മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരില്‍ കണ്ട് ക്ഷണിക്കും
അഡ്മിൻ
സംസ്ഥാനത്തോടുള്ള അവഗണനക്കെതിരെ കേന്ദ്ര സര്‍ക്കാരിനെതിരായ ഡല്‍ഹി സമരത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളെ പങ്കെടുപ്പിക്കാന്‍ എല്‍ഡിഎഫിന്റെ ശ്രമം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരില്‍ കണ്ട് ക്ഷണിക്കും. പ്രതിഷേധ പരിപാടിയുടെ സംഘാടനത്തിനായി ഡല്‍ഹിയില്‍ സമിതികള്‍ രൂപീകരിച്ചു.
അതേസമയം സമര വേദിയിലേക്ക് മമത ബാനര്‍ജിക്ക് ക്ഷണമില്ല. ഡല്‍ഹിയില്‍ ഫെബ്രുവരി 8നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന സമരം നിശ്ചയിച്ചിട്ടുള്ളത്. യോജിച്ച സമരത്തിന് ഇല്ലെന്ന് യുഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍, എസ് പി നേതാവ് അഖിലേഷ് യാദവ്, ആര് ജെ ഡി നേതാവ് തേജസ്വിയാദവ്, നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഫാറൂഖ് അബ്ദുള്ള തുടങ്ങിയവരെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരിട്ട് ക്ഷണിക്കും.
നവീന്‍ പട്നായിക് അടക്കം മറ്റ് ബിജെപി ഇതര പാര്‍ട്ടികളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരെയും സമരത്തില്‍ അണിനിരത്താന്‍ നീക്കമുണ്ട്.