്ളവരെല്ലാം ചാഞ്ചാടി. ഇത് ഒരു രാജ്യത്തിന്റെ തന്നെ പരിഷ്‌കാരത്തിനുള്ള നടപടിയാണെന്ന് പറഞ്ഞുകൊണ്ട് സാമ്പത്തിക ഉദാരവല്‍ക്കരണ സ്വകാര്യവല്‍ക്കരണ നയങ്ങളെ എതിര്‍ത്ത സിപിഐ എമ്മിനെ ശക്തിയായി വിമര്‍ശിക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും മുന്നോട്ടുവന്നു. കുത്തക മാധ്യമങ്ങളും അവരുടെ കൂടെയുണ്ടായിരുന്നു. ഞങ്ങള്‍ പഴയ തത്വശാസ്ത്രത്തിന്റെ ആളുകളാണെന്നും അതിനാലാണ് പുതുമയാര്‍ന്ന നീക്കങ്ങളെ കാണാനാകാത്തത് എന്നും പറഞ്ഞ് പാര്‍ട്ടിയെ വിമർശിച്ചു. അവര്‍ക്ക് വൈകാതെ യാഥാര്‍ത്ഥ്യം ബോധ്യമായി. അക്കാലത്ത് രാജ്യത്തെ ജനങ്ങളില്‍ ഭൂരിഭാഗവും കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ സ്വാധീനത്താല്‍ ഈ നയങ്ങള്‍ നടപ്പിലായാല്‍ തങ്ങളുടെ ജീവിതത്തിന് പുരോഗതിയുണ്ടാവുമെന്ന് വലതുപക്ഷത്തിന്റെ വായ്ത്താരികള്‍ കേട്ട് വിശ്വസിച്ചിരുന്നു. അവരുടെ ജീവിതം തന്നെ അവര്‍ക്ക് മറുപടി നല്‍കി. തീക്ഷ്ണമായ ജീവിത സാഹചര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമായി. സിപിഐ എം പറഞ്ഞതാണ് ശരിയെന്ന് അവര്‍ക്കൊക്കെ ബോധ്യപ്പെട്ടു. രാജ്യത്തെ കൂടുതല്‍ ജനവിഭാഗങ്ങള്‍ സാമ്രാജ്യത്വ താല്‍പ്പര്യമുള്ള ഇത്തരം നയപരിപാടികള്‍ക്കെതിരെ ഇടതുപക്ഷത്തിനൊപ്പം ഇന്ന് രംഗത്തുവരികയാണ്. ഇതിനെ തളര്‍ച്ചയായി രേഖപ്പെടുത്താന്‍ സാധിക്കില്ല. വളര്‍ച്ച തന്നെയാണിത്. 

മാവോവാദികളുടെ എല്ലാ കാഴ്ചപ്പാടുകളും അടിമുതല്‍ മുടിവരെ പിശകാണ്. പല തരത്തിലുള്ള കാഴ്ചപ്പാടുകളാണ് അവര്‍ പല സന്ദര്‍ഭത്തിലും പറയുന്നത്. വ്യക്തമായ ഒരു കാഴ്ചപ്പാടുപോലും അവര്‍ക്കില്ല എന്നാണ് ഇതില്‍ നിന്നും മനസിലാക്കാനാവുന്നത്. ബഹുജന സംഘടനകളെ ശക്തിപ്പെടുത്തുന്നതും അവരുടെ കാഴ്ചപ്പാടില്‍ ഇല്ല. ചില വ്യക്തിപരമായ ഭീകരപ്രവര്‍ത്തനങ്ങളും സാഹസിക പ്രവര്‍ത്തനങ്ങളും നടത്തുന്നത് വഴി വിപ്ലവം സമാഗതമാകുമെന്ന വ്യാമോഹത്തിലാണ് അവരുള്ളത്. വിപ്ലവം എന്ന് പറയുന്നത് ജനലക്ഷങ്ങള്‍ അണിനിരക്കുമ്പോഴാണ് നടപ്പിലാകുക. അത്തരത്തില്‍ ജനലക്ഷങ്ങളെ അണിനിരത്തുക എന്നതാണ് പ്രധാനം. അതിന് സഹായകരമല്ല ഇവരുടെ സമീപനം. ജനങ്ങളെ സജീവമാക്കാതെ ഒന്നോ രണ്ടോ നേതാക്കന്മാര്‍ സാഹസികമായി വല്ലതും ചെയ്താല്‍ വിപ്ലവം നടത്താനാവില്ല. അണിനിരത്തേണ്ട വിപ്ലവശക്തികളെപ്പറ്റിയും ഇവരുടെ കാഴ്ചപ്പാട് പരമാബദ്ധമാണ്. ഇന്ത്യയിലെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക വളര്‍ച്ച ഏതളവിലെത്തി, ആ അളവിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ വിപ്ലവത്തിന്റെ വര്‍ഗപരമായ ഉള്ളടക്കം എന്താണെന്നും ആ വിപ്ലവത്തില്‍ ഏതേത് വിപ്ലവശക്തികളെ അണിനിരത്തേണ്ടതുണ്ടെന്നും തീരുമാനിക്കാനാവുക. ഇതൊന്നും സംബന്ധിച്ച് ഒരു മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടും അവര്‍ക്ക് ഇല്ല. മാവോയുടെ ഒരു സിദ്ധാന്തവും അവര്‍ അംഗീകരിക്കുന്നില്ല. അദ്ദേഹത്തിന്റെ പേര് അവര്‍ ദുരുപയോഗപ്പെടുത്താന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. 

രാജ്യത്ത് ഉദാവല്‍ക്കരണ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ പണ്ടെങ്ങുമില്ലാത്തത് പോലെ വ്യാപകമാവുന്നുണ്ട്. വര്‍ഗീയ രാഷ്ട്രീയം മുന്നോട്ടുവെക്കുന്നവര്‍ക്കെതിരായും ജനങ്ങള്‍ ശക്തമായ പ്രതിരോധനിര തീര്‍ക്കുന്നുണ്ട്. അമിതാധികാര പ്രവണതയ്‌ക്കെതിരായും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റത്തിനെതിരായുമുള്ള ചെറുത്തുനില്‍പ്പ് സമരങ്ങളിലും രാജ്യത്താകമാനമുള്ള ജനങ്ങള്‍ സജീവമായി മുന്നോട്ടുവരുന്നുണ്ട്. ചെറുതും വലുതുമായ പ്രക്ഷോഭങ്ങളും സമരങ്ങളും രാജ്യത്താകമാനം വളര്‍ന്നുവരുന്നു. ഈയൊരു സാഹചര്യത്തില്‍ ഇടതുപക്ഷം വിശിഷ്യാ സിപിഐ എം കൂടുതല്‍ കരുത്തുറ്റ പാര്‍ട്ടിയായി മാറുകയാണ്. ജനകീയാടിത്തറ വിപുലപ്പെടുകയാണ്. ജനകീയ പ്രശ്‌നങ്ങള്‍ എടുത്തുകൊണ്ട് നടത്തുന്ന സമരങ്ങളിലൂടെ മാത്രമേ പാര്‍ടിക്ക് മുന്നേറാനാവു.

എണ്‍പതുകള്‍ക്ക് ശേഷം ലോകമാകെ സോഷ്യലിസ്റ്റ് ചേരിയ്ക്ക് സംഭവിച്ചുള്ള തിരിച്ചടി എസ് ആര്‍ പി ചൂണ്ടിക്കാണിച്ചല്ലോ. തിരിച്ചടിയുടെ ആ കാലത്ത് ഇന്ത്യയില്‍ സിപിഐ എം നേതൃത്വത്തില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണമുണ്ടായിരുന്നു. കേരളത്തില്‍ സ്ഥിരമായല്ലെങ്കിലും ബംഗാളിലും ത്രിപുരയിലും മാറ്റമില്ലാത്ത ജനപിന്തുണയുണ്ടായിരുന്നു. തിരിച്ചടിയുടെ അനുരണനം ഇന്ത്യയിലുണ്ടായില്ലെന്ന് മാത്രമല്ല, ആ കാലത്ത് ഇടതുപക്ഷം താരതമ്യേന വലിയ ശക്തി പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷെ, ഇന്ന് നോക്കൂ, കേരളത്തില്‍ മാത്രമെ പാര്‍ലമെന്ററി രംഗത്തിലൂടെ നമ്മള്‍ ശക്തി തെളിയിച്ച് നില്‍ക്കുന്നുള്ളു. ഈ രീതിയിലുള്ള ഒരു പിന്നോട്ടുപോക്ക് എങ്ങിനെയുണ്ടായി? എങ്ങിനെ മറികടക്കും ?

ലോക സംഭവ വികാസങ്ങളാകെ പരിശോധിക്കുമ്പോള്‍, ലോക ചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരിക്കലും വികാസം ഒരു ഋജുരേഖയില്‍ കൂടി അടിവെച്ചടിവെച്ച് മുന്നേറുകയായിരുന്നില്ലെന്ന് കാണാം. വളരെ പ്രാകൃത കാലം മുതല്‍ക്ക് തന്നെ അത് വളരെ സങ്കീര്‍ണവും വൈവിദ്ധ്യമാര്‍ന്നുമാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ചിലപ്പോള്‍ വളര്‍ച്ച വേഗത്തിലായിരുന്നു. ചിലപ്പോള്‍ സാവധാനത്തിലായിരുന്നു. മറ്റ് ചിലപ്പോള്‍ പിന്നോക്കമുള്ള പോക്കും കാണാം. നല്ല രീതിയില്‍ മുന്നോട്ട് പോകുമ്പോള്‍ പെട്ടെന്ന് സ്തംഭനാവസ്ഥയിലാവുന്ന സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ വേലിയേറ്റങ്ങളിലൂടെയും വേലിയിറക്കങ്ങളിലൂടെയുമാണ് മനുഷ്യസമൂഹമാകെ വളര്‍ന്ന് വന്നിട്ടുള്ളത്. ലോകചരിത്രത്തിലെ വളര്‍ച്ച അങ്ങനെയൊക്കെയായിരുന്നു. എല്ലായ്‌പ്പോഴും ഒരേ അവസ്ഥയില്‍ മുന്നോട്ടുപോകുന്ന ഒന്നും ചരിത്രത്തില്‍ ഉണ്ടാവില്ല. തളര്‍ച്ച എന്നത് ഒരിക്കലും വളരില്ല എന്നതിന്റെയും വളര്‍ച്ച എന്നത് ഒരിക്കലും തളരില്ല എന്നതിന്റെയും ദൃഷ്ടാന്തമല്ല. ഇന്ന് ലോകത്തില്‍ പിന്തിരിപ്പന്‍ ശക്തികള്‍ക്കാണ് പ്രാമുഖ്യമുള്ളത്. ചരിത്രപരമായി തൊഴിലാളി വര്‍ഗം പുലര്‍ത്തുന്ന കാഴ്ചപ്പാട് ശരിയാകുക തന്നെ ചെയ്യും. ഇന്ന് ശത്രുവര്‍ഗം കൂടുതല്‍ കരുത്തരായി മാറുന്നു എന്നത് ഒരു വസ്തുതയാണ്. അതിനെ മറികടന്ന് കടന്നുവരാനുള്ള ക്ഷമതയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആര്‍ജ്ജിക്കുന്നത്. അതിനുള്ള പരിശ്രമങ്ങളിലാണ് ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. 

ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരത്തിലിരുന്ന കാലത്തും ഇന്ത്യയിലെ രാഷ്ട്രീയ ശരീരത്തിലെ ചെറിയ ജനവിഭാഗമാണ് നമ്മുടെ കൂടെ ഉണ്ടായിരുന്നത്. ബാക്കിയുള്ള മഹാഭൂരിപക്ഷത്തെ അണിനിരത്താനുള്ള ശ്രമത്തിലാണ് പാര്‍ടി ഏര്‍പ്പെട്ടിരുന്നത്. ആ പോരാട്ടത്തില്‍ ചിലപ്പോള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നേറിയെന്ന് വരാം ചിലപ്പോള്‍ സ്തംഭിച്ചുനിന്നുവെന്നും വരാം. ചിലപ്പോള്‍ തിരിച്ചടിയുമുണ്ടായേക്കാം. തീര്‍ച്ചയായും അതില്‍ നിന്നൊക്കെ പാഠം ഉള്‍ക്കൊള്ളാനും പഠിക്കാനും മുന്നേറാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെയും ഇടപെടലുകളെയും നിലപാടുകളെയും രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും ഇപ്പോള്‍ അംഗീകരിച്ചുവരുന്നുണ്ട്. അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന പാര്‍ട്ടി സിപിഐ എം ആണെന്നതില്‍ ജനങ്ങള്‍ക്ക് ഒരു സംശയവുമില്ല. ആ നിലയ്ക്ക് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അടിവെച്ച് അടിവെച്ച് മുന്നേറുകതന്നെ ചെയ്യും.

ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷം പരാജയപ്പെട്ടത് താല്‍ക്കാലികമായുള്ള തിരിച്ചടി മാത്രമാണോ ? 

അതെ. താല്‍ക്കാലികമായ തിരിച്ചടിയാണ്. താല്‍ക്കാലികമായ തിരിച്ചടികള്‍ പാര്‍ട്ടിക്ക് മുമ്പും നേരിടേണ്ടി വന്നിട്ടുണ്ട്. കേരളത്തിന്റെ ചരിത്രം തന്നെ നോക്കൂ. ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ചത് 1940 ലാണ്. 1937 ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യത്തെ ഘടകം കോഴിക്കോട് ഉണ്ടാകുന്നത്. വെറും ഇരുപത് കൊല്ലം പിന്നിട്ടപ്പോഴേക്കും കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള ഒരു ഗവണ്‍മെന്റ് 1957ല്‍ സംസ്ഥാനത്ത് അധികാരത്തില്‍ വന്നു. സമൂഹത്തിന്റെ ഗുണപരമായ ഉന്നമനത്തിന് വേണ്ടി വളരെ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താനാവശ്യമായ നടപടികള്‍ അന്ന് കേരളസര്‍ക്കാര്‍ സ്വീകരിച്ചു. ഭൂപരിഷ്‌കരത്തിനാവശ്യമായ നിയമനിര്‍മാണവും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ മുന്നേറ്റമുണ്ടാക്കാനായി നടപ്പിലാക്കിയ നടപടികളും സംസ്ഥാനത്തെ ജനാധിപത്യ വല്‍ക്കരിക്കാനും അധികാരവികേന്ദ്രീകരണങ്ങള്‍ സംബന്ധിച്ചുമൊക്കെ കൈക്കൊണ്ട നടപടികള്‍ സമാനതകളില്ലാത്തതായിരുന്നു. ബഹുജനസംഘടനകള്‍ മുന്നോട്ടുവെച്ച അവകാശ സമരങ്ങളെ അംഗീകരിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇതെല്ലാം പുതിയ സമീപനമായിരുന്നു. നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു. എന്നിട്ടും വെറും 29 മാസങ്ങള്‍ കഴിയുമ്പോഴേക്കും കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള ആ ഗവണ്‍മെന്റിനെ ശത്രുവര്‍ഗങ്ങള്‍ ഒരുമിച്ച് നിന്ന് അട്ടിമറിച്ചു. അതോടെ കമ്മ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍ നിന്നും നിഷ്‌കാസിതമായി എന്ന് പലരും സ്വപ്നം കണ്ടു. പക്ഷെ, വീണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ടി അധികാരത്തില്‍ വന്നു. പിന്നീടും പോവുകയും വരികയും ചെയ്തു. ആ നിലയില്‍ ഇന്നിപ്പോള്‍ നമുക്ക് നഷ്ടപ്പെട്ട സംസ്ഥാനങ്ങളില്‍ തിരികെ വരാനുള്ള അന്തരീക്ഷമാണ് നിലവിലുളളത്.
വര്‍ഗശക്തികളുടെ ബലാബലത്തില്‍ ശത്രുക്കള്‍ക്കാണ് മുന്‍കൈയുള്ളത്. നമ്മുടെ ശത്രുക്കള്‍ ശക്തരാണ്. ജനപക്ഷത്ത് നില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ച തടയുന്നതിന് അവര്‍ സര്‍വ്വശക്തിയുമുപയോഗിച്ച് ശ്രമിക്കും. അത്തരം എതിര്‍പ്പുകളെയെല്ലാം നേരിട്ട് തിരികെ വരാനുള്ള ശ്രമത്തിലാണ് പാര്‍ടിയുള്ളത്. അതിനായി ജനങ്ങളെ അണിനിരത്തികൊണ്ടുള്ള മുന്നേറ്റങ്ങള്‍ രാജ്യത്താകമാനം ഉയര്‍ന്നുവരുന്നുമുണ്ട്. ഈ സന്ദര്‍ഭത്തില്‍ തെറ്റായ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോയാല്‍ ഉയര്‍ന്നുവരാന്‍ സാധിക്കില്ല. ചിലപ്പോള്‍ ശരികളോടൊപ്പം തെറ്റുകളും ചെയ്‌തെന്ന് വരാം. തിരിച്ചടിക്ക് അത് കാരണമാവാം. മുന്നിലുള്ള സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തി മുന്നോട്ട് നീങ്ങാനാണ് ശ്രമിക്കുന്നത്. സിപിഐ എംന്റെ വിശാഖപ്പട്ടണം പാര്‍ടി കോണ്‍ഗ്രസില്‍ വെച്ച് സ്ഥിതിഗതികളാകെ സൂക്ഷ്മമായി പരിശോധന നടത്തുകയുണ്ടായി. പാര്‍ടിയുടെ സ്വതന്ത്രമായ ശക്തിയെ സംബന്ധിച്ചും ഐക്യമുന്നണി അടവുകളെപ്പറ്റിയുമൊക്കെ വിശദമായ പരിശോധന നടത്തുകയും നിഗമനങ്ങളിലെത്തിച്ചേരുകയും ചെയ്തു. പ്രവര്‍ത്തനത്തില്‍ ഉണ്ടായ തെറ്റുകള്‍ ഏതെല്ലാമെന്നും വിലയിരുത്തി. ആ നിലയില്‍ കാലാകാലങ്ങളില്‍ നാം മുന്നോട്ടുവെച്ച നടപടികളെ സംബന്ധിച്ചുള്ള പരിശോധന നടത്തി തിരുത്തുകള്‍ വരുത്താനും നിശ്ചയിച്ചു. ശത്രുക്കള്‍ വെറുതെയിരിക്കുകയല്ല എന്നതും നാം മനസിലാക്കണം. നമ്മളെപോലെ തന്നെ ശത്രുവും വളരെ ശക്തിയായി നമുക്കെതിരായ നീക്കങ്ങളെ സംബന്ധിച്ച് പഠിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് അവരുടെ നിപാടുകളും നീക്കങ്ങളും. എന്തായാലും അന്തിമമായ പോരാട്ടത്തില്‍ തീര്‍ച്ചയായും വിജയം നമ്മുടെതായിരിക്കും. രാഷ്ട്രീയചരിത്രമെന്നത് സര്‍വ്വശക്തരായ ശത്രുക്കളും ചരിത്രപരമായി ശരിനിലപാട് എടുക്കുന്ന നമ്മളും തമ്മിലുള്ള നിരന്തരസമരങ്ങളുടെ ചരിത്രമാണ്. മുന്നേറ്റവും സ്തംഭനവും പിറകോട്ടടിയും എല്ലാം ഉണ്ടാവും. ശരിയോടൊപ്പം തെറ്റും ചെയ്‌തെന്ന് വരാം. എല്ലാം പരിശോധിച്ച് തീരുത്താനും മുന്നേറുവാനുമാണ് പാര്‍ടി ശ്രമിക്കുന്നത്.

പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളും പാര്‍ലമെന്റേതര പ്രവര്‍ത്തനങ്ങളും പാര്‍ടിയെ സംബന്ധിച്ച് പ്രസക്തമാണല്ലൊ. പാര്‍ലമെന്ററി രംഗത്ത് പിന്നോട്ട് പോയാലും പാര്‍ലമെന്റേതര രംഗത്ത് മുന്നേറാന്‍ തടസമൊന്നും മുന്നിലില്ല. രാജ്യത്ത് വര്‍ഗ ബഹുജന പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തി ബഹുജന മുന്നേറ്റങ്ങളിലേര്‍പ്പെടാന്‍ എത്രകണ്ട് സാധിക്കുന്നുണ്ട് ? പാര്‍ലമെന്ററി രംഗത്ത് മുന്നേറ്റമുണ്ടാക്കാന്‍ സഹായകമാവുന്ന രീതിയില്‍ പാര്‍ലമെന്റേതര പ്രവര്‍ത്തനങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരാനും ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കാനും സാധിക്കാതെ പോകുന്നുണ്ടോ ? 

ഒരിക്കലുമില്ല. ഇവിടെ കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങള്‍ പുറത്തുവിടുന്ന കാര്യങ്ങള്‍ മുന്നില്‍ വെച്ചാണ് നമ്മുടെ ശക്തി ദൗര്‍ബല്യങ്ങള്‍ പലപ്പോഴും പരിശോധനാ വിധേയമാക്കുന്നത്. അത് തെറ്റായ രീതിയാണ്. വലതുപക്ഷ രാഷ്ട്രീയക്കാരുടെ വിലയിരുത്തലാണ്. അവര്‍ ശക്തിപരിശോധനയ്ക്ക് മാനദണ്ഡമാക്കുന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ വിജയ പരാജയങ്ങളെയാണ്. അത് പ്രധാനമല്ല എന്നല്ല. ഞങ്ങളുടെ ലക്ഷ്യം പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലൂടെയും പാര്‍ലമെന്റേതര പ്രവര്‍ത്തനങ്ങളിലൂടെയും ശത്രുവര്‍ഗത്തിനെതിരായിട്ടുള്ള ഒരു വിശാലമായ ജനകീയ ഐക്യനിര വളര്‍ത്തിയെടുക്കുക എന്നതാണ്. 

കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നത് ഒരു വ്യക്തമായ വിപ്ലവ ലക്ഷ്യബോധത്തോടെ വര്‍ഗശക്തികളെ അണിനിരത്തുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. എന്താണ് ഈ കാലഘട്ടത്തിലെ വിപ്ലവ ലക്ഷ്യം? അതിന് ഏതേത് വര്‍ഗശക്തികളെ അണിനിരത്താനാവും? ഏതേത് വര്‍ഗങ്ങളാണ് ശത്രുക്കള്‍? ഏത് തരത്തിലാണ് വര്‍ഗശത്രുക്കള്‍ക്ക് എതിരായിട്ടുള്ള പോരാട്ടം നടത്തേണ്ടത്? ഇക്കാര്യങ്ങളിലുള്ള വ്യക്തമായ നിലപാടുകള്‍ക്കൊപ്പം നിലവിലുള്ള സാമ്പത്തിക സാമൂഹിക സാംസ്‌കാരിക സ്ഥിതിയെ സംബന്ധിച്ചും മാര്‍ക്‌സിസം ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ടതുണ്ട്. ഈ വിലയിരുത്തലുകളില്‍ സമാനമായ കാഴ്ചപ്പാട് ഉണ്ടാകുന്നില്ലെങ്കില്‍ രണ്ട് പാര്‍ടികള്‍ക്കും ഒരു ഐക്യമുന്നണിയാകാന്‍ മാത്രമേ സാധിക്കുകയുള്ളു. ഈ നിലയില്‍ ഒട്ടനവധി വിഷയങ്ങളില്‍ അടിസ്ഥാനപരമായ നിലപാടുകളില്‍ വ്യത്യസ്തതകളുണ്ട്. പക്ഷേ, ഒട്ടേറെ പ്രധാനപ്പെട്ട ആനുകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ യോജിച്ച നിലപാട് സിപിഐ എമ്മും സിപിഐയും എടുക്കുന്നുണ്ട്. ഈ യോജിപ്പ് ശക്തിപ്പെടുത്തിക്കൊണ്ട് വരുത്തേണ്ടതുണ്ട്. അതിനുള്ള പരിശ്രമത്തിലാണ് ഞങ്ങളുള്ളത്. മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ സമാനമായ കാഴ്ചപ്പാടിലേക്ക് രണ്ട് പാര്‍ടികളും എത്തിവരുന്ന സന്ദര്‍ഭത്തില്‍ മാത്രമേ ഒറ്റപ്പാര്‍ട്ടിയാവുക എന്ന ആലോചനയ്ക്ക് പ്രസക്തിയുള്ളു. വ്യക്തമായ രാഷ്ട്രീയ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഭിന്നിപ്പുണ്ടായത്. 

