ആയിരത്തി ഇരുന്നൂറ്റി ഇരുപതു കോടി ചോദിച്ചിടത്ത് നൂറു കോടി മാത്രം .
അഡ്മിൻ
കൊച്ചി: ആയിരത്തി തൊള്ളായിരത്തി ഇരുപത്തി നാലിന് ശേഷം കേരളം നേരിടുന്ന ഏറ്റവും വലിയ പ്രളയക്കെടുതിയിൽ എണ്ണായിരത്തി മുന്നൂറ്റി പതിനാറു കോടിയുടെ നഷ്ടമുണ്ടായെന്നു പ്രാഥമിക കണക്ക്. മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗിന് നൽകിയ നിവേദനത്തിൽ ആയിരത്തി ഇരുന്നൂറ്റി ഇരുപതു കോടി രൂപയുടെ അടിയന്തര സഹായം അഭ്യർഥിച്ചു . മഴക്കെടുതിയിൽ മുപ്പത്തിയേഴുപേർക്കു ജീവൻ നഷ്ടമായി , മുപ്പത്തിരണ്ട് പേരെ കാണാതായി , ഇരുന്നൂറ്റി നാൽപ്പത്തിമൂന്നു വീടുകൾ നാമാവശേഷമായി, നാലായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി രണ്ടു വീടുകൾ ഭാഗികമായും തകർന്നു. ഒരു ലക്ഷത്തിലധികം പേർഇപ്പോഴും ദുരിദാശ്വാസ ക്യാമ്പുകളില്തതുടരുകയാണ്.
എന്നാൽ അടിയന്തിര സഹായമായി ആയിരത്തി ഇരുന്നൂറ്റി ഇരുപതു കോടി രൂപ ആവശ്യപ്പെട്ടിടത്ത് നൂറു കോടി മാത്രമാണ് കേന്ദ്രമനുവദിച്ചത് . കൂടുതൽ തുകയും പ്രത്യേക പാക്കെജും പരിഗണിക്കാമെന്ന് മാത്രമാണ് ശ്രീ രാജ്‌നാഥ് സിംഗ് നാഥ് സിംഗ് അറിയിച്ചത്.