കോടതിയുടെ അന്തസ്സത്തയ്ക്ക് എതിരാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി: തോമസ് ഐസക്ക്

മസാല ബോണ്ട് നിയമപരമാണെന്ന് മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. കിഫ്ബിക്കുള്ള വിശ്വാസ്യത ചെറുതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇഡി പുറത്തുവിട്ടത് രഹസ്യരേഖയല്ലെന്നും അദ്ദേഹം അറിയിച്ചു. ഒരു വർഷം അന്വേഷിച്ചിട്ട് എന്ത് നിയമലംഘനമാണ് കണ്ടെത്തിയതെന്ന് ചോദിച്ച അദ്ദേഹം, ഭയപ്പെടുത്താനുള്ള അന്വേഷണം മാത്രമാണ് നടന്നതെന്നും നിയമപരമായി നേരിടുമെന്നും വ്യക്തമാക്കി.

കോടതിയുടെ അന്തസ്സത്തയ്ക്ക് എതിരാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയെന്നും തോമസ് ഐസക്ക് വിമർശിച്ചു. അതേസമയം, മസാലബോണ്ട് കേസിൽ ഇഡി സമൻസിനെ എല്ലാവരും ഭയക്കുന്നതെന്തിനാണെന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. മസാലബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്ത് കിഫ്ബി സിഇഒ കെ എം എബ്രഹാം നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി ഒന്നിന് ഹർജി വീണ്ടും കോടതി പരിഗണിക്കും.

25-Jan-2024