പോലീസ് ദുരവസ്ഥയ്ക്ക് പിന്നില്‍ യു ഡി എഫും ഉമ്മന്‍ചാണ്ടിയും
പ്രീജിത്ത് രാജ്
2011ല്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ എന്തുകൊണ്ടാണ് പോലീസ് ആക്ട് നടപ്പിലാക്കാന്‍ നടപടി കൈക്കൊള്ളാതിരുന്നത് എന്നും പോലീസ് ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നതിന് എന്തായിരുന്നു തടസമെന്നും വിശദീകരിക്കാനുള്ള ബാധ്യത യു ഡി എഫിനുണ്ട്. യു ഡി എഫ് സര്‍ക്കാര്‍ പോലീസ് അക്കാദമിയില്‍ നിന്നും പോലീസ് പരിശീലനം എ പി ബറ്റാലിയനിലേക്ക് മാറ്റി. പോലീസ് ട്രെയിനിംഗ് അക്കദമിയുടെ സിലബസ് എ പി ബറ്റാലിയന്‍ പാലിച്ചില്ല. പരിശീലനം നല്‍കിയ പോലീസുകാരെ നീന്തല്‍ പഠിപ്പിച്ചില്ല. െ്രെഡവിംഗ് പഠിപ്പിച്ചില്ല. കമ്പ്യൂട്ടര്‍ പഠനവും നല്‍കിയില്ല. പഴയ സിലബസിലേക്ക് പോലീസ് പരിശീലനം മാറിയതിനാലാണ് പോലീസ് കംപ്ലയന്റ് അതോറിറ്റി ചെയര്‍മാനായിരുന്ന ജസ്റ്റിസ് നാരായണ കുറുപ്പ് 2014ല്‍ പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ എസ് ഐ മാരെ കുറിച്ച് കടുത്തപരാതി ഉന്നയിച്ചത്. |
കേരള പോലീസിന്റെ ട്രെയിനിംഗ് രീതിയില്‍ ഉണ്ടാക്കിയ പരിഷ്‌കാരങ്ങള്‍ ഒഴിവാക്കിയത് 2011ലെ യു ഡി എഫ് സര്‍ക്കാരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമാണ്. പോലീസ് സംവിധാനം കുത്തഴിഞ്ഞതാവാനുള്ള പ്രധാന കാരണമായിരുന്നു അത്. 2006ല്‍ അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാരും അന്നത്തെ ആഭ്യന്തരവകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണനും പോലീസ് ആക്ട് ഭേദഗതി ചെയ്യുന്നതിന് വേണ്ടി ഒരു കമ്മറ്റി രൂപീകരിച്ചിരുന്നു. ഡോ. സുകുമാരന്‍ നായര്‍ ചെയര്‍മാനും ജേക്കബ്ബ് പുന്നൂസ്, അലക്‌സാണ്ടര്‍ ജേക്കബ്ബ്, ഹേമചന്ദ്രന്‍, ബി സന്ധ്യ, എം സി അസ്താന എന്നിവര്‍ അംഗങ്ങളുമായ പ്രസ്തുത കമ്മറ്റി കേരള പോലീസ് ആക്ട് സമഗ്രമായി പൊളിച്ചെഴുതി. അന്ന് കേരള പോലീസിന് അറുപത്തിയെട്ട് ഭാഗങ്ങളുള്ള ആക്ടായിരുന്നു ഉണ്ടായിരുന്നത്. കമ്മറ്റി അത് വിപുലപ്പെടുത്തി നൂറ്റി എഴുപത്തിരണ്ട് വകുപ്പുകളുള്ള പോലീസ് ആക്ടിന് രൂപം നല്‍കി. ആക്ട് നടപ്പില്‍ വരുമ്പോള്‍ സ്വാഭാവികമായും സംസ്ഥാനത്ത് ഒരു ജനകീയ പോലീസിംഗ് ഉണ്ടാവുമെന്നായിരുന്നു അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരിയുടെ കണക്കുകൂട്ടല്‍. ആക്ട് നടപ്പിലാക്കണമെങ്കില്‍ പോലീസിംഗ് ചട്ടങ്ങള്‍ വേണമായിരുന്നു. പോലീസ് മാന്വല്‍ ആണ് ആ കാലത്ത് റൂളായി ഉപയോഗിച്ചിരുന്നത്. അത് മാറ്റി സമഗ്രവും നീതിയുക്തവുമായ ചട്ടങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുവരുമ്പോഴാണ് നിയമസഭാ തെരഞ്ഞെടുപ്പ് വന്നതും തുടര്‍ന്ന് യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതും. അതോടെ ചട്ടങ്ങളുണ്ടാകാകനുള്ള ശ്രമം യു ഡി എഫ് സര്‍ക്കാര്‍ ഉപേക്ഷിച്ചു. അതിനാല്‍ പോലീസ് ആക്ട് നടപ്പിലാക്കാനും സാധിച്ചില്ല.
