പെന്‍ഡ്രൈവും യുഡിഎഫും നമ്മോട് പറയുന്നത്
ബി എന്‍ ഹസ്കര്‍ /പ്രീജിത് രാജ്
താങ്കളോട് പറയാനായി ബിജു രാധാകൃഷ്ണന് എന്നോട് പറഞ്ഞത്, അദ്ദേഹം ചിലപ്പോള്‍ ഈ ജയിലില്‍ വെച്ച് കൊല്ലപ്പെട്ടേക്കാമെന്നാണ്. ഇപ്പോള്‍ ബിജു രാധാകൃഷ്ണനെ ഒരു മാനസിക രോഗിയാക്കി മാറ്റാനുള്ള പരിശ്രമങ്ങളിലാണ് അധികാരികള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ വെച്ച് പരിശോധിച്ച ഡോക്ടര്‍ മാനസിക സംഘര്‍ഷം കുറയ്ക്കാനെന്ന പേരില്‍ കടുത്ത മാനസിക രോഗികള്‍ക്ക് നല്കുന്ന മരുന്നുകളാണ് കുറിച്ചത്. ആ മരുന്നുകള്‍ ബിജുവിനെ കൊണ്ട് കഴിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജയിലില്‍ വെച്ച് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച് അക്രമാസക്തനായ ബിജു രാധാകൃഷ്ണനെ സ്വയം രക്ഷാര്‍ത്ഥം സഹതടവുകാര്‍ കൊലപ്പെടുത്തി എന്ന് കേട്ടാല്‍ അതില്‍ അത്ഭുതപ്പെടാനില്ല എന്നാണ് ബിജു പറയുന്നത്. അതിന്റെ തിരക്കഥകള്‍ ഉന്നതതലത്തില്‍ എഴുതപ്പെട്ട് കഴിഞ്ഞതായും ബിജു പറയുന്നു. |
സോളാര്‍ കുംഭകോണം. കേരള രാഷ്ട്രീയഭൂമികയില്‍ ഉണ്ടാക്കിയ ഭൂകമ്പങ്ങളുടെ തുടര്‍ചലനങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. കേരളത്തിലെ ഓരോ കൊച്ചുകുഞ്ഞിനും സോളാര്‍ കുംഭകോണത്തിന്റെ വഴിത്താരകള്‍ അറിയാം. സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന് തുടങ്ങിയ ക്രിമിനലുകള്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സഹായത്തോടെ നടപ്പിലാക്കിയ വന്‍ തട്ടിപ്പ് പദ്ധതി. ആവിഷ്കാരത്തിന്റെ ആദ്യകടമ്പകള്‍ കടന്നിരുന്നു.
ഈ തട്ടിപ്പുകാര്‍ക്കുവേണ്ടി സൗരോര്‍ജ്ജ കുംഭകോണ പദ്ധതി തയ്യാറാക്കിയത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിന്റെ കസേരയില്‍ ഇരുന്നിരുന്ന ഷാഫി മേത്തറായിരുന്നു. സഹസംവിധായകന്റെ റോളില്‍ മുഖ്യമന്ത്രിയുടെ മകന് ചാണ്ടി ഉമ്മന്‍ ഉണ്ടായിരുന്നു എന്നും ആരോപിക്കപ്പെട്ടു. അവര്‍ കുറെ വക്കീല്‍ നോട്ടീസുകള്‍ ആരോപണം ഉന്നയിച്ചവര്‍ക്ക് നേരെ തൊടുത്തുവിട്ടു. പിന്നാലെ തലയില്‍ മുണ്ടിട്ട് പോയി അവരുടെ കാല്ക്കല് വീണ് 'സബൂറാക്കണ'മെന്ന് കേണു. ആരോപണം പിന്‍വലിക്കാന്‍ ലക്ഷങ്ങള്‍ സമ്മാനമായി നല്കി. എവിടെയും ഒരു കേസുപോലുമുണ്ടായില്ല. ഒരു കോടതിയും ഷാഫിമേത്തര്ക്കും ചാണ്ടി ഉമ്മനും വന്ന മാനഹാനിക്ക് കോടികള്‍ നഷ്ടപരിഹാരം കൊടുക്കണമെന്ന് വിധിച്ചില്ല. ഇവരെ കൂടാതെ യു ഡി എഫ് കൂടാരത്തിലെ നിരവധി പേര്‍ക്ക് സരിത എന്ന ക്രിമിനലുമായി വഴിവിട്ട ബന്ധമുണ്ട്. മന്ത്രിയായിരുന്ന കെ ബി ഗണേഷ്കുമാര്. നിലവില്‍ മന്ത്രിമാരായ എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ആര്യാടന് മുഹമ്മദ്, കേന്ദ്രമന്ത്രിയായ കെ സി വേണുഗോപാല്‍... നിരവധി കോണ്‍ഗ്രസ് എം എല്‍ എമാര്‍, കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍, യു ഡി എഫിലെ മറ്റ് പാര്‍ട്ടികളിലെ നേതാക്കള്‍... ആരോപണങ്ങള്‍ പല ഭാഗത്ത് നിന്നും ഉയരുകയാണ്. 'അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍' എന്ന മഹാഭാരതത്തിലെ പ്രയോഗം യു ഡി എഫിന് ബാധകമാവുന്നു. ഇവരൊക്കെ ജയിലിന് പുറത്തിരുന്ന് ചരടുകള്‍ വലിക്കുകയാണ്. അങ്ങനെ സരിത എസ് നായര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നു.
സംസ്ഥാന-കേന്ദ്ര മന്ത്രിമാരുടെയും ഭരണകക്ഷി എം എല്‍ എമാരുടെയും മനസും ശരീരവും കീഴടക്കിയ സരിത എസ് നായര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോഴും ബിജു രാധാകൃഷ്ണന് ജയിലില്‍ തന്നെ കുടുങ്ങി കിടക്കുകയാണ്. ബിജുവിനെ പുറംലോകം കാണിക്കാതിരിക്കാനുള്ള തന്ത്രങ്ങളാണ് സരിതയുടെ സഹായത്തോടെ ഭരണ നേതൃത്വം ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. ബിജു രാധാകൃഷ്ണന്റെ ഭാര്യ, രശ്മിയെ കൊലചെയ്തു എന്ന് ആരോപിക്കപ്പെടുന്ന കേസില്‍ അദ്ദേഹത്തിന് കൊലക്കയര്‍ വാങ്ങികൊടുക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. ആ കേസ് ദുര്‍ബലമാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ ബിജുവിനെ ഒരു ഭ്രാന്തനാക്കി തീര്‍ക്കാനും പറ്റുമെങ്കില്‍ എന്നന്നേക്കുമായി നിശബ്ദനാക്കാനും അരങ്ങൊരുങ്ങുന്ന കാര്യം ബിജുവും അദ്ദേഹത്തിന്റെ അഭിഭാഷകന് ബി എന്‍ ഹസ്കറും പറയുന്നു.
ബിജു രാധാകൃഷ്ണന് ആരാണ്? സരിത എസ് നായര്‍ ബിജുവിന് ആരായിരുന്നു? ഇവരും യു ഡി എഫ് മന്ത്രിമാരും എല്‍ എല്‍ എമാരും കോണ്‍ഗ്രസ് രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള ബന്ധമെന്താണ്? ബിജുവിന്റെ കൈയിലുണ്ടെന്ന് പറയപ്പെടുന്ന പെന്‍ഡ്രൈവ് യഥാര്‍ത്ഥത്തിലുള്ളതാണോ? ആ പെന്ഡ്രൈവിനകത്തുള്ള ദൃശ്യങ്ങളില്‍ യു ഡി എഫ് മന്ത്രിമാരും എല്‍ എ മാരും കോണ്‍ഗ്രസ് നേതാക്കളുമുണ്ടോ? ബിജുവിന് ആരില്‍ നിന്നാണ് ഭീഷണി ഉള്ളത്? സരിത എസ് നായര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ആരൊക്കെയാണ് അവരെ സഹായിക്കുന്നത്? തുടങ്ങി നിരവധി സംശയങ്ങള്‍ മലയാളികളുടെ മനസിലുണ്ട്.
സരിത എസ് നായര്‍ ജയില്‍ മോചിതയാവുമ്പോള്‍ കൂട്ടുപ്രതിയായ ബിജുരാധാകൃഷ്ണന്റെ മാനസിക വ്യാപാരം എന്താവും എന്നറിയുന്നതിനായിരുന്നു കൊല്ലം സെന്‍ട്രല്‍ ജയിലില്‍ കിടക്കുന്ന ബിജു രാധാകൃഷ്ണനെ കാണാന്‍ പോയത്. പക്ഷെ, ജയിലധികൃതര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ബിജുവിന്റെ അഭിഭാഷകന് ബി എന്‍ ഹസ്കറെ കണ്ടു. അദ്ദേഹം മുഖേന ബിജു രാധാകൃഷ്ണനോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. ബിജു രാധാകൃഷ്ണന് അഡ്വ. ഹസ്കര്‍ മുഖേന ഉത്തരങ്ങളും പറഞ്ഞു. അഡ്വ. ഹസ്കറുമായി ബിജുരാധാകൃഷ്ണന് പങ്കുവെച്ച കാര്യങ്ങള്‍ ബിജുവിന്റെ അനുവാദത്തോടുകൂടി പരിമിതികള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിശദീകരിച്ചു.
യു ഡി എഫ് ഭരണസംവിധാനങ്ങളുടെ സഹായത്തോടെ, തന്റെ കൂടെ കിടക്കപങ്കിട്ട മന്ത്രിമാരുടെയും എം എല്‍ എമാരുടെയും സഹായത്തോടെ, സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ആശിര്‍വാദത്തോടെ, കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല ആഭ്യന്തരവകുപ്പും ജയില്‍വകുപ്പും ഭരിക്കാന്‍ തുടങ്ങിയപ്പോള്‍ കേരള ചരിത്രം കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരി സരിത എസ് നായര്‍ തടവറയില്‍ നിന്ന് പുറത്തേക്കിറങ്ങുന്നു. ബിജു രാധാകൃഷ്ണനും അദ്ദേഹത്തിന്റെ അഭിഭാഷകനും ഈ സംഭവവികാസത്തെ നോക്കി കാണുകയാണ്.
