ഓണപ്പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം : ഓഗസ്റ്റ് 31 നു തുടങ്ങാനിരുന്ന ഒന്നാംപാദ വാർഷികപ്പരീക്ഷകൾ മാറ്റിയതായി പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.  ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷകള്‍ ആണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നാലെ അറിയിക്കും.
 
നിർത്താതെ പെയ്യുന്ന പേമാരിയും സ്കൂളുകളിൽ മിക്കതും ദുരിതാശ്വാസക്യാമ്പ് ആയി പ്രവർത്തിക്കുന്നതും കണക്കിലെടുത്താണ് പരീക്ഷ മാറ്റിവെച്ചത് എന്ന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു.
 

15-Aug-2018