മുഖ്യമന്ത്രിയെ ആക്രമിക്കുന്നവരെ പ്രതിരോധിക്കുകയാണ് ​ഗൺമാന്റെ ചുമതല: ഇ പി ജയരാജൻ

മുഖ്യമന്ത്രിയെ ആക്രമിക്കുന്നവരെ പ്രതിരോധിക്കുകയാണ് ​ഗൺമാന്റെ ചുമതലയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ​ഗൺമാൻ ചെയ്തത് അദ്ദേഹത്തിന്റെ ദൗത്യമാണെന്നും ആ ദൗത്യം നിർവഹിച്ചില്ലെങ്കിൽ അദ്ദേഹത്തിനെതിരെ പൊലീസ് നടപടിയെടുക്കുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. കല്ലുമെടുത്ത് പ്രതിപക്ഷ നേതാവ് തന്നെ ഇറങ്ങട്ടെ എന്നായിരുന്നു ഇപിയുടെ മറ്റൊരു പ്രസ്താവന.

മുസ്ലീം ലീഗ് ഈ പ്രതിഷേധത്തിനൊപ്പമില്ലെന്നും ലീഗ് നേതൃത്വം ശരിയായ നിലപാട് സ്വീകരിക്കുന്നുവെന്നും ഇപി ജയരാജൻ അഭിപ്രായപ്പെട്ടു.മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ​ഗൺമാൻ മർദ്ദിച്ച സംഭവത്തിലായിരുന്നു എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ പ്രതികരണം.

16-Dec-2023