ജമ്മു കാശ്മീര്‍ തെറ്റും ശരിയും

ആര്‍ എസ് എസ് നുണപ്രചരണത്തിന്റെ നേരെ വിപരീതമാണ് സത്യത്തില്‍ കാശ്മീരി മുസ്ലീങ്ങളുടെ ചരിത്രം. ഭൂരിപക്ഷ സമുദായക്കാര്‍ എന്ന നിലയില്‍ കാശ്മീരി മുസ്ലീങ്ങള്‍ മറ്റുള്ളവരുടെ മേല്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുകയോ അവരെ ഭരിക്കുകയോ ചെയ്തിട്ടില്ല. ക്രിസ്തു വര്‍ഷാരംഭത്തില്‍ മഹാനായ അശോകനും പിന്നീട് കുശാനരും ഹൂണരും എല്ലാം ഭരിച്ച കാശ്മീരിലെ ആദ്യ മുസ്ലീം ഭരണാധികാരി ബുല്‍ ബുല്‍ ഷാ ആയിരുന്നു. തുടര്‍ന്ന് പലരും മാറി മാറി ഭരിച്ചു. 1339 ല്‍ ഷാ മിറും തുടര്‍ന്ന് 1751 വരെ അഞ്ചു നൂറ്റാണ്ടോളം മുഗളരും ഭരിച്ചു. പിന്നീട് ഏറെക്കാലം ജമ്മു കാശ്മീര്‍ താഴ്‌വര ഭരിച്ചത് അഫ്ഘാന്‍ ഭരണാധികാരികളായിരുന്നു. 1747ല്‍ അഹമ്മദ് ഷാ അബ്ദാലിയുടെ ദുരാനി ഭരണവംശത്തിന്റെ ഭരണത്തിലെ ദുരിത ജീവിതം മടുത്ത് കാശ്മീരി മുസ്ലീങ്ങള്‍ പലരും അന്ന് തന്നെ നാടുവിടാന്‍ നിര്‍ബന്ധിതരായി. അന്നേ തുടങ്ങിയതാണവരുടെ പലായനം. തുടര്‍ന്നാണ് സിക്കുകാരുടെ ഭരണം വരുന്നത്. അഫ്ഗാന്‍ ഭരണത്തെ വെറുത്ത ജനങ്ങള്‍ ഏറെ ആശ്വാസത്തോടെയാണ് സിഖ് ഭരണത്തെ സ്വാഗതം ചെയ്തത്. എന്നാല്‍, 1819 മുതല്‍ 1846 വരെ നീണ്ട സിക്ക് ഭരണത്തിലും കാശ്മീര്‍ മുസ്ലീങ്ങളുടെ ജീവിത ദുരിതത്തിനോ അവര്‍ നേരിടേണ്ടി വന്ന വിവേചനങ്ങള്‍ക്കോ ഒരറുതിയുമുണ്ടായില്ല. ഇന്ന് നാം കരുതുന്നത് പോലെ മതപരമായ സ്വത്വ ബോധമല്ല ഭരണാധികാരികളേയോ, ഭരിക്കപ്പെടുന്നവരേയോ നയിച്ചിരുന്നത്. ഗോത്രം, സംസ്‌ക്കാരം, ഭാഷ എന്നിവയെല്ലാം അന്ന് അതിലേറെ നിര്‍ണ്ണായകമായിരുന്നു.

കാശ്മീരിലെ ജനാധിപത്യ കശാപ്പിനെ ഇടതടവില്ലാതെ ന്യായീകരിക്കുന്നവര്‍ മനസിലാക്കേണ്ട കുറെ വസ്തുതകളുണ്ട്. ആര്‍ എസ് എസ് സംഘപരിവാരം നടത്തുന്ന വിഷലിപ്ത പ്രചാരണം ഏറ്റുപിടിച്ച് പ്രചരിപ്പിക്കുന്നവരില്‍ ഭൂരിഭാഗവും കാശ്മീരിന്റെ ചരിത്രവും മറ്റും മനസിലാക്കാത്തവരാണ്. അത്തരത്തിലുള്ള ഏറ്റുപറച്ചിലുകള്‍ രാജ്യത്തെ വലിയ ഭവിഷ്യത്തിലേക്ക് നയിക്കുമെന്നതില്‍ സംശയം വേണ്ട. ആര്‍ എസ് എസ് പറഞ്ഞ് പരത്തുന്ന ഇന്ത്യാചരിത്രവും ഓരോരോ സംഭവഗതികളുടെ വര്‍ഗീയമായ വ്യാഖ്യാനവും തലക്കകത്ത് കയറിയാല്‍ ഏത് ക്രൂരതയേയും മനുഷ്യത്വമില്ലായ്മയേയും ന്യായീകരിക്കാന്‍ മനുഷ്യന്‍ പാകപ്പെടും. ആസിഫ എന്ന കാശ്മീരി പെണ്‍കുഞ്ഞിനെ ഏഴ് ദിവസം ഒരു ക്ഷേത്രത്തിനകത്ത് വിഗ്രഹത്തിന്റെ മുന്നില്‍ പട്ടിണിക്കിട്ട് അതിക്രൂരമായി് ബലാത്സംഗം ചെയ്ത ശേഷം സംഘികള്‍ പാറക്കല്ലിനടിച്ച് കൊന്ന സംഭവത്തെ വരെ ന്യായീകരിക്കാന്‍ ഇവിടെ ആളുണ്ടായത് ആര്‍ എസ്് എസിന്റെ നുണപ്പുരകളിലെ വ്യാജനിര്‍മിതികളില്‍ വിശ്വസിച്ചാണ്. ഇപ്പോള്‍ ഒരു സംസ്ഥാനത്ത് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ഒഴികെ മറ്റെല്ലാ പാര്‍ട്ടിയുടെയും നേതാക്കളെയും തടവിലിട്ടിരിക്കുന്നു. കൂടെ ഫെഡറലിസത്തേയും പാര്‍ലിമെന്ററി ജനാധിപത്യത്തെയും തുറുങ്കിലടച്ചിരിക്കുന്നു. ഈ തെമ്മാടിത്ത രാാഷ്ട്രീയത്തെ, രാജ്യത്തിന്റെ ഭരണഘടനയെ വെല്ലുവിളിക്കുന്ന ഏകാധിപത്യ ഭരണശൈലിയെ വരെ ന്യായീകരിക്കുന്നവര്‍ ഉണ്ടാകുന്നതങ്ങനെയാണ്!

മുസ്ലീങ്ങളെ ആക്രമിക്കുമ്പോള്‍ ഒച്ചയിടുന്നവര്‍ കാശ്മീരിലെ ഹിന്ദുക്കളായ പണ്ഡിറ്റുകളെ ആക്രമിച്ച് നാട് കടത്തിയപ്പോള്‍ മിണ്ടിയില്ലെന്നാണ് ശാഖയിലെ വിഷംതുപ്പി വര്‍ഗീയവാദികള്‍ പറയുന്നത്. കാശ്മീരിലെ ബ്രാഹ്മണ പണ്ഡിറ്റുകള്‍ കൊടിയ പീഡനങ്ങളേറ്റുവാങ്ങിയിട്ടുണ്ട് എന്ന നുണ സംഘികള്‍ പ്രചരിപ്പിക്കുമ്പോള്‍ ഇവര്‍ ഈ പറയുന്നത് ശരിയാണോ എന്നും കാശ്മീരിലെ ഭൂരിപക്ഷ മുസ്ലീങ്ങള്‍ ഹിന്ദു ന്യൂനപക്ഷത്തോട് ക്രൂരമായ വിവേചനമാണോ കാണിച്ചിട്ടുള്ളത് എന്നും നൂറ്റാണ്ടുകളായ് കാശ്മീരി പണ്ഡിറ്റുകളവിടെ പീഡനങ്ങളെല്ലാം സഹിച്ചാണോ കഴിഞ്ഞു കൂടിയത് എന്നും പരിശോധിക്കേണ്ടതുണ്ട്. ്‌പ്പോള്‍ നമുക്ക് മനസിലാക്കാന്‍ സാധിക്കുന്നത് ആ പ്രചരണം തീര്‍ത്തും അസംബന്ധമാണ് എന്നുള്ളതാണ്.

