മൂന്നു ദിവസമായി തിരുവനന്തപുരം മെഡി. കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എസ്. രാമചന്ദ്രന്‍ പിള്ളയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ ബിപിന്‍ ചന്ദ്രന്‍ (50) അന്തരിച്ചു. സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയര്‍മാന്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത് വരികയായിരുന്നു.

അസുഖബാധിതനായതിനെ തുടര്‍ന്ന് മൂന്നു ദിവസമായി തിരുവനന്തപുരം മെഡി. കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ പേട്ട ആനയറ എന്‍എസ്എസ് കരയോഗം റോഡിലുള്ള വീട്ടിലെത്തിക്കും. പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടശാന്തികവാടത്തില്‍ സംസ്‌കാരം.

12-May-2024