പ്രീജിത്ത് രാജ് : താങ്കള്‍ ജയിലില്‍ പോയി ബിജു രാധാകൃഷ്ണനെ കണ്ട് സംസാരിച്ചല്ലൊ. സരിത എസ് നായരെ പോലെ അദ്ദേഹവും ഉടന്‍ ജയില്‍ മോചിതനാവുമോ?
അഡ്വ. ബി എന്‍ ഹസ്കര്‍ : താങ്കളോട് പറയാനായി ബിജു രാധാകൃഷ്ണന് എന്നോട് പറഞ്ഞത്, അദ്ദേഹം ചിലപ്പോള്‍ ഈ ജയിലില്‍ വെച്ച് കൊല്ലപ്പെട്ടേക്കാമെന്നാണ്. ഇപ്പോള്‍ ബിജു രാധാകൃഷ്ണനെ ഒരു മാനസിക രോഗിയാക്കി മാറ്റാനുള്ള പരിശ്രമങ്ങളിലാണ് അധികാരികള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ വെച്ച് പരിശോധിച്ച ഡോക്ടര്‍ മാനസിക സംഘര്‍ഷം കുറയ്ക്കാനെന്ന പേരില്‍ കടുത്ത മാനസിക രോഗികള്‍ക്ക് നല്കുന്ന മരുന്നുകളാണ് കുറിച്ചത്. ആ മരുന്നുകള്‍ ബിജുവിനെ കൊണ്ട് കഴിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജയിലില്‍ വെച്ച് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച് അക്രമാസക്തനായ ബിജു രാധാകൃഷ്ണനെ സ്വയം രക്ഷാര്‍ത്ഥം സഹതടവുകാര്‍ കൊലപ്പെടുത്തി എന്ന് കേട്ടാല്‍ അതില്‍ അത്ഭുതപ്പെടാനില്ല എന്നാണ് ബിജു പറയുന്നത്. അതിന്റെ തിരക്കഥകള്‍ ഉന്നതതലത്തില്‍ എഴുതപ്പെട്ട് കഴിഞ്ഞതായും ബിജു പറയുന്നു.
സരിത ജയില്‍ മോചിതയാവുന്നതോടെ, അവര്‍ ബിജു രാധാകൃഷ്ണന് ജയില്‍ മോചിതനാവാനുള്ള സകല സാധ്യതകളും കൊട്ടിയടക്കാന്‍ പരിശ്രമിക്കും. ബിജുവിന്റെ കൈയ്യില്‍ സരിതയെയും അവരുമായി ബന്ധപ്പെട്ട ഉന്നതരെയും സംബന്ധിച്ച എല്ലാ രേഖകളും ദൃശ്യങ്ങളുമുണ്ട്. ബിജു ജയിലില്‍ നിന്ന് പുറത്തുവരാത്തിടത്തോളം കാലം സരിതയും സരിതയുടെ കൂടെ ദൃശ്യങ്ങളിലുള്ളവരും സുരക്ഷിതരാണ്. സരിത എസ് നായര്‍ പുറത്തും ബിജു രാധാകൃഷ്ണന് ജയിലിനകത്തും കിടക്കുന്ന സാഹചര്യത്തില്‍ ബിജു പെന്‍ഡ്രൈവും മറ്റ് രേഖകളും ഒളിപ്പിച്ചിരിക്കുന്ന സ്ഥലം സരിതയ്ക്ക് കണ്ടുപിടിക്കാനും അവ നശിപ്പിച്ച് കളയാനും ഉള്ള സാഹചര്യമുണ്ട്. സരിതയുമായി ശാരീരിക വേഴ്ച നടത്തിയ മന്ത്രിമാരുടെയും എം എല്‍ എമാരുടെയും സഹായത്തോടെ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളുമുപയോഗിച്ച് ഈ ഈ തെളിവുകളെല്ലാം സരിത നശിപ്പിക്കുമെന്നും ബിജു രാധാകൃഷ്ണന് ഭയപ്പെടുന്നു.
· ബിജു രാധാകൃഷ്ണന്റെ കൈയ്യിലുള്ള പെന്‍ഡ്രൈവ് ദൃശ്യങ്ങള്‍ താങ്കള്‍ കണ്ടിരുന്നോ? അതിപ്പോള്‍ എവിടെയാണുള്ളത് എന്ന് താങ്കളോട് ബിജു രാധാകൃഷ്ണന് വെളിപ്പെടുത്തിയിട്ടുണ്ടോ?
ചോദ്യം : പി സി ജോര്‍ജ്ജിന്റെ രഹസ്യകലവറയായ വയറുപോലെയാണ് ഇപ്പോള്‍ ഹസ്കര്‍ വക്കീലിന്റെ മനസും. പേര് പറയേണ്ട. എണ്ണം പറയാമോ? ഇത്ര സംസ്ഥാന മന്ത്രിമാര്‍, ഇത്ര കേന്ദ്രമന്ത്രിമാര്‍, ഇത്ര ഭരണകക്ഷി എം എല്‍ എമാര്‍... എണ്ണം പറയാമോ? ഉത്തരം: അഞ്ചോളം മന്ത്രിമാരും അതിലധികം എം എല്‍ എമാരുമുണ്ട്. |
ഇല്ല. എനിക്കത് കാണാന്‍ സാധിച്ചിട്ടില്ല. അത് ബിജു രാധാകൃഷ്ണന് ഒരു സുരക്ഷിത കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഞാന്‍ പലപ്പോഴും ബിജുവിനോട് ആവശ്യപ്പെട്ടിട്ടുള്ളത് ആ പെന്‍ഡ്രൈവ് കോടതിയില്‍ ഹാജരാക്കണം എന്നാണ്. തീര്‍ച്ചയായും ബിജു രാധാകൃഷ്ണന്റെ സംസാരത്തില്‍ നിന്ന് അത് അദ്ദേഹത്തിന്റെ കൈയ്യിലുണ്ടെന്നത് മനസിലാക്കാന്‍ സാധിക്കും. പോലീസ് പ്രൊട്ടക്ഷനോടുകൂടി ഈ പെന്‍ഡ്രൈവ് കണ്ടുകെട്ടി കോടതിയില്‍ ഹാജരാക്കിയാല്‍ കേരള സമൂഹത്തിലെ പലപുഴുക്കുത്തുകളെയും തുറന്നുകാട്ടാന്‍ സാധിക്കും.
· സരിത എസ് നായരുമായി ബന്ധപ്പെടുന്ന കേന്ദ്രങ്ങള്‍ പറയുന്നത് ഈ പെന്‍ഡ്രൈവ്, ബിജു രാധാകൃഷ്ണന് തടവറയില്‍ നിന്നും പുറത്തുവരാതെ ഒരിക്കലും വെളിച്ചം കാണില്ല എന്നാണ്. കാരണം ആ പെന്ഡ്രൈവിനൊപ്പം വേറെയും പെന്‍ഡ്രൈവുകള്‍ ഉണ്ട്. അതിലെല്ലാം സരിത എസ് നായരുടെ കേളീരംഗങ്ങള്‍ അല്ല. വേറെ പലരുടെതുമുണ്ട്. അതൊക്കെ പുറത്തുവന്നാല്‍ ബിജുരാധാകൃഷ്ണന് അത് ബുദ്ധിമുട്ടാവും. ബിജു രാധാകൃഷ്ണനല്ലാതെ, കോടതി നിയോഗിക്കുന്ന ഒരു വ്യക്തി അല്ലെങ്കില്‍ വ്യക്തികളുടെ കൈയ്യില്‍ ഈ പെന്‍ഡ്രൈവുകള്‍ ലഭിച്ചാല്‍ അതിലേതിലാണ് സംസ്ഥാന-കേന്ദ്ര മന്ത്രിമാര്‍ എന്ന് മനസിലാക്കാന്‍ എല്ലാം ഓപ്പണ്‍ ചെയ്ത് നോക്കേണ്ടി വരും. അങ്ങനെ വന്നാല്‍ പലതും പുറത്താവും. അതിന് ബിജു രാധാകൃഷ്ണന് ഒരിക്കലും തയ്യാറാവില്ല എന്നാണ്. അങ്ങനെതന്നെയല്ലേ?
അങ്ങനെയാവാനും സാധ്യതയുണ്ട്. പക്ഷെ, ബിജു രാധാകൃഷ്ണന് താങ്കള്‍ പറഞ്ഞതുപോലെയാണ് കാര്യങ്ങളെന്ന് എന്നോട് പറഞ്ഞിട്ടില്ല. വരട്ടെ, സമയമായിട്ടില്ല എന്നാണ് ബിജു പറയുന്നത്. താങ്കള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ അതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല. കാരണം ബിജുവും സരിതയും അത്തരത്തിലുള്ള മനോവ്യാപാരങ്ങളുള്ളവര് തന്നെയാണ്. പെന്‍ഡ്രൈവില്‍ ദൃശ്യങ്ങള്‍ ഉണ്ടെന്നത് ഉറപ്പാണ്. കാരണം ബിജുവിന്റെ മറ്റൊരഭിഭാഷകനായ ജേക്കബ്ബ് മാത്യു, ആ ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ട്.
· അതെങ്ങനെ കാണും? ബിജു രാധാകൃഷ്ണന് ജയിലില്‍ കിടക്കുകയല്ലേ? അപ്പോള്‍ അഭിഭാഷകനായ ജേക്കബ്ബ് മാത്യു ആ ദൃശ്യങ്ങള്‍ കാണുകയാണെങ്കില്‍ അദ്ദേഹം കണ്ട ദൃശ്യങ്ങളടങ്ങുന്ന പെന്‍ഡ്രൈവ് കോടിതിയില്‍ ഹാജരാക്കിയാല്‍ മതിയാവില്ലേ?
ബിജു രാധാകൃഷ്ണന് ജയിലില്‍ അകപ്പെടുംമുമ്പാണ് അഡ്വ. ജേക്കബ്ബ് മാത്യു ആ ദൃശ്യങ്ങള്‍ കണ്ടത്. സരിത എസ് നായരുടെ അപഥ സഞ്ചാരങ്ങള്‍ വക്കീലിനെ ബോധ്യപ്പെടുത്താന്‍ വേണ്ടി പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ കാണിച്ചുകൊടുത്തു എന്നാണ് എനിക്ക് മനസിലാക്കാന്‍ സാധിച്ചത്. അദ്ദേഹത്തിന്റെ കൈയില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത് ഹാജരാക്കിയേനെ.