ഹിന്ദു കാശ്മീര്‍ - മുസ്ലീം കാശ്മീര്‍ എന്ന വ്യാഖ്യാനവും വേര്‍തിരിവുമൊക്കെ ബ്രിട്ടീഷ് ഭരണത്തിന് മുമ്പ്, കൊളോണിയല്‍ ആധുനികതക്ക് മുമ്പ് ഉണ്ടായിരുന്നില്ല. അഫ്ഗാന്‍, സിക്ക്, ദോഗ്ര ഭരണകൂടങ്ങളും അവരുടെ ആളുകളും പണ്ഡിറ്റുകളും കുറച്ച് സയ്യിദുകളും ചേര്‍ന്ന് മഹാ ഭൂരിപക്ഷം വരുന്ന ജമ്മു കാശ്മീരിലെ ദരിദ്ര കര്‍ഷകരായ മുസ്ലീങ്ങളോടാണ് ആ നാടിന്റെ ചരിത്രത്തിലുടനീളം കടുത്ത വിവേചനം കാണിച്ചു പോന്നിട്ടുള്ളത്. ഭരണത്തില്‍ നിന്നും ഉദ്യോഗങ്ങളില്‍ നിന്നും മെച്ചപ്പെട്ട ജീവിത നിലവാരത്തില്‍ നിന്നും അവരാണ് എന്നും അകറ്റി നിര്‍ത്തപ്പെട്ടത്. ജനിച്ച് വളര്‍ന്ന സ്വന്തം നാട് വിട്ട് അവരോളം പലായനം ചെയ്തവരോ, കൊല ചെയ്യപ്പെട്ടവരോ ആരുമില്ല എന്നതാണ് സത്യം.

ഇതിനാധാരമായ തെളിവുകള്‍ എന്തൊക്കെയാണെന്ന് ഇവിടെ പരിശോധിക്കാം. അതിന് മുമ്പ് ഒരു കാര്യം മനസിലാക്കണം. ആധുനിക ഘട്ടത്തില്‍ നടന്ന കലാപങ്ങള്‍ക്ക് ഭരണാധികാര നയങ്ങളേക്കാള്‍ വലിയ ഒരു പങ്കും അവിടുത്തെ മുസ്ലീങ്ങള്‍ക്കില്ല. കലാപങ്ങള്‍ നടത്തിയത് സമുദായങ്ങളല്ല. ഇരുസമുദായങ്ങളിലേയും ന്യൂനപക്ഷം വരുന്ന വര്‍ഗീയവാദികളാണ്. ഒരു ഭാഗത്ത് ജിഹാദികളും മറുഭാഗത്ത് ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള ഹിന്ദു തീവ്രവാദികളുമാണ് കലാപത്തിനിറങ്ങിയത്. രണ്ടുകൂട്ടരെയും ഇരുരാജ്യങ്ങളേയും സമര്‍ത്ഥമായി് തമ്മിലടിപ്പിച്ച സാമ്രാജ്യത്വ ശക്തികളുടെ രാഷ്ടീയ തന്ത്രങ്ങളും താല്‍പ്പര്യങ്ങളും കൂടി ഇതിനൊപ്പം കൂട്ടിവായിക്കണം. ഇതെല്ലാം ചേര്‍ന്നാണ് കാശ്മീരിനെ ചോരക്കളമാക്കിയത്. എന്നാല്‍, ആര്‍ എസ് എസ് വ്യാഖ്യാനങ്ങളില്‍ ഇതൊന്നുമുണ്ടാവില്ല.

ആര്‍ എസ് എസ് പറഞ്ഞു പരത്തുന്ന നുണകള്‍ ശരിയാണെന്ന് വിശ്വസിക്കുന്നവരോട് ചോദിക്കാനുള്ളത്, ഗുജറാത്ത് വര്‍ഗീയ കലാപത്തില്‍ ആര്‍ എസ് എസ് സംഘപരിവാരം ആയിരകണക്കിന് മുസ്ലീങ്ങളെ കൊന്നൊടുക്കിയിരുന്നു. അതിനാല്‍ രാജ്യത്തെങ്ങുമുള്ള ഹിന്ദുക്കളെ കൊല്ലാനായി മുസ്ലീങ്ങള്‍ സംഘടിതരായി ഇറങ്ങുന്നതില്‍ ഒരു തെറ്റുമില്ലെന്ന് നാളെ വേറൊരു കൂട്ടര്‍ വാദിച്ചാല്‍ അത് അംഗീകരിക്കാന്‍ സാധിക്കുമോ ? ഇരിങ്ങാലക്കുടയിലെ ജൈനരോടും കൊടുങ്ങല്ലൂരിലെ ബൗദ്ധരോടും പണ്ട് ഹിന്ദുക്കള്‍ ചെയ്തതിനെല്ലാം പ്രതികാരം ചെയ്യാന്‍ ഇന്ന് അവര്‍ഡ വന്നാല്‍ എങ്ങനെയുണ്ടാവുമെന്ന് ആലോചിച്ചിട്ടുണ്ടോ ? ആര്‍ എസ് എസിന്റെ വ്യാഖ്യാനത്തില്‍ കാശ്മീരി മുസ്ലീങ്ങള്‍ രാജ്യദ്രോഹികളായ ഭീകരവാദികളാണെങ്കില്‍, ദോഗ്ര രാജാക്കന്മാരും കാശ്മീരി പണ്ഡിറ്റുകളും ഏറെ സാധുക്കളും ദേശസ്‌നേഹികളുമാണ്. അവരെയാണ് കാശ്മീരി മുസ്ലീങ്ങള്‍ ഓടിച്ചത്. എന്നാല്‍, ചരിത്ര യാഥാര്‍ത്ഥ്യം മനസിലാക്കാനായി തുനിഞ്ഞിറങ്ങിയാല്‍ ലഭിക്കുന്ന വസ്തുതകളും തെളിവുകളും സംഘപരിവാരത്തിന്റെ വ്യാഖ്യാനങ്ങളെല്ലാം തെറ്റാണെന്ന് അടിവരയിടുന്നതാണ്.

