പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രര്‍ക്കാര്‍.
അഡ്മിൻ
കോട്ടയം : സംസ്ഥാനത്തെ പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. പ്രളയ ദുരന്തം വിലയിരുത്താന്‍ രാജ്നാഥ് സിംഗ് ഞായറാഴ്ച സംസ്ഥാനത്ത് എത്തും. പ്രളയക്കെടുതി നേരിടുന്നതിന് കേന്ദ്രസഹായം ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
കേരളത്തില്‍ കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 27 ആയി. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഇടുക്കി ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു വിട്ടിട്ടും നീരൊഴുക്ക് കുറഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മഴയുടെ ശക്തി ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ 11 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വയനാട് ജില്ല ഒറ്റപ്പെട്ട നിലയിലാണ്. ജില്ലയെ സമീപ ജില്ലകളുമായി ബന്ധിപ്പിക്കുന്ന റോഡുകളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. മഴ കനക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 14 വരെ വയനാട് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കിയില്‍ 13 വരെയാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചെറുതോണി അണക്കെട്ടില്‍ 2401 അടിയാണ് ജലനിരപ്പ്. 2403 അടിയാണ് പരമാവധി ജലനിരപ്പ്. ചെറുതോണി ബസ് സ്റ്റാന്‍ഡ് വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്.