മൽസ്യത്തൊഴിലാളികൾക്ക് പൂർണ്ണ പിന്തുണ

തിരുവനന്തപുരം: കേരളത്തിലെ മഴക്കെടുതിയിൽ  സ്വന്തം ജീവൻ പോലും പണയംവച്ചു സഹകരിച്ച മൽസ്യത്തൊഴിലാളികൾക്ക് പൂർണ്ണ പിന്തുണ നൽകി കേരള ഗവൺമെൻറ്. രക്ഷാപ്രവർത്തനത്തിനെത്തിയ ബോട്ടുകൾക്ക് ദിവസ വാടകയിനത്തിൽ മൂവായിരം രൂപയും, ഇന്ധനത്തിന് ചെലവായ തുകയും നൽകും. കൂടാതെ കേടുപാടുകൾ സംഭവിച്ച ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്ക് ന്യായമായ നഷ്ടപരിഹാരവും നൽകും. രക്ഷാപ്രവർത്തനത്തിന് ശേഷം ബോട്ടുകൾ തിരികെക്കൊണ്ടുപോകുന്നതിനുള്ള എല്ലാ സഹായവും ഏർപ്പാടാക്കും.

രക്ഷാപ്രവർത്തനത്തിലുടനീളം ഉണ്ടായിരുന്ന മത്സ്യബന്ധനത്തൊഴിലാളികളുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്നും എല്ലാവർക്കും അഭിവാദ്യമർപ്പിക്കുന്നതായും, കേരളം സമൂഹം അവരോടു കടപ്പെട്ടിരിക്കുന്നതായും അദ്ദേഹം  കൂട്ടിച്ചെർത്തു.   

19-Aug-2018