സംസ്ഥാനത്ത് പേമാരി തുടരുന്നു
അഡ്മിൻ
വയനാട് : ദുരിതം വിതച്ച് വയനാട്ടിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ശക്തമായ മഴ തുടരുകയാണ്. പലയിടങ്ങളിലും ഉരുള്‍പ്പൊട്ടലുണ്ടായി. മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട് ആറ് പേര് മരിച്ചു. ഇടുക്കിയില്‍ ഉരുള്‍പ്പൊട്ടലിലാണ് മൂന്ന് മരണം ഉണ്ടായത്. അഗസ്തി ഏലിക്കുട്ടി ഫാത്തിമ എന്നിവരാണ് മരിച്ചത്. വയനാട് വൈത്തിരിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. മലപ്പുറം ചെട്ടിയം പറമ്പില്‍ രണ്ട് പേരും മരിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരവദി പേരെ കാണാതായിട്ടുണ്ട്.
വയനാട് വൈത്തിരി പോലീസ് സ്റ്റേഷനടുത്തുള്ള ലക്ഷം വീട് കോളനിയിലെ രണ്ടു വീടുകള്‍ മണ്ണിടിച്ചിലില്‍ പൂര്‍ണമായും തകര്‍ന്നു, ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. രണ്ട് പേര് മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണ്. റോഡിലേക്ക് മണ്ണ് ഒലിച്ചെത്തിയതിനാല് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. താമരശേരി ചുരത്തില്‍ മണ്ണിടിഞ്ഞ് ബസ് കുടുങ്ങി. രണ്ടിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങളുടെ നടുക്ക് കുടുങ്ങിയിരിക്കുകയാണ് ബസ് ' പോലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തന ശ്രമം ആരംഭിച്ചു. ശക്തമായ മഴയില്‍ വയനാട് പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. വയനാട്ടില്‍ മൊത്തം 22 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വൈത്തിരി പോലീസ് സ്റ്റേഷന് ഭാഗികമായി തകര്‍ന്നു. സ്റ്റേഷനുള്ളില്‍ മണ്ണു നിറഞ്ഞു കിടക്കുകയാണ്. പോലീസ് സ്റ്റേഷനിലെ മെസ് ഹൗസ് പൂര്‍ണമായും തകര്‍ന്നു. മണ്ണിടിച്ചില്‍ ഉള്ളതിനാല്‍ പാല് ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. കൊട്ടിയൂര്‍, കേളകം, ആറളം മേഖലിയില്‍ ഇന്ന് പുലര്‍ച്ചെ വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടായി. ഉരുള്‍പ്പൊട്ടലില്‍ വളയന്‍ചാല്‍ പാലം ഒലിച്ച് പോയി. 200ല്‍ അധികം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
അതേസമയം കക്കി അണക്കെട്ടിന്റെ ഭാഗമായ അനത്തോട് ഡാം രാവിലെ 10 മണിക്ക് തുറക്കും. 2 മണിക്കൂറിനുള്ളില്‍ പമ്പാ, ത്രിവേണിയില്‍ ജലം എത്തും. ശബരിമല തീര്‍ഥാടകരും പമ്പാ നദിയുടെ തീരത്ത് താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു. 154 ക്യു മിക്സ് വെള്ളമാണ് തുറന്ന് വിടുക. ഇതൊടെ പമ്പനിയില് ഒന്നര മീറ്റര്‍ വരെ ജലനിരപ്പ് ഉയരും. 981.46 മീറ്റര്‍ സംഭരണ ശേഷയാണ് ഡാമിനുള്ളത്. ഇന്ന് പുലര്‍ച്ചെ വെള്ളത്തിന്റെ തോത്981 മീറ്റര്‍ കവിഞ്ഞതോടെയാണ് ഡാം തുറക്കുന്നത്. രാത്രിയിലും കനത്ത മഴ തുടര്‍ന്നതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.
സംഭരണ പരിധി കവിഞ്ഞതോടെ കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ വന മേഖലയില്‍ ഉരുള്‍ പൊട്ടലുണ്ടായി. പൂവാ റന് തോടിന് സമീപമാണ് ഉരുള്‍പ്പൊട്ടിയത്. കുറ്റിയാടി ചുരത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം മഴക്കെടുതി നിരീക്ഷിക്കാന്‍ കോഴിക്കോട്ടെത്തിയ കേന്ദ്ര സംഘം ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തും.രാവിലെ 10മണിയോടെയാണ് ചര്‍ച്ച. തുടര്‍ന്ന് മഴക്കെടുതികളുണ്ടായ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിക്കും.
മലമ്പുഴ ഡാമിന് സമീപം ഉരുള്‍പ്പൊട്ടലുണ്ടായി. കവ, പറച്ചാത്തി, എലിവാല് തുടങ്ങിയ പ്രദേശങ്ങളിലാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്, മലമ്പുഴഡാമിന്റെ ഷട്ടറുകള്‍ മൂന്നര അടിയോളം ഉയര്‍ത്തി. കല്പാത്തി പുഴ, ഭാരത പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലമ്പുഴ ഡാമിലേക്കുള്ള സന്ദര്‍ശനത്തിന് ഇന്ന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
09-Aug-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