സിപിഐ എമ്മിനെ താറടിക്കുന്നവരുടെ അജണ്ട

പിണറായിയുടെ വിശ്വസ്തനെന്ന് കുത്തക മാധ്യമങ്ങള്‍ എഴുതി പൊലിപ്പിച്ച പി ശശിയ്‌ക്കെതിരെ പാര്‍ടി നടപടി കൈക്കൊണ്ടപ്പോള്‍ ആ യോഗത്തില്‍ പാര്‍ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ സന്നിഹിതനായിരുന്നു എന്നാണ് മനസിലാക്കുന്നത്. അതില്‍ നിന്നും കാണാനാവുന്നത് പാര്‍ടിക്ക് മുന്നില്‍ വ്യക്തികളല്ല, വസ്തുതകളാണ് വിലമതിക്കപ്പെടുന്നത് എന്നതാണ്. തെറ്റുകാണിച്ചു എങ്കില്‍ ശിക്ഷിക്കപ്പെടും അതുറപ്പാണ്. ആരെന്നുള്ളതല്ല, ആരായാലും ശരിവഴിയിലായിരിക്കണം എന്നതാണ് ആ പാര്‍ടിയുടെ നിലപാട്. ആ പാര്‍ടി ഒരു വ്യക്തിയല്ല, ഒരു കൂട്ടായ്മയാണ്. അതിനാലാണ് വി എസിനും പിണറായിക്കും എതിരെ പാര്‍ട്ടി നടപടി ഉണ്ടായത്. അവര്‍ക്ക് പി ബി യില്‍ നിന്നും പുറത്താവേണ്ടി വന്നത്. അവരുടെ പദവിക്ക് നിരക്കാത്ത പത്രസമ്മേളനങ്ങളാണ് അതിന് കാരണമായത് എന്നാണ് ഓര്‍മ. വി എസിന് പിന്നീട് തിരികെ പി ബിയിലേക്ക് എത്താന്‍ സാധിക്കാതെ പോയതിന് കാരണം തെറ്റിന്റെ തുലാസ് താണുനിന്നത് തന്നെയായിരിക്കാനാണ് സാധ്യത. അതായത് കുറ്റം ആര് ചെയ്താലും ആ പാര്‍ടിക്ക് മുന്നില്‍ ആരും വലുതല്ല. ആരും ചെറുതുമല്ല.

പീഡനാരോപണ വിധേയനായ ഷൊര്‍ണൂര്‍ എം എല്‍ എ പി കെ ശശിയെ മുന്‍നിര്‍ത്തി സിപിഐ എമ്മിനെ അടിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടുകയാണ് ചിലര്‍. ആ പാര്‍ട്ടി പി കെ ശശിയെ സംരക്ഷിക്കുകയാണ് എന്നൊക്കെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരടക്കമുള്ളവര്‍ വിധിയെഴുതുകയാണ്. അവര്‍ ലക്ഷ്യം വെക്കുന്നത് സദാചാരമൂല്യങ്ങളും രാഷ്ട്രീയ ധാര്‍മികതയും തൊട്ടുതീണ്ടിയിട്ടില്ലാത്ത കോണ്‍ഗ്രസും ബി ജെ പിയും പോലുള്ള വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലവാരത്തിലാണ് സിപിഐ എമ്മും എന്ന് വരുത്തി തീര്‍ക്കലാണ്. ഇടതുപക്ഷം സമം വലതുപക്ഷം എന്ന സൂത്രവാക്യം ചമയ്ക്കാന്‍ എത്രയോ കാലമായി അവര്‍ അഹോരാത്രം പണിപ്പെടുകയാണല്ലൊ.