കഴിഞ്ഞ ഒന്നോ രണ്ടോ വര്‍ഷം രാജ്യത്ത് നടന്ന ബഹുജനസമരങ്ങളുടെ ചരിത്രം പരിശോധിച്ച് നോക്കൂ. ഇടതുപക്ഷത്തിന്റെ, വിശിഷ്യാ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നതായി കാണാനാവും. ഇക്കൊല്ലം ജനുവരി 8ന്റെ പണിമുടക്ക് മികച്ചൊരു ഉദാഹരണമല്ലെ. നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും തൊഴിലാളികളും കൃഷിക്കാരും കര്‍ഷക തൊഴിലാളികളും നടത്തിയ പണിമുടക്കത്തില്‍ രാജ്യം സ്തംഭിച്ചു. ഇരുപത് കോടിയിലേറെ ജനങ്ങള്‍ അതില്‍ പങ്കാളികളായി. ലോകത്തിലെതന്നെ ഏറ്റവും വലിയ പണിമുടക്കായി ഈ മുന്നേറ്റത്തെ വിലയിരുത്തിയാല്‍ അത് തെറ്റാവില്ല. ആ പണിമുടക്കിന് തൊട്ട് മുമ്പ് നമ്മുടെ രാജ്യത്തെ പ്രതിരോധ വ്യവസായ തൊഴിലാളികള്‍ നടത്തിയ പണിമുടക്ക്. അവരുടെ സമരത്തിന് മുന്നില്‍ ഗവണ്‍മെന്റ് അടിയറവ് പറഞ്ഞു. സ്വകാര്യവല്‍ക്കരണമില്ലെന്ന് ഉറപ്പ് കൊടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. കാര്‍ഷിക മേഖലയുടെ തകര്‍ച്ചയില്‍ പ്രതിഷേധിച്ച് കൃഷിക്കാരും കര്‍ഷക തൊഴിലാളികളും നടത്തിയ വിപുലമായ സമരം. ഇത്തരത്തില്‍ ചെറുതും വലുതുമായ നിരവധി സമരങ്ങള്‍ നമ്മുടെ രാജ്യത്ത് ഉയര്‍ന്നുവരുന്നുണ്ട്. യുവജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും സ്ത്രീകളുടെയും സമരങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. ദളിത് ആദിവാസി വിഭാഗങ്ങളുടെ സമരങ്ങളും നടക്കുന്നുണ്ട്. ഇത്തരം സമരങ്ങളിലൂടെയെല്ലാം കരുത്താര്‍ജ്ജിച്ച് വരുന്നതാണ് ജനകീയ ഐക്യനിര എന്നത്. എല്ലാ സംസ്ഥാനങ്ങളിലും എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെ ഒരു രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നുവരാന്‍ സാധിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം മുന്നില്‍ നില്‍ക്കുമ്പോഴും പാര്‍ടി അതിനായുള്ള നിരന്തര ശ്രമത്തിലാണ്. 

ഇന്ത്യന്‍ രാഷ്ട്രീയം പലതരത്തിലുള്ള സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്. അവയൊക്കെ മറികടന്ന് വേണം മുന്നോട്ടുപോകാന്‍. അത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. ചില പ്രദേശങ്ങളില്‍ നിര്‍ണായക ശക്തിയായി പാര്‍ടി മുന്‍പന്തിയിലേക്ക് വന്നിട്ടുണ്ടെങ്കിലും എല്ലാ പ്രദേശങ്ങളിലും അത്തരത്തില്‍ വരാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ വിജയകരമായി നടന്നിട്ടുള്ള ബഹുജനസമരങ്ങളുടെ വിജയം വലിയ ആത്മവിശ്വാസമാണ് പകര്‍ന്ന് തരുന്നത്. അതിന്റെ തുടര്‍ച്ചകള്‍ സൃഷ്ടിച്ച് മുന്നോട്ടുപോകുകതന്നെ ചെയ്യും. 

രാജ്യത്ത് ഏറ്റവും വലിയ കര്‍ഷക-കര്‍ഷക തൊഴിലാളി സമരം നടന്നത് രാജസ്ഥാനിലാണ്. അവിടെ രണ്ട് മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രക്ഷോഭം ഉയര്‍ന്നുവന്നത്. ഗവണ്‍മെന്റ് സമരത്തിനെ ശക്തമായി നേരിട്ടു. ഭരണകൂടത്തിന്റെ പ്രതിരോധ ശ്രമങ്ങളെ ജനങ്ങള്‍ ചെറുത്ത് തോല്‍പ്പിച്ചു. ഒടുവില്‍ കൂടിയാലോചനകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടു. എന്നാല്‍, അവിടെ നടന്ന തെരഞ്ഞെടുപ്പില്‍ സമരവിജയം പോലെ വിജയം നേടാനായില്ല. ഒരു യാഥാര്‍ത്ഥ്യമാണത്. ഇത്തരം സമരങ്ങളില്‍ അണിനിരന്നിട്ടുള്ള ജനവിഭാഗങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കേണ്ട വലിയൊരു കടമ നിറവേറ്റുന്ന കാര്യത്തില്‍ അത്രകണ്ട് വിജയിച്ചിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. മുകളില്‍ പറഞ്ഞ പ്രക്ഷോഭങ്ങളിലെല്ലാം പങ്കാളികളായ കോടിക്കണക്കിന് ജനങ്ങളുണ്ട്. അവരില്‍ വിവിധ രാഷ്ട്രീയ ആശയഗതിക്കാരുമുണ്ട്. ദേശീയ പണിമുടക്കില്‍ ഐ എന്‍ ടി യു സിയും ബി എം എസുമൊക്കെ പങ്കാളികളായിട്ടുണ്ട്. ആ സംഘടനകളിലെ പ്രവര്‍ത്തകരിലടക്കം മുഷ്ടിചുരുട്ടിയവരുടെ മനസുകളിലേക്കെല്ലാം ഇടതുപക്ഷ രാഷ്ട്രീയം എത്തിക്കാനാവണം. ജനങ്ങളെ ബോധവല്‍ക്കരിക്കാനും ആശയപരമായി ഉയര്‍ത്തിക്കൊണ്ടുവരാനും ആവശ്യമായ ഇടപെടല്‍ സമര്‍ത്ഥമായി നിര്‍വഹിക്കേണ്ടതുണ്ട് എന്നുതന്നെയാണ് ഈ അനുഭവങ്ങള്‍ നമ്മോട് പറയുന്നത്. 

ജനകീയ ജനാധിപത്യമുന്നണി, വിശാലമായ ഒരു ഐക്യമുന്നണിയാണല്ലൊ. അതിന്റെ അടിത്തറ വിപുലമാക്കാനുള്ള ശ്രമങ്ങള്‍ എത്രമാത്രം മുന്നോട്ടുകൊണ്ടുപോകാനാവുന്നുണ്ട്. കേരളത്തെ സംബന്ധിച്ച് ജനകീയ ജനാധിപത്യ മുന്നണിയെ വിശാലമാക്കുന്നതിന്റെ ഭാഗമായി ഇടതുപക്ഷ ജനാധിപത്യമുന്നണിയെ വിപുലപ്പെടുത്താന്‍ സാധിക്കുന്നുണ്ട്. ജനാധിപത്യ മതനിരപേക്ഷ കക്ഷികളെയും അവയിലെ ജനസാമാന്യത്തെയും ആകര്‍ഷിക്കുന്നതില്‍ വിജയിക്കുന്നുണ്ട്. എന്നാല്‍, ദേശീയ തലത്തില്‍ എന്താണവസ്ഥ? അവിടെ ഇടതുപക്ഷത്തിന്റെ ജനകീയാടിത്തറ എത്രമാത്രം വിപുലപ്പെടുത്താന്‍ സാധിക്കുന്നുണ്ട്? ഇടതുമുന്നണിയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകള്‍ ഒരുപാട് നടക്കുന്നുണ്ടെങ്കിലും അതൊക്കെ പൂര്‍ണാര്‍ത്ഥത്തില്‍ സഫലമാവുന്നില്ല. കാലഘട്ടം ആവശ്യപ്പെടുന്നത്ര ആഴത്തിലും വ്യാപ്തിയിലുമുള്ള ഒരു ജനാധിപത്യ മുന്നണി സാക്ഷാത്കരിക്കാന്‍ മുന്നിലുള്ള പരിമിതികള്‍ എന്താണ്? 

കേരളത്തിലെ 'ഇടതുപക്ഷ ജനാധിപത്യ മുന്നണി' ഒരു തെരഞ്ഞെടുപ്പ് മുന്നണിയാണ്. പാര്‍ടി വിഭാവനം ചെയ്യുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍, ജനകീയ ജനാധിപത്യമുന്നണിയിലണിനിരക്കേണ്ട എല്ലാ ജനവിഭാഗങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്. അതില്‍ തൊഴിലാളി വര്‍ഗമുണ്ട്, പാവപ്പെട്ട കൃഷിക്കാരുണ്ട്, ഇടത്തരക്കാരുണ്ട്, കര്‍ഷക തൊഴിലാളികളുണ്ട്, അധ്വാനിക്കുന്ന എല്ലാ ജനവിഭാഗങ്ങളുമുണ്ട്. ആ നിലയില്‍ വര്‍ഗശക്തികളുടെ അതിവിശാലമായ ഒരു മുന്നണിയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി എന്ന് പറയാം. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അടിത്തറ ഇനിയും കൂടുതല്‍ വിപുലപ്പെടുത്തണം. മറ്റ് സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വളര്‍ത്തിക്കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് പാര്‍ടി ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതില്‍ മറ്റ് സംസ്ഥാനങ്ങളിലെ പ്രാദേശിക ബൂര്‍ഷ്വാ പാര്‍ട്ടികളടക്കമുള്ള കക്ഷികള്‍ കേരളത്തിലുള്ളതുപോലെ നമ്മളുമായി രാഷ്ട്രീയ സഖ്യത്തിന് തയ്യാറാകാത്ത സ്ഥിതിയുണ്ട്. അതിനാല്‍ അത്തരം പ്രദേശങ്ങളില്‍ ബഹുജനസമരങ്ങളിലൂടെ നമ്മുടെ സ്വതന്ത്രശക്തി വളര്‍ത്തിക്കൊണ്ട് വരിക എന്നതാണ് വളരെ പ്രധാനമായ കാര്യം. കേരളത്തിലും ബംഗാളിലും ത്രിപുരയിലും ഉള്ള കരുത്ത് മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടാക്കിയെടുക്കണം. അങ്ങനെവരുമ്പോള്‍ കൂടുതല്‍ വിശാലമായ സഖ്യങ്ങളിലേക്ക് എത്തിച്ചേരുവാന്‍ നമുക്ക് സാധിക്കും. മറ്റ് കക്ഷികളുടെ നിലപാടുകളില്‍ മാറ്റം വരുത്താന്‍ സാധിക്കും. പാര്‍ടി അതിനുള്ള ശ്രമത്തിലാണുള്ളത്. പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ബൂര്‍ഷ്വാ-ഭൂപ്രഭു കക്ഷികളുടെ സ്വാധീനത്തില്‍ നിന്നും ജനങ്ങളെ വിമുക്തരാക്കാനാവണം. 

തെരഞ്ഞെടുപ്പ് വേളയില്‍ രാജ്യത്താകമാനമുള്ള ലോകസഭാ മണ്ഡലങ്ങളിലും നിയമസഭാ മണ്ഡലങ്ങളിലും സിപിഐ എംന്റെ അല്ലെങ്കില്‍ പാര്‍ടി കൂടി ഉള്‍ക്കൊള്ളുന്ന മുന്നണിയുടെ സ്ഥാനാര്‍ത്ഥികളെ കാണാന്‍ സാധിക്കുന്നില്ല. വിജയിച്ചാലും തോറ്റാലും ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യമെന്നത് ഉണ്ടാക്കുന്ന ഒരു സാന്നിധ്യമുണ്ട്. തെരഞ്ഞെടുപ്പ് രേഖകള്‍ പരിശോധിക്കുമ്പോള്‍ ബി ജെ പിയുടെ തുടക്കകാലത്ത് അവര്‍ തോല്‍ക്കുന്ന സീറ്റുകളില്‍ പോലും കെട്ടിവെച്ച കാശ് നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് കാണാനാവും. തങ്ങളുടെ സാന്നിധ്യം ആ മണ്ഡലങ്ങളിലുള്ളവരെ ബോധ്യപ്പെടുത്താനും അവിടങ്ങളില്‍ ഇടപെടാനും അതിലൂടെ അവര്‍ക്ക് സാധിച്ചു. ഇടതുപക്ഷം പാര്‍ലമെന്ററി രംഗത്ത് മത്സരത്തിനിറങ്ങാത്തത് കൃത്യമായി ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ മാത്രം മത്സരിച്ചാല്‍ മതിയെന്ന തീരുമാനത്തിന്റെ ഭാഗമായിട്ടാണോ ? 

അങ്ങനെയല്ല. ഒന്ന് അതത് കാലത്തെ രാഷ്ട്രീയ ലക്ഷ്യം നേടേണ്ടതുണ്ട്. അതോടൊപ്പം നമ്മുടെ പാര്‍ടിയുടെ സന്ദേശം ജനങ്ങളിലെത്തിക്കേണ്ടതുണ്ട്. ഈ രണ്ട് കാര്യങ്ങളും പരിഗണിച്ചുകൊണ്ടാണ് നമ്മള്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. നമ്മള്‍ മത്സരിക്കുന്നില്ല എന്ന ആക്ഷേപം ഉന്നയിക്കുമ്പോള്‍ തന്നെ, മത്സരിക്കുമ്പോള്‍ അതിനെ ആക്ഷേപിക്കുന്ന പൊതുസമൂഹവുമുണ്ട്. ഇപ്പോള്‍ ഡല്‍ഹിയില്‍ മൂന്ന് സീറ്റുകളില്‍ പാര്‍ടി മത്സരിക്കാന്‍ തയ്യാറായി. സി പി ഐ മൂന്ന് സീറ്റില്‍ മത്സരിച്ചു. വളരെക്കുറച്ച് വോട്ടേ കിട്ടിയുള്ളൂ. എന്തിനാ മത്സരിച്ചത് എന്ന ശക്തിയായ വിമര്‍ശനം ഉയര്‍ന്നുവന്നു. ഇടതുപക്ഷ പാര്‍ടികള്‍ അവിടെ മുഖ്യമായും പറഞ്ഞത് ബി ജെ പിയെ പരാജയപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ്. അവരെ പരാജയപ്പെടുത്തുന്നതിന് ബി ജെ പി വിരുദ്ധവോട്ടുകള്‍ ഭിന്നിപ്പിക്കല്‍ ഒഴിവാക്കുന്നതിനുള്ള സമീപനമാണ് അവിടെ സ്വീകരിച്ചത്. ഈ ആറ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം ഞങ്ങള്‍ വീണ്ടും ഒരാലോചന നടത്തി. പരമാവധി ബി ജെ പി വിരുദ്ധവോട്ടുകളെ ഭിന്നിപ്പിക്കാതിരിക്കാനുള്ള സമീപനം മുന്നോട്ടുവെക്കാന്‍ തീരുമാനിച്ചു. ആ നിലയില്‍ മുകളില്‍ സൂചിപ്പിച്ച രണ്ട് കാര്യങ്ങളും പരിഗണിച്ചിട്ടാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള തീരുമാനങ്ങളിലേക്ക് നാം പോകുന്നത്. അത്തരമൊരു പൊതുസമീപനം മാത്രമേ ഇപ്പോള്‍ നമുക്ക് സ്വീകരിക്കാനാവുകയുള്ളു.

കോണ്‍ഗ്രസിന്റെ 36-ാം സമ്മേളനം അഹമ്മദാബാദില്‍ വെച്ച് കൂടി. ആ സമ്മേളനത്തില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെതായ ഒരു സന്ദേശം വിതരണം ചെയ്തു. എം എന്‍ റോയിയുടെയും അബനി മുഖര്‍ജിയുടെയും പേരിലാണ് ആ രേഖ വിതരണം ചെയ്തത്. അതില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യം സമ്പൂര്‍ണ സ്വാതന്ത്ര്യമാകണമെന്നുള്ളതാണ് കമ്മ്യൂണിസ്റ്റ് പാര്‍ടി നിലപാടെന്ന് പ്രഖ്യാപിച്ചു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണത്തിന് ശേഷം പാര്‍ടി നടത്തിയ ഏറ്റവും വലിയ രാഷ്ട്രീയ ഇടപെടല്‍ ആയിരുന്നു 1921ലെ ആ നീക്കം. 1925 ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ചതെന്ന നിഗമനത്തില്‍ എത്തി ചേര്‍ന്നാല്‍ 1921ല്‍ കമ്യൂണിസ്റ്റ് പാര്‍ടി, സമ്പൂര്‍ണ്ണ സ്വാതന്ത്ര്യമെന്ന മുദ്രാവാക്യം മുഴക്കി നടത്തിയ നടപടിയെ എങ്ങിനെയാണ് അടയാളപ്പെടുത്തുക? അതുമാത്രമല്ല, വെള്ളക്കാര്‍ പോയി കറുത്ത വര്‍ഗക്കാര്‍ വന്നുവെന്നുള്ളത് കൊണ്ട് മാത്രമാകില്ല, സ്വാതന്ത്ര്യത്തിന്റെ ഉള്ളടക്കം സംബന്ധിച്ച ചര്‍ച്ചനടക്കണമെന്നുള്ള കാര്യവും അന്ന് ഉന്നയിക്കപ്പെട്ടു. സാമ്പത്തിക വിഷയങ്ങളും തൊഴിലാളി വര്‍ഗത്തിന്റെ മേലുള്ള ചൂഷണവും ജന്മിത്വത്തിന്റെ പ്രശ്‌നവും സമൂഹികമായുള്ള അടിച്ചമര്‍ത്തലിന്റെ വിഷയവും ജാതിപരമായ മേധാവിത്വവുമെല്ലാം സ്വാതന്ത്ര്യം ലഭിച്ചാലും ഉണ്ടാവുമോ? ഇല്ലാതാവുമോ? ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തണമെന്ന് കമ്യൂണിസ്റ്റ് പാര്‍ടി അന്ന് ആവശ്യപ്പെട്ടു. ബഹുജനസംഘടനകളുടെ പ്രാധാന്യത്തെപ്പറ്റിയും പറഞ്ഞു. ഗാന്ധിജിയുടെ വാചകങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് അഹമ്മദാബാദ് സമ്മേളനത്തില്‍ എം എന്‍ റോയി രേഖ വിതരണം ചെയ്തത്. അതിന് ശേഷം ഗയയിലും ഗുവാഹത്തിയിലും ചേര്‍ന്ന സമ്മേളനങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ രേഖകള്‍ വിതരണം ചെയ്തു. ഇതില്‍ നിന്നൊക്കെ മനസിലാക്കാന്‍ സാധിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ടി 1920ല്‍ രൂപീകരണ കാലം മുതല്‍ക്കുതന്നെ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നു എന്നതാണ്. സമ്പൂര്‍ണ്ണ സ്വാതന്ത്ര്യമെന്ന മുദ്രാവാക്യം അംഗീകരിപ്പിക്കാന്‍ ഈ ഇടപെടല്‍ സ്വാധീനം ചെലുത്തി. സി പി ഐ, പാര്‍ടിയുടെ രൂപീകരണത്തിന്റെ വര്‍ഷം സംബന്ധിച്ച് വേറിട്ടൊരു തീരുമാനം കൈക്കൊണ്ടു എന്നുള്ളതുകൊണ്ട് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം ചരിത്രമല്ലാതാകുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ സംഭാവനകള്‍ ഇല്ലാതാകുന്നില്ല. 

ഇന്ന് രാജ്യത്ത് പ്രധാനമായും രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളാണുള്ളത് എന്നാണ് പൊതുസമൂഹം വിലയിരുത്തുന്നത്. സിപിഐ എം മാര്‍ക്‌സിസം ലെനിനിസത്തെ മുന്‍നിര്‍ത്തിയും ചരിത്രത്തെയും വര്‍ത്തമാനത്തെയും വിശദമായി വിലയിരുത്തി വസ്തുനിഷ്ഠമായി കാര്യങ്ങള്‍ അപഗ്രഥിച്ചും മുന്നോട്ടുപോകുന്ന പാര്‍ട്ടിയാണ്. സി പി ഐ യുടെ നിലപാടില്‍ ബൂര്‍ഷ്വാ വ്യവസ്ഥയ്ക്ക് അനുകൂലമായ ഘടകങ്ങളുണ്ടെന്നുള്ള വിമര്‍ശനം പണ്ടേ ഉയര്‍ന്നുവന്നിട്ടുണ്ട്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ട് പാര്‍ട്ടികളായി വിഭജിക്കപ്പെടുന്നത് വിപ്ലവത്തെ കുറിച്ചുള്ള കാഴ്ചപ്പാടിലുള്ള വൈരുധ്യം നിമിത്തമാണ്. സിപിഐ എം ജനകീയ ജനാധിപത്യ വിപ്ലവം ലക്ഷ്യം വെക്കുമ്പോള്‍ സിപിഐ ദേശീയ ജനാധിപത്യ വിപ്ലവമാണ് ലക്ഷ്യമായി കാണുന്നത്. എങ്കിലും ഇന്ന് ഒരുമിക്കാന്‍ പറ്റുന്ന ഇടങ്ങളിലൊക്കെ ഈ രണ്ട് പാര്‍ടികളും കൈകോര്‍ത്ത് നില്‍ക്കാറുണ്ട്. അത്തരമൊരു വര്‍ത്തമാനത്തില്‍ നിലവിലുള്ള വൈരുദ്ധ്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ച് ഒരുമിച്ച്, ഒറ്റ പാര്‍ട്ടിയായി മുന്നോട്ടുപോകാനുള്ള സാധ്യത മുന്നിലുണ്ടോ?

കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നത് ഒരു വ്യക്തമായ വിപ്ലവ ലക്ഷ്യബോധത്തോടെ വര്‍ഗശക്തികളെ അണിനിരത്തുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. എന്താണ് ഈ കാലഘട്ടത്തിലെ വിപ്ലവ ലക്ഷ്യം? അതിന് ഏതേത് വര്‍ഗശക്തികളെ അണിനിരത്താനാവും? ഏതേത് വര്‍ഗങ്ങളാണ് ശത്രുക്കള്‍? ഏത് തരത്തിലാണ് വര്‍ഗശത്രുക്കള്‍ക്ക് എതിരായിട്ടുള്ള പോരാട്ടം നടത്തേണ്ടത്? ഇക്കാര്യങ്ങളിലുള്ള വ്യക്തമായ നിലപാടുകള്‍ക്കൊപ്പം നിലവിലുള്ള സാമ്പത്തിക സാമൂഹിക സാംസ്‌കാരിക സ്ഥിതിയെ സംബന്ധിച്ചും മാര്‍ക്‌സിസം ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ടതുണ്ട്. ഈ വിലയിരുത്തലുകളില്‍ സമാനമായ കാഴ്ചപ്പാട് ഉണ്ടാകുന്നില്ലെങ്കില്‍ രണ്ട് പാര്‍ടികള്‍ക്കും ഒരു ഐക്യമുന്നണിയാകാന്‍ മാത്രമേ സാധിക്കുകയുള്ളു. ഈ നിലയില്‍ ഒട്ടനവധി വിഷയങ്ങളില്‍ അടിസ്ഥാനപരമായ നിലപാടുകളില്‍ വ്യത്യസ്തതകളുണ്ട്. പക്ഷേ, ഒട്ടേറെ പ്രധാനപ്പെട്ട ആനുകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ യോജിച്ച നിലപാട് സിപിഐ എമ്മും സിപിഐയും എടുക്കുന്നുണ്ട്. ഈ യോജിപ്പ് ശക്തിപ്പെടുത്തിക്കൊണ്ട് വരുത്തേണ്ടതുണ്ട്. അതിനുള്ള പരിശ്രമത്തിലാണ് ഞങ്ങളുള്ളത്. മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ സമാനമായ കാഴ്ചപ്പാടിലേക്ക് രണ്ട് പാര്‍ടികളും എത്തിവരുന്ന സന്ദര്‍ഭത്തില്‍ മാത്രമേ ഒറ്റപ്പാര്‍ട്ടിയാവുക എന്ന ആലോചനയ്ക്ക് പ്രസക്തിയുള്ളു. വ്യക്തമായ രാഷ്ട്രീയ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഭിന്നിപ്പുണ്ടായത്. ഒട്ടെറെ അടിസ്ഥാനപരമായ വിഷയങ്ങളില്‍ വ്യത്യസ്തമായ ധാരണകള്‍ ഇന്നുമുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് ഇപ്പോള്‍ അടിയന്തരമായി യോജിക്കേണ്ട ഏതെല്ലാം വിഷയങ്ങളില്‍ യോജിക്കാനാവും അത് കണ്ടെത്തി യോജിച്ചുകൊണ്ട് വളരെ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു അന്തരീക്ഷമാണ് ഉള്ളത്. അത് ശക്തിപ്പെടുത്തിക്കൊണ്ട് വരിക എന്നതാണ് ഇന്നത്തെ അജണ്ട. മറ്റ് കാര്യങ്ങള്‍ നാളെത്തെ ചരിത്രത്തിന് വിട്ടുകൊടുക്കാം. 

നമ്മുടെ രാജ്യത്ത് കമ്യൂണിസ്റ്റ് പാര്‍ടി ആരംഭവുമായി ബന്ധപ്പെട്ട് രൂപീകരണ വര്‍ഷം സംബന്ധിച്ച ഒരു തര്‍ക്കം ഈയടുത്ത കാലത്ത് ഒന്ന് പുകഞ്ഞിരുന്നു. സിപിഐ എം നിലപാട് വ്യക്തമാക്കാമോ ?

കമ്യൂണിസ്റ്റ് പാര്‍ടിയുടെ യൂണിറ്റ് ആദ്യമായി രൂപീകരിച്ചത് 1920 ഒക്‌ടോബര്‍ 17 ല്‍ താഷ്‌കന്റില്‍ വെച്ചാണ്. സോവിയേറ്റ് യൂണിയനിലെ വിപ്ലവത്തെ പറ്റി അറിഞ്ഞ ചില സ്വാതന്ത്ര്യസമര പോരാളികള്‍ ലെനിനെ കാണാനായി മോസ്‌കോയില്‍ പോയി. അവിടുള്ളത് പോലൊരു മാറ്റം ഇന്ത്യയിലും ഉണ്ടാവണമെന്ന് ആ വിപ്ലവകാരികള്‍ തീരുമാനിച്ചു. അവിടെനിന്നും തിരിച്ചുവരുമ്പോഴാണ് താഷ്‌കന്റില്‍ വച്ച് പാര്‍ടിയുടെ യൂണിറ്റ് രൂപീകരിക്കുന്നത്. അതിനെ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലും രേഖപ്പെടുത്തിയിട്ടുണ്ട്. അത് വിദേശ രാജ്യത്ത് വെച്ച് ഉണ്ടാക്കിയ ഒരു കമ്യൂണിസ്റ്റ് പാര്‍ടിയാണ്. അതുകൊണ്ടാണ് ഞങ്ങള്‍ അതിനെ അംഗീകരിക്കാത്തതെന്നാണ് സി പി ഐ പറയുന്നത്. അവര്‍ അംഗീകരിക്കുന്നത് 1925 ല്‍ കാണ്‍പൂരില്‍ വെച്ച് ചേര്‍ന്ന യോഗത്തെയാണ്. അത് പാര്‍ടി രൂപീകരണത്തിന് ശേഷം ചേര്‍ന്ന യോഗമാണ്. 1920ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ യൂണിറ്റ് രൂപീകരിച്ചപ്പോള്‍ അതില്‍ വിദേശികളായിട്ടുണ്ടായിരുന്നത് എം എന്‍ റോയിയുടെയും അബനി മുഖര്‍ജിയുടെയും വിദേശികളായ ഭാര്യമാര്‍ മാത്രമാണ്. ബാക്കിയെല്ലാവരും ഇന്ത്യക്കാരായിരുന്നു. ആ യൂണിറ്റ് രൂപീകരിച്ചതിന് ശേഷം ഒരു കൊല്ലം തികയുന്ന സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസിന്റെ 36-ാം സമ്മേളനം അഹമ്മദാബാദില്‍ വെച്ച് കൂടി. ആ സമ്മേളനത്തില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെതായ ഒരു സന്ദേശം വിതരണം ചെയ്തു. എം എന്‍ റോയിയുടെയും അബനി മുഖര്‍ജിയുടെയും പേരിലാണ് ആ രേഖ വിതരണം ചെയ്തത്. അതില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യം സമ്പൂര്‍ണ സ്വാതന്ത്ര്യമാകണമെന്നുള്ളതാണ് കമ്മ്യൂണിസ്റ്റ് പാര്‍ടി നിലപാടെന്ന് പ്രഖ്യാപിച്ചു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണത്തിന് ശേഷം പാര്‍ടി നടത്തിയ ഏറ്റവും വലിയ രാഷ്ട്രീയ ഇടപെടല്‍ ആയിരുന്നു 1921ലെ ആ നീക്കം. 1925 ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ചതെന്ന നിഗമനത്തില്‍ എത്തി ചേര്‍ന്നാല്‍ 1921ല്‍ കമ്യൂണിസ്റ്റ് പാര്‍ടി, സമ്പൂര്‍ണ്ണ സ്വാതന്ത്ര്യമെന്ന മുദ്രാവാക്യം മുഴക്കി നടത്തിയ നടപടിയെ എങ്ങിനെയാണ് അടയാളപ്പെടുത്തുക? അതുമാത്രമല്ല, വെള്ളക്കാര്‍ പോയി കറുത്ത വര്‍ഗക്കാര്‍ വന്നുവെന്നുള്ളത് കൊണ്ട് മാത്രമാകില്ല, സ്വാതന്ത്ര്യത്തിന്റെ ഉള്ളടക്കം സംബന്ധിച്ച ചര്‍ച്ചനടക്കണമെന്നുള്ള കാര്യവും അന്ന് ഉന്നയിക്കപ്പെട്ടു. സാമ്പത്തിക വിഷയങ്ങളും തൊഴിലാളി വര്‍ഗത്തിന്റെ മേലുള്ള ചൂഷണവും ജന്മിത്വത്തിന്റെ പ്രശ്‌നവും സമൂഹികമായുള്ള അടിച്ചമര്‍ത്തലിന്റെ വിഷയവും ജാതിപരമായ മേധാവിത്വവുമെല്ലാം സ്വാതന്ത്ര്യം ലഭിച്ചാലും ഉണ്ടാവുമോ? ഇല്ലാതാവുമോ? ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തണമെന്ന് കമ്യൂണിസ്റ്റ് പാര്‍ടി അന്ന് ആവശ്യപ്പെട്ടു. ബഹുജനസംഘടനകളുടെ പ്രാധാന്യത്തെപ്പറ്റിയും പറഞ്ഞു. ഗാന്ധിജിയുടെ വാചകങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് അഹമ്മദാബാദ് സമ്മേളനത്തില്‍ എം എന്‍ റോയി രേഖ വിതരണം ചെയ്തത്. അതിന് ശേഷം ഗയയിലും ഗുവാഹത്തിയിലും ചേര്‍ന്ന സമ്മേളനങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ രേഖകള്‍ വിതരണം ചെയ്തു. ഇതില്‍ നിന്നൊക്കെ മനസിലാക്കാന്‍ സാധിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ടി 1920ല്‍ രൂപീകരണ കാലം മുതല്‍ക്കുതന്നെ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നു എന്നതാണ്. സമ്പൂര്‍ണ്ണ സ്വാതന്ത്ര്യമെന്ന മുദ്രാവാക്യം അംഗീകരിപ്പിക്കാന്‍ ഈ ഇടപെടല്‍ സ്വാധീനം ചെലുത്തി. സി പി ഐ, പാര്‍ടിയുടെ രൂപീകരണത്തിന്റെ വര്‍ഷം സംബന്ധിച്ച് വേറിട്ടൊരു തീരുമാനം കൈക്കൊണ്ടു എന്നുള്ളതുകൊണ്ട് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം ചരിത്രമല്ലാതാകുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ സംഭാവനകള്‍ ഇല്ലാതാകുന്നില്ല. സാര്‍വ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പല രേഖകളിലും 1920ല്‍ രൂപീകരിച്ച ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയെ പറ്റി പരാമര്‍ശിക്കുന്നുണ്ട്. അന്നുള്ള പാര്‍ടി പത്രങ്ങളെ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ പത്രങ്ങളായി തന്നെയാണ് പരാമര്‍ശിച്ചിട്ടുള്ളത്. ഇതിലൂടെയെല്ലാം മനസിലാക്കാനാവുന്നത് 1920 മുതലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ സംഭാവനകളെ കുറിച്ചാണ്. അതൊന്നും ആരെങ്കിലും വിചാരിച്ചാല്‍ ഇല്ലാതാക്കാനാവുന്നതല്ലല്ലോ. ഈ കാര്യത്തില്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണം 1920ലാണ് നടന്നതെന്ന സിപിഐ എംന്റെ നിലപാടാണ് ശരിയായിട്ടുള്ളത്. 

ആര്‍ എസ് എസ് നേതൃത്വത്തില്‍ സംഘപരിവാരം കമ്മ്യൂണിസ്റ്റ്  പാര്‍ട്ടിക്കെതിരെ എന്നും നുണപ്രചരണം നടത്തിപ്പോരുന്നുണ്ട്. ഇപ്പോള്‍ അവര്‍ പ്രചരിപ്പിക്കുന്നൊരു കാര്യം സ്വാതന്ത്ര്യസമരത്തിന്റെ ഒരു ഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടീഷ് പക്ഷത്ത് നിന്നു എന്നാണ്. സ്വാതന്ത്ര്യ സമരത്തില്‍ കമ്മ്യൂണിസ്റ്റ്  പാര്‍ട്ടിയുടെ പങ്കെന്താണ് ? 

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാത്തവരാണ് ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരം. അവര്‍ സമ്പൂര്‍ണ്ണമായി ബ്രിട്ടീഷ് പക്ഷത്ത് നിന്നവരാണ്. നമ്മുടെ സ്വാതന്ത്ര്യ സമരത്തെ സംബന്ധിച്ച് ഒരു വിഷയവും ഉന്നയിക്കാനുള്ള ധാര്‍മ്മികമായ അവകാശം അവര്‍ക്കില്ല. നമ്മള്‍ നേരത്തെ പറഞ്ഞല്ലൊ, സമ്പൂര്‍ണ്ണ സ്വാതന്ത്ര്യമെന്ന മുദ്രാവാക്യം മുഴക്കിയത് തന്നെ നമ്മളാണ്. സ്വാതന്ത്ര്യസമരം സാമ്രാജ്യത്വ വിരുദ്ധമായിരുന്നു. അന്ന് സോവിയേറ്റ് യൂണിയന് എതിരായി ജര്‍മ്മനിയുടെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടായി. പൊതുവെ ലോകത്തുള്ള എല്ലാവരും ഒരു കാരണവശാലും ഫാസിസം വിജയിച്ചുകൂട എന്ന പുരോഗമന നിലപാട് മുന്നോട്ടുവെച്ചു. ഫാസിസ്റ്റുകള്‍ വിജയിച്ചാല്‍ ലോകമാകെ അവരുടെ കൈപ്പിടിയില്‍ അമരും. അത് ലോകത്തിനാകെ വലിയൊരു തിരിച്ചടിയായി മാറും. അതിനാല്‍ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ ശക്തമായ ചെറുത്തുനില്‍പ്പും ആക്രമണവും പുരോഗമന ധാര മുന്നോട്ടുവെക്കുകയുണ്ടായി. കമ്മ്യൂണിസ്റ്റുകള്‍ ഫാസിസ്റ്റ് വിരുദ്ധ ചേരിയിലായിരുന്നു. ആ നിലപാട് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനെതിരായ നിലപാടായിരുന്നില്ല. സ്വാതന്ത്ര്യ സമരത്തില്‍ അന്നത്തെ ബൂര്‍ഷ്വാ വര്‍ഗമെടുത്ത രണ്ട് നിലപാടുകളും നാം മനസിലാക്കേണ്ടതുണ്ട്. ഒന്ന്, ക്വിറ്റ് ഇന്ത്യാ സമരമാണ്. കോണ്‍ഗ്രസ് പുറത്തിറക്കിയിട്ടുള്ള പ്രസ്താവനകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാവുന്നത് രണ്ടാം ലോകമഹായുദ്ധം അവസാനിച്ചാല്‍ ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകളില്‍ നിന്നും വിലപേശി സ്വാതന്ത്ര്യം നേടിയെടുക്കണമെന്ന തീരുമാനത്തോടെ നടത്തിയ സമരമായിരുന്നു അതെന്നാണ്. മറ്റൊരു വിഭാഗമാവട്ടെ ശത്രുവിന്റെ ശത്രുവിനെ മിത്രമായി കണ്ട് സ്വാതന്ത്ര്യം നേടാമെന്ന ചിന്താഗതിക്കാരായിരുന്നു. ഐ എന്‍ എ രൂപീകരിച്ചതൊക്കെ ആ പശ്ചാത്തലത്തിലാണ്. ജാപ്പ് അനുകൂല മനോഭാവവുമായി അവര്‍ മുന്നോട്ടുനീങ്ങുകയും ചെയ്തു. ഈ രണ്ട് ബൂര്‍ഷ്വാ സമീപനങ്ങളില്‍ നിന്നും വ്യത്യസ്തമായി, ആഗോളാടിസ്ഥാനത്തില്‍ ഫാസിസത്തെ പരാജയപ്പെടുത്തണമെന്ന ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കുകയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി മുന്നോട്ടുപോവുകയും ചെയ്യുന്ന നിലപാടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചത്. അവിടെ ഒരു ഘട്ടത്തിലും ബ്രിട്ടീഷുകാരുമായി ഒരുതരത്തിലുള്ള നീക്കുപോക്കും ഉണ്ടായിരുന്നില്ല. അന്ന് സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലാകെ കൃഷിക്കാരെയും തൊഴിലാളികളെയും അണിനിരത്തി ചെറുത്ത് നില്‍പ്പ് സമരങ്ങള്‍ നടത്തി സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചേരുന്ന രീതിയായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍ സ്വീകരിച്ചിരുന്നത്. ചൈനയിലും വിയറ്റ്‌നാമിലും ലാവോസിലും കമ്പോഡിയയിലുമെല്ലാം അങ്ങനെ തന്നെയായിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നമ്മുടെ രാജ്യത്തെ വിപ്ലവപ്രസ്ഥാനത്തിന് വേണ്ടത്ര കരുത്തുണ്ടായിരുന്നില്ല എന്നുള്ളതുകൊണ്ടാണ് നമുക്ക് മറ്റ് പ്രദേശങ്ങളിലെന്നത് പോലെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരത്തിന്റെ നേതാവാകാന്‍ കഴിയാതെ വന്നത്. ഇവിടെ മുഖ്യമായും പരിഗണിച്ചത്, ലോകരാഷ്ട്രീയത്തില്‍ ഫാസിസത്തെ

സംഘപരിവാരം കൃസ്ത്യാനികളെ ലക്ഷ്യമിടുന്നില്ല എന്ന് പറയാന്‍ പറ്റില്ല. എത്രയോ പള്ളികളില്‍ അവര്‍ കടന്നാക്രമിച്ചു. എത്രയെത്ര പാതിരിമാരെയും കന്യാസ്ത്രീകളെയും ഇവര്‍ കടന്നാക്രമണത്തിന് വിധേയരാക്കി. വിചാരധാര മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ അജണ്ട അനുസരിച്ച് പടിപടിയായി നീങ്ങാനുള്ള ശ്രമത്തില്‍ തന്നെയാണ് ആര്‍ എസ് എസ് സംഘപരിവാരം ഉള്ളത്. ഉചിതമായ സന്ദര്‍ഭം വരുമ്പോള്‍ അവര്‍ ആ ലക്ഷ്യത്തിനായി ശ്രമിക്കും. വിചാരധാരയുടെ അടിസ്ഥാനത്തില്‍ ഒരു അക്ഷരതെറ്റുപോലും വരാതെ ശ്രദ്ധിച്ച് അവര്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. ഡല്‍ഹി കലാപത്തിന്റെ സംഘാടനം കണ്ടില്ലെ? പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യമാകെ ഉയര്‍ന്നുപൊങ്ങിയ പ്രക്ഷോഭങ്ങളെ ഹിന്ദു മുസ്ലീം സംഘര്‍ഷമെന്ന് ചുരുക്കിക്കെട്ടാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് ആ കലാപാഗ്നി. ഇവിടെ ആര്‍ എസ് എസ് സംഘപരിവാരത്തിന് കരുത്ത് പകരാനെന്ന പോലെ വര്‍ഗീയ അജണ്ടകളുമായി മൗദൂദിസ്റ്റ് രാഷ്ട്രീയവുമായി മുസ്ലീം വര്‍ഗീയ സംഘടനകളുമുണ്ട്. പല വഴികളിലൂടെ രാജ്യത്ത് ഹിന്ദുത്വ മേധാവിത്വം സ്ഥാപിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്രാജ്യത്വ ശക്തികളുടെ പിന്‍ബലമുണ്ട്. ഇവര്‍ സഖ്യകക്ഷികളെന്ന പോലെയാണ് മുന്നോട്ടുപോകുന്നത്. സാമ്രാജ്യത്വ ശക്തികള്‍ക്ക് ലാഭം കുന്നുകൂട്ടാനുള്ള അന്തരീക്ഷം ഒരുക്കി കൊടുക്കുമ്പോള്‍ നഗ്നമായ വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് സാമ്രാജ്യത്വത്തിന്റെ പിന്തുണ മോഡിയ്ക്കും കൂട്ടര്‍ക്കും ലഭിക്കുന്നുണ്ട്.

പരാജയപ്പെടുത്തിയാല്‍ മാത്രമേ നാം പോരാടി നേടുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യം നാളെ സ്വാതന്ത്ര്യമായി തന്നെ ഉറപ്പുവരുത്താനാകൂ എന്നതാണ്‌. ആ ലക്ഷ്യത്തോടെയുള്ള സമരമാണ് മറ്റുള്ള രാജ്യക്കാര്‍ നടത്തുകയും വിജയിപ്പിക്കുകയും ചെയ്തത്. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടത്ര കരുത്തുണ്ടായിരുന്നില്ല എന്നതിനാലാണ് രാജ്യത്തെ സമരത്തിന്റെ പ്രധാന നേതൃത്വത്തിലേക്ക് വരാന്‍ നമുക്ക് സാധിക്കാതെ പോയത്. ആ വേളയില്‍ നടത്തിയ ചില പരാമര്‍ശങ്ങളും പ്രസംഗങ്ങളുമെല്ലാം പരിശോധിക്കുമ്പോള്‍ ചിലപ്പോള്‍ അതിരുകവിഞ്ഞ് പോയിട്ടുണ്ടാകാം. അന്നെടുത്ത പൊതുവിലുള്ള തന്ത്രം ശരിയായിരുന്നു. എന്നാല്‍, എടുത്ത ചില നടപടികളില്‍ തെറ്റ് പറ്റിയിട്ടുണ്ട്. അത് പില്‍ക്കാലത്ത് പാര്‍ടി തിരുത്തുകയും ചെയ്തിട്ടുണ്ട്. നമ്മുടെ പൊതുസമീപനമെന്നത് ഫാസിസം വിജയിച്ചാല്‍ ഒരു നാടിന്റെയും സ്വാതന്ത്ര്യം നിലനില്‍ക്കില്ല, ഫാസിസത്തിന് എതിരായ നിലപാട് സ്വീകരിക്കണം എന്നുള്ളതായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ രേഖകളില്‍ തന്നെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് അവര്‍ക്കെതിരാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ലോകരാഷ്ട്രീയത്തില്‍ ആര് ജയിക്കും ആര് തോല്‍ക്കും എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം ഉറപ്പ് വരുത്താന്‍ കഴിയുക എന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് ശരിയായിരുന്നു. കാലമത് തെളിയിക്കുകയും ചെയ്തു. പാര്‍ടി എക്കാലത്തും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നിലപാട് എടുത്തത്. 

രാജ്യത്തിന്റെ മോചനത്തിന് വേണ്ടിയെന്ന് പറഞ്ഞാണ് തീവ്രപാതയിലൂടെ വിപ്ലവമെന്ന ആശയധാരയുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരു വിഭാഗം പണ്ട് മുന്നോട്ടുപോയത്. സിപിഐ എമ്മിന്റെ ബര്‍ദ്ദാന്‍ പ്ലീനത്തില്‍ ആന്ധ്രയില്‍ നിന്നുള്ള ചില സഖാക്കള്‍ അവതരിപ്പിച്ച രേഖ കര്‍ഷകരെ പ്രധാന വിപ്ലവശക്തിയായി കണ്ട് ചൈന മാതൃകയില്‍ വിപ്ലവത്തിലേക്ക് പോകണമെന്നതായിരുന്നു. ഭരണകൂടത്തിന്റെ വര്‍ഗസ്വഭാവത്തെ അവര്‍ തോന്നിയത് പോലെ വിവക്ഷിച്ചു. അവരുടെ രേഖയിലെ പൊള്ളത്തരങ്ങള്‍ 1968 ഏപ്രിലില്‍ ചേര്‍ന്ന സിപിഐ എംന്റെ ബര്‍ദ്ദാന്‍ പ്ലീനം തുറന്നുകാട്ടുകയും മാര്‍ക്‌സിസം ലെനിനിസത്തില്‍ നിന്നും അവരുടെ ആശയധാര വേറിട്ട് നില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. തുടര്‍ന്ന് നക്‌സലിസവുമായി കുറച്ചാളുകള്‍ മുന്നോട്ടുപോയി. ഇന്ത്യന്‍ സമൂഹത്തില്‍ അവര്‍ ഒരു ചലനവുമുണ്ടാക്കിയില്ല. അതില്‍ പലരും പിന്നീട് ആത്മീയ പാതയിലൂടെയും അരാജകവാദത്തിന്റെ വഴികളിലൂടെയും സഞ്ചരിച്ചു. ചിലര്‍ മാവോയിസമെന്ന പേരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നോട്ടുപോകുന്നു. ചരിത്രത്തില്‍ നിന്ന് ഒരു പാഠവും അവര്‍ പഠിച്ചിട്ടില്ല. ഇവരെ പാര്‍ട്ടി എങ്ങിനെയാണ് നോക്കി കാണുന്നത് ?

