2014 മുതൽ രാജ്യത്ത് പ്രതിദിനം ശരാശരി 30 കർഷകർ ആത്മഹത്യ ചെയ്യുന്നു
അഡ്മിൻ
മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയിൽ കഴിഞ്ഞവർഷം ആത്മഹത്യ ചെയ്തത് 1088 കർഷകർ . 2022ൽ 1033 കർഷകരാണ് ഇവിടെ സ്വയം ജീവനൊടുക്കിയത്. ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയത് ബീഡിലാണ്-269. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച്, മറ്റ് ജില്ലകളായ ഛത്രപതി സംഭാജി നഗറിൽ 182, നന്ദേഡിൽ 175, ധാരാശിവിൽ 171, പർഭാനിയിൽ 103 എന്നിങ്ങനെയാണ്.
2014 മുതൽ രാജ്യത്ത് പ്രതിദിനം ശരാശരി 30 കർഷകർ ആത്മഹത്യ ചെയ്യുന്നു. പൊതുനിക്ഷേപത്തിലുണ്ടാകുന്ന ഇടിവ്, പ്രധാന വ്യവസായങ്ങളുടെ സ്വകാര്യവത്കരണം, കാർഷിക വായ്പകൾ വെട്ടിക്കുറയ്ക്കുക എന്നിവയെല്ലാം കർഷകർക്ക് തിരിച്ചടിയാകുന്നുവെന്നാണ് വിലയിരുത്തൽ.
സബ്സിഡി നൽകി ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുമായി മത്സരിക്കാൻ കഴിയാത്തതും കർഷകർക്ക് തിരിച്ചടിയാവുന്നു. മറാത്ത്വാഡയിൽ ആത്മഹത്യ ചെയ്ത കർഷകരുടെ ബന്ധുക്കൾക്ക് സർക്കാർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
1,088 കേസുകളിൽ 777 എണ്ണം നഷ്ടപരിഹാരത്തിന് അർഹതയുള്ളവയാണ്, അവ വിതരണം ചെയ്തിട്ടുണ്ട്, അതേസമയം 151 കേസുകൾ നിലവിൽ അന്വേഷണത്തിലാണ്” പിടിഐയുടെ റിപ്പോർട്ട് പറയുന്നു.