സംസ്ഥാനത്ത് മഴ ശക്തമായിത്തുടരുമെന്ന് ദുരന്ത നിവാരണ അതോറിട്ടി.


തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പന്ത്രണ്ടു ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചവരെ എറണാകുളം,വയനാട്, കോഴിക്കോട്,മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട്, ഇടുക്കി,ജില്ലകളിലും, ആലപ്പുഴ, തൃശൂര്‍, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ബുധനാഴ്ച്ച വരെയുമാണ് റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ വ്യാഴാഴ്ച്ച വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പതിനെട്ടുവരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത് .

15-Aug-2018