റിവിഷനിസത്തെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി വിളിച്ചുകൂട്ടിയ ബര്‍ദ്ദാന്‍ പ്ലീനം ഇടതുപക്ഷ സെക്‌ടേറിയനിസത്തിനും ഇടതുപക്ഷ അവസരവാദത്തിനും എതിരായ ആശയപരിസരത്തെ ശക്തിപ്പെടുത്തിയാണ് സമാപിച്ചത്. അത്തരം പ്രവണതകള്‍ക്കെതിരായ മുന്നറിയിപ്പ് പ്ലീനത്തില്‍ അവതരിപ്പിക്കപ്പെട്ട രേഖയിലുണ്ടായിരുന്നു. അതോടൊപ്പം മാര്‍ക്‌സിസം-ലെനിനിസത്തെ ധിക്കരിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന ആശയങ്ങളുള്‍ക്കൊള്ളുന്ന രേഖകള്‍ ആന്ധ്രയില്‍ നിന്നുള്ള ചില സഖാക്കള്‍ ബര്‍ദ്ദാന്‍ പ്ലീനത്തില്‍ അവതരിപ്പിച്ചു. പാര്‍ടിയുടെ നിലപാടിനും ധാരണയ്ക്കും വിരുദ്ധമായ നിലപാടുകളാണ് ആ രേഖകളിലുണ്ടായിരുന്നത്. അവര്‍ കേന്ദ്രകമ്മിറ്റിയുടെ രേഖയെ അംഗീകരിക്കാന്‍ തയ്യാറായില്ല. മാര്‍ക്‌സിസം ലെനിനിസത്തെ ദുര്‍വ്യാഖ്യാനം ചെയ്തതായിരുന്നു അവരുടെ രേഖകള്‍. അതിലൂടെ സോഷ്യലിസ്റ്റ് ചേരിയെ പാടേ നിരാകരിക്കുന്ന വാദങ്ങളാണ് അവര്‍ മുന്നോട്ടുവെച്ചത്. സോവിയറ്റ് യൂണിയന്‍ മുതലാളിത്തം പുനസ്ഥാപിച്ചു എന്നുവരെ അവര്‍ പറഞ്ഞുവെച്ചു.
തീവ്രലൈന്‍കാര്‍ അവരുടെ നിലപാട് പറഞ്ഞത് റിവിഷനിസത്തിനെതിരായ പോരാട്ടം എന്ന നിലയിലാണ്. തത്വത്തില്‍ റിവിഷനിസത്തോട് പൊരുതുന്നുവെന്ന വ്യാജേന പാര്‍ടിയ്ക്ക് തുരങ്കം വെക്കാന്‍ മനപൂര്‍വ്വം ശ്രമിക്കുന്ന ഇടത് തീവ്രവാദത്തിന്റെ പ്രതിഫലനമാണ് അവിടെ കാണാന്‍ സാധിച്ചത്. സാഹസിക മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുക, എല്ലാ വര്‍ഗവിശകലനവും ഉപേക്ഷിക്കുക, ബഹുജനങ്ങളെ വിപ്ലവകരമായ നിലപാടിലേക്ക് നയിക്കാനുതകുന്ന എല്ലാ സമരങ്ങളും ഉപേക്ഷിക്കുക, സായുധസമരത്തെപ്പറ്റി നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുക തുടങ്ങിയവയില്‍ ഊന്നിയാണ് ഈ ലൈനിന്റെ പ്രവര്‍ത്തനം. 

ഇന്ത്യന്‍ ബൂര്‍ഷ്വാസിയെ വിശകലനം ചെയ്യുന്നതിലും അവര്‍ക്ക് തെറ്റുപറ്റി. തീവ്ര വീക്ഷണക്കാര്‍ മുതലാളിത്തം സാമ്രാജ്യത്വത്തിന്റെ ദല്ലാളന്‍മാരാവുന്നത് മാത്രം കണ്ടപ്പോള്‍ സിപിഐ എം ഇന്ത്യന്‍ മുതലാളിത്തത്തെ പൂര്‍ണതയോടെ വീക്ഷിച്ചു. സാമ്രാജ്യത്വവുമായി വിലപേശുകയും കൂട്ടുകൂടുകയും ചെയ്യുന്ന ദ്വിമുഖ സ്വഭാവമുള്ള, വളര്‍ച്ച പ്രാപിച്ച വര്‍ഗമായി അതിനെ പാര്‍ടി കണ്ടു. കഴിഞ്ഞ കാലയളവിലെ ചരിത്രം അത് ശരിയെന്ന് തെളിയിക്കുകയും ചെയ്തു. ഭരണകൂടത്തെ നിര്‍വചിക്കുന്നതിലും തീവ്ര ആശയഗതിക്കാര്‍ക്ക് തെറ്റുപറ്റി. ബര്‍ദ്ദാന്‍ പ്ലീനത്തിലെ തീവ്ര ആശയഗതിക്കാര്‍ പാര്‍ടിയില്‍ നിന്ന് പുറത്ത് പോയി. അവരുടെ നിലപാട് ശരിയല്ലെന്നും ചരിത്രം തെളിയിച്ചു. അവര്‍ ഒന്നുമല്ലാതായി മാറുകയാണ് ചെയ്തത്. ഇന്നും ഒരു വിഭാഗം ആളുകള്‍ വികലമായ രീതിയില്‍ വസ്തുതകളെ വിലയിരുത്തി, ഒരു തീപ്പൊരി മതി കാട്ടുതീയായി പടരാനെന്നൊക്കെ പറഞ്ഞ് ഭാവനാവിലാസങ്ങളില്‍ അഭിരമിക്കുകയാണ്. ഇവരുടെ ഈ നിലപാടുകള്‍ക്കൊന്നും ചൈനയില്‍ മുന്നോട്ടുവെച്ച മാവോയിസവുമായി യാതൊരു ബന്ധവുമില്ല. മാവോ തന്നെ ഇക്കാര്യങ്ങളെല്ലാം സംബന്ധിച്ച് സുവ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ ഇന്ത്യന്‍ മാവോവാദികള്‍ക്ക് മഹാനായ മാവോ മുന്നോട്ടുവെച്ച വിപ്ലവ സിദ്ധാന്തവുമായി യാതൊരു ബന്ധവുമില്ല. മാര്‍ക്‌സിസവുമായും അവര്‍ക്ക് ബന്ധമില്ല.

ഇന്ത്യന്‍ മാവോവാദികള്‍ പറയുന്നത് ഈ യുഗത്തിലെ മാര്‍ക്‌സിസവും ലെനിസവുമാണ് മാവോയുടെ ചിന്തകള്‍ എന്നാണ്. അതേസമയം മാവോ 'ചൈനയിലെ പുതിയ ജനാധിപത്യ'മെന്ന പുസ്തകത്തില്‍ വളരെ കൃത്യമായി എഴുതിയിട്ടുള്ളത്, കമ്മ്യൂണിസ്റ്റ് വീക്ഷണകോണ്‍ വിപുലപ്പെടുത്തണമെന്നും മാര്‍ക്‌സിസം-ലെനിനിസത്തിന്റെ പഠനം ത്വരിതപ്പെടുത്തണമെന്നുമാണ്. ഇത് രണ്ടുമില്ലെങ്കില്‍ ചൈനീസ് വിപ്ലവത്തെ സോഷ്യലിസത്തിന്റേതായ ഉയര്‍ന്ന ഘട്ടത്തിലേക്ക് നയിക്കാന്‍ സാധിക്കുകയില്ല എന്നാണ് മാവോ പറഞ്ഞുവെക്കുന്നത്. അപ്പോള്‍ ചൈനയില്‍ മാവോ സേ തുങ് പറഞ്ഞതും ഇന്ത്യന്‍ മാവോ വാദികള്‍ പറയുന്നതും രണ്ടല്ലേ?

മാര്‍ക്‌സിസത്തെ പറ്റിയുള്ള ഇവിടുത്തെ മാവോവാദികളുടെ അടിസ്ഥാന ധാരണ തന്നെ പിശകാണ്. മാര്‍ക്‌സിസം ഉരുവിടാനുള്ള ഒരു മന്ത്രമല്ല. പ്രവര്‍ത്തനത്തിനുള്ള വഴികാട്ടിയാണ്. മുതലാളിത്തത്തിന്റെ വളര്‍ച്ചയുടെ അന്നത്തെ ഘട്ടത്തില്‍ സാമൂഹിക വിപ്ലവത്തിന്റെ പാത എന്താണെന്ന് സൂചിപ്പിക്കുകയാണ് കമ്മ്യൂണിസ്റ്റ് മാനിഫസ്റ്റോയില്‍ 1948 ല്‍ ചെയ്തത്. ആ കമ്മ്യൂണിസ്റ്റ് മാനിഫസ്റ്റോ തന്നെ പറഞ്ഞു, ഇത് ഉരുവിടാനായല്ല നിങ്ങള്‍ എടുക്കേണ്ടത്. 1871 ആയപ്പോഴേക്കും ഒരു വലിയ കൂട്ടിച്ചേര്‍ക്കല്‍ കമ്മ്യൂണിസ്റ്റ് മാനിഫസ്റ്റോയില്‍ മാര്‍ക്‌സും ഏംഗല്‍സും കൂടി വരുത്തി. വസ്തുനിഷ്ഠ സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നതാണ് മാര്‍ക്‌സിസം. മുതലാളിത്തം വളര്‍ന്ന് സാമ്രാജ്യത്വമായി. ഈ സാമ്രാജ്യത്വഘട്ടത്തില്‍ മാര്‍ക്‌സിസം എങ്ങനെ നടപ്പാക്കുന്നു എന്നുള്ളതാണ് ലെനിന്‍ സൂചിപ്പിച്ചത്. 1920 ലെ വിപ്ലവാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ചൈനയില്‍ മാര്‍ക്‌സിസം എങ്ങനെ നടപ്പാക്കണം എന്നതിനെ സംബന്ധിച്ച് മാവോയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ടിയും വലിയ സംഭാവനകള്‍ നല്‍കി. ചൈനയില്‍ അധികാരം കിട്ടുന്നതിന് മുന്‍പും അധികാര പ്രാപ്തിക്ക് ശേഷവും കമ്മ്യൂണിസ്റ്റ് പാര്‍ടി പലവട്ടം ഈ സമീപനങ്ങളെ പരിശോധിക്കുകയും തിരുത്തുകയും ചെയ്തിട്ടുണ്ട്. സാംസ്‌കാരിക വിപ്ലവഘട്ടത്തില്‍ പോലും പരിശോധിക്കാനും തിരുത്തുവാനും അവിടുത്തെ പാര്‍ട്ടി തയ്യാറായി. അങ്ങനെ അനുഭവങ്ങളെയും അതാത് കാലഘട്ടങ്ങളെയും വിലയിരുത്തിക്കൊണ്ടാണ് സമീപനങ്ങളില്‍ എത്തുന്നത്. ഇന്ത്യന്‍ മാവോവാദികളുടെ മാര്‍ക്‌സിസത്തോടുള്ള സമീപനം ആശയവാദികളുടെ മതപുസ്തകങ്ങളോടുള്ള സമീപനം പോലുള്ളതാണ്. മാവോ ചിന്തകളെ അവര്‍ അങ്ങനെയാണ് സ്വീകരിക്കുന്നത്. ബൈബിളും ഖുറാനും ഗീതയും അതുപോലുള്ള മറ്റ് മതഗ്രന്ഥങ്ങളെയും  മതവിശ്വാസികള്‍ കരുതുന്നത് പോലെ ഇനി ഇതിലൊന്നും കൂട്ടിച്ചേര്‍ക്കാനില്ല. എല്ലാം ഇതിനകത്തുണ്ട് എന്ന് മാര്‍ക്‌സിസത്തെ പറ്റി പറയുന്നത് ശരിയല്ല. മാര്‍ക്‌സിസം ആ ചിന്താഗതിയ്ക്ക് എതിരാണ്. മാര്‍ക്‌സിസം പുതിയ കാലഘട്ടങ്ങളിലെ പുതിയ അനുഭവങ്ങളെ ഉള്‍ചേര്‍ത്ത് നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. ഇന്ത്യന്‍ യാഥാര്‍ത്ഥ്യവുമായി ഏതെങ്കിലും ബന്ധമുള്ള വീക്ഷണങ്ങളും വിശകലനങ്ങളും വ്യാഖ്യാനങ്ങളുമല്ല മാവോവാദികള്‍ മുന്നോട്ടുവെക്കുന്നത്. അവര്‍ പറയുന്ന കോമ്പ്രദോര്‍ ബൂര്‍ഷ്വാസിയെ തന്നെ എടുക്കാം. ആഭ്യന്തരമായ വ്യവസായ വികസനത്തില്‍ ഒട്ടും താല്‍പ്പര്യമില്ലാത്ത, അതിന് എതിര്‍നിലപാട് എടുക്കുന്നവരാണ് അവര്‍. വിദേശമുതലാളിമാര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നവരും വിദേശ മുതലാളിമാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങികൊടുത്ത് കമ്മീഷന്‍ പറ്റുന്ന കമ്മീഷന്‍ ഏജന്റുമാരാണവര്‍. ഇന്ത്യയിലെ മുതലാളിമാരായ അംബാനി, അഡാനി, ടാറ്റ, ബര്‍ള, സിംഗാനിയ തുടങ്ങിയവരെല്ലാം ആഭ്യന്തരമായ ഉല്‍പാദനത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികളുടെ അധ്വാനത്തെ ചൂഷണം ചെയ്ത് സമ്പത്ത് വര്‍ദ്ധിപ്പിച്ചിട്ടുള്ളവരാണ്. അവരിപ്പോള്‍ വിദേശരാജ്യങ്ങളില്‍ നിക്ഷേപം നടത്തിക്കൊണ്ട് വളരുന്നു. ഇവര്‍ കോമ്പ്രദോര്‍ ബൂര്‍ഷ്വാസികളല്ല. ഇന്ത്യന്‍ ബൂര്‍ഷ്വാസിയെപ്പറ്റിയുള്ള തെറ്റായ വിലയിരുത്തലിലാണ് മാവോ വാദികൾ ഇപ്പോഴും നില്‍ക്കുന്നത്. അതുകൊണ്ടാണ് അവര്‍ തകര്‍ന്നുകൊണ്ടിരിക്കുന്നത്. 

വിപ്ലവത്തിന്റെ പാതയെ സംബന്ധിച്ചും മാവോവാദികളുടെ കാഴ്ചപ്പാട് വ്യത്യസ്തമാണല്ലൊ. വിപ്ലവ മുന്നണിയിലെ പ്രധാനശക്തികള്‍ ആരാണെന്നത് സംബന്ധിച്ചും അവര്‍ അന്ധമായ അനുകരണത്തിലാണ് ഊന്നുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങളെ പരിഗണിക്കാതെ അവര്‍ക്ക് മുന്നോട്ട് പോകാനാവുമോ ?

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നമ്മുടെ രാജ്യത്തെ വന്‍കിടമുതലാളി വര്‍ഗത്തിന്റെ നേതൃത്വത്തിലുള്ള ബൂര്‍ഷ്വാ ഭൂപ്രഭു രാഷ്ട്രീയ കക്ഷിയാണ്. സാമ്പത്തിക നയങ്ങളില്‍ ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുകാരുടെ പുറംമോടി മാറ്റി നോക്കിയാല്‍ അടിയില്‍ ആര്‍ എസ് എസ് നിലപാടിനെയാണ് കാണാന്‍ സാധിക്കുക. വ്യക്തമായ കാഴ്ചപ്പാടില്ലാത്ത അങ്ങേയറ്റം അവസരവാദപരമായ നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന രാഷ്ട്രീയ നേതൃത്വമാണ് കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസ് ഇന്ന് വ്യത്യസ്ത അഭിപ്രായങ്ങളുള്ള ഒരു മുന്നണിയായി മാറിയിരിക്കുന്നു. അതില്‍ മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നവരുണ്ട്. തികച്ചും മതപരമായ നിലപാട് സ്വീകരിക്കുന്നവരുണ്ട്. നവഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളെ അനുകൂലിക്കുന്നവരുണ്ട്. അതിനോട് നിഷ്പക്ഷത പാലിക്കുന്നവരുണ്ട്. അപൂര്‍വ്വം ചിലരെങ്കിലും നവഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളെ എതിര്‍ക്കുന്നുമുണ്ട്. ആശയപരമായ വലിയ കുഴപ്പങ്ങളുടെ നടുവിലാണ് ഇന്ന് കോണ്‍ഗ്രസുള്ളത്. ആശയപരമായി മാത്രമല്ല, കൂട്ടായനേതൃത്വമില്ലാത്ത രാഷ്ട്രീയ കക്ഷി എന്നുള്ള നിലയിലുമാണ്. അതുകൊണ്ട് ഏതെങ്കിലും ഉറച്ച നിലപാടുമായി അവര്‍ വന്നാല്‍ മാത്രമേ ഒരുമിച്ച് നീങ്ങാന്‍ സാധിക്കുമോ എന്നത് പരിശോധിക്കാന്‍ കഴിയുകയുള്ളു. ഇവിടെ നവഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളെ ആരെതിര്‍ക്കുന്നു? വര്‍ഗീയ മേധാവിത്വത്തെ ആരെതിര്‍ക്കുന്നു? അമിതാധീകാര നീക്കത്തെ ആരെതിര്‍ക്കുന്നു? അമേരിക്കന്‍ സാമ്രാജ്യത്വത്തെ ആരെതിര്‍ക്കുന്നു? ഇത്തരത്തില്‍ നിലപാടുകളെടുക്കുന്ന ശക്തികളുമായി യോജിപ്പ് വളര്‍ത്തുകയാണ് ഇന്ന് പ്രധാനം. ഈ ഓരോ വിഷയത്തിലും ആരാരെതിര്‍ക്കുന്നു എന്നുള്ളതിന്റെ അടിസ്ഥാനത്തില്‍ യോജിച്ച പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് നാം ശ്രമിക്കുന്നത്.

ഒരിക്കലുമില്ല. ഓരോന്നോരോന്നായി എടുത്തുപറയണമെന്നില്ല. അവരുടെ എല്ലാ കാഴ്ചപ്പാടുകളും അടിമുതല്‍ മുടിവരെ പിശകാണ്. പല തരത്തിലുള്ള കാഴ്ചപ്പാടുകളാണ് അവര്‍ പല സന്ദര്‍ഭത്തിലും പറയുന്നത്. വ്യക്തമായ ഒരു കാഴ്ചപ്പാടുപോലും അവര്‍ക്കില്ല എന്നാണ് ഇതില്‍ നിന്നും മനസിലാക്കാനാവുന്നത്. ബഹുജന സംഘടനകളെ ശക്തിപ്പെടുത്തുന്നതും അവരുടെ കാഴ്ചപ്പാടില്‍ ഇല്ല. ചില വ്യക്തിപരമായ ഭീകരപ്രവര്‍ത്തനങ്ങളും സാഹസിക പ്രവര്‍ത്തനങ്ങളും നടത്തുന്നത് വഴി വിപ്ലവം സമാഗതമാകുമെന്ന വ്യാമോഹത്തിലാണ് അവരുള്ളത്. വിപ്ലവം എന്ന് പറയുന്നത് ജനലക്ഷങ്ങള്‍ അണിനിരക്കുമ്പോഴാണ് നടപ്പിലാകുക. അത്തരത്തില്‍ ജനലക്ഷങ്ങളെ അണിനിരത്തുക എന്നതാണ് പ്രധാനം. അതിന് സഹായകരമല്ല ഇവരുടെ സമീപനം. ജനങ്ങളെ സജീവമാക്കാതെ ഒന്നോ രണ്ടോ നേതാക്കന്മാര്‍ സാഹസികമായി വല്ലതും ചെയ്താല്‍ വിപ്ലവം നടത്താനാവില്ല. അണിനിരത്തേണ്ട വിപ്ലവശക്തികളെപ്പറ്റിയും ഇവരുടെ കാഴ്ചപ്പാട് പരമാബദ്ധമാണ്. ഇന്ത്യയിലെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക വളര്‍ച്ച ഏതളവിലെത്തി, ആ അളവിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ വിപ്ലവത്തിന്റെ വര്‍ഗപരമായ ഉള്ളടക്കം എന്താണെന്നും ആ വിപ്ലവത്തില്‍ ഏതേത് വിപ്ലവശക്തികളെ അണിനിരത്തേണ്ടതുണ്ടെന്നും തീരുമാനിക്കാനാവുക. ഇതൊന്നും സംബന്ധിച്ച് ഒരു മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടും അവര്‍ക്ക് ഇല്ല. മാവോയുടെ ഒരു സിദ്ധാന്തവും അവര്‍ അംഗീകരിക്കുന്നില്ല. അദ്ദേഹത്തിന്റെ പേര് അവര്‍ ദുരുപയോഗപ്പെടുത്താന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. 

ഇന്ത്യയിലെ മാവോവാദി നേതാക്കള്‍ പറയുന്നത് അവര്‍ നടത്തുന്നത് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടമാണെന്നാണ്. ആ പോരാട്ടത്തില്‍ സഖ്യകക്ഷിയായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളെ കൂടി മാവോവാദികള്‍ പരിഗണിക്കുന്നുണ്ട് എന്നാണ് അവരുടെ നേതൃത്വം വ്യക്തമാക്കുന്നത്. കേരളത്തിലും മാവോവാദികളും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെടുന്ന വര്‍ഗീയ തീവ്രവാദ സംഘടനകളും തമ്മിലുള്ള ബന്ധം സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ കാണാന്‍ സാധിക്കും. മൗദൂദിസ്റ്റ് രാഷ്ട്രീയധാര പിന്‍പറ്റുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗമായുള്ള ട്രേഡ് യൂണിയന്‍ സംഘടനയിലൊക്കെ പഴയ നക്‌സലുകള്‍ ചേക്കേറിയിട്ടുണ്ട്. കേരളത്തിലെ മാവോവാദി ഗ്രൂപ്പുകള്‍ ഇസ്ലാമിക് സ്റ്റേറ്റിലേക്കുള്ള റിക്രൂട്ടിംഗ് ഏജന്‍സികളാണെന്നുള്ള സംശയം ഉയര്‍ന്നുവരുന്നുണ്ട്. ഈ കൂട്ടുകെട്ടിനെ എങ്ങിനെയാണ് നോക്കി കാണുന്നത്? 

സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിലെ സഖ്യകക്ഷികളായി ഇസ്ലാമിക് തീവ്രവാദികളെ കാണുന്ന രാഷ്ട്രീയം എത്രമാത്രം സങ്കുചിതവും ലക്ഷ്യബോധമില്ലാത്തതുമാണെന്ന് നാം മനസിലാക്കണം. താലിബാനും അല്‍ഖ്വയ്ദയും ലഷ്‌കര്‍ ഇ തൊയ്ബയുമൊക്കെ സാമ്രാജ്യത്വത്തിന്റെ ഉല്‍പ്പന്നങ്ങളാണെന്ന് മാവോ വാദികള്‍ക്ക് ഇതുവരെയും മനസിലായി കാണില്ല. ലഷ്‌കര്‍ ഇ തൊയ്ബയുടെ പോരാട്ടം സാമ്രാജ്യത്വത്തിനെതിരാണെന്ന് മാവോ വാദികള്‍ പറയുമ്പോള്‍, രാഷ്ട്രീയ ഇസ്ലാമിന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങളെയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടമായി മാത്രമായാണ് ഇക്കൂട്ടര്‍ കാണുന്നുണ്ടാവുക. സാമ്രാജ്യത്വ കേന്ദ്രങ്ങളും അധിനിവേശ മേഖലകളും തമ്മിലുള്ള സംഘര്‍ഷത്തെ സംസ്‌കാരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലെന്നൊക്കെ വിശേഷിപ്പിച്ച് സാമ്രാജ്യത്വം നടപ്പിലാക്കുന്ന യഥാര്‍ത്ഥ അജണ്ടകളെ മറച്ചുവെക്കാനാണ് രാഷ്ട്രീയ ഇസ്ലാം ശ്രമിക്കുന്നത്. ഐ എസിന് പുരോഗമന മുഖം നല്‍കുന്ന മാവോ വാദികളാവട്ടെ അവരുടെ ഭീകരതയ്ക്ക് മറക്കുട പിടിക്കുകയാണ്. 

നിലവിലുള്ള അസമത്വങ്ങളും സ്വത്ത് ഒരു വിഭാഗത്തിന്റെ കൈയ്യില്‍ കുന്നുകൂടുന്നതും മുതലാളിത്ത വ്യവസ്ഥയും ദാരിദ്ര്യവുമൊക്കെ ദൈവകല്‍പ്പിതമാണെന്ന് പറയുന്ന രാഷ്ട്രീയ ഇസ്ലാമിന് ഒരിക്കലും സാമ്രാജ്യത്വത്തെ ശത്രുവായി കാണാന്‍ സാധിക്കില്ല. സ്വത്ത് വിശുദ്ധമാണെന്ന ചിന്തയെയാണ് അവര്‍ പിന്തുണയ്ക്കുന്നത്. അസമത്വമടക്കം മുതലാളിത്ത ഉത്പാദനത്തിന് ആവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും രാഷ്ട്രീയ ഇസ്ലാം പിന്തുണ നല്‍കുകയും ചെയ്യുന്നുണ്ട്. ചെറുകിട കര്‍ഷകത്തൊഴിലാളികളുടെ താല്‍പര്യത്തിനെതിരെ അടുത്തിടെ ഈജിപ്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിന് മുസ്ലീം ബ്രദര്‍ഹുഡ് പിന്തുണ നല്‍കിയത്ഇതിന് ഉദാഹരണമാണ്. സാമ്രാജ്യത്വവും ലോകത്തിലെ അധ്വാനവര്‍ഗവും തമ്മിലുള്ള പോരാട്ടത്തിലെ, തൊഴിലാളിവർഗ ശക്തിയെ ദുര്‍ബലപ്പെടുത്താനാണ് രാഷ്ട്രീയ ഇസ്ലാമിനെ സാമ്രാജ്യത്വ ശക്തികള്‍ പരിപോഷിപ്പിക്കുന്നത്. രാഷ്ട്രീയ ഇസ്ലാമുമായി ജനാധിപത്യ ശക്തികള്‍ക്ക് ഒരു കാരണവശാലും കൈകോര്‍ക്കാന്‍ സാധിക്കില്ല. മാര്‍ക്‌സിസ്റ്റ് - ലെനിനിസ്റ്റ് പാത പിന്തുടരുന്ന ആര്‍ക്കും ഈ വര്‍ഗീയ ഭീകരവാദികളെ സഖ്യകക്ഷികളാക്കാന്‍ സാധിക്കില്ല.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നമ്മുടെ രാജ്യത്തേക്ക് വന്നു. ആര്‍ എസ് എസ് പ്രചാരകന്‍ കൂടിയായ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ വലിയ വരവേല്‍പ്പാണ് നല്‍കിയത്. കുറച്ചു കരാറുകളിലൊക്കെ ഒപ്പിട്ട്, ഇന്ത്യയുടെ അധിപനെന്ന പോലെയാണ് ട്രംപ് തിരികെ പോയത്. ഗുജറാത്തില്‍ ട്രംപിന്റെ വരവ് പ്രമാണിച്ച് ദാരിദ്ര്യം കുമിഞ്ഞുനിറഞ്ഞ ചേരികള്‍ മതില്‍കെട്ടി മറക്കുകയുണ്ടായി. ചേരികളില്‍ നിന്ന് പാവങ്ങളെ ഒഴിപ്പിച്ചു. ആര്‍ എസ് എസ് ആചാര്യനായ എം എസ് ഗോള്‍വാക്കര്‍ രചിച്ച വിചാരധാര എന്ന സംഘികളുടെ പ്രാമാണിക ഗ്രന്ഥത്തില്‍ മൂന്ന് ആഭ്യന്തര ശത്രുക്കളെപ്പറ്റി പറയുന്നുണ്ട്. മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റുകാര്‍ എന്നിവരാണവര്‍. വിചാരധാരയില്‍ പറഞ്ഞിരിക്കുന്ന മൂന്ന് ശത്രുക്കളില്‍ രണ്ട് ശത്രുക്കളെ കൃത്യമായി ആര്‍ എസ് എസ് ലക്ഷ്യമിടുന്നുണ്ട്. നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ഭരണകൂടത്തെ ഉപയോഗിച്ച് കൊണ്ടുള്ള വേട്ടയാടലുകള്‍ നിരന്തരം നടക്കുന്നു. ട്രംപിന്റെ സന്ദര്‍ശന വേളയില്‍ തന്നെ ഡല്‍ഹിയില്‍ കലാപമുണ്ടാക്കി ഗുജറാത്ത് വംശഹത്യ ആവര്‍ത്തിക്കാന്‍ സംഘപരിവാരം ശ്രമിച്ചു. അതേസമയം വിചാരധാരയില്‍ പറയുന്ന ശത്രുക്കളായ ക്രിസ്ത്യാനികളെ ഇപ്പോള്‍ ലക്ഷ്യമിടാത്തത്, ട്രംപിനെ പോലുള്ളവര്‍ ആ വിഭാഗത്തെ പ്രതിനിധീകരിക്കുന്നത് കൊണ്ടാണോ? സാമ്രാജ്യത്വ വിധേയത്വം കൊണ്ടാണോ?

സംഘപരിവാരം കൃസ്ത്യാനികളെ ലക്ഷ്യമിടുന്നില്ല എന്ന് പറയാന്‍ പറ്റില്ല. എത്രയോ പള്ളികളില്‍ അവര്‍ കടന്നാക്രമിച്ചു. എത്രയെത്ര പാതിരിമാരെയും കന്യാസ്ത്രീകളെയും ഇവര്‍ കടന്നാക്രമണത്തിന് വിധേയരാക്കി. വിചാരധാര മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ അജണ്ട അനുസരിച്ച് പടിപടിയായി നീങ്ങാനുള്ള ശ്രമത്തില്‍ തന്നെയാണ് ആര്‍ എസ് എസ് സംഘപരിവാരം ഉള്ളത്. ഉചിതമായ സന്ദര്‍ഭം വരുമ്പോള്‍ അവര്‍ ആ ലക്ഷ്യത്തിനായി ശ്രമിക്കും. വിചാരധാരയുടെ അടിസ്ഥാനത്തില്‍ ഒരു അക്ഷരതെറ്റുപോലും വരാതെ ശ്രദ്ധിച്ച് അവര്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. ഡല്‍ഹി കലാപത്തിന്റെ സംഘാടനം കണ്ടില്ലെ? പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യമാകെ ഉയര്‍ന്നുപൊങ്ങിയ പ്രക്ഷോഭങ്ങളെ ഹിന്ദു മുസ്ലീം സംഘര്‍ഷമെന്ന് ചുരുക്കിക്കെട്ടാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് ആ കലാപാഗ്നി. ഇവിടെ ആര്‍ എസ് എസ് സംഘപരിവാരത്തിന് കരുത്ത് പകരാനെന്ന പോലെ വര്‍ഗീയ അജണ്ടകളുമായി മൗദൂദിസ്റ്റ് രാഷ്ട്രീയവുമായി മുസ്ലീം വര്‍ഗീയ സംഘടനകളുമുണ്ട്. പല വഴികളിലൂടെ രാജ്യത്ത് ഹിന്ദുത്വ മേധാവിത്വം സ്ഥാപിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്രാജ്യത്വ ശക്തികളുടെ പിന്‍ബലമുണ്ട്. ഇവര്‍ സഖ്യകക്ഷികളെന്ന പോലെയാണ് മുന്നോട്ടുപോകുന്നത്. സാമ്രാജ്യത്വ ശക്തികള്‍ക്ക് ലാഭം കുന്നുകൂട്ടാനുള്ള അന്തരീക്ഷം ഒരുക്കി കൊടുക്കുമ്പോള്‍ നഗ്നമായ വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് സാമ്രാജ്യത്വത്തിന്റെ പിന്തുണ മോഡിയ്ക്കും കൂട്ടര്‍ക്കും ലഭിക്കുന്നുണ്ട്. ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനത്തില്‍ നിന്നും ആ ഒരു സന്ദേശം കൂടി പുറത്തേക്ക് വരുന്നുണ്ട്. 

ചാതുര്‍വര്‍ണ്യ വ്യവസ്ഥയാണല്ലൊ ആര്‍ എസ് എസിന് ഏറ്റവും പഥ്യമായുള്ളത്. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ ഈ നാല് വര്‍ണ്ണങ്ങളുടെ പുറത്തുള്ളവരെല്ലാം പുറവര്‍ണ്ണരായിട്ടാണ് ആര്‍ എസ് എസ് പരിഗണിക്കുന്നത്. വര്‍ണമില്ലാത്തവര്‍ ചണ്ഢാളരെന്നാണ് സംഘികളുടെ മനുസ്മൃതി കൽപ്പിക്കുന്നത്. അപ്പോള്‍ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനത ആര്‍ എസ് എസ് വിവക്ഷിക്കുന്ന വര്‍ണത്തിന് പുറത്താണ്. ഈ ജനങ്ങളെ രാഷ്ട്രീയ ഹിന്ദുത്വയുടെ അജണ്ടകള്‍ക്കനുസരിച്ച് പരുവപ്പെടുത്തുമ്പോള്‍, അടിച്ചമര്‍ത്തുമ്പോള്‍, കൊന്നുതള്ളുമ്പോള്‍... വലിയ ഒരു പ്രതിരോധം അല്ലെങ്കില്‍ തിരിച്ചറിവോടുകൂടി ഈ രീതിയെ നിലംപരിശാക്കാനുള്ള ഒരു മുന്നേറ്റം ദേശവ്യാപകമായി എന്തുകൊണ്ട് ഈ മഹാഭൂരിപക്ഷത്തെ അണിനിരത്തി ഉണ്ടാവുന്നില്ല ?

ഭൂപരിഷ്‌കരണം കേരളത്തില്‍ നടപ്പിലാക്കിയത് സിപിഐ എമ്മും ഇടതുപക്ഷവുമാണ്. 1957ല്‍ രൂപീകരിച്ച ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന് ഒരാഴ്ചക്കകം തന്നെ കുടിയൊഴിപ്പിക്കല്‍ നിരോധന ഉത്തരവടക്കം കാര്‍ഷിക രംഗത്ത് ഒട്ടേറെ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. കാര്‍ഷികബന്ധ നിയമം പാസാക്കി രണ്ട് ദിവസം കഴിയുമ്പോഴേക്കും വിമോചനസമര മുന്നണിയുണ്ടാക്കി ഗവണ്‍മെന്റിനെതിരെ കടന്നാക്രമണം ആരംഭിച്ചു. അങ്ങിനെ ആ സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടു. പിന്നീട് ഇടതുപക്ഷമുന്നണി ഗവണ്‍മെന്റ് പലപ്പോഴും അധികാരത്തില്‍ വന്നു. ആ സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളും കര്‍ഷകസംഘത്തിന്റെയും കര്‍ഷക തൊഴിലാളിയൂണിയന്റെയും നേതൃത്വത്തില്‍ ജനങ്ങള്‍ നടത്തിയ സമരങ്ങളുടെയും അടിസ്ഥാനത്തിലാണ് കേരളത്തില്‍ കാര്‍ഷിക പരിഷ്‌കാര നടപടികള്‍ ഒരു വലിയ അളവോളം പൂര്‍ത്തിയായത്. ലക്ഷക്കണക്കിന് പാവപ്പെട്ട കുടിയാന്‍മാര്‍ക്കും കുടികിടപ്പുകാര്‍ക്കും സ്വന്തമായി ഭൂമി ലഭിച്ചു. കേരളത്തിലെ പാര്‍ശ്വല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് ഇതിന്റെ ഭാഗമായി സാമ്പത്തിക നേട്ടമുണ്ടായി. അത് മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കി. ഇ എം എസ് സൂചിപ്പിച്ചത് പോലെ ജാതി-ജന്മി-നാടുവാഴിത്തത്തിന്റെ അടിവേര് അറുക്കാന്‍ കഴിഞ്ഞു. പണ്ട് ജാതിമേധാവിത്വം കുടികിടപ്പിനെ ഉപയോഗിക്കുകയായിരുന്നു. അവരുടെ കുടികിടപ്പുകാരന്‍ അവരുടെ ഭൂമിയില്‍ പണിയെടുക്കാന്‍ നിര്‍ബന്ധിതനായിരുന്നു. അത് ഇല്ലാതായി. കുടികിടപ്പ് ഭൂമി സ്വന്തം ആയതോടെ തൊഴിലാളികള്‍ക്ക് എവിടെയും പണിയെടുക്കാമെന്നുള്ള നിലവന്നു. സ്വന്തം കാലില്‍ ഉറച്ചുനിന്ന് അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്ന ഒരു ജനതയുണ്ടായി. കേരളത്തിന്റെ ജനാധിപത്യ മതനിരപേക്ഷ വളര്‍ച്ചയ്ക്ക് ഇത് വലിയ സംഭാവന നല്‍കി. ഇന്ന് നടത്തേണ്ട ചര്‍ച്ച, ഇത് എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നത് സംബന്ധിച്ചാണ്.

സംഘപരിവാരം ചതുര്‍വണ്യം അംഗീകരിക്കുന്നുവെന്നുള്ളത് സത്യമാണ്. രാജ്യത്തിന്റെ ജനാധിപത്യത്തെയും നിലവിലുള്ള ഭരണഘടനയെയും ഒക്കെ അപ്രസക്തമാക്കി ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലേക്കെത്താനുള്ള ശ്രമമാണ് ആര്‍ എസ് സ് സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നിപ്പോള്‍ റിസര്‍വേഷന് എതിരായിട്ടുള്ള അവരുടെ നീക്കത്തില്‍ അത് കാണാനാവും. പട്ടിക ജാതി - വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതിന് അവര്‍ എതിരാണ്. സവര്‍ണസമുദായത്തിലെ സമ്പന്നന്മാരുടെ താല്‍പ്പര്യമാണ് അവര്‍ സംരക്ഷിക്കുന്നത്. രാജ്യത്തെ ഹിന്ദുക്കളുടെയെല്ലാം വക്താക്കളെന്ന ഒരു മുഖംമൂടി അവര്‍ എടുത്തണിയുന്നത് ഇവിടെയുള്ള ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ്. സവര്‍ണ ബ്രാഹ്മണിസമാണ് അവരെ നയിക്കുന്നത്. ആ ആശയപരിസരത്ത് നിന്നാണ് അവര്‍ കാര്യങ്ങളെ കാണുന്നത്. ഹിന്ദുമതത്തിലുള്ളവരിലേക്ക് മൊത്തം പാകിസ്ഥാന്‍ വിരോധം ആളിക്കത്തിച്ച് മത വര്‍ഗീയതയും കപട ദേശീയതയും വളര്‍ത്താനുള്ള ശ്രമം ഇവരില്‍ നിന്നുണ്ടാവുന്നുണ്ട്. ജാതിയെയും മതത്തെയും രാഷ്ട്രീയവുമായി കലര്‍ത്തി അവിയല്‍പരുവത്തില്‍ രാഷ്ട്ര ശരീരത്തില്‍ പ്രയോഗിക്കുകയാണ്. അതുണ്ടാക്കുന്ന അപകടങ്ങളെ സമൂഹം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. പല തന്ത്രങ്ങളും അവര്‍ ഇത്തരത്തില്‍ ആവിഷ്‌കരിക്കുന്നുണ്ട്. 

സംഘപരിവാരം ഇന്നിപ്പോള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളെയാണ്. ചാതുര്‍വണ്യ വ്യവസ്ഥയെ ഭൂപ്രഭുത്വം അവരുടെ മേല്‍ക്കോയ്മയ്ക്ക് വേണ്ടി ഉപയോഗിച്ചത് പോലെ, ഇന്ന് ഹിന്ദുത്വ രാഷ്ട്രീയം ഉപയോഗിച്ച് കോര്‍പ്പറേറ്റുകളും താല്‍പ്പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് ജനങ്ങളെ പടുകുഴിയിലേക്ക് തള്ളിയിടുന്ന സമീപനത്തെ പ്രതിരോധിക്കാനുള്ള മുന്നേറ്റം ശക്തിപ്പെടുത്തുക എന്നതാണ് പാര്‍ടിയുടെയും പുരോഗമനകാംക്ഷികളുടെയും കടമ. ഈ പോരാട്ടത്തില്‍ തൊഴിലാളികളെയും കൃഷിക്കാരെയും മറ്റ് അധ്വാനിക്കുന്നവരെയും അണിനിരത്തി ഇക്കൂട്ടരെ പരാജയപ്പെടുത്താനാണ് നാം ശ്രമിക്കുന്നത്. ആ വേളയിലാണ് ഇത്തരത്തില്‍ ഒരുമിച്ച് അണിനിരക്കുന്നവരെ ജാതിയുടേയും മതത്തിന്റേയും പേരില്‍ ഭിന്നിപ്പിക്കാന്‍ സംഘപരിവാരം ശ്രമിക്കുന്നത്. ഇപ്പോള്‍ നടന്ന പല സമരങ്ങളും കാണിക്കുന്നത് ആ വെല്ലുവിളിയെ യോജിപ്പോടെ നേരിട്ടതിന്റെ ഉദാഹരണങ്ങളാണ്. ചാതുര്‍വര്‍ണ്യത്തിന് എതിരായി ജനങ്ങളെ അണിനിരത്തിയത് പോലെ, സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളിലൂടെ മുന്നേറിയത് പോലെ ഇന്ന് കോര്‍പ്പറേറ്റുകള്‍ക്കും അവരുടെ സഖ്യ കക്ഷികളായ ആര്‍ എസ് എസ് സംഘപരിവാരത്തിനുമെതിരായി വലിയ പ്രതിരോധനിര ഉയര്‍ന്നുവരേണ്ടതുണ്ട്. 

ഒരു ഭാഗത്ത് സാമ്രാജ്യത്വ മുന്നോട്ടുവെക്കുന്ന സ്വത്വ രാഷ്ട്രീയം മറ്റൊരു ഭാഗത്ത് സംഘപരിവാരം മുന്നോട്ടുവെക്കുന്ന ചാതുര്‍വര്‍ണ്യം. ഇവ രണ്ടിന്റെയും പ്രയോഗത്തിലൂടെ രാജ്യത്ത് വളര്‍ത്തിയെടുക്കുന്നത് കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ നടപ്പപ്പിലാക്കാനുള്ള അന്തരീക്ഷമാണ്. സ്വത്വരാഷ്ട്രീയത്തെയും ഈ ഒരന്തരീക്ഷത്തെയും പാര്‍ടി എങ്ങിനെയാണ് കാണുന്നത്?

സ്വത്വരാഷ്ട്രീയം എന്നുള്ളത് തന്നെ ജനങ്ങളെ ഭിന്നിപ്പിക്കലാണ്. ഉത്തരാധുനീകതയുടെ ഭാഗമായുള്ള ഒരു കാഴ്ചപ്പാടാണ് അത്. എല്ലാ പൊതുവായ നിലപാടുകള്‍ക്കും എതിരായാണ് ഉത്തരാധുനികത നിലകൊള്ളുന്നത്. അതിന്റെ ഭാഗമായി മുന്നോട്ടുവെക്കപ്പെടുന്ന സ്വത്വരാഷ്ട്രീയം ഒരുമിച്ച് അണിനിരക്കേണ്ട ജനങ്ങളെ ഭിന്നിപ്പിക്കുവാനും ദുര്‍ബലപ്പെടുത്താനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനായി പല വഴികള്‍ അവര്‍ ഉപയോഗിക്കും. അതേസമത്ത് ചില പൊതുനിലപാടുകളുടെ അടിസ്ഥാനത്തില്‍ ഒരുമിപ്പിക്കാനുള്ള ശ്രമവും അവര്‍ നടത്തുന്നുണ്ട്. ഇത് രണ്ടുമുണ്ട്. ഒന്ന് മാത്രം കണ്ടാല്‍ പോര. രണ്ട് രീതികളും പ്രയോഗിക്കാനുള്ള ഗൃഹപാഠങ്ങള്‍ ചെയ്യുന്നത് ഒരേ കോര്‍പ്പറേറ്റ് മേല്‍ക്കൂരയ്ക്ക കീഴിലിരുന്നാണ്. സമര്‍ത്ഥമായി വേഷം കെട്ടിയുള്ള നടപ്പില്‍വരുത്തലാണ്. ഒരു ഭാഗത്ത് പാകിസ്ഥാന്‍ വിരോധം പറഞ്ഞ് എല്ലാ ഹിന്ദുവിനെയും അണിനിരത്താന്‍ ശ്രമിക്കുന്നു. ഹിന്ദുവികാരം ആളിക്കത്തിച്ച് ശ്രീരാമന്റെ ക്ഷേത്രം പണിയാനായി എല്ലാവരെയും അണിനിരത്താന്‍ ശ്രമിക്കുന്നു. അതേ സമയം സ്വത്വ രാഷ്ട്രീയം മുന്നോട്ട് വെച്ച് പുരോഗമന ഭൂമികകളില്‍ ഭിന്നിപ്പുണ്ടാക്കുവാനുള്ള ശ്രമം ശക്തമായി നടത്തുന്നുണ്ട്. കേരളം പോലുള്ളിടങ്ങളില്‍ മൗദൂദിസ്റ്റുകളടക്കമുള്ളവര്‍ അതിനായി യത്‌നിക്കുന്നത് കോര്‍പ്പറേറ്റ് അജണ്ടയുടെ ഭാഗമായാണ്. ഇത് രണ്ടിനെയും തിരിച്ചറിഞ്ഞ് പ്രതിരോധിക്കുക എന്നതാണ് പുരോഗമന പക്ഷത്തിന്റെ ഉത്തരവാദിത്തം.

