ജോത്സ്യന്‍മാരെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

തിരുവനന്തപുരം : കേരളത്തിലെ എണ്ണംപറഞ്ഞ ജ്യോതിഷി കാണിപ്പയ്യൂരിന്റെ പ്രവചനങ്ങളെ മറ്റ് ജ്യോതിഷികളും എല്ലാ മതങ്ങളിലുമുള്ള വിശ്വാസികളും അംഗീകരിക്കുകയും അവരൊക്കെ കാണിപ്പയ്യൂരിനെ ഭാവി പ്രവചിപ്പിക്കുന്നതിന് വേണ്ടി സമീപിക്കുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ കാണിപ്പയ്യൂരിന്റെയും മറ്റ് ജ്യോതിഷികളുടെയും പ്രവചനം പച്ചക്കളം മാത്രമാണെന്ന് തെളിഞ്ഞിരിക്കുന്നു.

പ്രമുഖ ജോത്സ്യന്‍ കാണിപ്പയ്യൂരിന്റെ വിഷുഫല പ്രവചനം :

''ജൂണ്‍ 25  മുതല്‍ ജൂലൈ 4 വരെ ഏറ്റവും കനത്ത മഴ.  ജൂലൈ 17  മുതല്‍ ആഗസ്റ്റ് 1 വരെ മഴ അത്രയൊന്നും ലഭിക്കില്ല. ആഗസ്റ്റ് 1  മുതല്‍ 17 വരെ കുറച്ചൊക്കെ മഴ കിട്ടും.  വന പര്‍വ്വതങ്ങളില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ച അത്രയൊന്നും മഴ ഈ വര്‍ഷം ലഭിക്കില്ല. അങ്ങനെ മഴലഭിക്കുമെന്ന ധാരണയൊന്നും മന്ത്രിമാര്‍ക്ക് വേണ്ട. അതുകൊണ്ട് വൈദ്യുതി ഉല്പാദനം വിതരണം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ കൊറച്ചൊക്കെ ജാഗരൂകരായി ഇരിക്കേണ്ടതുണ്ട്. ''

പ്രമുഖ ജ്യോത്സ്യന്‍ കാണിപ്പയ്യൂരിന്റെ 2018ലേക്കുള്ള വിഷുഫലപ്രവചനമാണ്.  ഇന്നത്തെ ആധൂനിക തലമുറ അവന്റെ ജീവിതത്തില്‍ പ്രധാന കാര്യങ്ങള്‍ക്ക് ഇത്തരം ജ്യോത്സ്യന്മാരുടെ പുറകെ നടന്നാണ് സമയം പാഴാക്കുന്നത്.  ജോത്സ്യം മഹാ തട്ടിപ്പാണെന്നതിന് ഈ പ്രവചനത്തെക്കാള്‍ കൂടുതല്‍ തെളിവ് ആവശ്യമില്ലെന്നാണ് സോഷ്യല്‍മീഡിയ പ്രതികരിക്കുന്നത്.

19-Aug-2018