ഇന്ന് വൈകുന്നേരം സര്‍വകക്ഷി യോഗം. ഒറ്റക്കെട്ടായി അതിജീവനം
അഡ്മിൻ
എറണാകുളം : കേരളത്തില്‍ രൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ച ജലപ്രളയത്തില്പ്പെട്ടവര്ക്കായി ഇന്നും തെരച്ചില്‍ തുടരും. രക്ഷാപ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ത്തിയായെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരുകയാണ്. അവസാന വ്യക്തിയെയും രക്ഷപ്പെടുത്തിയെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നതാണ് സര്‍ക്കാരിന്റെ നയം. അതേസമയം വീടുവിട്ടു പോരാന്‍ കൂട്ടാക്കാതെ അനേകര്‍ ഇപ്പോഴും വീടുകളില്‍ കഴിയുന്നുണ്ട്. അവര്‍ക്കായുള്ള വെള്ളവും ഭക്ഷണവും എത്തിക്കുന്ന ജോലികള്‍ രക്ഷാപ്രവര്‍ത്തകര്‍ തുടരുന്നുണ്ട്.
പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ രാവിലെ മന്ത്രിസഭായോഗവും വൈകുന്നേരം നാലു മണിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷിയോഗവും ഇന്ന് ചേരുന്നുണ്ട്. പ്രളയക്കെടുതിയുടെ ചര്‍ച്ചയും അനുബന്ധമായി സ്വീകരിക്കേണ്ട നടപടികളും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ പുനരധിവാസവുമാകും പ്രധാന ചര്‍ച്ചാവിഷയം. കൂടുതല്‍ സഹായത്തിനായി കേന്ദ്ര സര്‍ക്കാറിന് നിവേദനം സമര്‍പ്പിക്കാന്‍ ആലോചനയുണ്ട്.
അതേസമയം പ്രളയത്തില്‍ കേരളം ഒരുമിച്ച് കൈകോര്‍ത്ത് നിന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലായിരിക്കുകയാണ്. ഇന്നും രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ ജോലികള്‍ നടത്തും. ഇന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനാകും മുന്‍ഗണന നല്‍കുക. അവസാനത്തെ ആളെയും രക്ഷപ്പെടുത്തിയെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കൂവെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്.
വെള്ളക്കെട്ടിറങ്ങാത്ത സ്ഥലങ്ങളില്‍ വീടുകളില്‍ തുടരുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ട്. ചെങ്ങന്നൂരില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം അവസാന ഘട്ടത്തിലാണ്. ചെങ്ങന്നൂരിലെ നാലു വാര്‍ഡുകളിലാണ് രക്ഷാപ്രവര്‍ത്തനം പൂ!ര്ത്തിയാകാനുളളത്. പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനം പ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ത്തിയായി. വെള്ളമിറങ്ങിയ ഇടങ്ങളില്‍ ക്യാമ്പുകളില്‍ നിന്നും ജനങ്ങള്‍ വീടുകളിലേക്ക് പോയി തുടങ്ങിയിട്ടുണ്ട്. വെള്ളമിറങ്ങിയ വീടുകള്‍ വാസയോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാണ്.
മാലിന്യ സംസ്ക്കരണമാണ് ഇനി നേരിടുന്ന പ്രധാന വെല്ലുവിളികള്‍. വെള്ളക്കെട്ടിനെ തുടര്‍ന്ന വീട്ടില്‍ വന്നടിഞ്ഞിരിക്കുന്ന സാധനങ്ങള്‍ മാറ്റുക. വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങിയതിനാല്‍ പകര്‍ച്ച വ്യാധിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതിനാല്‍ അനേകം മുന്‍കരുതലുകള്‍ ജനങ്ങള്‍ നടത്തണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മേഖലയിലേക്ക് മരുന്നും മറ്റു വസ്തുക്കളും എത്തിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളക്കെട്ടിലും മറ്റും ഇറങ്ങിയവര്‍ എലിപ്പനി പോലെയുള്ള അസുഖങ്ങളെ മുന്‍ നിര്‍ത്തിയുള്ള കുത്തിവെയ്പുകളും മറ്റും എടുക്കാനും നിര്‍ദേശമുണ്ട്.
21-Aug-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