ഹിന്ദു മഹാസഭയുടെ സൈറ്റ് ഹാക്ക് ചെയ്തു.

തിരുവനന്തപുരം: പ്രളയക്കെടുതിക്കിടെ വിവാദ പ്രസ്താവന നടത്തിയ ഹിന്ദു മഹാസഭ നേതാവ് ചക്രപാണിക്ക് മറുപടി നൽകി കേരള സൈബര്‍ വാരിയേഴ്‌സ്.ഹിന്ദുമഹാസഭയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഹോംപേജില്‍ ചിത്രം സഹിതം ബീഫ് കറി ഉണ്ടാക്കുന്ന വിവരണമാണ് നല്‍കിയിരിക്കുന്നത്.സൈക്കോ ചക്രപാണി , വ്യക്തികളെ അവരുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലാണു ബഹുമാനിക്കുന്നതെന്നും, ഭക്ഷണ ശീലത്തിന്റെ പേരിലല്ലെന്നും, നിങ്ങള്‍ക്ക് നടുവിരല്‍ നമസ്‌കാരം എന്നുമാണ് വെബ് സൈറ്റ് തുറക്കുമ്പോൾ കാണുന്നത്.


കേരളത്തിലെ ജനങ്ങള്‍ പശുക്കളെ കൊല്ലുന്നത് കൊണ്ടാണ് അവിടെ പ്രളയമുണ്ടായതെന്നായിരുന്നു ഹിന്ദുമഹാസഭാ നേതാവിന്റെ വിവാദ പ്രസ്താവന.പ്രളയബാധിതരിൽ ബീഫ് കഴിക്കാത്തവരെ മാത്രമേ സഹായിക്കാവൂ എന്ന് തന്റെ സംഘടനാ പ്രവർത്തകർക്ക് നിർദ്ദേശം കൊടുത്തിട്ടുണ്ടെന്നും ചക്രപാണി പറഞ്ഞിരുന്നു .

24-Aug-2018