ഇവരുടെ ഈ പ്രചരണം വലതുപക്ഷ മുതലാളിത്ത ചേരിക്ക് ഒരുപാട് ഗുണം ചെയ്യും. തൊഴിലാളി വര്‍ഗവും അവരുടെ പാര്‍ടിയും ഇതാ മലീമസപ്പെട്ടിരിക്കുന്നു എന്ന ഇവരുടെ കുപ്രചരണം നിരാലംബരായ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളില്‍ തീര്‍ച്ചയായും നിരാശ വളര്‍ത്തൂം. അവരെല്ലാവരും വസ്തുതകള്‍ മനസിലാക്കി അഭിപ്രായ നിര്‍മിതി കൈക്കൊള്ളുന്നവരല്ല. ഇടതുപക്ഷത്ത് നില്‍ക്കുന്ന അക്കൂട്ടരില്‍ പലരും അവിടെ നിന്നും മാറിനില്‍ക്കുന്നതില്‍ വൈമനസ്യം കാണിക്കില്ല. ആ ഭിന്നിപ്പ് മുതലാളിത്ത ചേരിക്ക് എതിരായ കൂട്ടായ്മയെ ദുര്‍ബലപ്പെടുത്തുന്ന ഒന്നാണ്. അതുകൊണ്ടാണ് മലയാള മനോരമയും മാതൃഭൂമിയും അത്തരം കുത്തക മാധ്യമങ്ങളിലെ ജീവനക്കാരും ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ഓവര്‍ടൈം പണിയെടുക്കുന്നത്. പി കെ ശശി വിഷയത്തില്‍ സിപിഐ എം നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുമ്പ് വ്യാഖ്യാനങ്ങളും വിധിയെഴുത്തുകളും നടത്തി, കഴിയുന്നത്ര ആ പാര്‍ട്ടിയെ മോശമാക്കണം. പ്രതിച്ഛായ തകര്‍ക്കണം. രാഷ്ട്രീയ ധാര്‍മികതയില്ലാത്തവരെന്ന് വരുത്തി തീര്‍ക്കണം. അതാണ് കുത്തകമാധ്യമങ്ങളുടെയും വലതുപക്ഷത്തിന്റെയും ലക്ഷ്യം. അവരുടെ പ്രചരണ കോലാഹലങ്ങളില്‍ ചില ശുദ്ധമനസ്‌കരും പങ്കാളിയാവുന്നു എന്നതാണ് സങ്കടകരമായ വസ്തുത.

സിപിഐ എംന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നല്ലൊ പി ശശി. ആ പാര്‍ടിയുടെ കരുത്തനായ ജില്ലാ സെക്രട്ടറിയെന്ന വിലയിരുത്തലിന് പാത്രീഭവിച്ച വ്യക്തിയാണ് അദ്ദേഹം. ആ കാലത്ത് സിപിഐ എം സെക്രട്ടറിയായിരുന്ന പിണറായിയുടെ വിശ്വസ്തനെന്ന് കുത്തക മാധ്യമങ്ങള്‍ എഴുതി പൊലിപ്പിച്ച പി ശശിയ്‌ക്കെതിരെ പാര്‍ടി നടപടി കൈക്കൊണ്ടപ്പോള്‍ ആ യോഗത്തില്‍ പാര്‍ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ സന്നിഹിതനായിരുന്നു എന്നാണ് മനസിലാക്കുന്നത്. അതില്‍ നിന്നും കാണാനാവുന്നത് പാര്‍ടിക്ക് മുന്നില്‍ വ്യക്തികളല്ല, വസ്തുതകളാണ് വിലമതിക്കപ്പെടുന്നത് എന്നതാണ്. തെറ്റുകാണിച്ചു എങ്കില്‍ ശിക്ഷിക്കപ്പെടും അതുറപ്പാണ്. ആരെന്നുള്ളതല്ല, ആരായാലും ശരിവഴിയിലായിരിക്കണം എന്നതാണ് ആ പാര്‍ടിയുടെ നിലപാട്. ആ പാര്‍ടി ഒരു വ്യക്തിയല്ല, ഒരു കൂട്ടായ്മയാണ്. അതിനാലാണ് വി എസിനും പിണറായിക്കും എതിരെ പാര്‍ട്ടി നടപടി ഉണ്ടായത്. അവര്‍ക്ക് പി ബി യില്‍ നിന്നും പുറത്താവേണ്ടി വന്നത്. അവരുടെ പദവിക്ക് നിരക്കാത്ത പത്രസമ്മേളനങ്ങളാണ് അതിന് കാരണമായത് എന്നാണ് ഓര്‍മ. വി എസിന് പിന്നീട് തിരികെ പി ബിയിലേക്ക് എത്താന്‍ സാധിക്കാതെ പോയതിന് കാരണം തെറ്റിന്റെ തുലാസ് താണുനിന്നത് തന്നെയായിരിക്കാനാണ് സാധ്യത. അതായത് കുറ്റം ആര് ചെയ്താലും ആ പാര്‍ടിക്ക് മുന്നില്‍ ആരും വലുതല്ല. ആരും ചെറുതുമല്ല.