ആയിര കണക്കിന് വരുന്ന പണ്ഡിറ്റുകളെയാണ് 1990 കളില്‍ ആക്രമിച്ച് കൊന്നതെന്ന് ആര്‍ എസ് എസ് സംഘപരിവാരം നിരന്തരം പ്രചരിപ്പിക്കാറുണ്ട്. അത് പെരുപ്പിച്ച കണക്കാണ്. 23 ക്ഷേത്രങ്ങളും തകര്‍ത്തുവെന്ന ആര്‍ എസ് എസ് സംഘപരിവാരത്തിന്റെ പ്രചരണത്തെ കുറിച്ചും അന്വേഷണം നടത്തിയപ്പോള്‍ അതും നുണപ്രചരണമാണെന്ന് തെളിഞ്ഞു. അതേ കുറിച്ച് Evasn sâ A Departure From History യില്‍ പ്രതിപാദിച്ചിട്ടുണ്ട് (പേജ് നമ്പര്‍ 23,24) Sumatnra Bose sâ Kashmir ; Roots of conf-litc Paths to peace എന്ന പുസ്തകവും യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ സഹായകമാണ്.
ഈ ലിങ്കും നോക്കുക. https://books.google.co.in/books?id=1wB2DQAAQBAJ&pg=PT305&redir_esc=y#v=onepage&q&f=fal-se IqSpX hniZmwi§Ä¡v Mridu Rai bpsS Hindu Rulers and Muslim peasants നോക്കുക.

പണ്ഡിറ്റുകളുടെ തന്നെ സംഘടനയായ കാശ്മീര്‍ സംഘര്‍ഷ സമിതിയെ ഉദ്ധരിച്ച്, 399 പേര്‍ കൊല ചെയ്യപ്പെട്ടുവെന്നാണ് വിക്കിപീഡിയ പറയുന്നത്. (Exodus of Kashmiri Pandist). 1989കള്‍ മുതല്‍ 219 പേര്‍ കൊല ചെയ്യപ്പെട്ടു എന്ന് കണ്ടെത്തിയെന്ന് ഹിന്ദു പത്രം പറയുന്നു. https://www.thehindu.com/todays-paper/ldquo219-Kashmiri-Pandits-killed-by-militants-since-1989rdquo/article16006510.e-ce.

ആര്‍ എസ് എസ് സംഘപരിവാരത്തിന്റെ വ്യാജ കണക്കും യഥാര്‍ത്ഥ കണക്കും തമ്മിലുള്ള വ്യാത്യാസം അവരുടേത് നുണയുടെ പ്രത്യയശാസ്ത്ര പ്രയോഗമാണെന്നത് മനസിലാക്കി തരുന്നു. 400 പേര്‍ കൊല ചെയ്യപ്പെട്ടതിനെ നിസ്സാരവല്‍ക്കരിക്കുകയല്ല. എന്നാല്‍, ജെ കെ എല്‍ എഫിന്റെ ആക്രമണങ്ങളുടെ കുറ്റം മുഴുവന്‍ മുസ്ലീങ്ങളുടേതാണെന്ന വ്യാഖ്യാനം ഒരിക്കലും അംഗീകരിക്കാനാവില്ല. അക്കാലത്തെ കേന്ദ്രസര്‍ക്കാര്‍ നടപടികളും സംഘപരിവാര പ്രചരണങ്ങളുമെല്ലാം കലാപത്തില്‍ എത്തിക്കുന്നതില്‍ പങ്ക് വഹിച്ചു എന്നത് മറക്കാന്‍ ആര്‍ക്കാണ് പറ്റുക. 1990ലെ കലാപങ്ങളില്‍ കൊല ചെയ്യപ്പെട്ട കാശ്മീരി പണ്ഡിറ്റുകളുടെ പേര് പറഞ്ഞ് മുസ്ലീങ്ങളെ കൊല്ലുന്നതില്‍ ന്യായമുണ്ടെന്ന് വാദിക്കുന്ന ആര്‍ എസ് എസ് സംഘപരിവാരങ്ങള്‍ക്ക് 1947 ല്‍ ഉണ്ടായ വിഭജന കലാപ സമയത്തെ ക്രൂരമായ വംശഹത്യയില്‍ എത്ര മുസ്ലീങ്ങളാണ് നിഷ്‌കരുണം കൊല്ലപ്പെട്ടതെന്നറിയാമോ? പാക്കിസ്ഥാന്റെ കണക്കിലത് 60000മാണ്. ഇന്ത്യ - പാക് സംയുക്ത കമ്മീഷന്റെ കണക്ക് 70000ആണ്. വിഖ്യാത കാശ്മീരി പത്രപ്രവര്‍ത്തകന്‍ വേദ് ഭാസിന്റെ കണക്ക് പ്രകാരം 100000ആണ്.
https://en.m.wikipedia.org/wiki/1947_Jammu_massacres#CITEREFPuri,_Across_the_Line_of_Cotnrol2012

ഹരിസിങ്ങ് രാജാവിന്റെ സഹായത്തോടെ, ആര്‍ എസ് എസിന്റെ സജീവമായ പങ്കാളിത്തത്തോടെ കുറച്ചൊക്കെ സിക്കുകാരും കൂടി ചേര്‍ന്നാണ് ഈ മുസ്ലീംഹത്യ നടത്തിയതെന്ന് കലാപത്തിന് സാക്ഷ്യം വഹിച്ച വേദ് ഭാസിന്‍ പിന്നീട് ലോകത്തോട് തുറന്ന് പറഞ്ഞിട്ടുണ്ട്.
https://kashmirlife.net/jammu-1947-issue-35-vol-07-89728/

വിഭജന കലാപത്തില്‍ ജമ്മുകാശ്മീരില്‍ മാത്രം കൊല ചെയ്യപ്പെട്ട ഹിന്ദുക്കളും മുസ്ലീങ്ങളും 20000 മുതല്‍ 30000 വരെയാണെന്നും ഇതിനെല്ലാം കാരണം രാജ്യം വിട്ട് പോകുന്ന ബ്രിട്ടീഷുകാര്‍ തോന്നിയ പോലെ രാജ്യത്തെ വിഭജിച്ചതാണെന്നുമുള്ള സത്യം ഇപ്പോള്‍ കാശ്മീരിനെ രണ്ടായി വിഭജിപ്പിച്ച ആര്‍ എസ് എസ് ഒരിക്കലും പറയില്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യ സമരം നടക്കുമ്പോള്‍ ആര്‍ എസ് എസ് മാനസികമായി ബ്രിട്ടീഷുകാര്‍ക്കൊപ്പമായിരുന്നു. സ്വാതന്ത്ര്യ വേളയില്‍ വിഭജന കാലത്ത് ഒരു ലക്ഷത്തോളം വരുന്ന മുസ്ലീങ്ങളെ കൊന്നൊടുക്കാന്‍ ആര്‍ എസ് എസിന് സൗകര്യവുമുണ്ടാക്കിയത് ബ്രിട്ടീഷുകാരാണ്.

അന്യ മതസ്ഥരെ ഇല്ലാതാക്കുക എന്ന ഭൂരിപക്ഷ / ന്യൂനപക്ഷ വിഭാഗങ്ങളിലെ വര്‍ഗീയ വാദികളുടെ മനുഷ്യത്വ ഹീനമായ യുക്തി ജനാധിപത്യ സമൂഹത്തിനും മനുഷ്യ സ്‌നേഹികള്‍ക്കും സ്വീകാര്യമല്ല. അതിനാലാണ് ചരിത്രത്തിലെ പോറലുകളെ പെരുപ്പിച്ച് കാണിച്ച് മുതലെടുപ്പ് നടത്താന്‍ ഇരുകൂട്ടരും എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഇത്തരം വര്‍ഗീയ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് നടപ്പിലാക്കാനായി കലാപ കേസുകള്‍ പുനരന്വേഷിക്കണമെന്ന ആര്‍ എസ് എസ് സംഘപരിവാരത്തിന്റെ അതിവാദങ്ങളെ സുപ്രീം കോടതി അക്കാലത്ത് തന്നെ തള്ളിയിരുന്നു.
https://www.ndtv.com/india-news/supreme-court-refuses-to-reopen-215-cases-in-kashmiri-pandits-killings-1728500