നേരത്തെ നടത്തിയിട്ടുള്ള അശാസ്ത്രീയ പോലീസ് പരിശീലനത്തിന്റെ ഭാഗമായി കേരളത്തിലെ ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാരില്‍ കുറെയധികം പേര്‍ക്ക് ഇപ്പോഴും ഡ്രൈവിംഗ് അറിയില്ല. വാഹനം ഓടിക്കാന്‍ അറിയാത്തവരാണ് വാഹനങ്ങളെ നിയന്ത്രിക്കാന്‍ നില്‍ക്കുന്നത്. പുഴകളും കുളങ്ങളും നീണ്ടമഴക്കാലവുമുള്ള കേരളത്തിലെ പോലീസില്‍ ഭൂരിഭാഗത്തിനും നീന്തലറിയില്ല. പത്മനാഭസ്വാമി ക്ഷേത്ര കുളത്തില്‍ ഒരാളെ മുക്കിക്കൊല്ലുമ്പോള്‍ പോലീസിന് നോക്കി നില്‍ക്കേണ്ടി വന്നത് നീന്തലറിയാത്തത് കൊണ്ടാണെന്നാണ് പോലീസ് റിപ്പോര്‍ട്ട്. പോലീസ് ശക്തിയുടെ മുക്കാല്‍ പങ്കും അശ്ലീലവും ദ്വയാര്‍ത്ഥ പ്രയോഗവും നടത്തുന്ന 'ഭാഷാപണ്ഡിത'രാണ്. ഇതൊക്കെ പോലീസ് പരിശീലനത്തിന്റെ പ്രശ്‌നം തന്നെയാണെന്ന് മനസിലാക്കിയപ്പോഴാണ് അന്നത്തെ ആഭ്യന്തരവകുപ്പുമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പോലീസിനെ പരിശീലിപ്പിക്കുന്ന രീതിയില്‍ മാറ്റം വരുത്താനും പോലീസ് ആക്ട് ഉണ്ടാക്കാനും മുന്‍കൈയെടുത്തത്. തുടര്‍ന്ന് പരിശീലന സിലബസ് പരിഷ്‌കരിച്ചു. പോലീസ് അക്കാദമിയുടെ സിലബസ് 1040 പിരിയഡ് വീതം ഇന്‍ഡോറും ഔട്ട്‌ഡോറും പരിശീലനം ഉല്‍പ്പെടുത്തിയതായിരുന്നു. ആ കാലത്ത് പരിശീലനം നല്‍കിയ എല്ലാവരെയും െ്രെഡവിംഗ് പഠിപ്പിച്ചു. ട്രെയിനിംഗ് ശാസ്ത്രീയമായതിനാല്‍ പരിശീലനവേളയില്‍ അക്കാദമിയില്‍ നിന്നും ആരും ഒളിച്ചോടിയില്ല. പോലീസ് പരിശീലനം രാവിലെ ആറ് മണിക്ക് തുടങ്ങും എട്ടര വരെ പരേഡ്. അതുകഴിഞ്ഞ് ഒമ്പത് മുപ്പത് മുതല്‍ ഇന്‍ഡോര്‍ പരിശീലനം. ഒന്നരവരെ ക്ലാസ്. എയര്‍കണ്ടീഷന്‍ ചെയ്ത ക്ലാസ് മുറികള്‍. ഐ പി എസ് അക്കാദമിയില്‍ മാത്രമേ അതുവരെ എയര്‍കണ്ടീഷന്‍ ക്ലാസ് മുറികള്‍ ഉണ്ടായിരുന്നുള്ളു. ഉച്ചകഴിഞ്ഞ് നാലര വരെ ക്ലാസ് നീളും. അതുകഴിഞ്ഞാണ് ഔട്ട് ഡോര്‍. അമ്പത് കമ്പ്യൂട്ടര്‍ വീതമുള്ള രണ്ട് ലാബുകളില്‍ കമ്പ്യൂട്ടര്‍ പരിശീലനവും പോലീസിന് നല്‍കി. കൂടാതെ, നീന്തല്‍ പരിശീലനവും നല്‍കി. ആ പരിശീലന സിലബസില്‍ സംസാരഭാഷയും ഒരു വിഷയമാക്കി. ജനങ്ങളോട് സംസാരിക്കാന്‍ പാടുള്ള ഭാഷ, പാടില്ലാത്ത ഭാഷ എന്നിവയില്‍ ബോധ്യമുണ്ടാക്കി. മര്യാദയുടെ ഭാഷയാവണം പോലീസിന് വേണ്ടത് എന്നത് തീരുമാനിക്കുന്നതും ആ കാലത്താണ്. എന്നാല്‍, യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പോലീസ് പരിശീലന രീതികളില്‍ നടപ്പിലാക്കിയ എല്ലാ മുന്നേറ്റങ്ങള്‍ക്കും തുരങ്കം വെച്ചു. യു ഡി എഫ് സര്‍ക്കാരിനും ആ കാലത്ത് ആഭ്യന്തര വകുപ്പ് കൈയ്യാളിയ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് അതിന്റെ ഉത്തരവാദിത്തം.
