തിരുവനന്തപുരം : സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സിപിഐ എം സംസ്ഥാന കമ്മറ്റിയില്‍ തീരുമാനം. ഇതുസംബന്ധിച്ച നിര്‍ദ്ദേശം 13 ന് ചേരുന്ന എല്‍ ഡി എഫ് യോഗം ചര്‍ച്ച ചെയ്യുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വ്യവസായം, കായികം, യുവജനക്ഷേമം എന്നി വകുപ്പുകളായിരിക്കും ഇ പി ജയരാജന്‍ കൈകാര്യം ചെയ്യുക. മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി തദ്ദേശസ്വയംഭരണം, ഗ്രാമ വികസനം, കിലാ എന്നീ വകുപ്പുകള്‍ മന്ത്രി എ സി മൊയ്തീനും ഹജ്ജ്, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ ചുമതല മന്ത്രി കെടി ജലീലും നിര്‍വഹിക്കും.
സംയുക്ത പാര്‍ലമെന്ററി സെക്രട്ടറിയുടെ സ്ഥാനം സിപിഐക്കും ചീഫ് വിപ്പ് സിപിഐ എമ്മിനുമാണ്. ക്യാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പ്് സ്ഥാനം നല്‍കാനാകുമോ എന്ന കാര്യം എല്‍ഡിഎഫ് പരിഗണിക്കുമെന്നും കോടിയേരി പറഞ്ഞു. പന്ത്രണ്ട് മന്ത്രിമാരാണ് സിപിഐ എമ്മിനുള്ളത്. ഇ പി ജയരാജന്‍ കൂടി ഉള്‍പ്പെടുന്നതോടെ അത് 13 ആയി മാറും. പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ തീയതി മുഖ്യമന്ത്രിയും ഗവര്‍ണറും കൂടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
ഒരു മന്ത്രിയുടെ പ്രവൃത്തിയിലും യാതൊരു അസംതൃപ്തിയും പാര്‍ട്ടി സംസ്ഥന കമ്മറ്റിക്ക് ഇല്ല. അങ്ങനെയുണ്ടെങ്കില്‍ മന്ത്രിസ്ഥാനത്തുനിന്നും ഒഴിവാക്കുകയാണ് സിപിഐ എം ചെയ്യുക. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോടിയേരി മറുപടി നല്‍കി.