ഗവർണറുടെ ഭാഗത്തുനിന്നുണ്ടായത് നിയമസഭയെ അപമാനിക്കുന്ന നടപടി: പി.കെ. കുഞ്ഞാലിക്കുട്ടി

സംസ്ഥാന ഗവർണറുടെ ഭാഗത്തുനിന്നുണ്ടായത് നിയമസഭയെ അപമാനിക്കുന്ന നടപടിയാണെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഗവർണർ നിയമസഭയിലേക്കു വരുന്നതും വാണം വിട്ടതു പോലെ തിരികെ പോകുന്നതും കണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നയപ്രഖ്യാപന പ്രസംഗം അവസാന ഖണ്ഡിക മാത്രം വായിച്ച് നിർത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

'ഇന്നിപ്പോൾ സംഭവിച്ച കാര്യങ്ങൾ കണ്ട് എല്ലാവരും സർപ്രൈസ്ഡായിരിക്കുകയാണ്. ഗവർണർ വരുന്നതു കണ്ടു. വാണം വിട്ടതുപോലെ പോകുന്നതും കണ്ടു. പോകുമ്പോൾ ഞങ്ങളൊക്കെ ഇരിക്കുന്ന ഭാഗത്തേക്കു തിരിഞ്ഞുനോക്കി ഒന്നു വണങ്ങുന്ന പതിവുണ്ട്. ഞങ്ങളെല്ലാം അങ്ങോട്ടു വണങ്ങാൻ തയാറായി ഇരിക്കുകയായിരുന്നു. തിരിഞ്ഞുപോലും നോക്കാതെ നോക്കാതെ ഒറ്റപ്പോക്കായിരുന്നു.' കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

25-Jan-2024