കേന്ദ്ര വാദങ്ങൾ പൊളിയുന്നു

തിരുവനന്തപുരം :വിദേശ രാജ്യങ്ങളിൽനിന്ന് ദുരിതാശ്വാസ സഹായം സ്വീകരിക്കാൻ വ്യവസ്ഥയില്ലെന്ന കേന്ദ്ര വാദം പൊളിയുന്നു. രണ്ടായിരത്തിപ്പതിനാറിലെ ദേശീയ ദുരന്ത നിവാരണ നയമനുസരിച്ച്  ഒരു വിദേശ രാജ്യം സ്വമേധയാ സഹായവുമായി മുന്നോട്ടു വരികയാണെങ്കിൽ അത് രാജ്യത്തിനു സ്വീകരിക്കാം .എന്നാൽ വിദേശ രാജ്യങ്ങളോട് സഹായം അഭ്യർഥിക്കാനുള്ള നിയമം രാജ്യത്തില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ സംസ്ഥാന സർക്കാരിന് ഫണ്ട് തരാൻ സന്നദ്ധമായ രാജ്യവുമായി ബന്ധപ്പെടാവുന്നതാണ്.

ഇതിനിടയിൽ യു.എ.ഇ, ഖത്തര്‍, മാലിദ്വീപ് എന്നീ രാജ്യങ്ങള്‍ നല്‍കിയ സഹായം തടഞ്ഞുകൊണ്ടുള്ള തീരുമാനം വിദേശ കാര്യമന്ത്രാലയം കേരളത്തിനെ അറിയിച്ചിട്ടുണ്ട്.

22-Aug-2018