കേരളം പ്രളയത്തെ നേരിട്ടത് മികച്ച രീതിയിലെന്നു കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ്‌ സിംഗ്.

എറണാകുളം : കേരളം പ്രളയത്തെ നേരിട്ടത് മികച്ച രീതിയിലെന്നു കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ്‌ സിംഗ്. പ്രളയമുണ്ടായപ്പോൾത്തന്നെ  സർക്കാർ മികച്ച രീതിയിൽ അറിഞ്ഞു പ്രവർത്തിച്ചു. ഇളന്തിക്കരയിൽ ദുരിദാശ്വാസ ക്യാമ്പിലെ ജനങ്ങളെ സന്ദർശിക്കുന്നതിനിടെയാണ് അദ്ദേഹം കേരള  സർക്കാരിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചത്. കേരളത്തിലെ സ്ഥിതിഗതികള്‍ ഗൗരവമേറിയതാണെന്നും , ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രം നല്കുമെന്നുറപ്പും അദ്ദേഹം നൽകി.

അതേസമയം ആരും ഒരുതരത്തിലും ആശങ്കപ്പെടേണ്ട കാര്യമില്ലന്നും, ദുരിതബാധിതർക്കൊപ്പം സർക്കാർ ഉണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും ഉറപ്പു നൽകി.

12-Aug-2018