കേരളത്തിന് സഹായത്തിനായി രാജ്യം അഭ്യര്‍ത്ഥന നടത്തിയില്ലെന്ന് ഐക്യരാഷ്ട്ര സഭ
അഡ്മിൻ
ജനീവ: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയനുഭവിക്കുന്ന കേരളത്തിന് പിന്തുണയറിയിച്ച് ഐക്യരാഷ്ട്ര സഭ. കേരളത്തിലെ സ്ഥിതിഗതികള്‍ തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും, കേരള ജനത പ്രളയക്കെടുതിയനുഭവിക്കുന്നതിലും നൂറുകണക്കിനാളുകള്‍ക്ക് ജീവന് നഷ്ടമായതിലും ദുഖമുണ്ടെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേഴ്സ് അറിയിച്ചതായി അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് പറഞ്ഞു.
100 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ വെള്ളപൊക്കമാണിത്. ഈ പ്രളയത്തില്‍ നിരവധി ജീവനും വസ്തുവകകളും നഷ്ടപ്പെട്ടതിലും പലരും കുടിയൊഴിപ്പിക്കപ്പെട്ടതിലും ദുഖം രേഖപ്പെടുത്തുന്നെന്ന് യുഎന്‍ വ്യക്തമാക്കി. എന്നാല്‍, സഹായത്തിനായി ഇതുവരെ ഒരു അഭ്യര്‍ത്ഥനയും ഇന്ത്യയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും, പ്രകൃതി ദുരന്തങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യയ്ക്ക് മികച്ച സംവിധാനങ്ങളുണ്ടെന്നും യുഎന്‍ പ്രതിനിധി മാധ്യമങ്ങളോട് വ്യക്തമാക്കി.