സോവിയറ്റ് യൂണിയനില്ലാത്ത കാലം

ആരോഗ്യം, സാമൂഹ്യസേവനം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സബ്‌സിഡി ഇല്ലാതാക്കിക്കൊണ്ടാണ് സോവിയറ്റ് തകര്‍ച്ചയ്ക്കുശേഷം നിലവില്‍വന്ന സര്‍ക്കാരുകള്‍ മുന്നോട്ടുപോയത്. അവര്‍ റേഷന്‍ സമ്പ്രദായവും നിര്‍ത്തലാക്കി. ഇത്തരം പരിഷ്‌കാരങ്ങള്‍ ജനങ്ങളെ ദോഷകരമായി ബാധിച്ചു. ' “സ്വതന്ത്രകമ്പോളത്തെ അടിസ്ഥാനമാക്കിയുള്ള പുത്തന്‍ മുതലാളിത്തവും നീതിപൂര്‍വമല്ലാത്ത സാമ്പത്തികവ്യവസ്ഥയു”മാണ് ജനജീവിതം നരകതുല്യമാക്കിയത്. ഒരുഭാഗത്ത് ദാരിദ്യ്രം സൃഷ്ടിക്കാതെ മറുഭാഗത്ത് സമ്പത്ത് കൂട്ടിവയ്ക്കാനാകില്ല. അതായിരുന്നു റഷ്യയുടെ വാചകം. ആ വാചകം ഇന്ന് എല്ലാവരുടെയും ചുണ്ടുകളിലുണ്ട്.

20-Apr-2018