ഇ പി നാളെ വ്യവസായ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം : നിയുക്ത വ്യവസായമന്ത്രി ഇ പി ജയരാജന്‍ ചൊവ്വാഴ്ച രാവിലെ പത്തിന് സത്യപ്രതിജ്ഞചെയ്യും. പന്തലും മറ്റുമൊഴിവാക്കി രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ ലളിതമായ രീതിയിലാകും ചടങ്ങ്. 200 പേരെമാത്രമാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത്.

രാവിലെ 11നു നടക്കുന്ന മന്ത്രിസഭായോഗത്തില്‍ ജയരാജന്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ 19ന് അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയ്ക്ക് പോകും. മുഖ്യമന്ത്രിയുടെ ചുമതല ജയരാജനു കൈമാറിയേക്കുമെന്നാണ് സൂചന.

നേരത്തേ കൈകാര്യം ചെയ്തിരുന്ന വ്യവസായ വകുപ്പിലേക്ക് തിരിച്ചെത്തുമ്പോള്‍ സെക്രട്ടേറിയറ്റ് നോര്‍ത്ത് സാന്‍ഡ്‌വിച്ചിലെ ഓഫീസ് ജയരാജന് അനുവദിച്ചേക്കും.

13-Aug-2018