ആം ആദ്മി പാർട്ടി നേതാവ് അശുതോഷ് രാജിവച്ചു

ന്യൂ ഡൽഹി :മാധ്യമ പ്രവർത്തകനും ആം ആദ്മി പാർട്ടി മുതിർന്ന നേതാവുമായ അശുതോഷ് പാർട്ടിയിൽനിന്നു രാജി വച്ചു. ട്വിറ്ററിലൂടെയാണ് രാജി പ്രഖ്യാപിച്ചത്.

"ഏതൊരു യാത്രക്കും അവസാനമുണ്ട്. മനോഹരവും വിപ്ലവകരവുമായിരുന്ന ആം ആദ്മിപാർട്ടിക്കൊപ്പമുള്ള  യാത്രയും അവസാനിച്ചു. കാരണങ്ങൾ തികച്ചും വ്യക്തിപരമാണ്. പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി രാജി സ്വീകരിക്കണം" . അശുതോഷ് ട്വിറ്ററിൽക്കുറിച്ചു.

എന്നാൽ രാജ്യസഭാ സീറ്റ് ലഭിക്കാത്തതാണ് രാജിക്ക് കാരണമെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.  വാർത്ത മാധ്യമ രംഗത്തേക്കു അദ്ദേഹം തിരിച്ചു വരുമെന്നും പ്രതീക്ഷിക്കുന്നു.

രണ്ടായിരത്തിപ്പതിനാലിലാണ് അദ്ദേഹം ആം ആദ്മി പാർട്ടിയുമായി കൈകോർക്കുന്നത്. അതെ വര്ഷം ലോക്സഭാ സീറ്റിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

15-Aug-2018