വിദേശ സഹായം ലഭിക്കാന്‍ കേന്ദ്രനയം തിരുത്തണമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം
അഡ്മിൻ
ന്യൂഡല്‍ഹി : കേരളത്തിന്റെ ദുരിതാശ്വാസത്തിനായി വിദേശ രാഷ്ട്രങ്ങള്‍ പ്രഖ്യാപിച്ച സഹായധനം ലഭിക്കാന്‍ കേന്ദ്ര നയം തിരുത്തണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായം അത്യാവശ്യമാണ്, അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച ചെയ്യുമെന്നും അദേഹം പറഞ്ഞു. വിദേശ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ നയം ചൂണ്ടിക്കാട്ടി യു എ ഇ പ്രഖ്യാപിച്ച 700 കോടി രൂപയും, യു എന്നിന്റെ സഹായവും പ്രതിസന്ധിയില്‍ നിലനില്‍ക്കുകയാണ്. ഈ സഹാചര്യത്തിലാണ് കേരളത്തിനായി നയം തിരുത്തണമെന്ന ആവശ്യവുമായി കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
ദുരന്തങ്ങള്‍ നേരിടാന്‍ വിദേശരാജ്യങ്ങളുശടയും ഏജന്സികളുശടയും സഹായം സ്വീകരിക്കേണ്ടെതില്ലെന്ന ഇന്ത്യയുടെ നയമാണ് വിദേശ സഹായത്തിന് തടസ്സം. എന്നാല്‍ വായ്പയായി ധനസഹായം സ്വീകരിക്കാമെന്നാണു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. 14 വര്‍ഷമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ നയം കേരളത്തിനായി ഒഴിവാക്കി തരണമെന്നാണ് കണ്ണന്താനം മുന്നോട്ടു വെച്ചിരിക്കുന്ന ആവശ്യം. അതേസമയം, കേരളത്തിന് വിദേശ സഹായം നിരസിക്കാന്‍ കേന്ദ്ര നയം തടസമാണെന്ന കേന്ദ്രത്തിന്റെ വാദം പൊളിച്ച് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവ് രംഗത്തെത്തി. പ്രകൃതി ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് വിദേശ സഹായം സ്വീകരിച്ചിരുന്നില്ലെങ്കിലും ദുരിത ബാധിത പ്രദേശങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനു യു പി എ സര്‍ക്കാര്‍ വിദേശ സഹായം സ്വീകരിച്ചിട്ടുണ്ടെന്ന് സഞ്ജയ് ബാരു വ്യക്തമാക്കി. വിദേശ ഏജന്‍സികളുടെ സാന്നിധ്യം ഇന്ത്യയിലുണ്ടാകുന്നതു തടയുക മാത്രമാണ് യു പി എ സര്‍ക്കാര്‍ ചെയ്തത്. വിദേശ സഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തെ തടയുന്ന ഘടകങ്ങളൊന്നുമില്ലെന്നും അദേഹം പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ മാധ്യമ ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തലോടെ കണ്ണന്താനത്തിന്റെ രാഷ്ട്രീയ നീക്കം പൊളിഞ്ഞുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രആയപ്പെടുന്നത്. നിലവില്‍ നിയമമൊന്നുമില്ലാത്തതും വെറും നിലപാടിന്റെ മുകളിലുള്ള ധാരണയുമാണ് വിദേശ സഹായം വേണ്ടെന്നുള്ളത്. അത് മാറ്റാന്‍ പ്രധാനമന്ത്രിയുടെ ഒരു പ്രസ്താവന മാത്രം മതിയാകും. അതുറപ്പുവരുത്തിയാണ് അല്‍ഫോണ്‍സ് കണ്ണന്താനം തന്റെ വ്യക്തിമഹിമ കൂട്ടാനുള്ള പ്രഖ്യാപനവുമായി രംഗത്തുവന്നിരിക്കുന്നത് എന്നാണ് നിരീക്ഷകരുടെ അഭിപ്രായം.