നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു.

എറണാകുളം : നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളം കയറിയതോടെ ആഗസ്ത് 18 ശനിയാഴ്ച വരെ വിമാനത്താവളം അടച്ചു. മുല്ലപ്പെരിയാര്‍, ചെറുതോണി അണക്കെട്ടുകള്‍  തുറന്നതോടെയാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കിക്കൊണ്ട് വെള്ളപ്പൊക്കമുണ്ടായത്.

വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയിരിക്കുകയാണ്. വിമാനത്താവളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. നമ്പര്‍ : 0484  3053500, 2610094.

15-Aug-2018