· ഏതൊക്കെ മന്ത്രിമാരും എം എല്‍ എമാരുമാണ് പെന്‍ഡ്രൈവിലെ ദൃശ്യങ്ങളില്‍ സരിത എസ് നായരുടെ കൂടെ കിടക്കപങ്കിട്ടിരുന്നത് എന്നത് താങ്കളോട് ബിജു രാധാകൃഷ്ണന് പറഞ്ഞ് കാണുമല്ലൊ? അത് വെളിപ്പെടുത്താന്‍ സാധിക്കുമോ?
എന്നോട് പറഞ്ഞ പേരുകള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. കേന്ദ്ര- സംസ്ഥാന മന്ത്രിമാരും എം എല്‍ എമാരും സരിതയോടൊപ്പം ശാരീരിക വേഴ്ചയില്‍ ഏര്‍പ്പെട്ട ദൃശ്യങ്ങളിലുണ്ട് എന്ന് ബിജു രാധാകൃഷ്ണന് എന്നോട് പറഞ്ഞിട്ടുണ്ട്.
· പി സി ജോര്‍ജ്ജിന്റെ രഹസ്യകലവറയായ വയറുപോലെയാണ് ഇപ്പോള്‍ ഹസ്കര്‍ വക്കീലിന്റെ മനസും. പേര് പറയേണ്ട. എണ്ണം പറയാമോ? ഇത്ര സംസ്ഥാന മന്ത്രിമാര്‍, ഇത്ര കേന്ദ്രമന്ത്രിമാര്‍, ഇത്ര ഭരണകക്ഷി എം എല്‍ എമാര്‍... എണ്ണം പറയാമോ?
അഞ്ചോളം മന്ത്രിമാരും അതിലധികം എം എല്‍ എമാരുമുണ്ട്.
· അതില്‍ കേന്ദ്രമന്ത്രിയും ഉള്‍പ്പെടുമോ?
ഉള്‍പ്പെടും.
· സിപിഐ എമ്മില്‍ നിന്ന് പുറത്താക്കിയ, ഇപ്പോള്‍ എം എല്‍ എ ആയി പ്രവര്‍ത്തിക്കുന്ന ഒരാള്‍, പെന്‍ഡ്രൈവ് ദൃശ്യത്തിലുണ്ട് എന്ന് താങ്കളോട് ബിജു രാധാകൃഷ്ണന് പറഞ്ഞിട്ടില്ലേ?
ഒരുപാടുപേരുണ്ട്.
· അറുപതുവയസിന് മുകളിലുള്ള ഒരു മന്ത്രിയുമായി സരിത ബന്ധപ്പെട്ട ദൃശ്യങ്ങളുണ്ടെന്ന് പറയുന്നല്ലൊ. ആ പേര് താങ്കളോട് ബിജു രാധാകൃഷ്ണന് പങ്കുവെച്ചിരുന്നോ?
:), എനിക്കിപ്പോള്‍ തന്നെ ഒരുപാട് ഭീഷണിയുണ്ട്. എന്റെ കക്ഷികളെ കള്ളക്കേസില്കുടുക്കുന്ന നടപടികള്‍ വരെ സജീവമായുണ്ട്. ദയവ് ചെയ്ത് കൂടുതല്‍ വിശദീകരിക്കാന്‍ നിര്‍ബന്ധിക്കരുത്.
· യഥാര്‍ത്ഥത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ചീഫ് വിപ്പ് പി സി ജോര്ജ്ജല്ലേ, സരിത എസ് നായരെയും അത് വഴി ബിജുരാധാകൃഷ്ണനെയും സോളാര്‍ കുംഭകോണത്തെയും പുറത്തുകൊണ്ടുവന്നത്?
തീര്‍ച്ചയായും.
· നെല്ലിയാമ്പതി പോലുള്ള വിഷയങ്ങളില്‍ സംസ്ഥാനത്തെ ഒരു മന്ത്രിക്ക് നേരെ വെല്ലുവിളി ഉയര്‍ത്തിയ പി സി ജോര്‍ജ്ജിനെ രാഷ്ട്രീയമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ, ഒരു പെണ്‍വിഷയത്തില്‍ കുടുക്കാന്‍ വേണ്ടി സരിതയെ ജോര്‍ജ്ജിന്റെ അടുക്കലേക്ക് പറഞ്ഞയക്കുകയായിരുന്നില്ലേ?
എന്റെ അന്വേഷണത്തിലൂടെ ഞാന്‍ മനസിലാക്കിയത്, കേരളത്തിലെ പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവ്..
· കെ ബി ഗണേഷ്കുമാര് എന്ന പേര് തുറന്നുപറഞ്ഞുകൂടെ വക്കീലേ.. :)
ഞാന്‍ അങ്ങനെ പറയേണ്ട കാര്യമില്ല. കേരളത്തിലെ ഒരു പ്രമുഖനായ രാഷ്ട്രീയനേതാവ്, പി സി ജോര്‍ജ്ജിന്റെ അരികിലേക്ക് സരിതയെയും സരിതയോടൊപ്പം ഒരു വനിതാ അഭിഭാഷകയെയും പി സിജോര്ജ്ജിന്റെ വീട്ടില്‍
കേരളത്തിലെ ഒരു പ്രമുഖനായ രാഷ്ട്രീയനേതാവ്, പി സി ജോര്‍ജ്ജിന്റെ അരികിലേക്ക് സരിതയെയും സരിതയോടൊപ്പം ഒരു വനിതാ അഭിഭാഷകയെയും പി സിജോര്ജ്ജിന്റെ വീട്ടില്‍ പറഞ്ഞുവിടുകയായിരുന്നു. ഇവര്‍ പ്ലാന്‍ ചെയ്തപോലെ കാര്യങ്ങള്‍ നടന്നിരുന്നുവെങ്കില്‍ അതിന് ആധികാരികത ഉണ്ടാക്കാന്‍ വേണ്ടിയാണ് വനിതാ അഭിഭാഷകയെയും കൂടെ വിട്ടത് എന്നാണ് മനസിലാക്കാന്‍ സാധിച്ചത്. പി സി ജോര്‍ജ്ജിന് ഇവരുടെ സമീപനത്തില്‍ അസ്വഭാവീകത തോന്നി. ഇവര്‍ യാത്രപറഞ്ഞിറങ്ങിയപ്പോള്‍, ജോര്‍ജ്ജ് തന്റെ കൂട്ടാളികളോട് വക്കീലിനെ പിന്തുടരാന് പറഞ്ഞു. അവരെ പിറ്റേദിവസം തന്നെ പി സി ജോര്‍ജ്ജ് തന്റെ ഓഫീസില്‍ വരുത്തി. അവരില്‍ നിന്ന് എല്ലാ വിവരവും ജോര്‍ജ്ജ് അദ്ദേഹത്തിന്റെ തനത് ശൈലിയില്‍ മനസിലാക്കി. തുടര്‍ന്ന് സരിതയുടെ ഫോണ്‍കാള്‍ ലിസ്റ്റിന്റെ വിശദാംശങ്ങള്‍ ജോര്‍ജ്ജ് ശേഖരിച്ചു. ആ ലിസ്റ്റ് പല കാര്യങ്ങളും വിളിച്ച് പറയുന്നതായിരുന്നു. |
പറഞ്ഞുവിടുകയായിരുന്നു. ഇവര്‍ പ്ലാന്‍ ചെയ്തപോലെ കാര്യങ്ങള്‍ നടന്നിരുന്നുവെങ്കില്‍ അതിന് ആധികാരികത ഉണ്ടാക്കാന്‍ വേണ്ടിയാണ് വനിതാ അഭിഭാഷകയെയും കൂടെ വിട്ടത് എന്നാണ് മനസിലാക്കാന്‍ സാധിച്ചത്. പി സി ജോര്‍ജ്ജിന് ഇവരുടെ സമീപനത്തില്‍ അസ്വഭാവീകത തോന്നി. ഇവര്‍ യാത്രപറഞ്ഞിറങ്ങിയപ്പോള്‍, ജോര്‍ജ്ജ് തന്റെ കൂട്ടാളികളോട് വക്കീലിനെ പിന്തുടരാന് പറഞ്ഞു. അവരെ പിറ്റേദിവസം തന്നെ പി സി ജോര്‍ജ്ജ് തന്റെ ഓഫീസില്‍ വരുത്തി. അവരില്‍ നിന്ന് എല്ലാ വിവരവും ജോര്‍ജ്ജ് അദ്ദേഹത്തിന്റെ തനത് ശൈലിയില്‍ മനസിലാക്കി. തുടര്‍ന്ന് സരിതയുടെ ഫോണ്‍കാള്‍ ലിസ്റ്റിന്റെ വിശദാംശങ്ങള്‍ ജോര്‍ജ്ജ് ശേഖരിച്ചു. ആ ലിസ്റ്റ് പല കാര്യങ്ങളും വിളിച്ച് പറയുന്നതായിരുന്നു.
· പി സി ജോര്‍ജ്ജിന് പണിയാന്‍ പോയവര്‍ക്ക് വലിയ നഷ്ടം ജീവിതത്തില്‍ വന്നു അല്ലെ?
തീര്‍ച്ചയായും. പ്രമുഖരാഷ്ട്രീയക്കാരന്റെ നഷ്ടങ്ങള്‍ വിവരണാതീതമാണ്. സരിത ജയിലിലായി. സരിതയെ കേരളം ഇന്ന് കാണുന്നത് വൃത്തികെട്ട ഒരു സംസ്കാരത്തിന്റെ വക്താവ് എന്ന നിലയിലാണ്. ഒരു സര്‍ക്കാരിന്, മുന്നണിക്ക് തന്നെ വലിയ നഷ്ടങ്ങള്‍ ഇതിലൂടെ ഉണ്ടായി എന്നത് വസ്തുതയാണ്.
· ബിജു രാധാകൃഷ്ണനെ എവിടെ വെച്ചാണ് താങ്കള്‍ പരിചയപ്പെടുന്നത്?
കൊല്ലത്ത് വെച്ച്. 2003ലാണ്. അന്നുമുതല്‍ 2005വരെ ബിജു, കേരള ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ കൊല്ലത്തെ ബ്രാഞ്ച് മാനേജരായിരുന്നു.
· പേര് കേള്‍ക്കുമ്പോള്‍ സര്‍ക്കാര്‍ സ്ഥാപനമാണെന്ന് തോന്നും. സ്വകാര്യ സ്ഥാപനമല്ലെ ഇത്?
