ഷട്ടറുകള്‍ താഴ്ത്തില്ല. അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
അഡ്മിൻ
ഇടുക്കി : ഇടുക്കി ചെറുതോണി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും തുറന്നത് ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തില്‍. ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ സെക്കന്റില്‍ ആറുലക്ഷം ലിറ്റര്‍ ജലമാണ് തുറന്നുവിടുന്നത്. ഷട്ടർ അടക്കില്ല. ചെറുതോണിയിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതാനിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഇടുക്കിയില്‍ ജലനരിപ്പ് 2401.60 അടിയായി ഉയര്‍ന്നു. ഇതിന് പിന്നാലെ ഡാമിന്റെ ഷട്ടറുകള്‍ ഒരു മീറ്റര്‍ വരെ ഉയര്‍ത്താനാണ് ആലോചിക്കുന്നത്. നാലു ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുകുന്നത്.
2403 അടിയാണ് ഇടുക്കി ഡാമിന്റെ പരമാവധി സംഭരണശേഷി. ദുരിതാശ്വാസ ക്യാമ്പുകളും മറ്റും തുറക്കുകയും ചെയ്തിരുന്നു. പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച 12.30 യോടെയാണ് ഇടുക്കി ചെറുതോണി ഡാമിന്റെ ആദ്യഷട്ടര്‍ തുറന്നത്. വെള്ളിയാഴ്ച രാവിലെ രണ്ടാമത്തെയും നാലാമത്തെയും ഉച്ചകഴിഞ്ഞ് ഒന്നാമത്തെയും ഷട്ടറുകള്‍ തുറക്കുകയായിരുന്നു. എന്നിട്ടും ജലനിരപ്പ് കുറയാത്ത സാഹചര്യത്തില്‍ അഞ്ചാമത്തെ ഷട്ടറും തുറക്കുകയായിരുന്നു. ഷട്ടറുകളില്‍ കൂടി കൂടുതല്‍ ജലം പുറത്തു വിടാന്‍ തീരുമാനം എടുക്കുന്നതിന് മുമ്പായി ശക്തമായ കരുതല്‍ നടപടി എടുത്തു.
ഇരുകരകളെയും ഇടിച്ചുകൊണ്ട് കുത്തിയൊലിച്ചാണ് ജലം ഒഴുകുന്നത്. തീരത്ത് മരങ്ങള്‍ കടപുഴകി വീണു. താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം വേഗം എത്തിത്തുടങ്ങി. ചെറുതോണി പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകാന്‍ തുടങ്ങിയിട്ടുണ്ട്. തീരത്ത് അതീവജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ചെറുതോണിയിലെയും തടിയമ്പാട്, കീരിത്തോട് പ്രദേശങ്ങളിലുള്ളവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. മൂന്ന് ഷട്ടറുകള്‍ തുറന്നപ്പോള്‍ തന്നെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ആളുകളെയെല്ലാം നേരത്തേ തന്നെ മാറ്റിയിരുന്നു.
ഇന്നലെ 12.30 യോടെ തുറന്ന ആദ്യ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി നാലു മണിക്കൂര്‍ തുറന്നു വെയ്ക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതിനാല്‍ ഈ ഷട്ടര്‍ രാത്രി മുഴുവന്‍ തുറന്നിട്ടിട്ടിട്ടും ജലനിരപ്പ് കുറഞ്ഞില്ല. ഇതോടെയാണ് രണ്ടാമത്തെയും നാലാമത്തെയും ഷട്ടറുകള്‍ കൂടി തുറന്ന് മൂന്ന് ഷട്ടറുകള്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തി വെയ്ക്കാന്‍ തീരുമാനിച്ചത്. ഇതോടെ സെക്കന്റില്‍ ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ വെള്ളമാണ് ചെറുതോണി പട്ടണത്തിലൂടെ ഒഴുകിപൊയ്‌ക്കൊണ്ടിരിക്കുന്നത്.
വെള്ളം ആര്‍ത്തലച്ച് എത്തുന്നതിനാല്‍ ചെറുതോണി നഗരത്തില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുത്തിയൊലിച്ച് വെള്ളം ഒഴുകാന്‍ തുടങ്ങിയതോടെ ബസ് സ്റ്റാന്റിന്റെ ഒരു ഭാഗം ഇടിഞ്ഞിരുന്നു. മണ്ണിടിച്ചിലും ഒഴുക്കിന്റെ ഗതി പ്രവചനാതീതവുമായിരിക്കുന്ന സാഹചര്യത്തില്‍ ചെറുതോണി പാലത്തിലൂടെ കാല്‍നടയാത്രക്കാരെ പോലും അനുവദിക്കുന്നില്ല. ദുരന്ത നിവാരണസേനയും അധികൃതരുമെല്ലാം സ്ഥലത്തുണ്ട്.
10-Aug-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