മോദിയെത്തിയേക്കും

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത (80)യുടെ കബറടക്ക ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി എത്തിയേക്കും. ഗുജറാത്തിലെ വിദ്യാഭ്യാസ മേഖലയിലെ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത. മോദിയുടെ നിർദ്ദേശപ്രകാരം ഏകദേശം നാൽപ്പതു സ്‌കൂളുകൾ അദ്ദേഹം ഗുജറാത്തിൽ നടത്തിയിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ സഭ വിപുലീകരണ പ്രവർത്തനങ്ങൾക്കുവേണ്ടി വളരെയധികം പ്രയത്നിച്ച വ്യക്തിയായിരുന്നു അദ്ദേഹം .

ഇന്നു പുലര്‍ച്ചെ 5.30 ഓടെയാണ് ഗുജറാത്തില്‍ നിന്നും നാട്ടിലേക്ക് മടങ്ങിവരവേ കൊച്ചി പുല്ലേപ്പടിക്ക് സമീപം വച്ച് മെത്രാപ്പോലീത്ത ട്രെയിനില്‍ നിന്നും വീണ് മരിച്ചത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഭൗതികദേഹം സെന്റ് മേരീസ് കത്തിഡ്രലില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് പരുമലയിലേക്ക് കൊണ്ടുപോകും. വൈകുന്നേരത്തോടെ ചെങ്ങന്നുര്‍ പുത്തന്‍കാവ് ബഥേല്‍ അരമനയില്‍ കൊണ്ടുവരും. മെത്രാപ്പോലീത്തയുടെ ആഗ്രഹപ്രകാരം ഓതറയിലെ ദയറയില്‍ ആയിരിക്കും കബറടക്കം.

24-Aug-2018