ആംഡ് പോലീസ് ബറ്റാലിയന്‍, പോലീസ് ട്രെയിനിംഗിന് വരുന്നവര്‍ക്ക് പരിശീലനം നല്‍കരുതെന്നും പോലീസ് പരിശീലന വിഭാഗത്തെ കാര്യക്ഷമമാക്കി അവര്‍ തന്നെ പരിശീലനം നടത്തണമെന്നും എ പി ബറ്റാലിയന്‍ എ ഡി ജി പിയായിരുന്ന അലക്‌സാണ്ടര്‍ ജേക്കബ്ബ് ഐ പി എസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍, അന്ന് അദ്ദേഹത്തിന്റെ കീഴിലുള്ള ഒമ്പത് കമാന്‍ഡര്‍മാരില്‍ എട്ടുപേര്‍ അദ്ദേഹത്തെ അതിര്‍ത്തത് എ പി ബറ്റാലിയനില്‍ ട്രെയിനിംഗിന് വേണ്ടിയായിരുന്നു. കാരണം ബറ്റാലിയന്‍ തൂക്കാനും തുടക്കാനും പുല്ല് പറിക്കാനും വേറെ ആളില്ല എന്നതായിരുന്നു. അതാണ് കേരളത്തിലെ ഐ പി എസുകാരുടെ മനോഭാവം. ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെ പോലീസിംഗിന് ഉപയോഗിച്ച രീതിയിലാണ് മിക്കവാറും ഐ പി എസുകാര്‍ പോലീസ് സേനയെ ദുരുപയോഗം ചെയ്യുന്നത്.
2011ല്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ എന്തുകൊണ്ടാണ് പോലീസ് ആക്ട് നടപ്പിലാക്കാന്‍ നടപടി കൈക്കൊള്ളാതിരുന്നത് എന്നും പോലീസ് ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നതിന് എന്തായിരുന്നു തടസമെന്നും വിശദീകരിക്കാനുള്ള ബാധ്യത യു ഡി എഫിനുണ്ട്. യു ഡി എഫ് സര്‍ക്കാര്‍ പോലീസ് അക്കാദമിയില്‍ നിന്നും പോലീസ് പരിശീലനം എ പി ബറ്റാലിയനിലേക്ക് മാറ്റി. പോലീസ് ട്രെയിനിംഗ് അക്കദമിയുടെ സിലബസ് എ പി ബറ്റാലിയന്‍ പാലിച്ചില്ല. പരിശീലനം നല്‍കിയ പോലീസുകാരെ നീന്തല്‍ പഠിപ്പിച്ചില്ല. െ്രെഡവിംഗ് പഠിപ്പിച്ചില്ല. കമ്പ്യൂട്ടര്‍ പഠനവും നല്‍കിയില്ല. പഴയ സിലബസിലേക്ക് പോലീസ് പരിശീലനം മാറിയതിനാലാണ് പോലീസ് കംപ്ലയന്റ് അതോറിറ്റി ചെയര്‍മാനായിരുന്ന ജസ്റ്റിസ് നാരായണ കുറുപ്പ് 2014ല്‍ പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ എസ് ഐ മാരെ കുറിച്ച് കടുത്തപരാതി ഉന്നയിച്ചത്.
വരാപ്പുഴ കസ്റ്റഡിമരണത്തിന്റെ ഉത്തരവാദിത്തവും കെവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തവും പോലീസിനാണെങ്കില്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തരവാദിത്തപ്പെട്ട പോലീസുകാര്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയത് 2014ലാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് അവര്‍ക്ക് കൊല്ലാനും കൊള്ളിവെക്കാനുമുള്ള പരിശീലനം നല്‍കിയത്. തങ്ങള്‍ ഭരണത്തില്‍ വരുമ്പോള്‍ നിലവിലുണ്ടായിരുന്ന പോലീസ് അക്കാദമി ട്രെയിനിംഗ് സംവിധാനത്തെ തകര്‍ത്ത യു ഡി എഫ് സര്‍ക്കാരിനും അതിനെ നയിച്ചവര്‍ക്കും പോലീസിന്റെ വീഴ്ചകളെ വിമര്‍ശിക്കാന്‍ ധാര്‍മികമായ അവകാശമുണ്ടോ? യു ഡി എഫിന് ഈ വിഷയത്തില്‍ മറുപടി പറയാനുള്ള ബാധ്യതയുണ്ട്.
16-Jun-2018
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്