ഏകദേശം 60000 വരുന്ന കാശ്മീരി പണ്ഡിറ്റുകളും കുറച്ച് സിക്കുകാരും കാശ്മീരില്‍ നിന്നും പാലായനം ചെയ്തു എന്നത് വേദനാജനകമായ യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, സിഖുകാരുടെയും ദോഗ്രകളുടേയും ഭരണ കാലഘട്ടത്തിലെ വിവേചനങ്ങളാലും 1877- 79 കൊടും ക്ഷാമത്താലും 1947 ലെ മുസ്ലീം വംശഹത്യ മൂലവും കാശ്മീര്‍ വിട്ട് ഓടി പോയ സാധാരണക്കാരായ മുസ്ലീങ്ങളുടെ എണ്ണം ഇതിലുമെത്രയോ കൂടുതലാണെന്ന വസ്തുത ആര്‍ എസ് എസിന്റെ ശാഖയില്‍ പഠിപ്പിക്കുന്ന അമര്‍ചിത്രകഥാ ചരിത്ര പുസ്തകങ്ങളില്‍ കാണില്ല. 1947 ലെ മുസ്ലീം കൂട്ടക്കുരുതിയില്‍ ജമ്മുവില്‍ മാത്രം കൊല്ലപ്പെട്ടവരും നാട് വിട്ട് ഓടേണ്ടി വന്നവരുമായ മുസ്ലീങ്ങള്‍ ഏകദേശം ഒന്നര ലക്ഷത്തോളം വരും.
https://en.m.wikipedia.org/wiki/1947_Jammu_massacres#CITEREFPuri,_Across_the_Line_of_Cotnrol2012

പാക്ക് പഞ്ചാബിലെ ജനസംഖ്യയുടെ പാതിയും കാശ്മീര്‍ വിട്ടോടിപോയ മുസ്ലീങ്ങളായിരുന്നതും നിഷേധിക്കാനാവാത്ത വസ്തുത മാത്രമാണ്.
https://en.m.wikipedia.org/wiki/Kashmiri_diaspora

അവരവരുടെ ജീവിത ചുറ്റുപാടുകളില്‍ നിന്ന് പലായനം ചെയ്തവരെ തിരിച്ച് കൊണ്ട് വന്ന് താമസിപ്പിക്കണമെന്ന നീതി ബോധമാണ് കേന്ദ്ര ഭരണാധികാരികള്‍ക്കെങ്കില്‍ 2011 ലെ സെന്‍സസ് അനുസരിച്ച് ഏകദേശം 10 കോടി നാല്‍പ്പത് ലക്ഷം വരുന്ന ആദിവാസികളില്‍ പാതിയിലേറെയും അവരവരുടെ കാട് വിട്ട് പലായനം ചെയ്യേണ്ടി വന്നുവെന്ന യാഥാര്‍ത്ഥ്യത്തെ എങ്ങിനെയാണ് അഭിമുഖീകരിച്ചത് എന്ന ചോദ്യം പ്രസക്തമാവും.
https://www.google.co.in/amp/s/www.downtoearth.org.in/news/health/amp/more-than-50-of-india-st-ribal-population-has-moved-out-oft-raditional-habitats-62208
https://www.google.co.in/amp/s/relay.nationalgeographic.com/proxy/distribution/public/amp/culture/2019/05/millions-india-indigenous-people-face-eviction-from-forests

ആദിവാസികളോളം മണ്ണിന്റെ മക്കളെന്ന് അവകാശപ്പെടാന്‍ കഴിയുന്ന വേറെ ആരാണ് ഇന്ത്യയിലുള്ളത്? ഇവരെ പുനരധിവസിപ്പിക്കാന്‍ എന്ത് പദ്ധതിയാണ് നിലവിലുള്ളത് ? ആദിവാസികള്‍ക്ക് വേണ്ടി ഒരു പദ്ധതിയും മുന്നോട്ടുവെക്കാത്ത കേന്ദ്രസര്‍ക്കാര്‍, ഹിന്ദുത്വ രാഷ്ട്ര പദ്ധതി ബ്രാഹ്മണനുള്ളതാണെന്ന ബോധ്യത്തില്‍ ബ്രാഹ്മണ പണ്ഡിറ്റുകളെ കാശ്മീരില്‍ തിരികെ കൊണ്ട് വന്ന് പാര്‍പ്പിക്കാന്‍ കോടികളുടെ സര്‍ക്കാര്‍ പദ്ധതികളാണ് മെനഞ്ഞെടുക്കുന്നത്. .
http://web.archive.org/web/20160316152729/http://www.madhyamam.com/archives/news/292417/140613 അപ്പോള്‍ ആദിവാസികളോ എന്ന ചോദ്യത്തിന്, വാനരന്മാര്‍ രാമസേതുവുണ്ടാക്കാന്‍ കല്ല് ചുമക്കട്ടെ എന്ന മറുപടി ആര്‍ എസ് എസ് സര്‍സംഘചാലകില്‍ നിന്നും ഉയരും.

ഇവിടെ ബ്രാഹ്മണരായ ചില കാശ്മീരി പണ്ഡിറ്റുകള്‍ക്ക് ഇതൊന്നും പോര. ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കിയേ മതിയാവു. അവര്‍ക്ക് ഇന്ത്യക്കകത്ത് പ്രത്യേക മാതൃരാജ്യവും വേണം
https://www.google.co.in/amp/s/m.economictimes.com/news/politics-and-nation/kashmiri-pandits-demand-homeland-revocation-of-art-370/amp_articleshow/60246865.cms

ചുരുക്കി പറഞ്ഞാല്‍ ചരിത്ര വസ്തുതകളിലല്ല വര്‍ഗീയ വ്യാഖ്യാനത്തിലാണ് ആര്‍ എസ് എസ് സംഘപരിവാരത്തിന് താല്‍പ്പര്യം. ശ്രദ്ധേയമായ ഒരു കാര്യമെന്തെന്നാല്‍ കാശ്മീരി പണ്ഡിറ്റുകളുടെ സംഘടനയായ കാശ്മീരി പണ്ഡിറ്റ് സംഘര്‍ഷ സമിതിയും അവര്‍ക്കൊപ്പം ചില സിക്ക് സംഘടനകളും പണ്ഡിറ്റുകളുടെ പലായനത്തേയും അതിനോട് ആര്‍ട്ടിക്കിള്‍ 370 കൂട്ടികുഴക്കുന്നതിനെയും കാശ്മീരിന് ഭരണഘടന വിഭാവനം ചെയ്യുന്ന പ്രത്യേക പദവി എടുത്ത് കളഞ്ഞതിനേയും എതിര്‍ത്തതാണ്.
https://kashmirlife.net/jammu-1947-issue-35-vol-07-89728/
https://www.google.co.in/amp/s/thewire.in/rights/kashmir-petition-condemn-abrogation-article-370/amp/