അതെ. നാഷണല്‍ ഹൗസിംഗ് ബാങ്കിന്റെ അംഗീകാരം ആ സ്ഥാപനത്തിന് ഉണ്ടായിരുന്നു. ആ സ്ഥാപനത്തിന്റെ അഭിഭാഷകനായിരുന്നു ഞാന്‍. കമ്പനികളുടെ കേസുമായി ബന്ധപ്പെടേണ്ടിയിരുന്നത് ബ്രാഞ്ച് മാനേജരുമായാണ്. അങ്ങനെയാണ് ബിജുവുമായി പരിചയത്തിലാവുന്നത്.
· ബിജുവിന് വേണ്ടി താങ്കള്‍ ആ സമയത്ത് ഈയൊരു ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളു?
2005ല്‍ ബിജുരാധാകൃഷ്ണന്റെ പേരില്‍ ചില ചെക്ക് കേസുകളുണ്ടായിരുന്നു. അതിന്റെ വക്കാലത്ത് എനിക്കായിരുന്നു തന്നിരുന്നത്. അത് ബ്രാഞ്ച് മാനേജരായി ഇരിക്കുന്ന സമയത്ത് തന്നെയാണ്. സ്വര്ണകടകളില് നിന്ന് സ്വര്‍ണം വാങ്ങുകയും പകരം ചെക്ക് കൊടുക്കുകയും പിന്നീട് അത് ഡിസോഡറാവുകയും ചെയ്തപ്പോഴുണ്ടായ കേസിലും പണം പലിശക്ക് വാങ്ങിയത് തിരിച്ചടക്കാതെ ഇരുന്നപ്പോഴുണ്ടായ കേസിലുമൊക്കെ ബിജുവിന് വേണ്ടി ഞാനായിരുന്നു റപ്രസന്റ് ചെയ്തിരുന്നത്.
· ആ സമയത്ത് സരിത എസ് നായര്‍ കൊല്ലത്തുണ്ടോ?
സരിത കൊല്ലത്തെ അസിസ്റ്റന്റ് മാനേജര്‍ ട്രെയിനിയായാണ് ജോയിന്റ് ചെയ്യുന്നത്. പിന്നീട് കോഴഞ്ചേരി ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജരായി പോയി. തുടര്‍ന്ന് അവിടെ മാനേജരായി.
· കൊല്ലം ഓഫീസിലുള്ളപ്പോള്‍ ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മി ജീവിച്ചിരിപ്പുണ്ട് അല്ലെ?
അതെ. അന്ന് അവരുണ്ട്.
· കൊല്ലത്ത് സരിത വന്ന സമയത്ത് ബിജുവും സരിതയും തമ്മിലുള്ള ബന്ധം?
കൊല്ലത്ത് വെച്ച് പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല. പിന്നീട് 2005 മധ്യത്തോടുകൂടി മദ്രാസിലുള്ള പ്രകാശ്, മനോജ് എന്നിവരുടെ കൂടെ ബിജു, തിരുവനന്തപുരത്ത് കവടിയാറില്‍ ഫൈനാന്‍ഷ്യല്‍ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചു. ആ സ്ഥാപനത്തില്‍ സരിത മാനേജരായി പ്രവര്‍ത്തിച്ചിരുന്നു. ആ സമയമാവുമ്പോഴേക്കും അവര്‍ പരസ്പരം മനസിലാക്കികാണുമെന്നാണ് എനിക്ക് തോന്നുന്നത്.
· അന്നുമുതല്‍ ഇന്നുവരെ ബിജുരാധാകൃഷ്ണനുമായുള്ള ബന്ധം താങ്കള്‍ മുറിയാതെ സൂക്ഷിച്ചിരുന്നോ?
2006ല്‍ ആണ് ഞാന്‍ ബിജുരാധാകൃഷ്ണനെ അന്ന് അവസാനമായി കാണുന്നത്. രശ്മി മരിക്കുന്നതിന് മുന്‍പ്. എന്റെ ഓഫീസില്‍ വന്നപ്പോള്‍. പിന്നീട് ഞാന്‍ കാണുന്നത് 2013ലാണ്. 18-06-2013ല്‍. കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ബിജുവിനെ ഹാജരാക്കുന്ന വേളയിലാണ്. ഇതിനിടയില്‍ ബിജുവിന്റെ അമ്മ ഞാനുമായി ബന്ധപ്പെടുന്നുണ്ട്. നേരത്തെ ഇയാളുടെ പേരിലുണ്ടായ കേസുകളില്‍ വീട് ജപ്തിയാവുന്ന ഘടത്തില്‍ അവര്‍ എന്നെ സമീപിച്ചിരുന്നു. 2013ന്റെ ആരംഭത്തില്‍ വീട് ജപ്തിചെയ്തതിനെ തുടര്‍ന്ന് ലേലത്തിനായി വെച്ചിരുന്നു. അന്ന് ബിജുവിന്റെ അമ്മതന്നെയാണ് അത് സെറ്റില്‍ ചെയ്തത്.
· ബിജുവിനെ താങ്കള്‍ പരിചയപ്പെടുമ്പോള്‍ തന്നെ അയാള്‍ കുറെ തട്ടിപ്പ് കേസുകളില്പെട്ടിരിക്കയാണ്. ഇത്തരത്തില്‍ സാമ്പത്തിക കുറ്റകൃത്യത്തിലേക്ക് പോകാന്‍ അയാള്‍ തയ്യാറാവുന്നത് എന്തുകൊണ്ടാവും?
പൊതുവില്‍ പറയുമ്പോള്‍ ബിജു രാധാകൃഷ്ണന് വഴിവിട്ട ജീവിതം നയിച്ച ഒരു വ്യക്തിയാണ്. ധൂര്‍ത്തും അരാജകത്വം കലര്‍ന്ന, മൂല്യങ്ങളില്ലാത്ത ജീവിത രീതിയുമായിരുന്നു ബിജു പിന്‍പറ്റിയിരുന്നത്. എല്ലാ ദൗര്ബല്യങ്ങളുമുണ്ടായിരുന്നു.
· അതിന്റെ തുടര്‍ച്ച തന്നെയാവില്ലേ ഈ കാരാഗൃഹവാസം?
തീര്‍ച്ചയായും അങ്ങനെതന്നെ പറയാം.
· സരിതയുടെ സ്ത്രീത്വത്തെ, തന്റെ ബിസിനസ് വളര്‍ത്തുന്നതിന് വേണ്ടി ബിജുരാധാകൃഷ്ണന് ഉപയോഗിച്ചു എന്ന് പറയാമോ?
അങ്ങനെ പറയാന്‍ കൃത്യമായ തെളിവുകള്‍ ഇല്ല. ബിജു പറഞ്ഞത് വെച്ച് സരിതയുമായുള്ള ബന്ധം വഷളാവുന്നത്, സരിത വഴിവിട്ട രീതികളിലൂടെ സഞ്ചരിക്കുന്നു എന്ന് അയാള്‍ക്ക് ബോധ്യം വന്നപ്പോഴാണ് എന്നാണ്.
· ബിജു രാധാകൃഷ്ണന് ഒരു പുണ്യാത്മാവ് ഒന്നുമായിരുന്നില്ലല്ലോ. പൂവുകള്‍ തേടി പോകും പൂമ്പാറ്റയെ പോലെയായിരുന്നില്ലേ അയാള്‍? രശ്മിയെ പ്രണയിച്ചു. കല്യാണം കഴിച്ചു. തുടര്‍ന്ന് സരിതയുമായി അടുപ്പത്തിലായി. ഒന്നിച്ചു താമസിക്കുന്നു. തുടര്‍ന്ന് ശാലുമേനോനുമായി അടുപ്പത്തിലായി ഒന്നിച്ചു താമസിച്ചു. ഇപ്പോള്‍ പിടിക്കപ്പെട്ടില്ലെങ്കില്‍ തുടര്‍ച്ചകള്‍ ഉണ്ടായേനെ. ഒരു ഫ്രോഡ് എന്ന വിശേഷണമല്ലെ ബിജുവിന് ചേരുക?
ചോദ്യം : ഇത്തരത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ ഊര്ജ്ജനയവുമായി വരെ ബന്ധപ്പെടുന്ന വലിയ സാധ്യതകളുള്ള ഒരു പ്രൊജക്ട് ആവിഷ്കരിച്ച്, ഗവണ്മെന്റിന്റെ മുന്നിലെത്തിക്കാനും മന്ത്രിസഭായോഗത്തില്‍ വെച്ച് നിശ്ചിത സ്ക്വയര്‍ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങളില്‍ സോളാര്‍ വൈദ്യുതി നിര്‍ബന്ധമാക്കുന്നത് പോലുള്ള തീരുമാനങ്ങള്‍ എടുപ്പിക്കാനും ചെക്ക് കേസുകളിലും തട്ടിപ്പ് കേസുകളിലും നിരന്തരമായി ഉള്‍പ്പെടുന്ന, ഒരു സംരംഭവും വിജയിപ്പിക്കാന്‍ കഴിയാത്ത ബിജു രാധാകൃഷ്ണനും സരിത നായര്‍ക്കും സാധിക്കുമോ? ഉത്തരം : അത് യുക്തിഭദ്രമായ ചോദ്യമാണ്. അവരുടെ പിന്നാമ്പുറം അറിയുന്നവര്‍ക്ക് ഇത്തരത്തിലുള്ള സംശയം സ്വാഭാവികമായും ഉണ്ടാവാം. |
അയാളുടെ വ്യക്തിത്വം അങ്ങനെതന്നെയാണ്. നമ്മള് നേരത്തെ പറഞ്ഞതുപോലെ അരാജകത്വമായിരുന്നു അയാളുടെ മുഖമുദ്ര.
· എപ്പോള്‍ മുതലാണ് ബിജുരാധാകൃഷ്ണന് സരിതയുമായി ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയത്?
2008ല്‍ ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ വെച്ച് ബിജുരാധാകൃഷ്ണന് സരിതയെ താലികെട്ടി വിവാഹം കഴിച്ചു എന്നാണ് രണ്ടുപേരും പറയുന്നത്.
· ആ സമയത്ത് സരിതയും ആദ്യത്തെ ഭര്‍ത്താവുമായി ബന്ധം വിച്ഛേദിച്ചിരുന്നോ?
2008ലാണ് സരിത ആദ്യഭര്‍ത്താവില്‍ നിന്ന് നിയമപരമായി വിവാഹമോചനം നേടുന്നത്.