വി എസിനും പിണറായിക്കും എതിരെ നടപടിയെടുത്ത പാര്‍ടി, പി കെ ശശിയ്ക്ക് മുന്നില്‍ പതറിയെന്നൊക്കെ വ്യാഖ്യാനിക്കുന്നവരോട് എന്ത് പറയാനാണ് ? പാര്‍ടി നടപടികള്‍ വലതുപക്ഷ കോമരങ്ങളുടെ, കുത്തക മാധ്യമങ്ങളുടെ താല്‍പ്പര്യത്തിന്, അവര്‍ നിശ്ചയിക്കുന്ന സമയത്ത് ആയിരിക്കണം എന്ന ഇണ്ടാസ് പരിഹാസ്യമാണ്. പി കെ ശശി എം എല്‍ എ കുറ്റക്കാരനാണെങ്കില്‍ മാത്രമേ നടപടി എടുക്കാന്‍ സാധിക്കു. കവടി നിരത്തിയല്ലല്ലോ കുറ്റം നടത്തിയെങ്കില്‍ അത് കണ്ടെത്തുക. കുറെ മാധ്യമങ്ങള്‍ എഴുതിപൊലിപ്പിച്ചതുകൊണ്ടും ന്യൂസ്അവര്‍ ചര്‍ച്ച നടത്തിയതുകൊണ്ടും പറയാതെവയ്യെന്ന് രോഷം കൊണ്ടതുകൊണ്ടും പാര്‍ട്ടിക്ക് നടപടി എടുക്കാന്‍ പറ്റില്ലല്ലോ. അതിന് മാനദണ്ഡങ്ങളും പാര്‍ടിയുടേതായ രീതികളുമുണ്ട്. ഇതുവരെ സിപിഐ എം കൈക്കൊണ്ട നടപടികളൊക്കെ ആ പാര്‍ടിയുടെ ബോധ്യത്തില്‍ നിന്നുമുള്ളതാണ്. അതാണ് ശരി. ആ ശരിമയാണ് ഇവിടെയും ഈ പരാതിയിലും പ്രകാശിതമാവേണ്ടത്.