കാശ്മീരിന്റെ പോയകാല ചരിത്രത്തിലും ഇന്നും മതനിരപേക്ഷ വാദികളായ കാശ്മീരി പണ്ഡിറ്റുകള്‍ക്ക് ഒരു കുറവുമില്ല. ഒരു ജാതി-മത വിഭാഗം എന്ന നിലയിലോ, വ്യക്തികളെന്ന നിലയിലോ അവരെ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല. വര്‍ഗപരവും ഭരണപരവുമായ അവരുടെ സാമൂഹിക പദവിയാണ് ദോഗ്ര ഭരണത്തിലും അതിന് മുമ്പും അവരെ നയിച്ചത്. മതപരമെന്നതിനേക്കാള്‍ വര്‍ഗപരമാണ് അവരുടെ സാമൂഹിക നിലയും നിലപാടും. മുസ്ലീങ്ങളുടെ കാര്യവും അങ്ങനെ തന്നെയാണ്. ആര്‍ എസ് എസിനെ സംബന്ധിച്ച് ബ്രാഹ്മണ നേതൃത്വത്തില്‍ ചാതുര്‍വര്‍ണ്യത്തില്‍ അധിഷ്ഠിതമായ സംഘപരിവാര ഹിന്ദുത്വ രാഷ്ട്ര നിര്‍മ്മിതിക്ക് കൊടി പിടിക്കാനും കൊല നടത്താനും ദളിതരെയും പിന്നോക്കക്കാരെയും ആവശ്യമുണ്ട്. ഒരു വാനരസേനയായി. വിവിധ ജാതികളായി നില്‍ക്കുന്ന ഈ ഹിന്ദു വിഭാഗങ്ങളെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ ഒരു ശത്രു വേണം. ഹിറ്റ്‌ലര്‍ക്കത് ജൂതരെങ്കില്‍, ആര്‍ എസ് എസിന് അത് മുസ്ലീങ്ങളാണ്. ആ ശത്രുതക്ക് എരിവും പുളിയും കൂട്ടാന്‍ നെയ്തുണ്ടാക്കിയ വര്‍ഗീയ വ്യാഖ്യാനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുസ്ലീം ഭൂരിപക്ഷമായ കാശ്മീരില്‍ ഹിന്ദു ന്യൂനപക്ഷം പീഡിപ്പിക്കപ്പെടുന്നു എന്നത്. ആ കള്ളപ്രചരണത്തെ മുന്‍നിര്‍ത്തി ഹിന്ദു ഭൂരിപക്ഷമായ ഇന്ത്യയില്‍ ന്യൂനപക്ഷമായ മുസ്ലീങ്ങളെ തിരിച്ച് പീഡിപ്പിക്കുന്നതില്‍ തെറ്റില്ലെന്നാണ് ആര്‍ എസ് എസ് വാദം.

സത്യത്തില്‍ എന്താണ് ചരിത്ര യാഥാര്‍ത്ഥ്യം

ജമ്മുവില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണ്. കാശ്മീരിലാണ് മുസ്ലീങ്ങള്‍ ഭൂരിപക്ഷമായുള്ളത്. (ആകെ ജമ്മു കാശ്മീരില്‍ 68% മുസ്ലീങ്ങളാണ്). ഒരു കാലത്ത് ഭൂമിയിലെ സ്വര്‍ഗവും ഇന്ന് ഭൂമിയിലെ നരകവുമായ ഈ പ്രദേശത്ത് അധിവസിക്കുന്നവര്‍ ഹിന്ദുവോ മുസ്ലീമോ ഇന്ത്യക്കാരോ പാക്കിസ്ഥാനികളോ അല്ല. അവര്‍ കാശ്മീരികളായിരുന്നു. ഹിന്ദു മുസ്ലീം സിക്ക് ബുദ്ധമതക്കാരെല്ലാമുള്ള മത നിരപേക്ഷമായ കൂട്ടുജീവിതത്തിന്റെ പേരാണ് കാശ്മീര്‍. കാശ്മീരിയാത്ത് എന്ന് അത് വിളിക്കപ്പെട്ടു.
https://en.m.wikipedia.org/wiki/Kashmiriyat

കാല്‍പ്പനികവും മനോഹരവുമായ കാശ്മീരിയാത്ത് എന്ന വിളികള്‍ക്കിടയിലും വിവേചനങ്ങളുടെ ജീവിത ദുരിതമുണ്ടായിരുന്നു. വെട്ടി പിടിക്കലുകാരുടെ ഭരണത്തിലും ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ സാമ്രാജ്യത്വ വികസന തന്ത്രങ്ങളിലും ഇന്ത്യാ- പാക് അതിര്‍ത്തി എന്ന നിലയിലും ഹിന്ദു-മുസ്ലീം വര്‍ഗീയ വാദത്തിന്റെ വളക്കൂറുള്ള മണ്ണ് എന്ന നിലയിലും ഭൂപ്രഭുക്കന്മാരുടേയും ഭരണാധിപരുടേയും വര്‍ഗ നിലപാടുകള്‍ മൂലവും ജമ്മു കാശ്മീര്‍ ജനത തീ തിന്ന് ശീലിച്ചു.

ആര്‍ എസ് എസ് നുണപ്രചരണത്തിന്റെ നേരെ വിപരീതമാണ് സത്യത്തില്‍ കാശ്മീരി മുസ്ലീങ്ങളുടെ ചരിത്രം. ഭൂരിപക്ഷ സമുദായക്കാര്‍ എന്ന നിലയില്‍ കാശ്മീരി മുസ്ലീങ്ങള്‍ മറ്റുള്ളവരുടെ മേല്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുകയോ അവരെ ഭരിക്കുകയോ ചെയ്തിട്ടില്ല. ക്രിസ്തു വര്‍ഷാരംഭത്തില്‍ മഹാനായ അശോകനും പിന്നീട് കുശാനരും ഹൂണരും എല്ലാം ഭരിച്ച കാശ്മീരിലെ ആദ്യ മുസ്ലീം ഭരണാധികാരി ബുല്‍ ബുല്‍ ഷാ ആയിരുന്നു. തുടര്‍ന്ന് പലരും മാറി മാറി ഭരിച്ചു. 1339 ല്‍ ഷാ മിറും തുടര്‍ന്ന് 1751 വരെ അഞ്ചു നൂറ്റാണ്ടോളം മുഗളരും ഭരിച്ചു. പിന്നീട് ഏറെക്കാലം ജമ്മു കാശ്മീര്‍ താഴ്‌വര ഭരിച്ചത് അഫ്ഘാന്‍ ഭരണാധികാരികളായിരുന്നു. 1747ല്‍ അഹമ്മദ് ഷാ അബ്ദാലിയുടെ ദുരാനി ഭരണവംശത്തിന്റെ ഭരണത്തിലെ ദുരിത ജീവിതം മടുത്ത് കാശ്മീരി മുസ്ലീങ്ങള്‍ പലരും അന്ന് തന്നെ നാടുവിടാന്‍ നിര്‍ബന്ധിതരായി. അന്നേ തുടങ്ങിയതാണവരുടെ പലായനം. തുടര്‍ന്നാണ് സിക്കുകാരുടെ ഭരണം വരുന്നത്. അഫ്ഗാന്‍ ഭരണത്തെ വെറുത്ത ജനങ്ങള്‍ ഏറെ ആശ്വാസത്തോടെയാണ് സിഖ് ഭരണത്തെ സ്വാഗതം ചെയ്തത്. എന്നാല്‍, 1819 മുതല്‍ 1846 വരെ നീണ്ട സിക്ക് ഭരണത്തിലും കാശ്മീര്‍ മുസ്ലീങ്ങളുടെ ജീവിത ദുരിതത്തിനോ അവര്‍ നേരിടേണ്ടി വന്ന വിവേചനങ്ങള്‍ക്കോ ഒരറുതിയുമുണ്ടായില്ല. ഇന്ന് നാം കരുതുന്നത് പോലെ മതപരമായ സ്വത്വ ബോധമല്ല ഭരണാധികാരികളേയോ, ഭരിക്കപ്പെടുന്നവരേയോ നയിച്ചിരുന്നത്. ഗോത്രം, സംസ്‌ക്കാരം, ഭാഷ എന്നിവയെല്ലാം അന്ന് അതിലേറെ നിര്‍ണ്ണായകമായിരുന്നു.

