പ്രധാനമന്ത്രി മോദിയുടെ ഗുരുവായൂർ സന്ദർശനം: 3 മണിക്കൂർ ഭക്തരെ പ്രവേശിപ്പിക്കില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തുന്ന സാഹചര്യത്തില്‍ ഈ മാസം 17നു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണങ്ങള്‍.കാലത്ത് 6 മുതല്‍ 9 വരെ ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമുണ്ടാകില്ല. ഈ സമയത്ത് ചോറൂണ്‍, തുലാഭാരം വഴിപാടുകളും അനുവദിക്കില്ല. അന്നത്തെ ദിവസം 74 വിവാഹങ്ങളാണ് നടക്കാനുള്ളത്. ഇതില്‍ ഭൂരിഭാഗം വിവാഹങ്ങളും പുലര്‍ച്ചെ 5 മുതല്‍ 6 വരെ നടത്തും.

17നു ഉദയാസ്തമയ പൂജ നടക്കാനുണ്ട്. രാവിലെ ആറിനു മുൻപ് ആനയെ എഴുന്നള്ളിച്ചുള്ള ശീവേലി പൂര്‍ത്തിയാക്കി ഉദയാസ്തമയ പൂജ ചടങ്ങുകള്‍ ആരംഭിക്കും.
നാളെ കലക്ടറും പ്രൊട്ടക്ഷൻ സംഘവും അടങ്ങുന്ന ഉന്നതതല യോഗം സുരക്ഷ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും.

13-Jan-2024