· സരിതയും ആദ്യത്തെ ഭര്‍ത്താവ് രാജേന്ദ്രനും തമ്മില്‍ പിരിയാന്‍ കാരണം ബിജു രാധാകൃഷ്ണനുമായുള്ള ബന്ധം ആയിരുന്നോ?
സരിതയും ബിജു രാധാകൃഷ്ണനെപ്പോലെ, അല്ലെങ്കില്‍ അതിനേക്കാളേറെ ഫ്രോഡ് വ്യക്തിത്വമുള്ള ആളാണെന്ന് കാണാന്‍ സാധിക്കും. അവര്‍ മാനേജരായിരുന്ന, നേരത്തെ പറഞ്ഞ കമ്പനി തന്നെ ഇവര്‍ 3ലക്ഷം രൂപയോളം സാമ്പത്തിക തിരിമറി നടത്തി എന്ന് പറഞ്ഞ് ചീറ്റിംഗ് കേസ് കൊടുത്തിട്ടുണ്ടായിരുന്നു. ആറന്മുള പോലീസ് സ്റ്റേഷനില്‍. 2005മുതലേ അവരുടെ ദാമ്പത്യം കലുഷിതമായിരുന്നു. ബിജു അത് ഉപയോഗിച്ചു എന്ന് വേണം കരുതാന്‍.
· സരിതയുമായുള്ള ബന്ധം തുടരുമ്പോള്‍ തന്നെയാണോ ശാലുമേനോനുമായി ബിജു രാധാകൃഷ്ണന് അടുക്കുന്നത്?
ശാലുമേനോനുമായി ബന്ധത്തിലാവുന്നത് 2012ലാണ്. അപ്പോഴേക്കും സരിതയുമായി ബിജു ജീവിതത്തിലും ബിസിനസിലും ഒരു പരിധിവരെ വേര്‍പ്പെട്ടിരുന്നു.
· സരിത, ശരിയായിരുന്നില്ല എന്നാണല്ലൊ ബിജു രാധാകൃഷ്ണന് പറയുന്നത്. സരിതയെ ഉപയോഗിച്ച് ബിസിനസ് വളര്‍ത്താന്‍ ശ്രമിച്ച ബിജുവിന് സരിത ശരിയാവാതിരിക്കുന്നത് എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ്?
അതിന്റെ തുടക്കം 2010ലെ ഒരു അറസ്റ്റോടുകൂടിയാണ്. രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എഡിബി വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു ആ അറസ്റ്റ്. തുടര്‍ന്ന് ഇവരെ റിമാന്‍ഡ് ചെയ്തു. പന്ത്രണ്ടോളം കേസുകള്‍ അന്നുണ്ടായിരുന്നു. എഡിബി കൂടാതെ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള കാറ്റാടിപ്പാടത്തിന്റെ പേരിലുള്ള തട്ടിപ്പും ആ സമയത്ത് നടക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പായിരുന്നു അത്. ആറ് മാസത്തോളം ആ സമയത്ത് അവര്‍ ജയിലില്‍ കിടന്നു. പിന്നീടാണ് ജാമ്യത്തില്‍ ഇറങ്ങിയത്.
· അന്ന് ഇടതുപക്ഷസര്ക്കാരല്ലേ ഭരിക്കുന്നത്?
അതെ.
· ആ കാലത്ത് രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട് ബിജുവിനെതിരെ വല്ല നടപടികളും ഉണ്ടായിരുന്നോ?
ഉണ്ടായിരുന്നു. രശ്മി കൊല്ലപ്പെട്ടു എന്ന് പറയുന്ന കേസില്‍ സ്ത്രീധന പീഡനത്തിന് (498 പ്രകാരം) ക്രൈംബ്രാഞ്ച് അന്വേഷിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ ബിജുവിനെ അഞ്ച് ദിവസം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. തുടര്‍ന്ന് പോളീഗ്രാഫ് ടെസ്റ്റിന് വിധേയമാക്കി. അത് കഴിഞ്ഞശേഷം തിരികെ കൊടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജാമ്യം ലഭിച്ചത്.
· ഇവര്‍ ഈ കേസുകളില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷമല്ലേ ടീം സോളാര്‍ എന്ന കമ്പനി തുടങ്ങുന്നത്?
അതെ, 2010 മാര്‍ച്ചോടുകൂടി ഇവര്‍ ജാമ്യം ലഭിച്ച് ജയില്‍ മോചിതരായി. 2011 ഓടുകൂടിയാണ് ഇവര്‍ ടീം സോളാര്‍ തുടങ്ങുന്നത്.
· തട്ടിപ്പിന്റെ ഇടവേളകളില്‍ ഇവര്‍ ഇനിയും വലിയ തട്ടിപ്പുകള്‍ എങ്ങനെ തുടങ്ങാമെന്ന അന്വേഷണത്തിലായിരിക്കും അല്ലെ?
ഇവരെ രണ്ട് പേരെ സംബന്ധിച്ചും ഒരു ബിസിനസ് തുടങ്ങാനുള്ള പ്രാഥമികമായ നിക്ഷേപം ഇല്ലാത്തവരാണ്. വലിയ സാമ്പത്തിക പശ്ചാത്തലം ഇവര്‍ക്ക് രണ്ടുപേര്‍ക്കുമില്ല. പക്ഷെ, വലിയ സ്വപ്നങ്ങള്‍ കണ്ടു. അതിനേക്കാള്‍ വലിയ സാമ്പത്തിക അരാജകത്വവും ധൂര്‍ത്തും.
· ഇവര്‍ക്ക് എന്തെങ്കിലും രാഷ്ട്രീയ പശ്ചാത്തലമുണ്ടോ?
ഒരു രാഷ്ട്രീയ പശ്ചാത്തലവുമില്ല. അരാഷ്ട്രീയതയും അരാജകത്വവുമായിരുന്നു അവരുടെ രാഷ്ട്രീയമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പിന്നെ, ബിസിനസില്‍ ഏര്‍പ്പെട്ടപ്പോള്‍ കോണ്‍ഗ്രസിലെ നേതാക്കളുമൊക്കെയായി നല്ല പരിചയത്തിലായി. അത് പരിചയപ്പെടാനുള്ള എളുപ്പം കൊണ്ടായിരിക്കാം.
· തുടര്‍ച്ചയായി ഇവരുടെ എല്ലാ ബിസിനസുകളും തകരുവാനുള്ള കാരണം എന്താവും?
പെട്ടിക്കട നടത്താന്‍ പോലും പ്രാപ്തിയില്ലാത്ത ഒരാള്‍ ബില്‍ഗേറ്റ്സിന്റെ മാതൃകയില്‍ ബിസിനസ് ശൃംഘലകള്‍ പടുത്തുയര്‍ത്തണം എന്ന് കരുതിയാല്‍ ശരിയാവുമോ? അവര്‍ക്ക് ഒരു പശ്ചാത്തലവുമുണ്ടായിരുന്നില്ല. ബിസിനസിലേക്ക് കിട്ടുന്ന പണമെല്ലാം അവര്‍ ചലവഴിച്ചു. രാജകീയമായി ജീവിച്ചു. ആ ജീവിതം കാണിച്ച് തങ്ങള്‍ വലിയവരാണ് എന്ന് കാണിച്ച് പുതിയ ഇരകളെ വലയിലാക്കി.
· ബിജു രാധാകൃഷ്ണനും സരിത എസ് നായരും ചേര്‍ന്ന് നടത്തിയ ബിസിനസുകളിലേക്ക് ഇരകളെ ആകര്‍ഷിക്കുന്നതിന് വേണ്ടി, സരിതയുടെ ശരീരം ഉപയോഗിച്ചിരുന്നു എന്ന് ആരോപണമുണ്ട്. ബിജുരാധാകൃഷ്ണന്, സരിതയെ അത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ടോ?
അങ്ങനെ സംശയിക്കാതിരിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. അത് ഒരു നിര്‍ദേശപ്രകാരമാണോ, അതോ സ്വയം തീരുമാനത്തിന്റെ ഭാഗമാണോ തുടങ്ങിയ കാര്യങ്ങള്‍ക്കൊന്നും കൃത്യമായ തെളിവുകള്‍ നമ്മുടെ കൈയിലില്ല. ഇവരുടെ പ്രധാന തട്ടിപ്പ് പരിപാടിയായ ടീം സോളാറിന്റെ പ്രവര്‍ത്തനമേഖല ഗവണ്മെന്റുമായി ബന്ധപ്പെട്ടിട്ടുള്ളതായിരുന്നു. ഗവണ്മെന്റ് തനത് ഊര്ജ്ജസ്രോതസുകള് കൂടാതെ സൗരോര്‍ജ്ജം പോലുള്ള സാധ്യതകളെ ഉപയോഗിക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് ഇവരും ടീം സോളാര്‍ എന്ന പേരില്‍ മുന്നോട്ടുവരുന്നത്. ഈ ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ബന്ധപ്പെടലാണ് ഇപ്പോള്‍ ബിജു രാധാകൃഷ്ണന് തന്റെ കൈയ്യിലുണ്ട് എന്ന് അവകാശപ്പെടുന്ന പെന്‍ഡ്രൈവ് ദൃശ്യങ്ങള്‍.
· ഇത്തരത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ ഊര്ജ്ജനയവുമായി വരെ ബന്ധപ്പെടുന്ന വലിയ സാധ്യതകളുള്ള ഒരു പ്രൊജക്ട് ആവിഷ്കരിച്ച്, ഗവണ്മെന്റിന്റെ മുന്നിലെത്തിക്കാനും മന്ത്രിസഭായോഗത്തില്‍ വെച്ച് നിശ്ചിത സ്ക്വയര്‍ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങളില്‍ സോളാര്‍ വൈദ്യുതി നിര്‍ബന്ധമാക്കുന്നത് പോലുള്ള തീരുമാനങ്ങള്‍ എടുപ്പിക്കാനും ചെക്ക് കേസുകളിലും തട്ടിപ്പ് കേസുകളിലും നിരന്തരമായി ഉള്‍പ്പെടുന്ന, ഒരു സംരംഭവും വിജയിപ്പിക്കാന്‍ കഴിയാത്ത ബിജു രാധാകൃഷ്ണനും സരിത നായര്‍ക്കും സാധിക്കുമോ?