ആര്‍ എസ് എസ് സംഘപരിവാരത്തിന് ഭാരതത്തിന്റെ പൈതൃകത്തിന്റെ പിന്തുടര്‍ച്ച അവകാശപ്പെടാനാവില്ലല്ലോ. ആര്‍ഷഭാരതത്തിന് വേണ്ടിയാണ് അവര്‍ നിലകൊള്ളുന്നതെന്നും വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍, ഹിന്ദു ദേവന്‍മാരെയും ദേവതകളെയും സംരക്ഷിക്കാന്‍, ആരാധനാലയങ്ങള്‍ സംരക്ഷിക്കാന്‍ അവരാണ് ഉത്തരവാദപ്പെട്ടവര്‍ എന്നുമൊക്കെയാണ് അവര്‍ സ്വയം പറയുന്നത്. ഇത് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും ഒരു “ശരാശരി ഹിന്ദുവിന്” രാമായണത്തില്‍ നിന്നോ, മഹാഭാരതത്തില്‍ നിന്നോ, ഏതെങ്കിലും ഹിന്ദു പുരാണങ്ങളില്‍ നിന്നോ ആശയങ്ങളുള്‍ക്കൊണ്ട് ഉരുത്തിരിഞ്ഞുവന്നവരാണ് ആര്‍ എസ് എസ് സംഘപരിവാരം എന്ന് സംശയം തോന്നാം. ആര്‍ എസ് എസിന്റെ രൂപീകരണ വേളയില്‍ ഡോ. ഹെഡ്‌ഗേവാറിന്റെയും സവര്‍ക്കറുടെയുമൊക്കെ ഗുരുതുല്യനായ ഡോ ബി എസ് മുന്‍ജെ ഫാസിസ്റ്റ് ഇറ്റലിയെ കുറിച്ച് പഠിക്കാനായി മുസോളിനിയെ കാണാന്‍ പോയതും ഇറ്റലിയിലെ ഫാസിസ്റ്റ് ഓര്‍ഗനൈസേഷനായ ബലിറ്റാ പ്രസ്ഥാനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അവരുടെ യൂണിഫോമും ഫാസിസ്റ്റ് ചിട്ടവട്ടങ്ങളും സമാഹരിച്ച് ആര്‍ എസ് എസിനെ മിലിറ്റന്‍ഡ് ആക്കി മാറ്റിയതുമൊക്കെ പുരാരേഖാ വകുപ്പ് സൂക്ഷിച്ചുവെച്ചിരിക്കുന്ന മുന്‍ജെയുടെ ഡയറികുറിപ്പുകളിലൂടെ വെളിവാകുന്നുണ്ട്. എം എസ് ഗോള്‍വാക്കര്‍ ആര്‍ എസ് എസിന്റെ സര്‍സംഘചാലക് ആയപ്പോള്‍ ആര്‍ എസ് എസിനെ ദേശീയതയിലൂന്നി വളര്‍ത്തിയെടുക്കാന്‍ ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ നടപ്പിലാക്കിയ രീതിശാസ്ത്രങ്ങളെ പിന്‍പറ്റിയതിനും രേഖകളുടെ പിന്‍ബലമുണ്ട്. ഇത്തരത്തില്‍ വിദേശ രാജ്യത്തെ ജനങ്ങളുടെ ജീവിതം നിഷേധിച്ച ഫാസിസ്റ്റ് പ്രസ്ഥാനങ്ങളില്‍ നിന്നും ഉയിര്‍ക്കൊണ്ട ആര്‍ എസ് എസ് സംഘപരിവാരത്തെ, ഭാരത്തിലെ ഹിന്ദുക്കളുടെ വക്താക്കളാക്കുന്നത് തുറന്നുകാട്ടപ്പെടേണ്ടതല്ലേ? ഇവര്‍ രാജ്യത്തെ ജനതയെ തെറ്റിദ്ധരിപ്പിക്കുകയല്ലേ ചെയ്യുന്നത്?

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ് അവരുടെ ലക്ഷ്യം. വലതുപക്ഷ ദേശീയവാദ സംഘടനയായ ആര്‍ എസ് എസ് 1925ല്‍ രൂപീകരിക്കുന്ന വേളയില്‍ അത് മഹാരാഷ്ട്ര ബ്രാഹ്മണന്‍മാരുടെ കുലമഹിമയ്‌ക്കൊത്ത വിധത്തില്‍ വിഭാവനം ചെയ്ത ഒന്നായിരുന്നു. പ്രീജിത്തിന്റെ ചോദ്യത്തിലുള്ളതുപോലെ ലോകത്തെ സകല ഫാസിസ്റ്റ് മൂശകളില്‍ നിന്നും ഫാസിസ്റ്റ് രീതിശാസ്ത്രങ്ങള്‍ ഇവര്‍ സംഘപരിവാരത്തില്‍ വിളക്കിചേര്‍ത്തിട്ടുണ്ട്. ഇക്കൂട്ടരുടെ 'ഹിന്ദുക്കള്‍ക്ക് വേണ്ടി' എന്ന നാട്യമൊക്കെ വെറുതെയാണ്. അവരുടെ ഏതാണ്ട് 95 വര്‍ഷക്കാലമുള്ള ചരിത്രമെന്നത് സമ്പന്നവിഭാഗത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുവാന്‍ ഇന്ത്യന്‍ സമൂഹത്തില്‍ മതപരത വളര്‍ത്താനുള്ള ബോധപൂര്‍വ്വമുള്ള പരിശ്രമമായിരുന്നു. ആധുനിക രാജ്യങ്ങളിലെ മുതലാളിത്ത വളര്‍ച്ച പോലെയല്ല ഇന്ത്യയിലെ മുതലാളിത്ത വളര്‍ച്ചയുണ്ടായത്. മുതലാളിത്ത പൂര്‍വ്വ വ്യവസ്ഥയുടെ ചുടലചാരങ്ങളില്‍ നിന്നാണ് ബ്രിട്ടനിലും ഇറ്റലിയിലും ജര്‍മ്മനിയിലുമൊക്കെ മുതലാളിത്തം വളര്‍ന്ന് വന്നത്. ഇവിടെ ആകട്ടെ, ബ്രിട്ടീഷുകാരുടെ ഭരണകാലത്തും പില്‍ക്കാലത്തും ജാതിയും മതവും ഫ്യൂഡലിസവുമെല്ലാം ഉള്‍ക്കൊള്ളുന്ന മുതലാളിത്ത പൂര്‍വ്വ വ്യവസ്ഥയുടെ അവശിഷ്ടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടാണ് മുതലാളിത്തം വളര്‍ന്നത്. ഇതുകൊണ്ടുതന്നെ പഴയകാല മുതലാളിത്ത വ്യവസ്ഥയുടെ അവശിഷ്ടങ്ങളെയൊക്കെ അതിസമര്‍ത്ഥമായി ഉപയോഗിക്കാനുള്ള ഒരു അന്തരീക്ഷം നമ്മുടെ നാട്ടിലുണ്ട്. മതപരത വളര്‍ത്തി അവര്‍ മുന്നോട്ട് വരികയാണ്. 

ആര്‍ എസ് എസ് സംഘപരിവാരത്തിന് ഹിന്ദുമതത്തിന്റെ വക്താക്കളാകാന്‍ ഒരിക്കലും സാധിക്കില്ല. ഹിന്ദുമതമെന്നത് വ്യത്യസ്ത വിചാരധാരകള്‍ ഉള്‍ചേര്‍ന്നതാണ്. ഷഡ്ജദര്‍ശനങ്ങള്‍ പോലെ എന്തൊക്കെ അവിടെയുണ്ട്. മറ്റ് മതങ്ങളില്‍ നിന്നും വിഭിന്നമായി ഹിന്ദുമതത്തിനുള്ള പ്രധാനപ്പെട്ട പ്രത്യേകത വ്യത്യസ്ത വിശ്വാസങ്ങളുണ്ട് എന്നതാണ്. ഭൗതികവാദികളും ആശയവാദികളുമൊക്കെ ഇതിലുള്ളതാണ്. ചാര്‍വാകന്‍മാര്‍ക്കും ലോകായതന്‍മാര്‍ക്കുമെതിരായി ശക്തിയായി അദ്വൈത ദര്‍ശനത്തിന്റെ വക്താക്കള്‍ വന്നതൊക്കെ വ്യക്തമാക്കുന്നത് ഹിന്ദുമതത്തിലെ പലപല വിചാരധാരകളുടെയും വിശ്വാസങ്ങളുടെയും കാര്യങ്ങളാണ്. ആര്‍ എസ് എസ് സംഘപരിവാരം വ്യാഖ്യാനിക്കുന്ന തരത്തില്‍ ഉള്ള ഒന്നാണ് ഹിന്ദുത്വം എന്നതരത്തില്‍ ഹിന്ദുമതത്തിന്റെ തന്നെ വ്യത്യസ്ത വിചാരധാരകളെ വിസ്മരിപ്പിക്കാനാണ് ഇപ്പോള്‍ പ്രചാരവേല നടത്തുന്നത്. ഞങ്ങള്‍ പറയുന്നതാണ് ഹിന്ദുമതം എന്ന നിലപാടില്‍ എത്തിക്കാനാണവരുടെ ശ്രമം. ഹിന്ദുമതത്തിന് ആക്രമണോത്സുകമായി ഒരു മുഖം നല്‍കാനാണ് ഇവര്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. ഇവരുടെ ലക്ഷ്യം സമ്പന്ന സവര്‍ണവിഭാഗത്തിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കുക എന്നതാണ്. അതിന്റെ സേനയായിട്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ ചേര്‍ന്ന നില്‍ക്കുന്നത് കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളോടൊപ്പമാണ്. ഈ സംവിധാനങ്ങള്‍ക്കാകെ കരുത്തായി മാറുന്ന ഒരു ഗവണ്‍മെന്റ് ഉണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. നരേന്ദ്രമോഡിയുടെ ഭരണം കോര്‍പ്പറേറ്റ് താല്‍പ്പര്യം മാത്രമാണ് സംരക്ഷിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ ജീവിതദുരവസ്ഥകളുടെ കാരണം അവരുടെ അനുഭവങ്ങളില്‍ നിന്നും ബോധ്യപ്പെടുത്തിക്കൊണ്ടു മാത്രമേ ആര്‍ എസ് എസ് സംഘപരിവാരത്തെ നേരിടാനാകൂ. അങ്ങനെയെ നമുക്ക് വിജയിക്കാനാവുകയുള്ളൂ. ദൈനംദിന ജീവിത പ്രശ്‌നങ്ങളിലെ വിഷയങ്ങള്‍ ഏറ്റെടുത്തുകൊണ്ടുള്ള പ്രക്ഷോഭസമരങ്ങളില്‍കൂടി ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാകും. ഇവരുടെ യാഥാര്‍ത്ഥ ലക്ഷ്യമെന്താണെന്ന തിരിച്ചറിവ് പകരാനാവും. 

അങ്ങനെയുള്ള ലക്ഷ്യം മുന്നില്‍ക്കണ്ട് നാം മുന്നോട്ടുപോവുമ്പോള്‍ അതില്‍ നിര്‍ണ്ണായക ശക്തിയായി ജനങ്ങളുടെ കൂടെനില്‍ക്കാനുള്ള ബാധ്യത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനില്ലേ? പഴയ പാരമ്പര്യമെല്ലാം പോയി നന്നേ മെലിഞ്ഞുവെങ്കിലും രാജ്യത്തെ പ്രധാന പ്രതിപക്ഷപാര്‍ടി എന്നുള്ള രീതിയില്‍ തീര്‍ത്തും ജനവിരുദ്ധമായ ഭരണകൂടത്തെയും അതിന് നേതൃത്വം നല്‍കുന്ന ആര്‍ എസ് എസ് സംഘപരിവാരത്തെയും എതിര്‍ത്ത് തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനെ കൂടി ചേര്‍ത്ത് നിർത്തി മുന്നോട്ടുപോവേണ്ടതുണ്ട് എന്ന വാദത്തെ എങ്ങിനെ കാണുന്നു? 

കമ്മ്യൂണിസ്റ്റ് പാര്‍ടി ആഗ്രഹിക്കുന്നതാകെ സംസ്ഥാന ഗവണ്‍മെന്റിന് നടപ്പിലാക്കാനാവില്ല. സംസ്ഥാന ഗവണ്‍മെന്റിന് ഇന്ത്യന്‍ ഭരണഘടനയുടെയും നിയമങ്ങളുടെയും കേന്ദ്രഗവണ്‍മെന്റ് ആവിഷ്‌കരിക്കുന്ന നയസമീപനങ്ങളുടെയും ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് മാത്രമേ പ്രവര്‍ത്തിക്കാനാവുകയുള്ളു. സംസ്ഥാനഗവണ്‍മെന്റുകള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വം കൊടുത്താലും അതിനകത്ത് നിന്നുകൊണ്ട് മാത്രമേ മുന്നോട്ടുപോകാനാവുകയുള്ളു. എന്നാല്‍, ആ ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് പരമാവധി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ള ശ്രമങ്ങള്‍ പാര്‍ടിയുടെ ഭാഗത്ത് നിന്നും ഉണ്ടാവാറുണ്ട്. യു എ പി എ ചുമത്തരുതെന്നും കരിനിമമാണെന്നുമാണ് പാര്‍ടിയുടെ കാഴ്ചപ്പാട്. പക്ഷേ, അത് രാജ്യത്തെ ഒരു നിയമമാണ്. അതിനാല്‍ അത് മാറ്റിവെക്കാന്‍ പരിമിതികളുണ്ട്. സംസ്ഥാന ഗവണ്‍മെന്റിന് ഇന്നയാളുടെ പേരില്‍, ഇന്നകേസ് എടുക്കണം ഇന്നകേസ് എടുക്കണ്ട എന്ന് നിലവിലുള്ള ഒരു നിയമത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് നിര്‍ദേശം കൊടുക്കാനാവില്ല. അത് ദൈനംദിന ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയിലുള്ള ഗവണ്‍മെന്റിന്റെ ഇടപെടല്‍ ആയിമാറും. അത് നിയമവിരുദ്ധമാണ്. നിയമപരമായി ഇക്കാര്യത്തില്‍ ഇടപെടാന്‍ സന്ദര്‍ഭമുണ്ട്.  കേരളത്തില്‍ ചുമത്തിയിട്ടുള്ള യു എ പി എ സംബന്ധിച്ച് മുമ്പും നമ്മള്‍ ഇടപെട്ടിട്ടുണ്ട്. ഇപ്പോഴും ഇടപെടുന്നുണ്ട്. ഇവിടെ ഒരു റിട്ടയേഡ് ജഡ്ജിയെ ഉള്‍പ്പെടുത്തി കൊണ്ട് ഒരു കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഈ കേസ് ചുമത്തപ്പെട്ടവരുടെ മേലുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ഈ കമ്മറ്റിയുടെ ശുപാര്‍ശ ആവശ്യമാണ്. അത്തരത്തിലുള്ള പരിശോധനയിലൂടെ നിരപരാധികള്‍ക്ക് മേല്‍ ഈ കരിനിയമം ചുമത്തപ്പെടാതിരിക്കാനുള്ള ജാഗ്രത സര്‍ക്കാര്‍ കാണിക്കുന്നുണ്ട്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നമ്മുടെ രാജ്യത്തെ വന്‍കിടമുതലാളി വര്‍ഗത്തിന്റെ നേതൃത്വത്തിലുള്ള ബൂര്‍ഷ്വാ ഭൂപ്രഭു രാഷ്ട്രീയ കക്ഷിയാണ്. സാമ്പത്തിക നയങ്ങളില്‍ ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുകാരുടെ പുറംമോടി മാറ്റി നോക്കിയാല്‍ അടിയില്‍ ആര്‍ എസ് എസ് നിലപാടിനെയാണ് കാണാന്‍ സാധിക്കുക. വ്യക്തമായ കാഴ്ചപ്പാടില്ലാത്ത അങ്ങേയറ്റം അവസരവാദപരമായ നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന രാഷ്ട്രീയ നേതൃത്വമാണ് കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസ് ഇന്ന് വ്യത്യസ്ത അഭിപ്രായങ്ങളുള്ള ഒരു മുന്നണിയായി മാറിയിരിക്കുന്നു. അതില്‍ മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നവരുണ്ട്. തികച്ചും മതപരമായ നിലപാട് സ്വീകരിക്കുന്നവരുണ്ട്. നവഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളെ അനുകൂലിക്കുന്നവരുണ്ട്. അതിനോട് നിഷ്പക്ഷത പാലിക്കുന്നവരുണ്ട്. അപൂര്‍വ്വം ചിലരെങ്കിലും നവഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളെ എതിര്‍ക്കുന്നുമുണ്ട്. ആശയപരമായ വലിയ കുഴപ്പങ്ങളുടെ നടുവിലാണ് ഇന്ന് കോണ്‍ഗ്രസുള്ളത്. ആശയപരമായി മാത്രമല്ല, കൂട്ടായനേതൃത്വമില്ലാത്ത രാഷ്ട്രീയ കക്ഷി എന്നുള്ള നിലയിലുമാണ്. അതുകൊണ്ട് ഏതെങ്കിലും ഉറച്ച നിലപാടുമായി അവര്‍ വന്നാല്‍ മാത്രമേ ഒരുമിച്ച് നീങ്ങാന്‍ സാധിക്കുമോ എന്നത് പരിശോധിക്കാന്‍ കഴിയുകയുള്ളു. ഇവിടെ നവഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളെ ആരെതിര്‍ക്കുന്നു? വര്‍ഗീയ മേധാവിത്വത്തെ ആരെതിര്‍ക്കുന്നു? അമിതാധീകാര നീക്കത്തെ ആരെതിര്‍ക്കുന്നു? അമേരിക്കന്‍ സാമ്രാജ്യത്വത്തെ ആരെതിര്‍ക്കുന്നു? ഇത്തരത്തില്‍ നിലപാടുകളെടുക്കുന്ന ശക്തികളുമായി യോജിപ്പ് വളര്‍ത്തുകയാണ് ഇന്ന് പ്രധാനം. ഈ ഓരോ വിഷയത്തിലും ആരാരെതിര്‍ക്കുന്നു എന്നുള്ളതിന്റെ അടിസ്ഥാനത്തില്‍ യോജിച്ച പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് നാം ശ്രമിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ ഏകോപനമെന്നതും ഒരു ദീര്‍ഘകാല പ്രക്രിയ ആണ്. അതിലേക്കാണ് നാം മുന്നേറുന്നത്. അതിന് കുറുക്കുവഴികളൊന്നുമില്ല. 

ബി ജെ പിയും കോണ്‍ഗ്രസും സാമ്രാജ്യത്വചേരിയെ വളര്‍ത്തുന്നതിന് അനുകൂലമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നവരാണ്. ബൂര്‍ഷ്വാ ഭൂപ്രഭു ഭരണകൂടത്തെ ഉപകരണമാക്കിക്കൊണ്ട് ജനവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ മത്സരിക്കുന്നവരാണിക്കൂട്ടര്‍. എന്നാല്‍, ഇവര്‍ പരസ്പരം പറയുന്നത് തങ്ങള്‍ ശത്രുക്കളാണെന്നാണ്. ഇത് ജനങ്ങളില്‍ സംശയം ജനിപ്പിക്കുന്നു. ഒരേ നയത്തിന്റെ വക്താക്കള്‍ക്ക് ജനപക്ഷത്ത് നില്‍ക്കാന്‍ സാധിക്കില്ലെങ്കിലും ഒരാള്‍ മാറി മറ്റേയാള്‍ വന്നാല്‍ സമാധാനമുണ്ടാവുമെന്ന തെറ്റിദ്ധാരണയ്ക്ക് ജനങ്ങള്‍ അടിപ്പെടുന്നു. ജനങ്ങളുടെ ശത്രുക്കളായ ഇവര്‍ പരസ്പരം ശത്രുക്കളാണ് എന്ന് പറയുമ്പോള്‍ അതിലൊരു ശത്രുവിന്റെ കൂടെ നില്‍ക്കാന്‍ ജനങ്ങളില്‍ കുറച്ചുപേര്‍ തയ്യാറാവുന്നുണ്ട്. ഇവര്‍ രണ്ടുപേരും അധികാരത്തില്‍ വന്നുകഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടേ ഉണ്ടാവുകയുള്ളൂ. അങ്ങിനെയല്ലേ? 

ബൂര്‍ഷ്വാ-ഭൂപ്രഭു കക്ഷികള്‍ എപ്പോഴും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുക. ബി ജെ പിയുടെ ജനവിരുദ്ധ നിലപാടുകളെയും നയങ്ങളെയും എതിര്‍ത്ത് തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് മാത്രമല്ല, കോണ്‍ഗ്രസ് തന്നെ മറ്റൊരു ബി ജെ പിയായി മാറാനുള്ള ശ്രമത്തിലാണ് പലയിടങ്ങളിലും പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും നേരം വെളുക്കുമ്പോള്‍ ബി ജെ പി ക്യാമ്പിലേക്കെത്തുന്ന പ്രവണത രാജ്യമാകെ വ്യാപിക്കുകയാണ്. രാജ്യത്ത് ഒട്ടേറെ പ്രാദേശിക കക്ഷികളുണ്ട്. അവരില്‍ പലരെയും ബി ജെ പിക്കെതിരെ അണിനിരത്താനാവും. പ്രാദേശിക കക്ഷികളെ നമ്മള്‍ പരിശോധിക്കുമ്പോള്‍ മിക്കവരും നവഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ അംഗീകരിക്കുന്നവരാണ്. ഡി എം കെ, ജെ ഡി യു, വൈ എസ് ആര്‍ തുടങ്ങിയ പാര്‍ടികളൊക്കെ നോക്കിയാല്‍ ഇടതുപക്ഷം എതിര്‍ക്കുന്നതുപോലെ നവ ഉദാരവ ല്‍ക്കരണ സാമ്പത്തിക നയങ്ങളെ അവര്‍ എതിര്‍ക്കുന്നില്ല. ഇടതുപക്ഷങ്ങള്‍ സ്വീകരിക്കുന്നത് പോലെ മതനിരപേക്ഷ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുമില്ല. സാമ്രാജ്യത്വ വിരുദ്ധ നിലപാടിലും ഇടതുപക്ഷത്തിന്റെ ഉറപ്പ് അവര്‍ക്കില്ല. ചാഞ്ചാട്ടസ്വഭാവം കാണിക്കുന്നവരാണിവര്‍. ഇന്നിപ്പോള്‍ ഇവര്‍ക്കും മുഖ്യശത്രു ബി ജെ പിയാണ്. സാമ്പത്തിക നയത്തിന്റെ കാര്യത്തിലടക്കം ചാഞ്ചാടുന്നവരാണെങ്കില്‍പ്പോലും ആരെല്ലാം ബി ജെ പിയെ എതിര്‍ക്കാന്‍ തയ്യാറായുണ്ടോ ആ എതിര്‍പ്പിനെ ഉപയോഗപ്പെടുത്തി മുന്നോട്ടുപോകാനാണ് നമ്മുടെ ശ്രമം. നാം നേരത്തെ പറഞ്ഞ പ്രധാനപ്പെട്ട നാല് വിഷയങ്ങള്‍, അതിനെതിരെ ആത്മാര്‍ത്ഥമായി ജനപക്ഷത്ത് ആരുനില്‍ക്കുന്നു എന്ന് നോക്കി യോജിച്ചപ്രവര്‍ത്തനം വളര്‍ത്താനാണ് ശ്രമം. കോണ്‍ഗ്രസും പ്രാദേശിക രാഷ്ട്രീയകക്ഷികളുമൊക്കെ വ്യത്യസ്ത നിലയില്‍ നീങ്ങുന്നുണ്ട്. ഇക്കാര്യത്തില്‍ ആരാരെല്ലാം വരുന്നു. ചേരിതിരിവ് അവിടെയാണ്. ബി ജെ പി പോലെയാണ് അവര്‍ എന്ന് എല്ലാവരെയും ബ്രാന്‍ഡ് ചെയ്യേണ്ട. ഞാന്‍ നേരത്തെ പറഞ്ഞപോലെ അവര്‍ ചാഞ്ചാടുന്നവരാണ്. നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളെയും അമിതാധികാര നീക്കങ്ങളെയും സാമ്രാജ്യത്വ അനുകൂല സമീപനങ്ങളെയും വര്‍ഗീയതയേയും എതിര്‍ക്കാന്‍ തയ്യാറുള്ളവരുമായി യോജിച്ച് നീങ്ങും.

