പാര്‍ട്ടിയുടെ ആഭ്യന്തര കാര്യം മാധ്യമങ്ങളോടു ചര്‍ച്ചചെയ്യാന്‍ കഴിയില്ലെന്ന് കാനം
അഡ്മിൻ
തിരുവനന്തപുരം : ജര്‍മനിയില്‍ നിന്നും തിരിച്ചെത്തിയ വനവകുപ്പ് മന്ത്രി കെ രാജു താന്‍ തെര്രൊന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. സിപിഐയുടെ മന്ത്രിയായ രാജുവിന്റെ വിദേശയാത്രയില്‍ പാര്‍ട്ടിക്ക് അസംതൃപ്തിയുണ്ടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വ്യക്തമാക്കിയരുന്നു. എന്നാല്‍, പാര്‍ടിയുടെ അറിവോടെയാണ് താന്‍ ജര്‍മനിയില്‍ പോയതെന്നാണ് രാജുവിന്റെ വിശദീകരണം.
കേരളം പ്രളയത്തില്‍മുങ്ങിയ വേളയില്‍ നേരത്തെ ഏറ്റിരുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് കെ രാജു ജര്‍മനിയിലേക്ക് പോയത്. ജര്‍മനിയിലേക്കുള്ള യാത്ര ക്യാന്‍സല്‍ ചെയ്യേണ്ടതുണ്ടോ എന്ന് പാര്‍ടി നേതൃത്വത്തിനോട് ചോദിച്ചപ്പോള്‍ വേണ്ടെന്നായിരുന്നു മറുപടി എന്നാണ് രാജുവിന്റെ അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. രാജുവിനെതിരെ വിമര്‍ശനമുണ്ടാവുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ജര്‍മനിയിലേക്ക് പറഞ്ഞയച്ചതിന് പിന്നില്‍ സിപിഐയില്‍ ഗൂഡാലോചന നടന്നിട്ടുണ്ട് എന്നും സൂചനകളുണ്ട്. കെ രാജുവിനെ മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ നിര്‍ബന്ധിതമാകുന്ന വിധത്തില്‍ ജര്‍മനി യാത്രാ വിവാദം മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്നാണ് സിപിഐ നേതൃത്വത്തിലെ ചിലര്‍ വിശ്വസിച്ചിരുന്നത്. പക്ഷെ, മാധ്യമങ്ങള്‍ പ്രളയത്തിന് പിന്നാലെ പോയപ്പോള്‍ രാജു വിവാദം വേണ്ടത്ര ഉയര്‍ന്നുവന്നില്ല. കെ രാജുവിനെതിരെ ശക്തമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നെങ്കില്‍ മന്ത്രികുപ്പായമിടാന് തയ്യാറായി നില്ക്കുന്ന സിപിഐ നേതാവും ഗൂഡാലോചനയില്‍ നേതൃത്വത്തിന്റെ കൂടെയുണ്ടായിരുന്നു എന്നാണ് സൂചനകള്‍.
സിപിഐയില്‍ മന്ത്രിക്കെതിരായുള്ള വികാരം ഇപ്പോള്‍ ശക്തമായിട്ടുണ്ട്. അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നു തന്നെ ഒഴിവാക്കുന്നത് ആലോചിക്കണമെന്ന വികാരം മുതിര്‍ന്ന നേതാക്കള്‍ പ്രകടിപ്പിക്കുന്നുണ്ട്. സിപിഐയുടെ അഭിഭാഷക സംഘടനാ നേതാവായ എ ജയശങ്കര്‍ ഏഷ്യാനെറ്റ് ന്യൂസില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രിയെ തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍, മന്ത്രിയുടെ അടുത്ത വൃത്തങ്ങള്‍ ജയശങ്കറെ ആര് എസ് എസുകാരനെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പ്രതികരിച്ചത്. സോഷ്യല്‍മീഡിയയില്‍ മന്ത്രിയ്ക്കെതിരായി വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്.
മറ്റ് പാര്‍ട്ടികളുടെ മന്ത്രിമാരെ പറ്റിയും അവരുടെ ആഭ്യന്തര കാര്യത്തെ പറ്റിയും വാചാലനാവാറുള്ള സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കെ രാജുവിന്റെ കാര്യത്തില്‍ പുലര്‍ത്തുന്ന മൗനം അര്‍ത്ഥഗര്‍ഭമാണ്. സിപിഐയില്‍ ഒരു ഉരുള്‍പ്പൊട്ടലിനുള്ള സാധ്യത ഉരുണ്ടുകൂടുകയാണ്. അതേസമയം കെ രാജുവിന്റെ യാത്രാ വിവാദം സര്‍ക്കാരിനെ ബാധിക്കുന്ന വിഷയമല്ലെന്നും അത് ഒരു പാര്‍ടിയുടെ ആഭ്യന്തര കാര്യം മാത്രമെണെന്നുള്ള നിലപാടുമായാണ് മുഖ്യമന്ത്രിയും സിപിഐ എമ്മും മുന്നോട്ടുപോകുന്നത്.
പ്രളയക്കെടുതിക്കിടെ വിദേശയാത്ര നടത്തിയ മന്ത്രി രാജു ഇന്നലെ വൈകിട്ടാണു ജര്‍മന്‍ നഗരമായ ബോണില്‍ നിന്നു തിരിച്ചെത്തിയത്. താന്‍ പോയ സമയത്തു കാര്യമായ പ്രകൃതിക്ഷോഭമില്ലായിരുന്നുവെന്നു രാജു അവകാശപ്പെട്ടു. എന്നാല്‍, മന്ത്രി ജര്‍മനിയിലേക്ക് പോയ ആഗസ്ത് 15ന് മുന്നെ പെരുമഴ ആരംഭിച്ചിരുന്നു. താന്‍ 15ന് കോട്ടയത്ത് സ്വാതന്ത്ര്യദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷമാണു പോയത്. ആദ്യമുണ്ടായ പ്രകൃതിക്ഷോഭത്തിനു ശേഷം വെള്ളം കുറഞ്ഞുവന്ന സമയമായിരുന്നു അതെന്നു രാജു പറഞ്ഞു. ലോക മലയാളി കൗണ്‍സിലിന്റെ സമ്മേളനം മൂന്നുമാസം മുമ്പ് നിശ്ചയിച്ചതാണ്. മലയാളികള്‍ തന്നെയാണ് അതു സംഘടിപ്പിക്കുന്നത്. അവരുടെ പ്രിയപ്പെട്ടവര്‍ ഇവിടെയുണ്ടല്ലോ. അതുകൊണ്ട് അതില്‍ പങ്കെടുക്കുന്നത് ന്യായമായ ആവശ്യമായിട്ടാണു കരുതിയത്. എന്നാല്‍ പെട്ടെന്നു സ്ഥിതിഗതികള്‍ മാറി. അതു മുന്‍കൂട്ടി കണക്കിലെടുക്കാനായില്ല. ആ സാഹചര്യത്തിലാണു തിരിച്ചുവന്നത്. രാജു വിശദീകരിച്ചു. നടപടിയുടെ കാര്യം ഞാന്‍ ഒറ്റയ്ക്കു തീരുമാനിക്കേണ്ടതല്ല. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യം മാധ്യമങ്ങളോടു ചര്‍ച്ചചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞു കാനം രാജേന്ദ്രന് മാധ്യമങ്ങളെ മടക്കി.
21-Aug-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