സിപിഐ എം സംസ്ഥാന കമ്മറ്റി ഓഫീസില്‍ ഒരു യുവതിയുടെ പരാതി ലഭിച്ചു. എ കെ ജി സെന്റര്‍ ഓഫീസ് സെക്രട്ടറി ആ പരാതി പാര്‍ടി സംസ്ഥാന സെക്രട്ടറിക്ക് കൈമാറി. സെക്രട്ടറി ആ പരാതി സെക്രട്ടേറിയറ്റ് യോഗത്തില്‍ വെച്ചു. പരാതി എഴുതിയ യുവതിയില്‍ നിന്നും പരാതിയില്‍ ആരോപണ വിധേയനായ വ്യക്തിയില്‍ നിന്നും പ്രാഥമിക വിശദീകരണം ചോദിക്കാന്‍ പാര്‍ടി സെക്രട്ടേറിയറ്റ് സംസ്ഥാന സെക്രട്ടറിയെ ഉത്തരവാദപ്പെടുത്തി. സംസ്ഥാന സെക്രട്ടറി രണ്ടുപേരോടും നേരിട്ട് സംസാരിച്ചു. അവരുടെ വിശദീകരണങ്ങള്‍ സംബന്ധിച്ച് തുടര്‍ന്ന് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് പരാതിയെ കുറിച്ചന്വേഷിക്കാന്‍ രണ്ട് സെക്രട്ടേറിയറ്റ് അംഗങ്ങളെ ചുമതലപ്പെടുത്തി. പി കെ ശ്രീമതി, എ കെ ബാലന്‍ എന്നീ കേന്ദ്രകമ്മറ്റിയംഗങ്ങള്‍ അന്വേഷണം ആരംഭിച്ചു. പരാതിക്കാരിയില്‍ നിന്നും ആരോപണ വിധേയനില്‍ നിന്നും പരാതിക്കാരി പരാമര്‍ശിക്കുന്ന ഓഫീസില്‍ നിന്നും അവിടെയുള്ള ജീവനക്കാരില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും മറ്റും അവര്‍ അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കും. കൃത്യമായ നിഗമനത്തിലേക്കെത്തും. അപ്പോള്‍ സിപിഐ എംന് ലഭിച്ച ആ പരാതിയില്‍ കഴമ്പുണ്ടോ, ഇല്ലയോ എന്ന് മനസിലാവും. നടപടിയിലേക്ക് പോവേണ്ടതാണെങ്കില്‍ അങ്ങനെ ചെയ്യും. കെട്ടിച്ചമച്ച പരാതിയെങ്കില്‍ അത് സംബന്ധിച്ച നടപടികള്‍ കൈക്കൊള്ളും. അതിനൊക്കെയുള്ള ത്രാണി സിപിഐ എംന് ഉണ്ടെന്ന് ആ പാര്‍ടി എത്രയോ വട്ടം തെളിയിച്ചിരിക്കുന്നു.

യുവതി പാര്‍ടിക്ക് നല്‍കിയ പരാതിയില്‍ സിപിഐ എം നേതാവായ പി കെ ശശിയ്‌ക്കെതിരെ പാര്‍ടി തല നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുണ്ടാവുക. പാര്‍ട്ടി തല നടപടികള്‍ എന്തൊക്കെയെന്ന് സിപിഐ എം ഭരണഘടനയില്‍ കൃത്യമായി പറയുന്നുണ്ട്. അത് കൈക്കൊള്ളാന്‍ മാത്രമേ ആ പാര്‍ടിക്ക് സാധിക്കുകയുള്ളു. യുവതിക്ക് നിയമനടപടികള്‍ക്ക് പോകണമെങ്കില്‍ അവര്‍ക്ക് മുന്നില്‍ ആരും തടസമായി നില്‍ക്കുന്നില്ല. പോലീസില്‍ പരാതി നല്‍കാം. നിയമനടപടികള്‍ സ്വീകരിക്കാം. അതവരുടെ തീരുമാനവും ഇഷ്ടവുമാണ്. അതിന്‍മേല്‍ സിപിഐ എം കൈവെക്കുകയുമില്ല. ഇതാണ് വസ്തുത.

എന്നിട്ടും കുത്തക മാധ്യമങ്ങളും വലതുപക്ഷവും ചില ആക്റ്റിവിസ്റ്റുകളും സിപിഐ എംനെ താറടിക്കാനും ആ പാര്‍ടിയുടെ സെക്രട്ടറി കോയിയേരി ബാലകൃഷ്ണനെ അപഹസിക്കാനും ഇറങ്ങുന്നുണ്ട് എങ്കില്‍ അതില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. അത് തൊഴിലാളി വിരുദ്ധ രാഷ്ട്രീയമാണ്. അത് മുതലാളിത്ത ശക്തികളുടെ അജണ്ടയുമാണ്.

09-Sep-2018