ഹിന്ദുക്കളോടെന്ന പോലെ സുന്നികളായ അഫ്ഘാനികള്‍ ഷിയാ മുസ്ലീങ്ങളോടും വിവേചനവും ക്രൂരതയും അഴിച്ചു വിട്ടിട്ടുണ്ട്. ഹൈന്ദവ വിഗ്രഹ ഭഞ്ജകന്‍ എന്ന വിശേഷണം സ്ഥാനപേരായി അലങ്കരിച്ച ഭരണാധികാരി സിക്കന്ദറിന്റെ ദര്‍ബാര്‍ നിറയെ കാശ്മീരി ബ്രാഹ്മണരായിരുന്നു എന്നതാണ് വസ്തുത. എന്നാല്‍, മറ്റൊരു മുസ്ലീം ഭരണാധികാരിയായ സൈനുല്‍ ആബിദിനാണ് മതപരിവര്‍ത്തനം ചെയ്യപ്പെട്ട ഹിന്ദുക്കളെ തിരികെ പോകുന്നതിന് അനുവദിക്കുന്ന ആദ്യ 'ഘര്‍വാപ്പസി' ഇന്തൃയില്‍ നടപ്പിലാക്കിയത്. ഒട്ടേറെ ക്ഷേത്രങ്ങളും അദ്ദേഹം പുതുക്കി പണിതു. ഏതാനും സയ്യിദുകളും സിഖുകാരുമൊഴികെ ഭരണ തലപ്പത്തും ഔദ്യോഗിക പദവികളിലും മിക്കവാറും കാശ്മീരി പണ്ഡിറ്റുകളായിരുന്നു എന്നതാണ് നിഷേധിക്കാനാവാത്ത വസ്തുത
https://medium.com/@khankhawarachakzai/the-blood-sucking-pandits-and-pirs-and-the-poor-kashmiri-peasants-a-leaf-from-history-55490ff54e53
സര്‍ക്കാര്‍ പദവികളില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കി നിര്‍ത്തുകയായിരുന്നു Sumatnra Bose FgpXnb Transforming India യും താഴെയുള്ള ലിങ്കും നോക്കുക.
https://books.google.com.au/books?id=2YeGAAAAQBAJ&pg=PP211&dq=migration+from+the+kashmir+valley+to+punjab&hl=en&sa=X&ved=0ahUKEwjHk8H4mKfQAhVFkZQKHTLGDG8Q6AEILzAD#v=onepage&q=migration%20from%20the%20kashmir%20valley%20to%20punjab&f=false

പരമ ദയനീയമായിരുന്നു അക്കാലത്ത് മുസ്ലീങ്ങളുടെ ജീവിതാവസ്ഥ. കടങ്ങളും ക്ഷാമവും ദുരിതവും മൂലം മിക്കവാറും കാശ്മീരി മുസ്ലീങ്ങളുടെ വീടുകള്‍ പണ്ഡിറ്റുകള്‍ക്ക് പണയം വെക്കേണ്ടി വന്നു
https://books.google.com.au/books?id=2YeGAAAAQBAJ&pg=PP211&dq=migration+from+the+kashmir+valley+to+punjab&hl=en&sa=X&ved=0ahUKEwjHk8H4mKfQAhVFkZQKHTLGDG8Q6AEILzAD#v=onepage&q=migration%20from%20the%20kashmir%20valley%20to%20punjab&f=false

1877 - 79 ലെ ഭീതിദമായ ക്ഷാമത്തില്‍ ശ്രീനഗറിലെ ജനസംഖ്യ പാതിയായും മറ്റിടങ്ങളില്‍ അഞ്ചില്‍ മൂന്നായും ചുരുങ്ങി. എന്നാല്‍ ഒരു കാശ്മീരി പണ്ഡിറ്റും മരിച്ചില്ല. ജീവിത ദുരിതം മൂലം അവര്‍ക്ക് നാട് വിടേണ്ടി വന്നില്ല.
https://books.google.com.au/books?id=ZzMx5mPJckkC&pg=PA151&lpg=PA151&dq=kashmir+muslims+famine+pandits&source=bl&ots=V88PlYY1bd&sig=DMO1_cMXBzSd9TX8rDA26g2IXmQ&hl=en&sa=X&ved=0ahUKEwi_isvqqeTQAhVHvbwKHZANBYkQ6AEINTAF#v=onepage&q=kashmir%20muslims%20famine%20pandits&f=false

ആര്‍ എസ് എസ് ഭാഷയില്‍ പറഞ്ഞാല്‍ മാതൃഭൂമിയുടെ മാനം സംരക്ഷിക്കാന്‍ പിറന്ന ക്ഷത്രിയരായിരുന്ന ദോഗ്രരാണ് സിഖുകാര്‍ക്ക് ശേഷം 1846 മുതല്‍ 1947 വരെ നൂറ് വര്‍ഷക്കാലം കാശ്മീര്‍ അടക്കി ഭരിച്ചത്. ഇവര്‍ക്കൊപ്പം പ്രധാന പദവികളെല്ലാം അടക്കി ഭരിച്ചത് ന്യൂനപക്ഷമായതിനാല്‍ ദ്രോഹിക്കപ്പെട്ടവര്‍ എന്ന് ആര്‍ എസ് എസ് നുണപ്രചരണത്തിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ബ്രാഹ്മണരായ കാശ്മീരി പണ്ഡിറ്റുകളായിരുന്നു. ഭൂരിപക്ഷക്കാരായ മുസ്ലീങ്ങള്‍ ഇവരുടെ കീഴില്‍ ദുരിതവും കഷ്ടപ്പാടും വിവേചനവും സഹിച്ചാണ് അക്കാലമത്രയും കഴിഞ്ഞ് കൂടിയിരുന്നത്. എന്നാല്‍, മതപരമായ മാനം മാത്രമല്ല ഇതിനുള്ളതെന്ന് തിരിച്ചറിയേണ്ടത് പ്രധാനമായ കാര്യമാണ്. കാശ്മീര്‍ താഴ്‌വരയില്‍ മുസ്ലീങ്ങളായിരുന്നു അദ്ധ്വാനിക്കുന്ന ജനവിഭാഗമായ ദരിദ്ര കര്‍ഷകരില്‍ മഹാഭൂരിപക്ഷവും. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക നില എന്നിവയിലെല്ലാം ദയനീയമായിരുന്നു കാശ്മീരി മുസ്ലീം കര്‍ഷകരുടെ ജീവിതം. ഈ വിവേചനങ്ങള്‍ക്ക് വര്‍ഗപരമായ ഒരടിസ്ഥാനമുണ്ടെന്ന യാഥാര്‍ത്ഥ്യമാണ് വര്‍ഗീയ വ്യാഖ്യാനക്കാര്‍ സമര്‍ത്ഥമായി് മറച്ചുവെക്കുന്നത്. അതുതന്നെയാണ് അവരുടെ രാഷ്ട്രീയവും. 1924ലെ സില്‍ക്ക് ഫാക്ടറി തൊഴിലാളി സമരം ഭരണകൂടവും ഭരണ വര്‍ഗങ്ങളും ചേര്‍ന്ന് ക്രൂരമായ് അടിച്ചമര്‍ത്തിയതിന് ശേഷമാണ് 1931 ലെ വര്‍ഗീയമെന്ന് വിളിക്കപ്പെട്ട ആദ്യ കലാപം കാശ്മീരില്‍ അരങ്ങേറുന്നത്. അതിന്റെ യഥാര്‍ത്ഥ കാരണം പരമ ദരിദ്രരായ മുസ്ലീം കര്‍ഷകരുടെ ഭരണാധികാരികളോടുള്ള അമര്‍ഷവും പ്രതിഷേധവുമായിരുന്നു.
https://www.marxist.com/kashmirs-ordeal-chapter-three.htm

