ഒരാൾ കുടി അറസ്റ്റിൽ

മുംബൈ: സ്ഫോടക  വസ്തുക്കളും ആയുധങ്ങളും ശേഖരിച്ചുവച്ചതിന്റെ പേരിൽ  മഹാരഷ്ട്ര ഹിന്ദു ഗോവംശ്  രക്ഷ സമിതിയിലെ ഒരംഗം കുടി പിടിയിലായി . മഹാരാഷ്ട്ര ആന്റി ടെററിസം സ്‌ക്വാഡാണ് അവിനാശ് പവാർ എന്ന മുപ്പതുകാരനെ ഖാട്ട്കുപ്പറിൽനിന്നും  ഇന്നലെ രാത്രി അറസ്റ്റ്  ചെയ്തത്.  നേരത്തെപ്പിടിയിലായ വൈഭവ് റൗത് , ശരദ്  കലാസ്കർ, സുധൻവാ ഗോണ്ടാലേക്കാർ, ശ്രീകാന്ത് പൻകാർക്കാർ  എന്നിവരോടൊപ്പം ചേർന്ന് സംസ്ഥാനത്ത് വർഗ്ഗീയ  കലാപങ്ങൾക്കും സ്ഫോടന പാരമ്പരകൾക്കും ഇയാൾ  പദ്ധതിയിട്ടിരുന്നതായി എ ടി സ് വക്താക്കൾ അറിയിച്ചു. 

25-Aug-2018