അത് യുക്തിഭദ്രമായ ചോദ്യമാണ്. അവരുടെ പിന്നാമ്പുറം അറിയുന്നവര്‍ക്ക് ഇത്തരത്തിലുള്ള സംശയം സ്വാഭാവികമായും ഉണ്ടാവാം.
· മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഷാഫിമേത്തറായിരുന്നു ഈ പ്രോജക്ട് രൂപകല്‍പ്പന ചെയ്തത് എന്ന ആരോപണമുണ്ട്. 108 ആംബുലന്‍സിന്റെ പ്രോജക്ട് പ്രപ്പോസലിന്റെ ബുദ്ധിയും ഷാഫി മേത്തറുടേത് ആയിരുന്നു.
ഇരയുമായുള്ള രണ്ടാം കൂടിക്കാഴ്ചയില്‍ സരിത പ്രോജക്ടുമായി ബന്ധപ്പെട്ടുള്ള ഫോറങ്ങള്‍ പൂരിപ്പിക്കുമ്പോള്‍ അവരുടെ മൊബൈല്‍ റിംഗ് ചെയ്യും. എഴുതുന്ന സരിത, മൊബൈല്‍ സ്പീക്കര്‍ ഫോണില്‍ ഇടാന്‍ ഇരയോട് അഭ്യര്‍ത്ഥിക്കും. സ്പീക്കര്‍ഫോണില്‍ ഇടുമ്പോള്‍ സംസാരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ വേണ്ടപ്പെട്ടയാള്‍(ജോപ്പനാവാം) ആയിരിക്കും. “വൈകുന്നേരം സി എമ്മിനെ കാണാന്‍ വരണം സി എം ചോദിച്ചു...” തുടങ്ങിയ കാര്യങ്ങള്‍ പറയുന്നതിനിടയില്‍ സരിത, “ഞാന്‍ ഇരസാറിന്റെ വീട്ടിലാണുള്ളത്. പറഞ്ഞത് പോലെ സാറിന് ഇതില്‍ താല്‍പ്പര്യമുണ്ട്...”തുടങ്ങിയ സംഭാഷണങ്ങള്‍ പറയും. ആ കൂടിക്കാഴ്ചയില്‍ ഏകദേശം കാര്യങ്ങള്‍ ഉറപ്പാവും. സ്ത്രീകളോട് താല്‍പ്പര്യമുള്ള ഇരകളാണെങ്കില്‍ സരിതയുടെ ആകാരവും പെരുമാറ്റവും കണ്ട് ത്രില്ലടിക്കും. എത്ര കുലീനതയുള്ള സ്ത്രീ എന്ന് ആശ്ചര്യപ്പെടും. പെരുമാറ്റത്തിലെ അന്തസ് അവരില്‍ ആരാധനയുണര്ത്തും. അവരോട് കൂടുതല്‍ അടുക്കാന്‍ ആഗ്രഹിക്കും. അതിനായി ബിസിനസില്‍ ഏര്‍പ്പെടാമെന്ന് തീരുമാനിക്കുകയും ചെയ്യും (അത്തരത്തിലുള്ളവരുമുണ്ട്) |
സര്‍ക്കാറിന്റെ എല്ലാ സംവിധാനങ്ങളും അവര്‍ക്ക് പ്രാപ്യമായിരുന്നു. താങ്കള്‍ പറഞ്ഞ കാര്യം എനിക്ക് ആധികാരികമായി ശരിയാണെന്ന് പറയാന്‍ സാധിക്കില്ല. പക്ഷെ, ഇവര്‍ക്ക് ബന്ധമില്ലാത്തതായി ആരുമില്ലായിരുന്നു. ആ ബന്ധം മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ഇവര്‍ പരിശ്രമിച്ചിരുന്നു. ഇവരുടെ വിജയവും പരാജയവും അവരുടെ ഈ രീതി തന്നെയായിരുന്നു. തീര്‍ച്ചയായും ഇത്തരത്തിലുള്ള ബുദ്ധി അവര്‍ക്ക് പകര്‍ന്ന് കിട്ടിയത് തന്നെയായിരിക്കും. അത് ആരില്‍ നിന്നാണ് എന്നതൊക്കെ അന്വേഷണത്തിലൂടെ തെളിയിക്കപ്പെടേണ്ട കാര്യങ്ങള്‍ തന്നെയാണ്.
· സരിത എസ് നായരും ബിജു രാധാകൃഷ്ണനും കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് നടത്തിയ കാറ്റാടിപ്പാടം തട്ടിപ്പില്‍ ഇരകളെ കുരുക്കുന്നതില്‍ മനശാസ്ത്രപരമായ ഒരു സമീപനമാണ് സ്വീകരിച്ചിരുന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥരില്‍ ചിലര്‍ സ്വകാര്യമായി പങ്കുവെച്ചിരുന്നു. താങ്കള്‍ അത് മനസിലാക്കിയിട്ടുണ്ടോ?
കുറെ കാര്യങ്ങള്‍ പറഞ്ഞുകേട്ടിട്ടുണ്ട്. അതിലേതാണ്?
· കാറ്റാടിപാടം പ്രോജക്ട് വിശദാംശവുമായി ഒരു ഇരയുടെ വീട്ടില്‍ പറഞ്ഞുറപ്പിച്ച പ്രകാരം സരിത എത്തും. ഒന്നാം കൂടിക്കാഴ്ചയില്‍ വളരെ വിശദമായി സാമര്‍ത്ഥ്യത്തോടെ പ്രോജക്ട് വിശദീകരിക്കും. അവര്‍ ആ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ബീക്കണ്‍ ലൈറ്റുള്ള ഒരു സര്‍ക്കാര്‍ വാഹനം (പി ആര് ഡി ഡയറക്ടറായിരുന്ന ഫിറോസിന്റേതാവാം) എത്തും. യാത്ര അയക്കാന്‍ പുറത്തിറങ്ങുന്ന ഇര, സരിതയെ വിശ്വസിക്കുന്നതിന്റെ ഒന്നാം ഘട്ടമാണിത്.
ഇരയുമായുള്ള രണ്ടാം കൂടിക്കാഴ്ചയില്‍ സരിത പ്രോജക്ടുമായി ബന്ധപ്പെട്ടുള്ള ഫോറങ്ങള്‍ പൂരിപ്പിക്കുമ്പോള്‍ അവരുടെ മൊബൈല്‍ റിംഗ് ചെയ്യും. എഴുതുന്ന സരിത, മൊബൈല്‍ സ്പീക്കര്‍ ഫോണില്‍ ഇടാന്‍ ഇരയോട് അഭ്യര്‍ത്ഥിക്കും. സ്പീക്കര്‍ഫോണില്‍ ഇടുമ്പോള്‍ സംസാരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ വേണ്ടപ്പെട്ടയാള്‍(ജോപ്പനാവാം) ആയിരിക്കും. “വൈകുന്നേരം സി എമ്മിനെ കാണാന്‍ വരണം സി എം ചോദിച്ചു...” തുടങ്ങിയ കാര്യങ്ങള്‍ പറയുന്നതിനിടയില്‍ സരിത, “ഞാന്‍ ഇരസാറിന്റെ വീട്ടിലാണുള്ളത്. പറഞ്ഞത് പോലെ സാറിന് ഇതില്‍ താല്‍പ്പര്യമുണ്ട്...”തുടങ്ങിയ സംഭാഷണങ്ങള്‍ പറയും. ആ കൂടിക്കാഴ്ചയില്‍ ഏകദേശം കാര്യങ്ങള്‍ ഉറപ്പാവും. സ്ത്രീകളോട് താല്‍പ്പര്യമുള്ള ഇരകളാണെങ്കില്‍ സരിതയുടെ ആകാരവും പെരുമാറ്റവും കണ്ട് ത്രില്ലടിക്കും. എത്ര കുലീനതയുള്ള സ്ത്രീ എന്ന് ആശ്ചര്യപ്പെടും. പെരുമാറ്റത്തിലെ അന്തസ് അവരില്‍ ആരാധനയുണര്ത്തും. അവരോട് കൂടുതല്‍ അടുക്കാന്‍ ആഗ്രഹിക്കും. അതിനായി ബിസിനസില്‍ ഏര്‍പ്പെടാമെന്ന് തീരുമാനിക്കുകയും ചെയ്യും (അത്തരത്തിലുള്ളവരുമുണ്ട്)
മൂന്നാം ഘട്ടം കാറ്റാടിപ്പാടം കാണാന്‍ കോയമ്പത്തൂരേക്കുള്ള യാത്രയാണ്. ആദ്യം ട്രെയിന്യാത്രയാവാം എന്നൊക്കെ പറയുമെങ്കിലും അവസാനം സരിതയുടെ ആഡംബര കാറിലാവും യാത്ര. മുന്നിലത്തെ സീറ്റില്‍ ബാഗ് വെക്കും പിറകിലുള്ള ചേര്‍ന്നുള്ള രണ്ട് സീറ്റുകളില്‍ കുലീനയായ സരിത വലതുവശത്തും പുരുഷനായ ഇര ഇടതുഭാഗത്തും. മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന യാത്രയില്‍ ഇര, സരിതയുടെ നേര്‍ക്ക് കൂര്‍ത്ത നോട്ടങ്ങള്‍ എയ്യും. അവര്‍ അതിനോട് നീരസം പ്രകടിപ്പിക്കും. ചിലര്‍ സ്പര്ശിക്കാനൊക്കെ ചെറിയ രീതിയില്‍ ശ്രമിക്കും. ഇത്തരം രീതികള്‍ തനിക്ക് ഇഷ്ടമല്ല എന്ന് സരിത അവരോട് സൗമ്യമായി പറയും. അങ്ങനെ കോയമ്പത്തൂര്‍ എത്തും. ഇരയ്ക്ക് നേരത്തെ പറഞ്ഞുറപ്പിച്ച ഹോട്ടല്‍ റൂമുണ്ട്. “ഇരസാര് ഇവിടെ താമസിച്ചോളൂ. എന്റെ വലിയമ്മയുടെ വീട് അടുത്താണ് ഞാന്‍ അവിടേക്ക് പോകുന്നു...” എന്ന് പറഞ്ഞ് സരിത ഹോട്ടലില്‍ നിന്ന് ഇറങ്ങും. രാത്രി ഇരുട്ടുമ്പോള്‍ ഇരയ്ക്ക് സരിതയുടെ ഫോണ്‍ വരും. “സര്, വലിയമ്മ നാട്ടിലേക്ക് പോയി. വേറെ എവിടെയും റൂമില്ല. ഞാന്‍ സാറിന്റെ റൂം ഷെയര്‍ ചെയ്തോട്ടെ?ഒരു എക്സ്ട്രാ ബെഡ് പറയാം....” ഇര സന്തോഷപൂര്‍വ്വം സരിതയ്ക്ക് സ്വാഗതമോതും. അവസാനം ഒരു ദുര്‍ബല നിമിഷത്തില്‍ 'അരുതാത്തത്' സംഭവിക്കുന്നു. എല്ലാം കഴിയുമ്പോള്‍ സര്‍വസ്വവും നഷ്ടപ്പെട്ടപോലെ സരിത വിങ്ങിക്കരയും. “ഞാന്‍ ഇങ്ങനെയൊന്നും പോകുന്ന സ്ത്രീയല്ല. ഇനി മരിച്ചാല്‍ മതി. ഞാനിനി എങ്ങിനെ ഭര്‍ത്താവിന്റെ മുഖത്ത് നോക്കും” തുടങ്ങിയ ഡയലോഗുകള്‍ ആവശ്യാനുസരണം ഉപയോഗിക്കും. ഇര ആ നിമിഷം സരിതയുടെ അടിമ കൂടിയാവുകയാണ്. അയാള്‍ക്ക് മറ്റാരേക്കാളും വിശ്വാസമാവും സരിതയെ. പ്രണയം കലര്‍ന്ന ബിസിനസ്. സ്വന്തമായുള്ളതെല്ലാം കൈമാറുന്ന മാനസീകാവസ്ഥ.
