വിദേശ സഹായം സ്വീകരിക്കാന്‍ നയങ്ങള്‍ പൊളിച്ചെഴുതണം : എ കെ ആന്റണി
അഡ്മിൻ
ആലപ്പുഴ : വിദേശസഹായം സ്വീകരിക്കുന്ന വിഷയത്തില്‍ യു പി എ സര്‍ക്കാരിന്റെ കാലത്തെ നയം പൊളിച്ചെഴുതണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ കെ ആന്റണി. അത്യപൂര്‍വ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ നയങ്ങളില്‍ മാറ്റം അനിവാര്യമാണ്. ചില സാഹചര്യങ്ങളിലാണ് ഇത്തരം തീരുമാനങ്ങള്‍ ഉണ്ടായത്.
കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ വിദേശരാജ്യങ്ങളുടെ സാങ്കേതിക സഹായവും ആവശ്യമാണ്. അത് ഉപയോഗപ്പെടുത്തണം. കേരളം ആദ്യമായി നേരിട്ട മഹാദുരന്തമായിരുന്നു. ലോകമാകെയുള്ള മലയാളികള്‍ ഒറ്റക്കെട്ടായാണ് അതിനെ സമീപിച്ചത്. ദുരിതാശ്വാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഈ കൂട്ടായ്മ തുടരാനാകണം. യു എ ഇ 700 കോടിയുടെ സഹായം വാഗ്ദാനം ചെയ്തത് സ്വാഗതാര്‍ഹമാണ്. വികാരപരമായി ബന്ധമുള്ള ഗള്‍ഫ് രാജ്യങ്ങളുടെ പണം വാങ്ങുന്നില്ലെങ്കില്‍ അത് കേരളവുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.