ലണ്ടൻ : പ്രശസ്ത സാഹിത്യകാരനും നൊബേല്‍ സമ്മാന ജേതാവുമായ വി എസ് നൈപോള്‍(85) അന്തരിച്ചു. ഇന്ത്യന്‍ വേരുകളുള്ള അദ്ദേഹത്തിന്റെ അന്ത്യം ലണ്ടനിലെ വീട്ടില്‍ വെച്ചായിരുന്നു. ബന്ധുക്കളാണ് മരണവിവരം പുറത്തുവിട്ടത്. 2001ലാണ് അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. മുപ്പതിലധികം പുസ്തകങ്ങള്‍ രചിച്ച അദ്ദേഹത്തിന്റെ എ ബൈന്‍ഡ് ഇന്‍ ദി റിവര്‍, എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിസ്വാസ് എന്നിവ ഏറെ പ്രശസ്തമാണ്.
നോബൈല്‍ സമ്മാനത്തിന് പുറമെ ബുക്കര്‍ പ്രൈസ് (1971), ജെറൂസലേം സമ്മാനം (1983), ഡേവിഡ് കോഹെന്‍ ബ്രിട്ടീഷ് സാഹിത്യ പുരസ്‌കാരം (1993), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1977) എന്നിവ ലഭിച്ചിട്ടുണ്ട്. കമാന്റര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എമ്പയര്‍ (സിബിഇ) എന്ന പദവി നല്‍കിയെങ്കിലും സ്വീകരിച്ചില്ല.
1932 ആഗസ്ത് 17 ന് ട്രിനിഡാഡ് ടൊബാഗോയിലെ ചഗ്വാനാസ് എന്ന സ്ഥലത്താണ് വി എസ് നൈപോള്‍ ജനിച്ചത്. അദ്ദേഹത്തിന്റെ മുതുമുത്തച്ഛന്‍മാര്‍ ഇന്ത്യയില്‍ നിന്നും കുടിയേറിപാര്‍ത്തവരായിരുന്നു.