മുന്‍ പ്രധാനമന്ത്രി വാജ്പേയ് അത്യാസന്നനിലയില്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ എ ബി വാജ്‌പേയി അത്യാസന്ന നിലയില്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) പത്രക്കുറിപ്പില്‍ അറിയിച്ചു.

ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ജീവന്‍ നിലനിര്‍ത്തുന്നതെന്നും എയിംസ് പത്രക്കുറിപ്പില്‍ അറിയിയിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ കഴിഞ്ഞ ഒമ്പതാഴ്ചയായി വാജ്‌പേയി ചികിത്സയിലാണ്.

16-Aug-2018