മോന്‍സണ്‍ മാവുങ്കലിന്റെ സ്വത്ത് കണ്ടുകെട്ടി

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ സ്വത്ത് കണ്ടുകെട്ടി. 1.88 കോടിയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. വീട്, കെഎസ്എഫ്ഇയിലെ ഡിപ്പോസിറ്റുകള്‍ അടക്കമാണ് ഇഡി കണ്ടുകെട്ടിയിരിക്കുന്നത്.

മോൻസൻ, ഭാര്യ മോൻസി മാവുങ്കൽ, മക്കളായ നിമിഷ, മാനസ് എന്നിവരുടെ പേരിലുള്ള അക്കൗണ്ടുകളിലുള്ള പണമാണ് താൽക്കാലികമായി കണ്ടുകെട്ടിയിരിക്കുന്നത്.

28-Feb-2024