ഇത്തരത്തില്‍ ഏറെ പേരുണ്ട് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. വളരെ മനശാസ്ത്രപരമായ സമീപനം. അതിലൂടെ നടപ്പിലാക്കുന്ന കോടികളുടെ തട്ടിപ്പ്. മന്ത്രിമാരില്‍ പലരും കോണ്‍ഗ്രസ് എം എല്‍ എമാരില്‍ പലരും തന്റേതുമാത്രമാണ് സരിത എന്ന് ധരിച്ചിരുന്നു. പക്ഷെ, അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അവരുടെ തട്ടിപ്പിന്റെ വിസ്തൃതി മനസിലായപ്പോഴാണ് പലര്‍ക്കും സൂര്യന് ഉദിച്ചത്. ഇത് താങ്കള്‍ അറിഞ്ഞിരുന്നോ? ഇതൊക്കെ ബിജു രാധാകൃഷ്ണന് അറിയാമായിരുന്നോ?
ഞാന്‍ ഇത് കേട്ടു. ബിജുരാധാകൃഷ്ണന് അറിഞ്ഞുകൊണ്ടാണ് ഇതൊക്കെ നടന്നത് എന്ന് ബിജു പറയുന്നില്ല. പക്ഷെ, ഇത്തരത്തിലുള്ള വഴിവിട്ട ബന്ധങ്ങള്‍ സരിതയ്ക്കുണ്ടായിരുന്നു എന്ന് ബിജുവിനറിയാം. ഈ വഴിവിട്ട ബന്ധങ്ങള്‍ വഴി ഉണ്ടാക്കിയെടുത്ത സാമ്പത്തിക സ്രോതസുകളിലൂടെയാണ് ഇപ്പോള്‍ സരിത കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നത്. അവരാണ് സരിതയെ സഹായിക്കുന്നതെന്നാണ് ബിജു പറയുന്നത്. ഇപ്പോള്‍ താന്‍ ഇരയായി എന്നാണ് ബിജുരാധാകൃഷ്ണന് സങ്കടപ്പെടുന്നത്.
· നിലവില്‍ ഇവരുടെ പേരില്‍ എത്ര കേസുകളുണ്ട്?
മുപ്പത്തിമൂന്ന് കേസുകള്‍ ടീം സോളാറിന്റെ തട്ടിപ്പിന്റെ ഭാഗമായുണ്ട്. ആ കേസുകള്‍ സരിതക്കും ബിജുവിനും ഉത്തരവാദിത്തമുള്ളതാണ്. സരിതയുടെ വഴിവിട്ട രീതികളില്‍ മനംമടുത്ത ബിജു രാധാകൃഷ്ണന് അവരില്‍ നിന്ന് അകന്നതിന് ശേഷം ശാലുമേനോനുമായി അടുത്തു എന്നാണ് ബിജു പറയുന്നത്. അപ്പോഴാണ് ബിജു, സ്വിസ് സോളാര്‍ എന്നൊരു സ്ഥാപനം സ്വന്തമായി തുടങ്ങുന്നത്. അതിന്റെ ഭാഗമായി ബിജുവിന് മാത്രം ഉത്തരവാദിത്തമുള്ള മൂന്നോളം കേസുകളുണ്ട്. സ്വിസ് സോളാറിന്റെ ഓപ്പറേഷനുകള്‍ ഏകോപിപ്പിച്ചത് ബിജുവും ശാലുമേനോനും കൂടിയായിരുന്നു. തിരുവനന്തപുരത്തെ റാസിഖ് അലിയുടെ പരാതിയൊക്കെ അതിന്റെ ഭാഗമായി വന്നതാണ്.
· ബിജു രാധാകൃഷ്ണന്റെ പേരില്‍ എത്ര കേസുകളുണ്ട്?
49 കേസുകള്‍. 33 ടീം സോളാര്‍ കേസുകള്‍. 3 സ്വിസ് സോളാര്‍ കേസ്. രശ്മിവധക്കേസും ചെക്ക് കേസുകളുമുള്‍പ്പെടെ 13 കേസുകള്‍ വേറെയുമുണ്ട്.
· ടീം സോളാറിന്റെ പേരിലുള്ള 33 കേസുകള്‍ സരിത ഒത്തുതീര്‍പ്പാക്കുമ്പോള്‍ സ്വാഭാവികമായും 33 കേസുകളില്‍ നിന്ന് ബിജുരാധാകൃഷ്ണന് കൂടി രക്ഷപ്പെടുന്നുണ്ട്?
അതെ. അങ്ങനെ പറയാം.
· സോളാര്‍ കുഭകോണത്തിന്റെ ഭാഗമായി പിന്നെ ബിജുവിന്റെ പേരിലുള്ളത് അയാളും ശാലുമേനോനും ചേര്‍ന്ന് നടപ്പിലാക്കിയ സ്വിസ് സോളാറിന്റെ പേരിലുള്ള തട്ടിപ്പ് കേസുകളാണ്. അത് സരിത മുന്‍കൈയ്യെടുത്ത് ഒത്തുതീര്പ്പാക്കേണ്ടതല്ലല്ലോ. സ്വിസ് സോളാര്‍ തട്ടിപ്പ് ബിജുവും ശാലുവും ചേര്‍ന്ന് നടത്തിയതാണ്. ജയിലിന് പുറത്തുള്ള ശാലുവിന് വേണമെങ്കില്‍ ബിജു രാധാകൃഷ്ണന് വേണ്ടി ഇടപെടാം. അപ്പോള്‍ ബിജു, സരിതയെ കുറ്റം പറയുന്നതില്‍, തന്നെ ഇരയാക്കുന്നു എന്നൊക്കെ വിളിച്ചുപറയുന്നതില്‍ എന്താണര്‍ത്ഥമുള്ളത്.?
ആ കേസുകളില്‍ പലതും സെറ്റില്‍ ചെയ്തിട്ടില്ല. ജാമ്യമെടുത്തിട്ടേയുള്ളു.
· ആ 33 കേസുകളും സരിത, യു ഡി എഫ് ഭരണത്തിലെ ഉന്നതരുടെ സഹായത്തോടെ സെറ്റില്‍ ചെയ്യുകയാണല്ലൊ? അങ്ങനെ വരുമ്പോള്‍ 33 കേസുകളില്‍ ബിജു രാധാകൃഷ്ണന് കൂടി രക്ഷപ്പെടുകയാണ്.
സെറ്റില്‍ ചെയ്യുകയാണെങ്കില്‍ ബിജുവിനും ബാധകമാണ്.
· 33 കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നു എന്ന് പറയുമ്പോള്‍ അതില്‍ ബിജു രാധാകൃഷ്ണന് പ്രത്യേകിച്ച് റോളൊന്നുമില്ലല്ലോ? വാദി വന്ന് എനിക്ക് കേസുമായി മുന്നോട്ടുപോകാന്‍ താല്‍പ്പര്യമില്ല എന്ന് പറഞ്ഞാല്‍ കേസ് അസാധുവാകില്ലേ? അപ്പോള്‍ വാദികളെ സ്വാധീനിക്കാന്‍ സരിത തന്റെ ശരീരം പങ്കിട്ട യു ഡി എഫ് മന്ത്രിമാരെയും എല്‍ എല്‍ എമാരെയും കോണ്‍ഗ്രസ്, കേരളകോണ്‍ഗ്രസ് നേതാക്കളെയും ഉപയോഗപ്പെടുത്തിയാല്‍ മതിയാകുമല്ലൊ. സംസ്ഥാനത്തെ പ്രഗത്ഭരായ ഈ വ്യക്തികള്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത വാദികളുണ്ടോ?
ചോദ്യം : സരിത എസ് നായരും മുന്‍മന്ത്രിയും യു ഡി എഫ് എം എല്‍ എയും ഏഷ്യാനെറ്റ് അവതാരകനുമായ കെ ബി ഗണേഷ്കുമാറും തമ്മിലുള്ള ബന്ധത്തെ ബിജുരാധാകൃഷ്ണന് എങ്ങിനെയാണ് നോക്കി കാണുന്നത് ? ഉത്തരം : ഗണേഷും സരിതയുമായി വഴിവിട്ട ബന്ധമുണ്ട് എന്നതില്‍ ബിജു ഉറച്ച് നില്ക്കുന്നു. ചോദ്യം : ഗണേഷുമായി അത്തരത്തിലുള്ള ബന്ധം സ്ഥാപിക്കാനുള്ള സാഹചര്യം ബിജു രാധാകൃഷ്ണന് ഒരുക്കി കെടുക്കുക ആയിരുന്നില്ലേ? ഉത്തരം : ബിജു അറിയാതെയാണ് ഗണേഷ്കുമാറുമായി സരിത ബന്ധം സ്ഥാപിച്ചതെന്നാണ് ബിജു പറയുന്നത്. |
ശരിയാണ്. ഒന്നിലേറെപേര്‍ പ്രതികളായ കേസില്‍ ഒരാള്‍ക്ക് മാത്രം 420യുടെ ഉത്തരവ് വാങ്ങാന്‍ നിയമപരമായി വ്യവസ്ഥ ഇല്ലാത്തത് കൊണ്ട്, വാദി വന്ന് എനിക്ക് കേസ് വേണ്ടെന്ന് പറഞ്ഞാല്‍ അപ്പോള്‍ തന്നെ കോടതി കേസ് വിടണമെന്നാണ്. വാദികളെ സ്വാധീനിച്ചാല്‍ കേസുകള്‍ ഇല്ലാതാക്കാം. ഇപ്പോള്‍ സരിത അത് തന്നെയാണ് ചെയ്യുന്നത്. ഒരു കാര്യം പ്രത്യേകം മനസിലാക്കണം ഈ 33 കേസുകളില്‍ പലതും ബിജു രാധാകൃഷ്ണന് അറിവില്ലാത്തതാണ്.