കോണ്‍ഗ്രസ്സിന്റെ ഭാവിയെ സഖാവ് എങ്ങനെയാണ് നോക്കിക്കാണുന്നത്?

നമ്മള്‍ കോണ്‍ഗ്രസിന്റെ ഭാവിക്ക് വേണ്ടിയല്ല നില്‍ക്കുന്നത്. ഇടതുപക്ഷ ജനാധിപത്യശക്തികളുടെ കരുത്താര്‍ജ്ജിക്കുവാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടാണ് നില്‍ക്കുന്നത്. ആ ഭാവി വളര്‍ത്തിയെടുക്കുക എന്നതാണ്. കോണ്‍ഗ്രസടക്കം എല്ലാ ബൂര്‍ഷ്വാ രാഷ്ട്രീയ കക്ഷികളുടെയും ഭാവിമോശമാണ്. ഇടതുപക്ഷ ജനാധിപത്യശക്തികള്‍ കരുത്താര്‍ജ്ജിക്കും. അതാണ് ശരിയായ, ശാസ്ത്രീയമായ നിലപാട്. ചരിത്രം അവര്‍ക്കൊപ്പമായിരിക്കും. കാലമെടുക്കുമായിരിക്കും. അങ്ങോട്ടാണ് ഇന്ത്യയുടെ രാഷ്ട്രീയം വളരുന്നത്.

കേരളം, കേരളമോഡല്‍, ലോകത്തിന് തന്നെ മാതൃകയാവുന്ന നിലയില്‍ കേരളം കൈവരിച്ചിട്ടുള്ള സവിശേഷമായ വളര്‍ച്ച. ഇതിലൊക്കെ സിപിഐ എം വഹിച്ചിട്ടുള്ള നിര്‍ണായകമായ പങ്ക്. ഇതൊക്കെ ചരിത്രത്തിലുള്ളതാണ്. ഈയടുത്ത കാലത്ത് കേരളത്തില്‍ നടപ്പിലാക്കിയ, ജന്‍മിത്വം ഇല്ലാതാക്കാന്‍ സാധിച്ച ഭൂപരിഷ്‌കരണ പ്രസ്ഥാനത്തെ കുറിച്ചുള്ള അവകാശവാദവുമായി ചിലര്‍ മുന്നോട്ടുവരികയുണ്ടായി. ഭൂപരിഷ്‌കരണ നിയമം കേരളത്തില്‍ കൊണ്ടുവന്നത് അവരാണ് എന്നാണ് അവകാശവാദം. സിപിഐ എംന് അതില്‍ ഒരു പങ്കുമില്ലെന്ന രീതിയിലാണ് പ്രസ്താവങ്ങള്‍. ഇ എം എസിന്റെ നേതൃത്വത്തിലുള്ള 1957ലെ സര്‍ക്കാരിനെ അവര്‍ മറന്നുപോയി. എ കെ ജി 1969ല്‍ ആലപ്പുഴ അറവുകാട് മൈതാനിയില്‍ വെച്ച് നടത്തിയ സമര പ്രഖ്യാപനവും തുടര്‍ന്ന് നടന്ന കുടികിടപ്പ് സമരവും വൈകാതെ 1971ല്‍ ആരംഭിച്ച മിച്ചഭൂമി സമരവും ആ സമയത്തുണ്ടായ രക്തസാക്ഷ്യങ്ങളും ഒക്കെ അക്കൂട്ടര്‍ മറന്നുപോയെന്ന് തോന്നുന്നു. ചരിത്ര വസ്തുതകളെ വളച്ചൊടിച്ച് ഭൂപരിഷ്‌കരണത്തിന്റെ പിതൃത്വം തങ്ങള്‍ക്കാണെന്ന് പറയുന്നവരെ കുറിച്ച് എന്താണ് തോന്നുന്നത് ? 

ഭൂപരിഷ്‌കരണം കേരളത്തില്‍ നടപ്പിലാക്കിയത് സിപിഐ എമ്മും ഇടതുപക്ഷവുമാണ്. 1957ല്‍ രൂപീകരിച്ച ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന് ഒരാഴ്ചക്കകം തന്നെ കുടിയൊഴിപ്പിക്കല്‍ നിരോധന ഉത്തരവടക്കം കാര്‍ഷിക രംഗത്ത് ഒട്ടേറെ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. കാര്‍ഷികബന്ധ നിയമം പാസാക്കി രണ്ട് ദിവസം കഴിയുമ്പോഴേക്കും വിമോചനസമര മുന്നണിയുണ്ടാക്കി ഗവണ്‍മെന്റിനെതിരെ കടന്നാക്രമണം ആരംഭിച്ചു. അങ്ങിനെ ആ സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടു. പിന്നീട് ഇടതുപക്ഷമുന്നണി ഗവണ്‍മെന്റ് പലപ്പോഴും അധികാരത്തില്‍ വന്നു. ആ സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളും കര്‍ഷകസംഘത്തിന്റെയും കര്‍ഷക തൊഴിലാളിയൂണിയന്റെയും നേതൃത്വത്തില്‍ ജനങ്ങള്‍ നടത്തിയ സമരങ്ങളുടെയും അടിസ്ഥാനത്തിലാണ് കേരളത്തില്‍ കാര്‍ഷിക പരിഷ്‌കാര നടപടികള്‍ ഒരു വലിയ അളവോളം പൂര്‍ത്തിയായത്. ലക്ഷക്കണക്കിന് പാവപ്പെട്ട കുടിയാന്‍മാര്‍ക്കും കുടികിടപ്പുകാര്‍ക്കും സ്വന്തമായി ഭൂമി ലഭിച്ചു. കേരളത്തിലെ പാര്‍ശ്വല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് ഇതിന്റെ ഭാഗമായി സാമ്പത്തിക നേട്ടമുണ്ടായി. അത് മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കി. ഇ എം എസ് സൂചിപ്പിച്ചത് പോലെ ജാതി-ജന്മി-നാടുവാഴിത്തത്തിന്റെ അടിവേര് അറുക്കാന്‍ കഴിഞ്ഞു. പണ്ട് ജാതിമേധാവിത്വം കുടികിടപ്പിനെ ഉപയോഗിക്കുകയായിരുന്നു. അവരുടെ കുടികിടപ്പുകാരന്‍ അവരുടെ ഭൂമിയില്‍ പണിയെടുക്കാന്‍ നിര്‍ബന്ധിതനായിരുന്നു. അത് ഇല്ലാതായി. കുടികിടപ്പ് ഭൂമി സ്വന്തം ആയതോടെ തൊഴിലാളികള്‍ക്ക് എവിടെയും പണിയെടുക്കാമെന്നുള്ള നിലവന്നു. സ്വന്തം കാലില്‍ ഉറച്ചുനിന്ന് അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്ന ഒരു ജനതയുണ്ടായി. കേരളത്തിന്റെ ജനാധിപത്യ മതനിരപേക്ഷ വളര്‍ച്ചയ്ക്ക് ഇത് വലിയ സംഭാവന നല്‍കി. 

ഇന്ന് നടത്തേണ്ട ചര്‍ച്ച, ഇത് എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നത് സംബന്ധിച്ചാണ്. ചിലർ ഉയര്‍ത്തിക്കൊണ്ടുവരുന്ന ചര്‍ച്ച തീര്‍ത്തും അപക്വമാണ്. കേരളത്തില്‍ ഇതൊക്കെ നടന്നു. ഇനി അവിടെ നിന്നും എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നുള്ള ചര്‍ച്ചയാണ് ആവശ്യം. നടന്ന കാര്യങ്ങളില്‍ സിപിഐ എംന്റെ പങ്കുണ്ട്. അതുപോലെ തന്നെ ഇടതുപക്ഷത്തിന്റെയും പങ്കുണ്ട്. ഇന്ന് കാര്‍ഷിക മേഖല വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ എങ്ങിനെ ഇനി മുന്നോട്ട് കൊണ്ടുപോകണമെന്ന ചര്‍ച്ച നമുക്ക് മുന്നോട്ടുവെക്കാം. 

കേരള സര്‍ക്കാര്‍ ഇന്ന് ലഭ്യമായ എല്ലാ ശാസ്ത്ര-സാങ്കേതിക വിദ്യകളെയും പ്രയോജനപ്പെടുത്തി കൊണ്ടാണ് ഈ മഹാമാരിയെ തടയാനാവശ്യമായ നടപടികളുമായി മുന്നോട്ടുപോവുന്നത്. കോവിഡ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യഘട്ടത്തില്‍ ഇവിടെ എണ്‍പത് ലക്ഷത്തോളം പേര്‍ക്ക് രോഗബാധയുണ്ടാവാന്‍ സാധ്യതയുണ്ട് എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. അത്രയും പേരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ ത്രാണിയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ കേരളത്തിലില്ല. അതിനാലാണ് നമ്മുടെ സംസ്ഥാനവുമായി പരിചയമുള്ള ഒരു കമ്പനിയുടെ തീര്‍ത്തും സൗജന്യമായുള്ള സേവനം സര്‍ക്കാര്‍ സ്വീകരിച്ചത്. അത് സംബന്ധിച്ച് ചിലര്‍ ചില ആശങ്കകള്‍ പറഞ്ഞു. എല്ലാവിധ ആശങ്കകളേയും ഒഴിവാക്കി കൊണ്ടുള്ള വ്യവസ്ഥകളോടെയാണ് സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഡാറ്റയുടെ സുരക്ഷ, അതിന്റെ സ്വകാര്യത ഇതെല്ലാം ഉറപ്പുവരുത്തിയിട്ടുണ്ട്. അതിനെതിരായാണ് വലതുപക്ഷവും മാധ്യമങ്ങളും പ്രചാരവേല നടത്തിക്കൊണ്ടിരിക്കുന്നത്. ഹൈക്കോടതിയും ഹര്‍ജിയിലൂടെ വലതുപക്ഷം ആവശ്യപ്പെട്ട കാര്യങ്ങള്‍ക്കനുകൂലമായി നിലപാടെടുത്തില്ല. പാര്‍ടി, ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടും പ്രതിപക്ഷത്തിന്റെയും മറ്റ് തല്‍പ്പര കക്ഷികളുടെയും യഥാര്‍ത്ഥ ലക്ഷ്യമെന്തായിരുന്നു എന്നത് ജനങ്ങളെ ബോധ്യപ്പെടുത്തും. വസ്തുതകള്‍ ജനങ്ങളോട് തുറന്നുപറഞ്ഞ് രാഷ്ട്രീയമായി നേരിടും. 

അഖിലേന്ത്യാ അഗ്രികള്‍ച്ചറല്‍ വര്‍ക്കേഴ്‌സ് യൂണിയനും കിസാന്‍ സഭയുമൊക്കെ കേരളത്തില്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണ പ്രസ്ഥാനത്തെ രാജ്യമാകെ വ്യാപിപ്പിക്കണമെന്ന മുദ്രാവാക്യം ശക്തമായി മുന്നോട്ട് വെച്ച് ഭൂമിക്ക് വേണ്ടിയുള്ള സമരം ശക്തമാക്കാനും വ്യാപിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ടോ? 

സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം കര്‍ഷകസംഘവും കര്‍ഷക തൊഴിലാളി യൂണിയനും ഇടവേളകില്ലാതെ ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യം തന്നെയാണത്. ഇന്നും അതിന് പ്രസക്തിയുണ്ട്. അതോടൊപ്പം നാം മനസിരുത്തേണ്ട ഒരു കാര്യമുണ്ട്. അത് വര്‍ഗബന്ധങ്ങളില്‍ പുതുതായി വന്ന മാറ്റമാണ്. അമ്പത് കൊല്ലം മുമ്പുള്ള മുദ്രാവാക്യം അതുപോലെ ഇന്ന് ആവര്‍ത്തിക്കുകയല്ല വേണ്ടത്. ഇന്ന് നടക്കുന്നത് എന്താണ്? കിട്ടിയ ഭൂമി നഷ്ടപ്പെടുന്നു. കൃഷി അനാദായകരമായതുകൊണ്ട് കൃഷിക്കാരന്റെ കൈവശമുള്ള ഭൂമി നഷ്ടപ്പെടുന്നു. അതൊരു യാഥാര്‍ത്ഥ്യമാണ്. മറ്റൊന്ന് ഒരു അഞ്ചേക്കര്‍ ഭൂമിയെങ്കിലുമില്ലാതെ കൃഷിയില്‍ നിന്ന് മാന്യമായ ജീവിതത്തിനുള്ള ഉല്‍പ്പന്നങ്ങള്‍ കിട്ടില്ല. ഇത് ഒരു പ്രശ്‌നമാണ്. മുതലാളിത്ത വളര്‍ച്ചയുടെ കാലത്തിന് മുന്‍പ് ഭൂപരിഷ്‌കരണത്തിന് വേണ്ടിയുള്ള കര്‍ഷക തൊഴിലാളികളുടെയും ദരിദ്രകര്‍ഷകരുടെയും ഇടത്തരം കൃഷിക്കാരുടെയും ശബ്ദത്തിലെ തീവ്രത, മുതലാളിത്ത വളര്‍ച്ചയ്ക്ക് ശേഷം അവരില്‍ നിന്നും പ്രതീക്ഷിക്കാന്‍ പാടില്ല. ആ കാലത്ത് ജീവനോപാധിയായി ഭൂമി മാത്രമേയുള്ളൂ. ഇന്ന് പുതിയ മേഖലകള്‍ ഉയര്‍ന്നുവന്നു. കൃഷി അനാദായകരമായി മാറുന്നു എന്നതും മെച്ചപ്പെട്ട ജീവിതത്തിന് ആവശ്യമായ ഭൂമി എങ്ങനെ, എത്രയളവില്‍ കിട്ടുമെന്നുള്ളത് സംബന്ധിച്ചുള്ള വിശ്വാസമില്ലായ്മയുമാണ് പഴയതുപോലുള്ള തീവ്രതയോടെ ഭൂമിക്കുവേണ്ടിയുള്ള മുദ്രാവാക്യം മുഴങ്ങാതിരിക്കാനുള്ള കാരണം. ഇന്ന് ഭൂമി നഷ്ടപ്പെടുന്നതിന് എതിരായിട്ടുള്ള സമരങ്ങള്‍, ഭൂമി ഗവണ്‍മെന്റും അതുപോലെ കോര്‍പ്പറേറ്റുകളും കവര്‍ന്ന് എടുക്കുന്നതിന് എതിരായിട്ടുള്ള സമരങ്ങള്‍ ഒക്കെയാണ് മുന്‍പന്തിയിലുള്ളത്. സമരങ്ങളുടെ സ്വഭാവത്തിന് മാറ്റം വന്നിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാലും ഭൂമി ഒരു പ്രധാന പ്രശ്‌നം തന്നെയാണ്. അതൊരു കേന്ദ്രമുദ്രാവാക്യം തന്നെയാണ്. ആ സമരം തുടര്‍ന്നും നമ്മള്‍ മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്.

ഭരണകൂട ഭീകരത എന്നത് ബൂര്‍ഷ്വാ ഭൂപ്രഭു വര്‍ഗത്തിന് വേണ്ടി രാജ്യത്ത് ഇടതടവില്ലാതെ നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കയാണ്. നിരവധി കരിനിയമങ്ങള്‍ അവര്‍ ജനങ്ങള്‍ക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കുന്നു. ഇടതുപക്ഷം ഇത്തരം കരിനിയമങ്ങള്‍ക്കെതിരായ നിലപാടാണ് എന്നും എടുത്തുപോന്നിട്ടുള്ളത്. കേരളത്തിലും യു എ പി എ അടക്കമുള്ള കരിനിയമങ്ങള്‍ പ്രയോഗിക്കപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഉയര്‍ന്നുവന്നു. ഇത്തരത്തിലുള്ള നോക്കി കാണലുകള്‍ ഭരണകൂടത്തെയും തെരഞ്ഞെടുക്കപ്പെട്ട ഭരണത്തെയും വെവ്വേറെ മനസിലാക്കാനുള്ള ശേഷിക്കുറവുള്ളതുകൊണ്ടാണോ ?

കമ്മ്യൂണിസ്റ്റ് പാര്‍ടി ആഗ്രഹിക്കുന്നതാകെ സംസ്ഥാന ഗവണ്‍മെന്റിന് നടപ്പിലാക്കാനാവില്ല. സംസ്ഥാന ഗവണ്‍മെന്റിന് ഇന്ത്യന്‍ ഭരണഘടനയുടെയും നിയമങ്ങളുടെയും കേന്ദ്രഗവണ്‍മെന്റ് ആവിഷ്‌കരിക്കുന്ന നയസമീപനങ്ങളുടെയും ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് മാത്രമേ പ്രവര്‍ത്തിക്കാനാവുകയുള്ളു. സംസ്ഥാനഗവണ്‍മെന്റുകള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വം കൊടുത്താലും അതിനകത്ത് നിന്നുകൊണ്ട് മാത്രമേ മുന്നോട്ടുപോകാനാവുകയുള്ളു. എന്നാല്‍, ആ ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് പരമാവധി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ള ശ്രമങ്ങള്‍ പാര്‍ടിയുടെ ഭാഗത്ത് നിന്നും ഉണ്ടാവാറുണ്ട്. യു എ പി എ ചുമത്തരുതെന്നും കരിനിമമാണെന്നുമാണ് പാര്‍ടിയുടെ കാഴ്ചപ്പാട്. പക്ഷേ, അത് രാജ്യത്തെ ഒരു നിയമമാണ്. അതിനാല്‍ അത് മാറ്റിവെക്കാന്‍ പരിമിതികളുണ്ട്. സംസ്ഥാന ഗവണ്‍മെന്റിന് ഇന്നയാളുടെ പേരില്‍, ഇന്നകേസ് എടുക്കണം ഇന്നകേസ് എടുക്കണ്ട എന്ന് നിലവിലുള്ള ഒരു നിയമത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് നിര്‍ദേശം കൊടുക്കാനാവില്ല. അത് ദൈനംദിന ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയിലുള്ള ഗവണ്‍മെന്റിന്റെ ഇടപെടല്‍ ആയിമാറും. അത് നിയമവിരുദ്ധമാണ്. നിയമപരമായി ഇക്കാര്യത്തില്‍ ഇടപെടാന്‍ സന്ദര്‍ഭമുണ്ട്.  കേരളത്തില്‍ ചുമത്തിയിട്ടുള്ള യു എ പി എ സംബന്ധിച്ച് മുമ്പും നമ്മള്‍ ഇടപെട്ടിട്ടുണ്ട്. ഇപ്പോഴും ഇടപെടുന്നുണ്ട്. ഇവിടെ ഒരു റിട്ടയേഡ് ജഡ്ജിയെ ഉള്‍പ്പെടുത്തി കൊണ്ട് ഒരു കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഈ കേസ് ചുമത്തപ്പെട്ടവരുടെ മേലുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ഈ കമ്മറ്റിയുടെ ശുപാര്‍ശ ആവശ്യമാണ്. അത്തരത്തിലുള്ള പരിശോധനയിലൂടെ നിരപരാധികള്‍ക്ക് മേല്‍ ഈ കരിനിയമം ചുമത്തപ്പെടാതിരിക്കാനുള്ള ജാഗ്രത സര്‍ക്കാര്‍ കാണിക്കുന്നുണ്ട്.

ഇന്ന് ലോകം കോവിഡ് 19ന്റെ ഭീഷണിയിലാണുള്ളത്. വികസനത്തിന്റെ എല്ലാ മാനകങ്ങളിലും ഒന്നാമത് നില്‍ക്കുന്നുവെന്ന് കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെ സ്ഥാപിച്ചെടുത്ത സാമ്രാജ്യത്വ ഭീമനായ അമേരിക്കയിലാണ് കൊറോണ വൈറസ് ഏറ്റവുമേറെ മരണം വിതച്ചിരിക്കുന്നത്. വികസിത മുതലാളിത്ത രാജ്യങ്ങളെല്ലാം കോവിഡിന് മുന്നില്‍ പകച്ച് നില്‍പ്പാണ്. ഈ ലോക സാഹചര്യത്തില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത് എന്താണ്?

മുതലാളിത്തം ലാഭം കുന്നുകൂട്ടുക എന്ന് ഉദ്ദേശത്തോടെയാണ് തങ്ങളുടെ സാമ്പത്തിക രാഷ്ട്രീയ വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോവുന്നത്. അപ്പോള്‍ അവര്‍ക്ക് ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ആവില്ല. ജനങ്ങളുടെ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന സോഷ്യലിസത്തിന്റെ, തൊഴിലാളി വര്‍ഗത്തിന്റെ സമീപനമുള്ള രാഷ്ട്രീയ നേതൃത്വമുള്ള പ്രദേശങ്ങളിലാണ് ഈ മഹാമാരിയെ സമര്‍ത്ഥമായി നേരിടുന്നത്. ജനകീയ താല്‍പ്പര്യമാണ് ഈ പ്രദോശങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ചൈനയും വിയത്‌നാമും വടക്കന്‍ കൊറിയയും ലാവോസും ക്യൂബയും ഇവിടെ കൊച്ചുകേരളവും ജനങ്ങളുടെ പ്രശ്‌നങ്ങളെ ആസ്പദമാക്കിയുള്ള നടപടികള്‍ സ്വീകരിച്ച് കോവിഡിനെ ഫലപ്രദമായി തടയാന്‍ ശ്രമിക്കുകയാണ്. അതുമാത്രമല്ല, മുതലാളിത്തം വൈറസുപോലുള്ള രോഗങ്ങള്‍ക്ക് പരിഹാരം കാണാന്‍ താല്‍പ്പര്യമില്ലാത്തവരാണ്. കാരണം കൊറോണ പോലുള്ള വൈറസ് ഒരു നൂറ്റാണ്ടില്‍ ഒന്നോ, രണ്ടോ തവണ വന്നുപോകാനുള്ള സാധ്യതയുണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. മുതലാളിത്തത്തിന് താല്‍പ്പര്യം ഇടവളകളില്ലാതെ നിലനില്‍ക്കുന്ന ജീവിതശൈലീ രോഗങ്ങളില്‍ ഇടപെടാനാണ്. ആ മേഖലയില്‍ നിരന്തരം മരുന്നുകളുടെ ഉല്‍പ്പാദനവും വില്‍പ്പനയും ഉണ്ടാവുന്നുണ്ട്. അതാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ കോര്‍പ്പറേറ്റ് താല്‍പ്പര്യത്തിന് അനുഗുണമായുള്ളത്. അതിനാല്‍ നൂറ്റാണ്ടില്‍ വല്ലപ്പോഴും വന്നുപോവുന്ന വൈറസിനെ പ്രതിരോധിക്കുവാനുള്ള ഗവേഷണത്തില്‍ അവര്‍ക്കൊന്നും താല്‍പ്പര്യമില്ല.