കാശ്മീരി മുസ്ലീങ്ങള്‍ക്ക് നേരിടേണ്ടി വന്ന വിവേചനങ്ങളുടെ ഈ ദുരിത യാഥാര്‍ത്ഥ്യത്തെ ടൗാമിേൃമ ആീലെ തന്റെ ഠൃമിളെീൃാശിഴ കിറശമ എന്ന കൃതിയില്‍ ഉശമെേെലൃ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. ന്യൂനപക്ഷ മത വിഭാഗമായ ഹിന്ദുക്കളല്ല ഭൂരിപക്ഷ വിഭാഗമായ മുസ്ലീങ്ങളാണ് നൂറ്റാണ്ടുകളോളം വിവേചനത്തിന് ഇരയായത് എന്നാണിതെല്ലാം വ്യക്തമാക്കുന്നത്. ഈ ചരിത്രമാണ് ആര്‍ സെ് എസ് തലതിരിച്ചിടാന്‍ ശ്രമിക്കുന്നത്. ഗുലാബ് സിങ്ങില്‍ തുടങ്ങി ഹാരി സിങ്ങില്‍ അവസാനിക്കുന്ന ദോഗ്രരുടെ ദ്രോഹ ഭരണം ജമ്മു കാശ്മീരിലെ മുസ്ലീങ്ങളോട് ചെയ്തത് എന്തെന്ന് താഴെയുള്ള ലിങ്കുകളിലുണ്ട്.
https://books.google.com.au/books?id=reiwAAAAQBAJ&pg=PA234&lpg=PA234&dq=lawrence+was+particularly+critical+of+kashmiri+pandits&source=bl&ots=x_huGUJoEG&sig=A_YRFKKvnoA5j9H8krQL8GHIFXs&hl=en&sa=X&ved=0ahUKEwi60aC8rafQAhWMw7wKHQaiCGgQ6AEIGTAA#v=onepage&q=lawrence%20was%20particularly%20critical%20of%20kashmiri%20pandits&f=f-alse
https://books.google.com.au/books?id=s5KMCwAAQBAJ&pg=PA29&lpg=PA29&dq=Kashmiriyat+christopher+snedden&source=bl&ots=MqsyzUXBaF&sig=H7OfK5xx66-4Lb-YTjdaUowv0SI&hl=en&sa=X&ved=0ahUKEwjv5Obe08TQAhUKjZQKHaAkDYMQ6AEIWzAI#v=onepage&q&f=false
F.Pn.\qdmWn Fgp-Xnb Dogra Raj and kashmir hfsc {it²bamWv.
https://frontline.thehindu.com/the-nation/dogra-raj-in-kashmir/article9946288.ece

ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രാപ്തിയുടെ നാളുകളില്‍ രാജാവായിരുന്ന ഹാരി സിങ്ങില്‍ നിന്ന് നീതി നിഷേധിക്കപ്പെട്ടിട്ടും മുസ്ലീം ഭൂരിപക്ഷ പ്രദേശമായിട്ടും ജിന്നയും പാക്കിസ്ഥാനും പലവട്ടം വിളിച്ചിട്ടും അങ്ങോട്ടും എങ്ങോട്ടും പോകാതെ, കാശ്മീരില്‍ ജീവിച്ച് മരിക്കാന്‍ ആഗ്രഹിച്ചുകൊണ്ട്, സ്വതന്ത്ര്യ രാജ്യമാവണമെന്ന് ഒച്ച വെക്കാതെ ഇന്ത്യയില്‍ തന്നെ തുടര്‍ന്ന കാശ്മീരികളെയാണ് സ്വാതന്ത്ര്യ സമരം നടക്കുമ്പോള്‍ ബ്രിട്ടനൊപ്പം നിന്ന് സ്വാതന്ത്ര്യസമരത്തെ ഒറ്റിയ ആര്‍ എസ് എസ് സംഘപരിവാരം രാജ്യദ്രോഹികളെന്ന് വിളിക്കുന്നത് !!!

ഇപ്പോള്‍ ആര്‍ എസ് എസ് സംഘപരിവാര സംഘടനകളും മുമ്പ് ജനസംഘവും ഹിന്ദുമഹാസഭയും അതിലും പണ്ട് പ്രജാ പരിഷത്തുമെല്ലാം പിന്താങ്ങിയ ദോഗ്രരും കാശ്മീരി പണ്ഡിറ്റുകളും ഇന്ത്യയില്‍ ചേരാനല്ല ഒറ്റക്ക് നില്‍ക്കാനാണന്ന് തീരുമാനിച്ചതെന്ന ചരിത്രവും ആരും മറക്കരുത്. ആരാണ് ഗുലാംസിങ്ങ്് എന്നും എങ്ങനെയാണ് അയാള്‍ ജമ്മു കാശ്മീര്‍ രാജാവായതെന്നതും ശ്രദ്ധേയമായ ചരിത്ര വസ്തുതയാണ്. ആദ്യ ആംഗ്ലോ സിക്ക് യുദ്ധത്തില്‍ സ്വന്തം പക്ഷത്തെ ചതിച്ച് ബ്രിട്ടീഷുകാര്‍ക്കൊപ്പം കൂടിയതിനുള്ള രാജ്യദ്രോഹത്തിന്റെ ഒറ്റുകൂലിയായ് കിട്ടിയതാണ് 75 ലക്ഷത്തോളം വരുന്ന അന്നത്തെ പണം കൊടുത്ത് വിലക്ക് വാങ്ങിയ പിന്നീട് നൂറ് കൊല്ലം പണ്ഡിറ്റുകളുമായ് ചേര്‍ന്ന് ഭരിച്ച് അനുഭവിച്ച ജമ്മു കാശ്മീര്‍ ഭരണം. ഇവരൊക്കെയാണ് ആര്‍ എസ് എസിന്റെ ചങ്ങാതിമാര്‍. സിഖ് ഭരണത്തിന്റെ അവസാന കാലത്ത് രാജകീയ ഖജാനയില്‍ നിന്ന് ഗുലാംസിങ്ങ് തന്ത്ര പൂര്‍വ്വം കടത്തി കൊണ്ട് പോയതാണ് ഒരു നാടിനേയും ജനതയേയും ഒറ്റുന്നതിനുള്ള പണം എന്നതും ചരിത്ര വസ്തുതയാണ്. 1846 ലെ ലാഹോര്‍ കരാറിന്റേയും തൊട്ടു പിറകേ വന്ന അമൃത്‌സര്‍ കരാറിന്റേയും പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ ഇതൊക്കെയാണ്.
https://www.sikhnet.com/news/sale-kashmir-day-we-want-forget-op-ed
https://frontline.thehindu.com/the-nation/dogra-raj-in-kashmir/article9946288.ece

എല്ലാ കാലത്തും ദേശവിരുദ്ധരായി നിന്ന കൂട്ടരുടെ കൂടെ നിന്ന ആര്‍ എസ് എസും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമാണ് കാശ്മീരിലെ മുസ്ലീങ്ങളേയും നമ്മളേയും രാജ്യസ്‌നേഹം പഠിപ്പിക്കുന്നത്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ മുകളില്‍ നമ്മള്‍ ചര്‍ച്ച ചെയ്ത ചരിത്ര സത്യങ്ങളൊന്നുമല്ല ഇക്കാര്യങ്ങളെ സംബന്ധിച്ച് നമ്മുടെ നാടിന്റെ പൊതുബോധം. പകരം സംഘപരിവാരം പടച്ചുവിട്ട വര്‍ഗീയമായ ദുര്‍വ്യാഖ്യാനമാണ് സാധാരണക്കാരായ ഇടതുപക്ഷക്കാരുടെ പോലും മനസ്സിലുള്ളത്.