· ബിജുവല്ലാതെ വേറെ ആരാണ് ടീംസോളാറിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നതിന് സരിത എസ് നായരെ സഹായിച്ചിട്ടുണ്ടാവുക?
ആരാണെന്ന് കൃത്യമായി പറയാന്‍ നമ്മുടെ കൈയ്യില്‍ തെളിവുകളില്ല. ബിജു പല ഉന്നതരുടെയും പേരുകള്‍ പറയുന്നുണ്ട്. തെളിവില്ലാതെ അത് വെളിപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല.
· സരിത എസ് നായരും മുന്‍മന്ത്രിയും യു ഡി എഫ് എം എല്‍ എയും ഏഷ്യാനെറ്റ് അവതാരകനുമായ കെ ബി ഗണേഷ്കുമാറും തമ്മിലുള്ള ബന്ധത്തെ ബിജുരാധാകൃഷ്ണന് എങ്ങിനെയാണ് നോക്കി കാണുന്നത് ?
ഗണേഷും സരിതയുമായി വഴിവിട്ട ബന്ധമുണ്ട് എന്നതില്‍ ബിജു ഉറച്ച് നില്ക്കുന്നു.
· ഗണേഷുമായി അത്തരത്തിലുള്ള ബന്ധം സ്ഥാപിക്കാനുള്ള സാഹചര്യം ബിജു രാധാകൃഷ്ണന് ഒരുക്കി കെടുക്കുക ആയിരുന്നില്ലേ?
ബിജു അറിയാതെയാണ് ഗണേഷ്കുമാറുമായി സരിത ബന്ധം സ്ഥാപിച്ചതെന്നാണ് ബിജു പറയുന്നത്.
· സരിത-ബിജു കമ്പനിയുടെ പ്രതിനിധിയായല്ലെ, സരിത ഗണേഷ്കുമാറിനടുത്തേക്ക് എത്തുന്നത്? വക്കീല്‍ അതെങ്ങനെയാണ് മനസിലാക്കിയിരിക്കുന്നത്?
ഞാന്‍ മനസിലാക്കിയത്, ബിജു ഇവരുടെ ബിസിനസിന്റെ പുറംപണികള്‍ക്ക് പോയിരുന്നില്ല. അയാള്‍ അകത്ത് നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുകയായിരുന്നു. സരിതയാണെങ്കില്‍ വളരെ ചടുലതയോടുകൂടി ആള്‍ക്കാരെ അഭിമുഖീകരിക്കാനുള്ള ശേഷിയുള്ള വ്യക്തിയാണ്. ആകര്‍ഷണീയത ഉള്ള വ്യക്തിത്വവുമാണ്. അതിനാല്‍ സരിതയെയാണ് ഇത്തരത്തിലുള്ള ഓപ്പറേഷനുകള്‍ നടത്താന്‍ നിയോഗിച്ചിരുന്നത്.
· ഗണേഷുമായുള്ള സരിതയുടെ വഴിവിട്ട ബന്ധം എങ്ങിനെയാണ് ബിജു കണ്ടെത്തുന്നത്?
ഗണേഷിന്റെ ഭാര്യയായിരുന്ന സ്ത്രീതന്നെയാണ് ബിജുവിനോട് മൊബൈല്‍ വഴി ഈ കാര്യം പറഞ്ഞതെന്നാണ് ബിജു പറയുന്നത്. അവര്‍ പറഞ്ഞത് പ്രകാരം മന്ത്രിമന്ദിരത്തില്‍ എത്തിയ ബിജു രാധാകൃഷ്ണന്, അവിടെ കടന്ന് കയറി ഇവര്‍ രണ്ടുപേരെയും കണ്ടു എന്നും ഗണേഷിനെ അടിച്ചു എന്നുമാണ് അവകാശപ്പെടുന്നത്.
· യു ഡി എഫ് എം എല്‍ എ ഗണേഷ്കുമാറിന്റെ മുഖത്ത്, മാധ്യമങ്ങളിലൂടെ കണ്ട അടിപ്പാട് ബിജുരാധാകൃഷ്ണന്റെ കൈകളുടേതാണോ?
മാധ്യമങ്ങളിലൂടെ കണ്ട പാട് ബിജുവിന്റെ കൈയുടേത് ആണോ എന്ന് എനിക്ക് അറിയില്ല. പക്ഷെ, ബിജുവും മന്ത്രി പദവിയിലിരിക്കുന്ന സമയത്ത് ഗണേഷ്കുമാറിനെ മര്‍ദ്ദിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുന്നു.
· അപ്പോള്‍ രണ്ടുപേരുടെ അടി, യു ഡി എഫ് മന്ത്രിസഭയില്‍ മന്ത്രിയായിരിക്കുമ്പോള്‍ കെ ബി ഗണേഷ്കുമാര് ഏറ്റ് വാങ്ങിയിട്ടുണ്ട്?
എനിക്കറിയില്ല. പറഞ്ഞ് കേട്ടത് വെച്ച് രണ്ട് പേര് മര്‍ദ്ദിക്കാനാണ് സാധ്യത.
· ബിജു രാധാകൃഷ്ണന്, കെ ബി ഗണേഷ്കുമാറിനെ മര്‍ദ്ദിച്ചതിന് ശേഷമാണോ, എറണാകുളം ഗസ്റ്റ്ഹൗസില്‍ വെച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി മുറിയടച്ചിരുന്ന് ഒരുപാട് നേരം സംസാരിക്കുന്നത്?
അതെ.
· എന്താണ് സംസാരിച്ചത്?
അതെന്നോട് പങ്കുവെച്ചില്ല. പിന്നീട് വ്യക്തമാക്കാമെന്ന് പറഞ്ഞു.
· ആഭ്യന്തരവകുപ്പ് നഷ്ടപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ബിജു രാധാകൃഷ്ണന് പരിചയമുണ്ടോ?
അറിയില്ല.
· ശാലുമേനോന്റെ വീട് പാലുകാച്ചുന്ന ദിവസം ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ആ വീട്ടില്‍ പോയപ്പോള്‍ അദ്ദേഹത്തെ സ്വീകരിച്ചത് ബിജു രാധാകൃഷ്ണനാണ്. കുടിക്കാനുള്ള ഇളനീര് എടുത്തുകൊടുത്തത് ബിജുവാണെന്നാണ് പറയുന്നത്.
വലിയ പരിചയമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. ബിജു, എന്നോട് പറഞ്ഞിട്ടുമില്ല. ഈ കേസുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പും ജയില്‍ വകുപ്പുമൊന്നും തിരുവഞ്ചൂരിന്റെ കാലത്ത് ബിജു രാധാകൃഷ്ണന് ഒരു പരിഗണനയും നല്‍കിയിരുന്നില്ല. പരിഗണന ലഭിച്ചത് സരിത എസ് നായര്‍ക്കാണ്.
· ശരിയാണ്. അത് നമ്മള് മനസിലാക്കിയതാണ്. ഇഷ്ടമുള്ള ഭക്ഷണം, വിലകൂടിയ വസ്ത്രങ്ങള്‍, ആവശ്യത്തിന് ഫോണ്‍ ചെയ്യാനുള്ള സൗകര്യം, കാഞ്ഞങ്ങാട് ഗസ്റ്റ്ഹൗസിലെ താമസം, ജയിലിലിരുന്ന് ബോറടിപ്പിക്കാതിരിക്കാന്‍ എയര്‍കണ്ടീഷന്‍ ചെയ്ത പോലീസ് വാഹനത്തില്‍ സാവധാനമുള്ള യാത്രകള്‍... അങ്ങനെ പലതുമുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഭരണകാലത്ത് സരിത എസ് നായര്‍ക്ക് ലഭ്യമായിരുന്ന സഹായങ്ങള്‍ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി സ്ഥാനത്ത് എത്തിയപ്പോഴും തുടരുന്നുണ്ടോ?
തുടരുകയാണല്ലൊ. മുഖ്യമന്ത്രിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍ സരിത പോയത് എന്തിനാണ്? ആഭ്യന്തരമന്ത്രി അറിയാതെ അത്തരത്തിലുള്ളൊരു യാത്ര പ്ലാന്‍ ചെയ്യുമോ? അവര്‍ ആരെയൊക്കെയാണ് ഫോണ്‍ ചെയ്തത്? ആരാണ് അതിനുള്ള സൗകര്യം ചെയ്ത് കൊടുത്തത്? എന്താണ് അങ്ങനെയൊക്കെ സൗകര്യം ചെയ്തുകൊടുക്കാനുള്ള താല്‍പ്പര്യം?
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പലരും സരിതയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. സരിത ജയിലില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുകയല്ലേ. അതുവരെ അവരുടെ സൗകര്യങ്ങള്‍ക്ക് ഒരു കുറവുമുണ്ടാവില്ല. ബിജു രാധാകൃഷ്ണന് പറയുന്നത് സരിതയെ ഈ സര്‍ക്കാരിന്, യു ഡി എഫ് സംവിധാനത്തിന് വല്ലാത്ത പേടിയാണെന്നാണ്. സരിതയെ തങ്ങളുടെ സ്വന്തമെന്ന ലേബലില്‍ കൂടെ നിര്‍ത്തി, ബിജുവിനെ ഇല്ലാതാക്കുമെന്നാണ് ബിജുരാധാകൃഷ്ണന് ഭയപ്പെടുന്നത്.
ഫോട്ടോ : റാം കുമാര്‍
06-Jan-2014
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