1920ല്‍ സ്പാനിഷ് ഫ്‌ളൂ ലോകമാകെ ഭീഷണിയായി. ലോകജനസംഖ്യയില്‍ അമ്പത് കോടി ജനങ്ങളെ ആ രോഗം ബാധിച്ചു. രോഗബാധിതരില്‍ പത്ത് ശതമാനം മരണപ്പെട്ടു. ഇന്ത്യന്‍ ജനസംഖ്യയുടെ ആറ് ശതമാനം ആളുകള്‍ അന്ന് മരണപ്പെട്ടു. ഇത്തരത്തില്‍ മാരകമായ വൈറസ്‌രോഗങ്ങളെ പിടിച്ചുകെട്ടാനുള്ള ഗവേഷണങ്ങള്‍ മുതാളിത്ത ശക്തികള്‍ നിയന്ത്രിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ നടത്താറേ ഇല്ല. അവര്‍ക്ക് സ്ഥിരമായി ലാഭം കിട്ടുന്ന മരുന്നുകളോടാണ് പ്രിയം. അതുകൊണ്ടാണ് സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ രീതികള്‍ പ്രസക്തമാവുന്നത്. വൈറസ് രോഗ നിവാരണത്തിനായുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതും ഈ മേഖലയില്‍ ഗവേഷണങ്ങള്‍ നടത്തുന്നതും അവരാണ്. ഇവിടങ്ങളില്‍ മുതലാളിമാരുടെ താല്‍പ്പര്യമല്ല, ജനങ്ങളുടെ താല്‍പ്പര്യമാണ് പരിഗണനാ വിഷയമാവുന്നത്. അതാണ് മനസിലാക്കാന്‍ സാധിക്കുന്ന പ്രത്യേകത.

കേരളത്തെ സോഷ്യലിസ്റ്റ് രാജ്യങ്ങളോടൊപ്പമാണ് എസ് ആര്‍ പി പരിഗണിച്ചത്. തീര്‍ത്തും അഭിമാനകരമായ ഒരു നിരീക്ഷണാണ് അത്. കേരളത്തെ ഈ കോവിഡ് കാലത്ത് ലോകമാകെ അഭിനന്ദിക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവുമാദ്യം ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കേരളത്തിലാണ്. ഇന്ന് രാജ്യത്തില്‍ ഏറ്റവും മികച്ച രീതിയില്‍ കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെടുന്നതും നമ്മുടെ നാടാണ്. അതേസമയം കേരളത്തിലെ വലതുപക്ഷത്തെ എങ്ങിനെയാണ് അങ്ങ് നോക്കി കാണുന്നത്? പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഇവിടെ നടക്കുന്നത് പൗരന്‍മാരുടെ ജീവസുരക്ഷയെ വെല്ലുവിളിക്കുന്ന നീക്കങ്ങളല്ലെ? അദ്ദേഹം പറയുന്നത് അമേരിക്കന്‍ മോഡല്‍ കോവിഡ് പ്രതിരോധമാണ് കേരളത്തില്‍ നടപ്പിലാക്കേണ്ടത് എന്നാണ്. ലോകമാകെയുള്ള വലതുപക്ഷ രീതികളുടെ തുടര്‍ച്ചയായും പ്രതിഫലനമായുമല്ലേ രമേശ് ചെന്നിത്തല നേതൃത്വം നല്‍കുന്ന കേരളത്തിലെ വലതുപക്ഷത്തിന്റെ നീക്കങ്ങളെ കാണാന്‍ പറ്റൂ ? 

രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയം മുതലാളിത്ത രാഷ്ട്രീയമാണ്. വലതുപക്ഷം അശാസ്ത്രീയമായ എന്തൊക്കെ നിഗമനങ്ങള്‍ കേരള സമൂഹത്തോട് പരസ്യമായി പ്രഖ്യാപിച്ചു! ചൂടുകൂടിയാല്‍ കൊറോണ വൈറസ് നശിക്കുമെന്ന് പറഞ്ഞു, ലോക്ഡൗണ്‍ നടത്തി ഉല്‍പ്പാദനം കുറക്കേണ്ടതില്ല എന്ന അമേരിക്കന്‍ സമീപനം നിയമസഭയില്‍ വരെ വ്യക്തമാക്കി. നോക്കൂ, ലോകത്താകെയുള്ള മുതലാളിത്ത രാജ്യങ്ങള്‍ വലിയ കെടുതിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കയാണ്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അതി സമര്‍ത്ഥമായി കോവിഡ് 19നെ നേരിട്ടുകൊണ്ടിരിക്കുന്നു. അതിനാല്‍ ഗവണ്‍മെന്റിന്റെ യശസ് വര്‍ധിച്ചു. അത് കണ്ട് വിറളിപിടിച്ചാണ് ഇവിടുത്തെ വലതുപക്ഷം തികച്ചും സങ്കുചിതമായ രാഷ്ട്രീയം മുന്നോട്ടുവെക്കുന്നത്. അവരുടെ രാഷ്ട്രീയഭാവിയ്ക്ക് ഈ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മികവ് ദോഷകരമായി ബാധിക്കുമെനാനാണ് അവര്‍ കാണുന്നത്. അതിനാലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ അവര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ കോവിഡ് പടര്‍ന്നുപിടിച്ചാല്‍, ഇവിടെ മരണ നിരക്ക് വര്‍ധിച്ചാല്‍, ഇടതുപക്ഷ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് വരുത്തിതീര്‍ക്കാനാവും എന്നാണ് വലതുപക്ഷത്തിന്റെ മനസിലിരുപ്പ്. ഇത്ര ഹീനമായ, നികൃഷ്ടമായ, സാമൂഹ്യവിരുദ്ധമായ നിലപാടുകള്‍ വളരെ അപൂര്‍വ്വമായി മാത്രമേ രാഷ്ട്രീയ നേതൃത്വങ്ങള്‍ പ്രകടിപ്പിക്കാറുള്ളു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ അത്തരം സമീപനമാണ് വലതുപക്ഷം കൈക്കൊള്ളുന്നത്. ഈ നാട്ടിലെ ജനങ്ങള്‍ പ്രബുദ്ധരാണ്. അവര്‍ക്ക് ഇതൊക്കെ മനസിലാകുന്നുണ്ട്. 

വികസിത മുതലാളിത്ത രാജ്യങ്ങളിലാണ് ജനങ്ങള്‍ ഏറ്റവും സംതൃപ്തരെന്നും അവിടെ എല്ലാവരും സുരക്ഷിതരാണെന്നും അവിടെയുള്ള വികസനമാണ് യഥാര്‍ത്ഥ വികസനമെന്നും മറ്റുമുള്ള ഒരു പൊതുബോധ നിര്‍മിതി ഉണ്ടാക്കിയിട്ടുള്ളത് കുത്തക മാധ്യമങ്ങളാണ്. ഈ കോര്‍പ്പറേറ്റ് മാധ്യമ രീതി പിന്‍പറ്റികൊണ്ടല്ലേ കേരളത്തിലെ ഒരുകൂട്ടം മാധ്യമങ്ങള്‍ മുന്നോട്ടുപോകുന്നത്? തീര്‍ത്തും അസാധാരണമായ ഒരു സാഹചര്യത്തില്‍ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളെ ഇകഴ്ത്തിക്കാട്ടാനും അട്ടിമറിക്കാനും കോവിഡിനെതിരായുള്ള ജനകീയ പ്രതിരോധത്തെ ദുര്‍ബലപ്പെടുത്താനും ചില മാധ്യമങ്ങള്‍ നിരന്തരം ശ്രമിക്കുന്നത് അവര്‍ക്ക് വലതുപക്ഷ വിധേയത്വം ഉള്ളതുകൊണ്ടല്ലേ?

ഈ മാധ്യമങ്ങളുടെ ഉമസ്ഥത കോര്‍പ്പറേറ്റുകളുടെ കൈയ്യിലാണ്. കോര്‍പ്പറേറ്റുകളുടെ പരസ്യങ്ങളില്‍ നിന്നുള്ള ലാഭം കൊണ്ടാണ് അവര്‍ മുന്നോട്ടുപോവുന്നത്. അതുകൊണ്ട് എപ്പോഴും അവര്‍ പറയുന്നത് കോര്‍പ്പറേറ്റ് രാഷ്ട്രീയമാണ്. അതിന്റെ ലക്ഷ്യം ഇടതുപക്ഷത്തെ പരാജയപ്പെടുത്തുക എന്നതാണ്. നിലവിലുള്ള സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിച്ചാല്‍ മാത്രമേ അത് സാധ്യമാവുകയുള്ളു. അതിനുള്ള ബോധപൂര്‍വ്വമായ നീക്കമാണ് വലതുപക്ഷവും മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്നത്. 

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രോഗബാധിതരുടെയും രോഗവാഹകരാകാന്‍ സാധ്യതയുള്ളവരുടെയും പ്രതിരോധ ശേഷി കുറഞ്ഞ വയോജനങ്ങളുടെയുമൊക്കെ ഡാറ്റ ശേഖരിച്ച്, ക്രോഡീകരിച്ച് അതുപയോഗിച്ചുള്ള ശാസ്ത്രീയ വിശകലനങ്ങളിലൂടെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണല്ലൊ അമേരിക്കന്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്പ്രിംഗ്‌ളര്‍ എന്ന കമ്പനിയുടെ സാങ്കേതിക ശേഷി ഉപയോഗിച്ച് കേരളം നടത്തുന്നത്. തന്റെ നാടിനും അവിടെ താമസിക്കുന്ന തന്റെ മാതാപിതാക്കളടക്കമുള്ളവര്‍ക്കും സുരക്ഷയൊരുക്കുന്നതിന് വേണ്ടി തീര്‍ത്തും സൗജന്യമായി, തന്റെ കമ്പനിയുടെ സേവനം വിട്ടുനല്‍കാന്‍ തയ്യാറായതിനെ വിവാദമാക്കി മാറ്റുകയും സംസ്ഥാന സര്‍ക്കാരും സ്പ്രിംഗ്‌ളര്‍ കമ്പനിയും ഏര്‍പ്പെട്ട സുതാര്യമായ കരാറില്‍ ദുരൂഹതയും അഴിമതിയും ആരോപിക്കുകയും കോടതിയില്‍ പോയി ഈ സംവിധാനം റദ്ദ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്ത പ്രതിപക്ഷത്തിന്റെ നടപടിയെ എങ്ങിനെയാണ് നോക്കി കാണുന്നത്? 

ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഗവണ്‍മെന്റിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ഇക്കൂട്ടര്‍ എന്ത് മാര്‍ഗവും സ്വീകരിക്കും. ഇതൊക്കെ അതിന്റെ ഭാഗമായുള്ള നീക്കങ്ങളാണ്. കേരള സര്‍ക്കാര്‍ ഇന്ന് ലഭ്യമായ എല്ലാ ശാസ്ത്ര-സാങ്കേതിക വിദ്യകളെയും പ്രയോജനപ്പെടുത്തി കൊണ്ടാണ് ഈ മഹാമാരിയെ തടയാനാവശ്യമായ നടപടികളുമായി മുന്നോട്ടുപോവുന്നത്. കോവിഡ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യഘട്ടത്തില്‍ ഇവിടെ എണ്‍പത് ലക്ഷത്തോളം പേര്‍ക്ക് രോഗബാധയുണ്ടാവാന്‍ സാധ്യതയുണ്ട് എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. അത്രയും പേരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ ത്രാണിയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ കേരളത്തിലില്ല. അതിനാലാണ് നമ്മുടെ സംസ്ഥാനവുമായി പരിചയമുള്ള ഒരു കമ്പനിയുടെ തീര്‍ത്തും സൗജന്യമായുള്ള സേവനം സര്‍ക്കാര്‍ സ്വീകരിച്ചത്. അത് സംബന്ധിച്ച് ചിലര്‍ ചില ആശങ്കകള്‍ പറഞ്ഞു. എല്ലാവിധ ആശങ്കകളേയും ഒഴിവാക്കി കൊണ്ടുള്ള വ്യവസ്ഥകളോടെയാണ് സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഡാറ്റയുടെ സുരക്ഷ, അതിന്റെ സ്വകാര്യത ഇതെല്ലാം ഉറപ്പുവരുത്തിയിട്ടുണ്ട്. അതിനെതിരായാണ് വലതുപക്ഷവും മാധ്യമങ്ങളും പ്രചാരവേല നടത്തിക്കൊണ്ടിരിക്കുന്നത്. ഹൈക്കോടതിയും ഹര്‍ജിയിലൂടെ വലതുപക്ഷം ആവശ്യപ്പെട്ട കാര്യങ്ങള്‍ക്കനുകൂലമായി നിലപാടെടുത്തില്ല. പാര്‍ടി, ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടും പ്രതിപക്ഷത്തിന്റെയും മറ്റ് തല്‍പ്പര കക്ഷികളുടെയും യഥാര്‍ത്ഥ ലക്ഷ്യമെന്തായിരുന്നു എന്നത് ജനങ്ങളെ ബോധ്യപ്പെടുത്തും. വസ്തുതകള്‍ ജനങ്ങളോട് തുറന്നുപറഞ്ഞ് രാഷ്ട്രീയമായി നേരിടും. 

നമ്മുടെ വര്‍ഗ ബഹുജനസംഘടനകളുടെ പ്രവര്‍ത്തനം ദേശീയ തലത്തില്‍ വ്യാപിപ്പിക്കേണ്ടതിന്റെയും അങ്ങിനെ ബഹുജനാടിത്തറ വര്‍ദ്ധിപ്പിക്കേണ്ടതിന്റെയും ആവശ്യകത ഏറ്റവും തീക്ഷ്ണമായിട്ടുള്ള ഒരു കാലഘട്ടമാണല്ലോ ഇത്. വര്‍ഗ ബഹുജന സംഘടനകളുടെ രാജ്യത്തിലാകമാനമുള്ള പ്രവര്‍ത്തനങ്ങളെ എങ്ങിനെയാണ് നോക്കിക്കാണുന്നത്?

ഇക്കഴിഞ്ഞ കാലഘട്ടത്തില്‍ നിരവധിയായ ബഹുജനസമരങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത് വര്‍ഗ ബഹുജന സംഘടനകളുടെ പ്രവര്‍ത്തനക്ഷമതയെയാണ് സൂചിപ്പിക്കുന്നത്. ഒരു ദൗര്‍ബല്യമുള്ളത് ഈ സമരങ്ങളില്‍ അണിനിരന്നിട്ടുള്ള ജനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാനും സംഘടനാവല്‍ക്കരിക്കുന്നതിലുമുള്ള ദൗര്‍ബല്യങ്ങളാണ്. അത് പരിഹരിക്കാനുള്ള മാര്‍ഗങ്ങളാണ് എല്ലാ ബഹുജന സംഘടനകളും അവലംബിക്കുന്നത്. സമരങ്ങളില്‍ അണിനിരന്നവരെയാകെ അതാത് സംഘടനകളിലേക്ക് കൊണ്ടുവരണം. അവരുടെ രാഷ്ട്രീയ ബോധനിലവാരം വളര്‍ത്താനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. അതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും വലിയൊരു പങ്കുണ്ട്. സമരങ്ങളില്‍ അണിനിരക്കുന്ന പ്രാഥമിക ബോധത്തില്‍ നിന്ന് ഉയര്‍ന്ന രാഷ്ട്രീയ ബോധത്തിലേക്ക്, ഇടതുപക്ഷ ജനാധിപത്യ ബോധത്തിലേക്ക് വളര്‍ത്താനുള്ള ശ്രമം ഉണ്ടാവണം. സംഘടനകളുടെ വാതില്‍ അടക്കാതെതന്നെ പിന്നോക്ക ബോധമുള്ളവര്‍ കടന്നുവരണം. സ്വതന്ത്രമായ രാഷ്ട്രീയ പ്രചാരവേല അത് എല്ലായിടത്തും കരുത്താര്‍ജ്ജിക്കേണ്ടതുണ്ട്. അതിലൊക്കെ ദൗര്‍ബല്യങ്ങളുണ്ട്. ആ ദൗര്‍ബല്യങ്ങള്‍ പരിശോധിച്ച് തിരുത്തി മുന്നോട്ട് പോകാനാകണം.

1920 ല്‍ നിന്ന് 2020 ലേക്ക് എത്തുമ്പോള്‍ ഇടതുപക്ഷത്തെ വിശിഷ്യാ സി.പി.ഐ എമ്മിനെ, അതിന്റെ വളര്‍ച്ചയെ ഏത് രീതിയിലാണ് നോക്കിക്കാണുന്നത്?

കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചയുടെ വേഗത വര്‍ധിപ്പിക്കണം. വമ്പിച്ച ജോലിയാണ് ചെയ്തു തീര്‍ക്കാനുള്ളത്. ഇന്ത്യയില്‍ വിജയകരമായ വിപ്ലവം നടന്നില്ലെങ്കിലും ഒട്ടേറെ പ്രധാനപ്പെട്ട വിഷയങ്ങളില്‍ ശരി നിലപാടെടുത്തുകൊണ്ട് ജനങ്ങളെ അണിനിരത്താന്‍ പാര്‍ടി ശ്രമം നടത്തി. ഞാന്‍ നേരത്തെ പറഞ്ഞിരുന്നതുപോലെ പൂര്‍ണ സ്വാതന്ത്രത്തിന്റെ മുദ്രാവാക്യം ഉയര്‍ത്തിയതും 1940-42 കാലത്ത് പൊതുശത്രു ആരാണെന്ന് ചൂണ്ടിക്കാണിക്കാനും സ്വാതന്ത്ര്യത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് വ്യക്തതവരുത്തി ശക്തിമത്തായ ഇടപെടല്‍ രാജ്യത്തുടനീളം നടത്തി. പാവപ്പെട്ടവരുടെ വിഷയങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയ -സാമൂഹിക അജണ്ടയില്‍ കൊണ്ടുവരാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റേ ഇടപെടല്‍ ആണ് സഹായിച്ചത്. അതുപോലെ സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷമുള്ള ഗവണ്‍മെന്റിന്റെ നടപടികളെ ചൂണ്ടിക്കാട്ടി, ഇത് മുതലാളിത്തം വളര്‍ത്താനാണ് നമ്മുടെ രാജ്യത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഇതിലൂടെ പരിഹാരം കാണാന്‍ ആവില്ല എന്ന് ശക്തിയായി വിമര്‍ശനം ഉന്നയിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ടിയാണ്. നമ്മുടെ രാജ്യത്തെ എങ്ങിനെ ആധുനികവല്‍ക്കരിക്കുമെന്ന പ്രധാനപ്പെട്ട ചോദ്യമാണ് സ്വാതന്ത്ര്യപ്രാപ്തിയെ തുടര്‍ന്ന് പുതിയ ഭരണാധികാരികളുടെ മുന്നിലുയര്‍ന്ന് വന്നത്. ഒരു കാര്‍ഷിക രാജ്യമാണ് നമ്മുടേത്. എങ്ങനെ കാര്‍ഷിക പുരോഗതി കൈവരിക്കും? രണ്ട് മാര്‍ഗങ്ങളാണുള്ളത് മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ട കൃഷിക്കാരെ ആശ്രയിച്ച് കാര്‍ഷികപുരോഗതി കൈവരിക്കുക. ഇക്കാര്യത്തില്‍ രണ്ടാമത് പറഞ്ഞ വിഭാഗത്തെ ആശ്രയിച്ചുള്ള കാര്‍ഷിക വളര്‍ച്ച നേടാനുള്ള മാര്‍ഗം സ്വീകരിച്ചതാണ് രാജ്യത്തെ പ്രതിസന്ധിയിലേക്ക് നയിച്ചത്. പാവപ്പെട്ട കര്‍ഷക ജനവിഭാഗങ്ങളെ ആധാരമാക്കി കാര്‍ഷിക പുരോഗതി കൈവരിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെട്ടു. ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ തമ്മില്‍ ഏറ്റുമുട്ടിയല്ല തീര്‍ക്കേണ്ടത്, പരസ്പരം ചര്‍ച്ചചെയ്താണ് തീര്‍ക്കേണ്ടതെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഭിപ്രായപ്പെട്ടു. അതിന് വലിയ വിമര്‍ശനം കേള്‍ക്കേണ്ടി വന്നു. പാക്കിസ്ഥാനുമായുള്ള തര്‍ക്കം സംബന്ധിച്ചുള്ള നമ്മുടെ നിലപാടും അന്ന് പ്രസക്തമായിരുന്നു. ഇന്നും നാം പറഞ്ഞ രീതിയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. അതിന്റെ പേരില്‍ എത്രപേരെ ജയിലിലടച്ചു, എത്രപേരെ കടന്നാക്രമണങ്ങൾക്ക് വിധേയരാക്കി? നമ്മളാണ് അക്കാര്യത്തില്‍ ശരി നിലപാട് എടുത്തത്. അതുപോലെ നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയത്തിനെ എതിര്‍ക്കാന്‍ നാം തയ്യാറായി. നമ്മുടെ നിലപാടായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു. ഇങ്ങനെ പ്രധാനപ്പെട്ട എല്ലാ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളിലും ശരിനിലപാട് സ്വീകരിച്ചുകൊണ്ട് പാര്‍ടിക്ക് മുന്നോട്ട് നീങ്ങാനായി. ഇന്ന് വര്‍ഗീയതയെയും അമിതാധികാരപ്രവണതയേയും സാമ്രാജ്യത്വത്തേയും നവ ഉദാരവല്‍ക്കരണ നയങ്ങളെയുമൊക്കെ ചെറുക്കുന്ന കാര്യത്തില്‍ പാര്‍ടിയാണ് ശരിയായ നിലപാടുമായി ജനപക്ഷത്ത് നില്‍ക്കുന്നത്. അത് ജനങ്ങള്‍ മനസിലാക്കുന്നുണ്ട്. അക്കാര്യത്തില്‍ പാര്‍ട്ടിക്ക് അഭിമാനമുണ്ട്. എന്നാല്‍, പാര്‍ടിയുടെ വളര്‍ച്ച വേഗത്തിലാവുന്നില്ല. കുറെക്കൂടി സാമര്‍ത്ഥ്യപൂര്‍വ്വം സ്ഥിതിഗതികളെ വിലയിരുത്തി, തെറ്റുകള്‍ തിരുത്തി വേഗത വര്‍ദ്ധിപ്പിക്കണം. അത് സാധ്യമാക്കാനുള്ള ശ്രമത്തിലാണ് പാര്‍ടി ഏര്‍പ്പെട്ടിരിക്കുന്നത്. പാര്‍ടി ശക്തിപ്പെടും.

 

25-Apr-2020