ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
അഡ്മിൻ
കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനും അതിജീവിതമാര്‍ക്ക് നീതി ഉറപ്പാക്കുന്നതിലും സര്‍ക്കാര്‍ ഏറെ മുന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുറ്റമറ്റ പൊലീസ് പ്രോസിക്യൂഷന് സംവിധാനം ഉണ്ടെങ്കില്‍ മാത്രമെ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ നടപ്പാക്കാന്‍ കഴിയൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘കേരളത്തിലെ പ്രോസിക്യൂഷന് സംവിധാനം മറ്റേതൊരു സംസ്ഥാനത്തെക്കാളും മുന്നിലാണ്. പ്രോസിക്യൂഷന് സംവിധാനം ശക്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തിലാണ് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന് പുതിയ ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നത്. ഹീനമായ കുറ്റകൃത്യങ്ങളില്‍ അതിവേഗം അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കിയിട്ടുണ്ട്’ എന്നും മുഖ്യമന്ത്രി പറഞ്ഞു.