അഹിംസ ഇറച്ചിയുമായി മേനക ഗാന്ധി

ന്യൂ ഡൽഹി : ലാബുകളിൽ മൃഗങ്ങളുടെ മൂല കോശങ്ങളിൽനിന്നു നിർമ്മിക്കുന്ന അഹിംസ ഇറച്ചി ഇന്ത്യൻ വിപണിയിൽ എത്തിക്കുമെന്ന് മേനക ഗാന്ധി . വിവര സാങ്കേതിക വിദ്യക്കും വൈദ്യുതിക്കും പിന്നാലെ വിപ്ലവകരമായ നേട്ടമായിരിക്കുമിതെന്നു അവർ അഭിപ്രായപ്പെട്ടു. ഫ്യുച്ചർ ഓഫ് പ്രോടീൻ ഫുഡ് ടെക് റെവല്യൂഷ്യൻ വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിലാണ് മേനക ഗാന്ധി അഹിംസ ഇറച്ചി വിഷയം സംസാരിച്ചത്.


രാജ്യത്തെ അറുപത്തിയാറു ശതമാനം ആളുകളും ഇതേ ഇറച്ചി കഴിക്കാൻ താല്പര്യമുള്ളവരാണെന്നു സർവേകൾ വെളിപ്പെടുത്തുന്നു , അതുകൊണ്ടു തന്നെ . ക്ളീൻ മീറ്റ്, കൾച്ചേർഡ് മീറ്റ്, സിന്തറ്റിക് മീറ്റ് എന്നൊക്കെയുള്ള പേരുകളിൽ അറിയപ്പെടുന്ന ഇവയുടെ നിർമ്മാണത്തിനായി നിരവധി കമ്പനികൾ ഇൻവെസ്റ്റ്മെന്റിനും തയ്യാറായിട്ടുണ്ടെന്നു അവർ അവകാശപ്പെട്ടു.

25-Aug-2018