നരേന്ദ്രമോഡിയുടെ എഫ് ബി പേജില്‍ മലയാളികളുടെ പൊങ്കാല
അഡ്മിൻ
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. ചരിത്രത്തിലിന്നുവരെയില്ലാത്ത വിധത്തില്‍ പ്രളയകെടുതിയില്‍ അകപ്പെട്ടുപോയ കേരളത്തെ പരിഗണിക്കാത്ത പ്രധാനമന്ത്രിയുടെയും കേന്ദ്രഭരണകൂടത്തിന്റെയും നിലപാടിനെതിരായാണ് മലയാളികളുടെ പ്രതിഷേധം. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും കൂടാതെ ഗുജറാത്തിയിലും മോഡിയോട് സംസാരിക്കുന്ന മലയാളികളെയാണ് പ്രധാനന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കാണാനാവുന്നത്. ചിലര്‍ മോഡിയെ പുളിച്ച ചീത്തയും വിളിക്കുന്നുണ്ട്.
പ്രധാനമന്ത്രിയുടെ ഫേസ്ബു്കക് മാനേജ് ചെയ്യുന്ന വിഭാഗം ആദ്യം മലയാളികളുടെ കമന്റുകള്‍ ഡിലിറ്റ് ചെയ്തുവെങ്കിലും പിന്നീട് അവര്‍ക്ക് അത് സാധിക്കാത്ത വിധത്തില്‍ കമന്റുകള്‍ പെരുകി. ചില സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മോഡിക്ക് സംരക്ഷണം തീര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വിവിധ ഭാഷകളില്‍ അവര്‍ക്ക് നേരെ കടുത്ത പ്രതിഷേധവുമുയര്‍ന്നു.
മലയാളികളുടെ ഓണ്‍ലൈന്‍ പ്രതിഷേധത്തെ പറ്റി പ്രധാനമന്ത്രിയോട് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് മാനേജര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തു. ആര് എസ് എസ് കേന്ദ്രീയ കാര്യാലയത്തിലും വിഷയം ചര്‍ച്ചയായി. മലയാളികളുടെ സൈബര്‍ ആക്രമണത്തെ അതേ നാണയത്തില്‍ പ്രതിരോധിക്കാന്‍ ആര് എസ് എസ് ഐ ടി മിലന്റെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. തല്ക്കാലം പുതിയ പോസ്റ്റുകളൊന്നും ഫേസ്ബുക്ക് പേജിലിടേണ്ടെന്ന് നരേന്ദ്രമോഡി ഫേസ്ബുക്ക് മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് സൂചന.