നാഗലാന്റിനും സിക്കിമിനും മിസോറാമിനും തൃപുരക്കും എല്ലാം ഉള്ളതുപോലെ ഒരുപക്ഷെ അതിലേറെ തനതായ ചരിത്രവും സംസ്‌ക്കാരവുമുള്ള ജമ്മു കാശ്മീരിനോടുള്ള, കാശ്മീരിയാത്ത് എന്ന വ്യതിരിക്തതയോട് ഇന്ത്യന്‍ യൂണിയന്‍ ഭരണഘടന പ്രകടിപ്പിക്കുന്ന ഐക്യദാര്‍ഢ്യവും ആദരവുമാണ് കാശ്മീരിന് നല്‍കിയിട്ടുള്ള പ്രത്യേക പദവിയെന്നും നൂറ്റാണ്ടുകളുടെ, ആയിരത്താണ്ടുകളുടെ സൃഷ്ടിയായ ഒന്നിനെ മാറ്റി മറിക്കേണ്ടത് നാഗ്പൂരില്‍ കമ്മറ്റി കൂടിയിട്ടല്ല എന്ന നിലപാടിനും വാദങ്ങള്‍ക്കും സ്വീകാര്യത കിട്ടാത്തതും ആര്‍ എസ് എസിന്റെ നുണനാവുകളുടെ പ്രവര്‍ത്തനത്തിലൂടെ പൊതുബോധമുണ്ടാക്കാന്‍ പറ്റുമെന്നുള്ളതുകൊണ്ടാണ്. ആര്‍ട്ടിക്കിള്‍ 370 ഉപേക്ഷിക്കണമെങ്കില്‍ അതാദ്യം ജമ്മു കശ്മീരിന് ബോധ്യപ്പെടണം. നമ്മളെ അവര്‍ക്കും അവരെ നമ്മളും വിശ്വാസത്തിലെടുക്കുന്ന ഘട്ടമെത്തണം. പാര്‍ലമെന്റിന് ബോധ്യപ്പെടണം. ഭരണഘടനയുടെ പരമാധികാരം മാനിക്കണം. ജനാധിപത്യ പ്രക്രിയയിലൂടെ കടന്ന് പോണം. ഒന്നും അടിച്ചേല്‍പ്പിക്കാനാവില്ല.

സാംസ്‌ക്കാരിക ദേശീയത പറയുന്ന ആര്‍ എസ് എസ്, കാശ്മീരിന്റെ സാംസ്‌ക്കാരിക ദേശീയതയെ മാനിക്കാത്തതിന് കാരണം അവരുടെ വര്‍ഗീയ വംശീയ മുന്‍വിധിയും ഫാസിസ്റ്റ് രാഷ്ട്ര സങ്കല്‍പ്പവുമാണ്. ബഹുസ്വരതയെ മാനിക്കാന്‍ അവര്‍ക്കാകില്ല. ഇന്ത്യയെന്നത് ബഹുസ്വര സംസ്‌ക്കാരങ്ങളുടെ ഒത്തിരിപ്പാണ്. നാനാത്വങ്ങളെ നിഷേധിക്കാത്ത ഏകത്വമാണ്. ബലമായ് ഏകീകരിക്കുന്നത് ജനാധിപത്യപരമായ ദേശീയോദ്ഗ്രഥനമാവില്ല. സംഘപരിവാരത്തിനും ഇസ്ലാമിക ജിഹാദികള്‍ക്കും ഒരേ വിശകലന യുക്തിയാണ്. ഇവരെ സംബന്ധിച്ച് ജമ്മു കാശ്മീരിലെ എല്ലാ പ്രശ്‌നങ്ങളുടേയും കാരണവും പരിഹാരവും വര്‍ഗീയതയും സങ്കുചിത ദേശീയതയുമാണ്. ഹിന്ദു-മുസ്ലീം വിഭാഗങ്ങളിലെ വര്‍ഗീയ ഭ്രാന്തന്‍മാര്‍ക്ക് കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാനാവില്ല എന്നു മാത്രമല്ല അത് രൂക്ഷമാക്കാനാണ് താല്‍പ്പര്യം. ഇന്നിപ്പോള്‍ കോര്‍പ്പറേറ്റുകളുടെ ആര്‍ത്തി പൂണ്ട കണ്ണുകളും കാശ്മീരില്‍ പതിഞ്ഞിരിക്കുകയാണ്.

മത നിരപേക്ഷ ജീവിതം വഴി മുട്ടുന്നതും മനുഷ്യത്വം വഴി മുട്ടുന്നതും വര്‍ഗീയ ദേശീയതകളുടെ ഈ വളര്‍ച്ചയിലാണ്. ഇവരെയെല്ലാം ഉപയോഗിച്ച് മുന്നേറുന്ന കോര്‍പ്പറേറ്റുകളും ആയുധ കച്ചവടക്കാരും ആഗോള രാഷ്ട്രീയ നയ തന്ത്രവുമെല്ലാം കൂടി കാശ്മീര്‍ പ്രശ്‌നം അത്യധികം സങ്കീര്‍ണ്ണമാക്കുകയാണ്. അവര്‍ക്ക് അതാണ് കൂടുതല്‍ ലാഭം. ഇതിനിടയില്‍ നഷ്ടപ്പെടുന്നത് ജമ്മു കശ്മീര്‍ ജനതയുടെ ജീവിതമാണ്. ചരിത്രവും സംസ്‌ക്കാരവുമാണ്. രാഷ്ടീയമായ സ്വയം നിര്‍ണ്ണയാവകാശമാണ്. മത നിരപേക്ഷ ഇന്ത്യയുടെ ആത്മാവാണ്. ജനകീയമായ യഥാര്‍ത്ഥമായ ദേശീയതയാണ്. ഇവയെല്ലാം തിരിച്ചു പിടിക്കാനുള്ള ഉജ്വലമായ രാഷ്ട്രീയ പോരാട്ടമാണ് യഥാര്‍ത്ഥ ദേശസ്‌നേഹികളായ നാമോരുത്തരും ഇന്ന് നടത്തേണ്ടത്. അതിനാദ്യം തിരിച്ചറിഞ്ഞ് തിരസ്‌ക്കരിക്കേണ്ടത് എല്ലാവിധ വര്‍ഗീയ വ്യാഖ്യാനങ്ങളെയുമാണ്. തീവ്രവും സങ്കുചിതവുമായ ദേശീയതയെയാണ്. കുടിലമായ സാമ്രാജ്യത്വ ഇടപെടലുകളെയാണ്. നമുക്കതിന് ശ്രമിക്കാം.

26-Aug-2019

സംവാദം മുന്‍ലക്കങ്ങളില്‍

More